‘വിദേശി’യെ തേടി ഇനി ജില്ലകളിലേക്ക്
text_fields40 ലക്ഷം മനുഷ്യരെ പൗരത്വത്തിെൻറ പടിക്കു പുറത്ത് നിര്‍ത്തിയ കരട് പട്ടികയിലൂടെ കുപ ്രസിദ്ധമായ അസമിലെ ദേശീയ പൗരത്വപട്ടിക എല്ലാ സംസ്ഥാനങ്ങളിലും തയാറാക്കാൻ പദ്ധതി തയാറാകുന്ന ു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിപദം ഏറ്റെടുത്തയുടന്‍ 1964ലെ ‘വിദേ ശി ട്രൈബ്യൂണല്‍’ ഉത്തരവ് ഇതിനായി ഭേദഗതി ചെയ്തിരിക്കുകയാണ്. ഇനി മുതല്‍ രാജ്യത്ത് ഓ രോ സംസ്ഥാനത്തും ഓരോ ജില്ലയിലുമുള്ള ‘വിദേശി’ ആരെന്ന് പ്രഖ്യാപിക്കാന്‍ ഒരു മജിസ്ട്രേറ് റിന് കഴിയുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അസം മാതൃകയില്‍ ഇനി എല്ലാ സംസ്ഥാന ങ്ങളിലും ഓരോ ജില്ലയിലും ‘വിദേശി ട്രൈബ്യൂണല്‍‘ സ്ഥാപിക്കുന്നതിന് ജില്ല മജിസ്ട്രേറ്റ ുകള്‍ക്ക് നേരിട്ട് അധികാരം നല്‍കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി പുറപ് പെടുവിച്ച ഉത്തരവ്. നേരത്തെ കേന്ദ്ര സര്‍ക്കാറില്‍ മാത്രം നിക്ഷിപ്തമായ വിശേഷാധികാരമാ യിരുന്നു ഇത്. അമിത് ഷായുടെ തന്നെ ഭാഷയില്‍ രാജ്യത്ത് വിദേശി ആരെന്നും ആരാണ് നുഴഞ്ഞുകയ റ്റക്കാരെന്നും പ്രഖ്യാപിക്കാന്‍ ഇനി ജില്ല മജിസ്ട്രേറ്റിന് കഴിയും.
ലോക്സഭ തെരഞ്ഞെടു പ്പ് പ്രചാരണവേളയില്‍ അമിത് ഷാ നടത്തിയ പ്രഖ്യാപനം ഓര്‍ക്കുന്നവര്‍ക്ക് ഈ ഉത്തരവ് നിസ്സാരമായി തള്ളാനാവില്ല. ബി.ജെ.പി അധികാരത്തില്‍ തിരിെച്ചത്തിയാല് അസമിലെ ദേശീയ പൗരത്വ പട്ടിക മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നും ഹിന്ദുവും സിഖും ബുദ്ധമതക്കാരുമല്ലാത്ത ഓരോ നുഴഞ്ഞുകയറ്റക്കാരനെയും രാജ്യത്തിന് പുറത്തെറിയുമെന്നുമായിരുന്നു പ്രഖ്യാപനം. ഇത് പ്രയോഗവത്കരിക്കുന്നതിെൻറ ആദ്യപടിയായി ട്രൈബ്യണല്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തരവിനെ കാണാം. രാജ്യത്തിനുവേണ്ടി 30 വര്‍ഷം അതിര്‍ത്തി കാത്ത സൈനികനെ പോലെ ഈ മണ്ണില്‍ ജനിച്ചുവളര്‍ന്ന അനേകം പൗരന്മാരെ ‘വിദേശി’യായി പ്രഖ്യാപിച്ച് കുപ്രസിദ്ധമായ ട്രൈബ്യൂണലുകളാണിത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കേവലം ധ്രുവീകരണത്തിനുവേണ്ടി നടത്തിയതായിരുന്നില്ല ആ പ്രഖ്യാപനം എന്ന് തെളിയിക്കുന്നതാണ് ഈ ഉത്തരവ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തരുതെന്ന് സ്വന്തം നേതാക്കളോട് ആജ്ഞാപിച്ച ശേഷമാണ് ബഹളങ്ങളുണ്ടാക്കാതെ നിശ്ശബ്ദമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ അമിത് ഷാ ഇറങ്ങിയിരിക്കുന്നത്.
