സ്വന്തമെന്ന പദത്തിനെന്തർഥം?
text_fieldsതാൻ എഴുതിയ വരി തെൻറ ജീവിതത്തിെൻറ വൺൈലനായി മാറുക; ആഹ്ലാദകരമായ അനുഭവമല്ല അത് ശ്രീകുമാരൻ തമ്പിക്ക്. അരനൂറ്റാണ്ടിെൻറ സിനിമാജീവിതം നൽകിയത് നഷ്ടവും ദുഃഖവും മാത്രം. ചോരയിൽ മുക്കിയെഴുതിയ പാട്ടിൽ പലതും വയലാർ മുതൽ ഭരണിക്കാവ് ശിവകുമാർ വരെയുള്ളവരുടെ ക്രെഡിറ്റിലാണ്. പി. ഭാസ്കരൻ മരിച്ചപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിേൻറതായി പറഞ്ഞ പാട്ടുകളിൽ പലതും എഴുതിയത് ശ്രീകുമാരൻ തമ്പിയായിരുന്നു. ‘നൃത്തശാല’യിലെ ‘പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു’ എന്ന പാട്ട് ഭാസ്കരനേ എഴുതാൻ കഴിയൂവെന്ന് പെരുമ്പടവം ശ്രീധരൻ പടം പുറത്തിറങ്ങിയ സമയത്ത് എഴുതി. ജീവിതത്തിലെ പലതരം തീരാവേദനകളിൽ ഒന്നായി ഇൗ അപരജീവിതത്തെ പരാതികളില്ലാതെ തമ്പി സ്വീകരിച്ചു.
വയലാറും ദേവരാജനും ജ്വലിച്ചുനിൽക്കുന്ന സമയത്താണ് 1966ൽ ‘കാട്ടുമല്ലിക’യിലെ ‘താമരത്തോണിയിലാലോലമാടി’ എന്ന പാട്ടുമായി 26ാം വയസ്സിൽ ശ്രീകുമാരൻ തമ്പി വരുന്നത്. സംഗീതം ബാബുരാജ്. 1967ൽ ‘ചിത്രമേള’യിലൂടെയും 1968ൽ ‘വെളുത്ത കത്രീന’യിലൂടെയും ദേവരാജനുമായി ചേർന്ന് ഒരുക്കിയ പാട്ടുകൾ ഹിറ്റായപ്പോൾ ബാഹ്യശക്തികൾ ഇടപെട്ടു, ഇരുവരും അകന്നു. 27ാം വയസ്സിൽ അനാഥനാക്കെപ്പട്ടപോലെയായി തമ്പി. സർഗാത്മകമായ വാശി അന്നേയുണ്ട്. ‘ദേവരാജെൻറ ഹാർമോണിസ്റ്റ് മതി എനിക്ക്’ എന്ന ആ വാശിയാണ് മലയാളത്തിലെ എക്കാലത്തെയും പാട്ടുകൂട്ടിന് പിറവിയായത്. ആ ഹാർമോണിസ്റ്റ് എം.കെ. അർജുനൻ. മലയാളിയുടെ അരനൂറ്റാണ്ടിെൻറ അനുഭൂതിക്ക് ഇലഞ്ഞിപ്പൂമണമേകിയ ഗാനപ്രപഞ്ചം. ‘നമ്മൾ പിണങ്ങാതിരുന്നെങ്കിൽ എത്ര നല്ല പാട്ടുകളുണ്ടായേനേ’ എന്ന് ദേവരാജൻ പിന്നീട് തമ്പിയോട് ഹൃദയം തുറന്നു.
ദുരിതം ബാല്യം തൊേട്ടയുണ്ട്. എൻജിനീയറിങ് പഠിച്ച് 1965ൽ കോഴിക്കോട് അസി. ടൗൺ പ്ലാനറായി. ഒന്നരവർഷത്തിനുശേഷം ജോലി രാജിെവച്ചു. ചെന്നൈയിൽ രണ്ടുവർഷം ഫ്രീലാൻസ് എൻജിനീയർ. 1968ൽ തമ്പീസ് കൺസ്ട്രക്ഷൻസ് എന്ന കമ്പനി തുടങ്ങി. പി. ഭാസ്കരെൻറയും മധുവിെൻറയും വീടുകൾ പണിയുന്നത് ഇക്കാലത്താണ്. ഇതോടൊപ്പം സിനിമയിൽ തിരക്കേറിത്തുടങ്ങി.