അമിത് ഷായെന്ന അധികാര കേന്ദ്രം
ആഭ്യന്തര മന്ത്രി പദമേറ്റെടുത്ത ശേഷം ആദ്യമായി പാര്‍ട്ടി ആസ്ഥാനത്ത് ഭാരവാഹികളെ അഭിമുഖീകരിച്ചപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് വിജയം കണ്ട് അടങ്ങിയിരിക്കരുതെന്നും സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ കൂടി ശക്തി തെളിയിക്കാനുണ്ടെന്നുമാണ് ദേശീയ അധ്യക്ഷൻ പറഞ്ഞത്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കര്‍ക്കശമായ സമീപനമായിരിക്കും അമിത് ഷായുടേതെന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഈ രാഷ്ട്രീയ ലക്ഷ്യവുമായി വേണം ചേര്‍ത്തുവായിക്കാന്‍. 1998ല്‍ എല്‍.കെ അദ്വാനി കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോൾ സമാനമായ സമീപനത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. എന്നാല്‍, പില്ക്കാലത്ത് അദ്വാനിക്ക് ആ തീവ്ര നിലപാട് സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്വാനിക്കുണ്ടായ കുറവും അമിത് ഷാ നികത്തുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഗുജറാത്തില്‍ അമിത് ഷായുടെ കാലം ഏറ്റുമുട്ടലുകളിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
പ്രമാദമായ സൊഹ്റാബുദ്ദീന്‍ ൈശഖ്, കൗസര്‍ബി, തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ അമിത് ഷാ മൂന്നുമാസം സബര്‍മതി ജയിലില്‍ തടവില്‍ കഴിയേണ്ടി വരുകയും ചെയ്തു. അവിടെ നിന്ന് എല്ലാ അധികാരങ്ങളുമുള്ള ആഭ്യന്തര മന്ത്രിയായിട്ടാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മോദിയുടെ രണ്ടാം ഭരണത്തിെൻറ രണ്ടാമനായിരിക്കുന്നത്. 10 ലക്ഷം വരുന്ന കേന്ദ്ര സായുധസേനയും അര്‍ധസൈനിക വിഭാഗവുമടക്കം ഇന്ത്യയുടെ മൊത്തം ആഭ്യന്തര സുരക്ഷസംവിധാനം അദ്ദേഹത്തിെൻറ കൈയിലാണ്. ഒപ്പം രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും 24 വകുപ്പുകളുടെയും മേല്‍നോട്ടവും. ഇതിന് പുറമെ ഉന്നത സര്‍ക്കാര്‍ പദവികളിലെ നിയമനത്തിനുള്ള മന്ത്രിതല സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമിത് ഷാ ഉണ്ടാകും. ജമ്മു-കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബംഗാളിലെയും ഗവർണര്‍മാരെ പോലെ കേരള ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തിയാണ് അമിത് ഷാ ആഭ്യന്തര മന്ത്രാലയത്തിെൻറ നയപരമായ തീരുമാനങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ക്കാണ് അമിത് ഷാ സര്‍ക്കാറില്‍ പങ്കാളിയായിരിക്കുന്നത്.