34ാം വയസ്സിൽ പണം കടം വാങ്ങി നിർമിച്ച ‘ചട്ടമ്പിക്കല്യാണി’ ഹിറ്റ്. എങ്കിലും സംവിധായകെൻറ മനസ്സ് അസ്വസ്ഥമായിരുന്നു. ഇതല്ല എെൻറ സിനിമ എന്ന ബോധ്യത്തിൽനിന്നാണ് മലയാളത്തിലെ എണ്ണംപറഞ്ഞ സ്ത്രീപക്ഷ സിനിമകളിലൊന്നായ ‘മോഹിനിയാട്ട’ത്തിെൻറ പിറവി. നായകനില്ല. പുരുഷന്മാരാൽ വഞ്ചിക്കപ്പെട്ട മൂന്നു നായികമാർ. അടൂർ ഭാസിയെക്കൊണ്ട് ‘രാധികാ... കൃഷ്ണാ...’ എന്ന അഷ്ടപദി അഭിനയിപ്പിച്ചു. അടൂർ ഭാസി ശോകഗാനം പാടി അഭിനയിച്ചാൽ പ്രേക്ഷകർ കൂവുമെന്ന് വിതരണക്കാരും തിയറ്ററുകാരും പറഞ്ഞെങ്കിലും തമ്പി കുലുങ്ങിയില്ല. ‘മോഹിനിയാട്ടം’ ലാഭം നൽകിയില്ല. 1982ൽ ‘ഗാനം’; നിർമാണവും സംവിധാനവും തമ്പി. എം. ബാലമുരളീകൃഷ്ണ മുതൽ വാണിജയറാം വരെയുള്ള ശബ്ദം. ത്യാഗരാജെൻറയും സ്വാതിതിരുനാളിെൻറയും ഇരയിമ്മൻ തമ്പിയുടെയും രചനകൾ. മലയാള സിനിമയിലെ അപൂർവ കോമ്പിനേഷൻ. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡിന് ‘എലിപ്പത്തായവു’മായി മത്സരം; തോറ്റത് ഒരു വോട്ടിന്.
തമ്പിയിലെ കവിയെയും സംവിധായകനെയും നിർമാതാവിനെയും സിനിമ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ജീവിക്കാൻ മറന്നുപോയ സംവിധായകൻ. എല്ലാവരും പറ്റിച്ചുവെന്ന ഖേദമുണ്ട്. തെൻറ പ്രൊഡക്ഷൻ മാേനജർമാർേപാലും വീടുവെച്ചു. തനിക്ക് ആകെയുണ്ടായിരുന്ന വീട് പോയി. തെൻറ വിതരണക്കാരന് ഏഴു തിയറ്ററായി.
31ാം വയസ്സിൽ ഗാനരചനക്ക് സംസ്ഥാന സർക്കാറിെൻറ അവാർഡുനേടിയ ശേഷം 40 വർഷം കഴിഞ്ഞാണ് മറ്റൊരു പുരസ്കാരം ലഭിച്ചത്. ഇൗ നാലുപതിറ്റാണ്ടിനിടെ തമ്പി ഒരു നല്ല പാട്ടും എഴുതിയിട്ടില്ലേ? രണ്ടായിരം സിനിമാഗാനങ്ങളിലേറെയും കാവ്യഭംഗിയാൽ ഹൃദയാവർജകം, തലമുറകളിലൂടെ പടർന്നൊഴുകിയത്. എന്നിട്ടും സംസ്ഥാന സർക്കാർ അവാർഡ് രണ്ടുതവണ മാത്രം. 1971ൽ ‘വിലയ്ക്കു വാങ്ങിയ വീണ’യിലെ ‘സുഖമെവിടെ ദുഃഖമെവിടെ’, ‘ലങ്കാദഹന’ത്തിലെ ‘ഇൗശ്വരനൊരിക്കൽ വിരുന്നിനുപോയി’ എന്നീ ഗാനങ്ങൾക്ക്. പിന്നീട്, 2011ൽ. തമ്പി സംവിധായകനായപ്പോൾ സേതുമാധവനും ഭരതനും കെ.ജി. ജോർജും പാെട്ടഴുതാൻ വിളിക്കാതായി. ഒ.എൻ.വിയുമായി ഉടക്കിയശേഷമാണ് പത്മരാജൻ ‘തൂവാനത്തുമ്പികൾ’ക്കുവേണ്ടി വിളിച്ചത്.
മമ്മൂട്ടിയുടെയും മോഹൻലാലിെൻറയും താരാധിപത്യത്തെ തുറന്നെതിർത്തതിന് സിനിമയിൽ ക്രൂരമായി തഴയപ്പെട്ടുവെന്ന് തമ്പി വിശ്വസിക്കുന്നു. 40 വർഷമാണ് അവഗണിക്കപ്പെട്ടത്. പാെട്ടഴുത്തുകാരനായിമാത്രം ഒതുക്കാൻ ശ്രമമുണ്ടായി. 30 വർഷം മുമ്പ് മോഹൻലാലിനെ നായകനാക്കി ‘യുവജനോത്സവം’ എടുത്തു. ഒരാഴ്ച ഇടവിട്ടാണ് ‘യുവജനോത്സവ’വും ‘രാജാവിെൻറ മകനും’ റിലീസായത്. ലാൽ സൂപ്പർതാരമായി. ഇതോടെ തന്നെ ഒഴിവാക്കാൻ തുടങ്ങിയെന്ന് തമ്പി. ‘ശ്രീകുമാരൻ തമ്പിക്ക് എെൻറ പ്രതിഫലം നൽകാൻ കഴിവില്ല’ എന്ന് ലാൽ ഒരു പത്രപ്രവർത്തകനോട് സ്വകാര്യമായി പറഞ്ഞത് വേദനിപ്പിച്ചു. പിന്നീട് ലാലുമായി സഹകരിച്ചില്ല. 1985ൽ മമ്മൂട്ടിയെ നായകനാക്കി ‘വിളിച്ചു വിളികേട്ടു’. പിന്നീട് മമ്മൂട്ടിയും അകന്നുപോയി. ഏണിപ്പടികൾ ചവിട്ടി കടന്നുകഴിഞ്ഞാൽ പടികൾ ചവിട്ടിത്തകർക്കുകയായിരുന്നു ഇരുവരും എന്ന് തമ്പി.
സിനിമയെപ്പോലെ ജീവിതവും വേട്ടയാടി. ആദ്യകാല സിനിമാനടനും ഗായകനുമായ വൈക്കം എം.പി. മണിയുടെ മകളും ഗായികയുമായ രാജേശ്വരിയാണ് ജീവിതസഖി. കവിതയും രാജകുമാരനും മക്കൾ. രാജകുമാരൻ തമ്പി, രാജ് ആദിത്യ എന്ന പേരിൽ തെലുങ്ക് സിനിമയിലാണെത്തിയത്. മകനെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു അച്ഛന്. മകെൻറ മൂന്നാമത്തെ സിനിമ ‘മല്ലി മല്ലി’ പുറത്തിറങ്ങുന്നതിെൻറ തലേന്ന് ആ സ്വപ്നം ഉടഞ്ഞുപോയി. 2009 മാർച്ച് 21ന് ദുരൂഹകാരണങ്ങളാൽ രാജ് ആദിത്യ ജീവനൊടുക്കി. മാർച്ച് 27ന് പുതിയ സിനിമയുടെ പൂജ െവച്ചിരുന്നതാണ്. തമ്പിയുടെ ജീവിതം തകർന്നുപോയി. തെലുങ്ക് സിനിമയിലെ മാഫിയയാണ് തെൻറ മകെൻറ ജീവിതം അപഹരിച്ചതെന്ന് തമ്പി ഇന്നും വിശ്വസിക്കുന്നു.
1940 മാർച്ച് 10ന് കളരിക്കൽ കൃഷ്ണപിള്ളയുടെയും കരിമ്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയുടെയും മകനായി ഹരിപ്പാട്ട് ജനനം. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ആൽബങ്ങളുമടക്കം 3000ത്തിലേറെ പാട്ടുകൾ. 30 സിനിമ സംവിധാനം ചെയ്തു. 25 സിനിമ നിർമിച്ചു. 78 തിരക്കഥ. 13 ടെലിവിഷൻ സീരിയലുകളും 40 ഡോക്യുമെൻററികളും നിർമിച്ചു. നാല് നോവലും എട്ട് കവിതാസമാഹാരങ്ങളും ഒരു നാടകവും. 18ാം വയസ്സിൽ എഴുതിയ ലളിതഗാനങ്ങൾ തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
‘സിനിമ- കണക്കും കവിതയും’ എന്ന കൃതി മികച്ച ചലച്ചിത്രഗ്രന്ഥത്തിന് ദേശീയ അവാർഡുനേടി. 2015ൽ സമഗ്ര സംഭാവനക്ക് കേരള സംഗീതനാടക അക്കാദമി അവാർഡ്. േദശീയ അവാർഡുനിർണയ സമിതിയിൽ മൂന്നുതവണ അംഗം.
മലയാള സിനിമയുടെ ദുരന്തനായകനായിരുന്നു ജെ.സി. ഡാനിയേൽ. സ്ഥലംവിറ്റ പണംകൊണ്ട് സിനിമയുണ്ടാക്കി. ചിത്രം പരാജയമായി. കടം വീട്ടാൻ സ്റ്റുഡിയോ വിറ്റു. സംസ്ഥാന സർക്കാർ അവശകലാകാരന്മാർക്ക് 300 രൂപ പെൻഷൻ ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരിൽ ഒരാൾ ഡാനിയേലായിരുന്നു. അപേക്ഷ നിരസിക്കപ്പെടുകപോലും ചെയ്തു. അദ്ദേഹേത്താടുള്ള കടംവീട്ടലായിരുന്നു ഇൗ പുരസ്കാരം. ശ്രീകുമാരൻ തമ്പിക്ക് ലഭിക്കുേമ്പാൾ ജെ.സി. ഡാനിയേൽ പുരസ്കാരം മറ്റൊരു കടംവീട്ടൽ കൂടിയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.