അസം മാതൃകയും സുപ്രീംകോടതിയും
രാജ്യവ്യാപകമായി നടപ്പാക്കുന്ന പൗരത്വപട്ടികക്ക് അസമിനെ മാതൃകയാക്കുമെന്ന് ബി.ജെ.പി പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എടുക്കുന്ന ഓരോ ഉത്തരവും പൗരത്വ വിഷയത്തില്‍ ഭാവിയില്‍ കീഴ്വഴക്കങ്ങളാകുമെന്നുറപ്പാണ്. സാധാരണഗതിയില്‍ ഒരു സംസ്ഥാനത്തിെൻറ പ്രാദേശിക വികാരവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ അത് കേള്‍ക്കുന്ന ബെഞ്ചില്‍നിന്ന് ആ സംസ്ഥാനത്തുനിന്നുള്ള ജഡ്ജിമാര്‍ പിന്‍വാങ്ങുന്ന രീതിയുണ്ട്. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ താൽപര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടാകരുതെന്ന് കരുതിയാണത്. എന്നാല്‍, ഇതൊന്നും ഈ കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറാന് ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചിട്ടില്ല. ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന് പ്രമുഖ സാമൂഹികപ്രവർത്തകൻ ഹര്‍ഷ് മന്ദര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടും പിന്മാറാന് തയാറായതുമില്ല.
കേന്ദ്ര സര്‍ക്കാറിന് അസം പൗരത്വ പട്ടികയുടെ കാര്യത്തില്‍ ആവേശം പോരെന്ന് വിലയിരുത്തിയാണ് അസമുകാരനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അന്തിമ പട്ടികക്ക് ജൂലൈ 31ന് അന്തിമ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൗരത്വ നിര്‍ണയ പ്രക്രിയയിലെ പ്രായോഗിക പ്രശ്നങ്ങള്‍ വളരെ മുേമ്പ ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടും കരട് പട്ടികയിറക്കാനുള്ള ധിറുതിയില്‍ അവയൊന്നും കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസാകും മുമ്പ് ജസ്റ്റിസ് ഗൊഗോയി തയാറാകാതിരുന്നതു കൊണ്ടാണ് 40 ലക്ഷം പേര് കരട് പട്ടികയില്‍നിന്ന് പുറത്തായത്. പൗരത്വ പട്ടികയില്‍ പേരുണ്ടെങ്കിലും വിദേശി ട്രൈബ്യൂണല്‍ പൗരനല്ലെന്ന് ഉത്തരവിറക്കിയാല്‍ അയാള്‍ ഇന്ത്യന്‍ പൗരനായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇടക്കാല വിധി പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി സ്ഥാപിക്കാന്‍ അമിത് ഷാ ഉത്തരവിറക്കിയ ട്രൈബ്യൂണലിന് തന്നെയായിരിക്കും പൗരത്വ നിര്ണയത്തിെൻറ പരമാധികാരം.
വിളിച്ചുവരുത്താതെ വിദേശിയാക്കും
ഒരു ജില്ല മജിസ്ട്രേറ്റിനുണ്ടാക്കാന് കഴിയുന്ന വിദേശി ട്രൈബ്യൂണലിന് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതിലും തുടര്‍ നടപടി കൈക്കൊള്ളുന്നതിലും അതിരില്ലാത്ത അധികാരം നല്കിയിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് മുമ്പാകെ എത്തുന്ന പൗരത്വ കേസുകള്‍ സമയബന്ധിതമായും അടിയന്തര സ്വഭാവത്തോടെയും തീര്‍ക്കാന്‍ നടപടിക്രമങ്ങളില്‍ നിയന്ത്രണം വരുത്താനുള്ള അധികാരംകൂടി ട്രൈബ്യൂണലിനുതന്നെ നല്കിയിരിക്കുന്നുവെന്ന് ഉത്തരവിലുണ്ട്. വിദേശി ട്രൈബ്യൂണലിന് പതിച്ചുനല്‍കിയ അതിരില്ലാത്ത അധികാരം എങ്ങനെയൊക്കെ അപകടകരമായി വിനിയോഗിച്ചു എന്നതിെൻറ ഉദാഹരണവും അസമില്‍നിന്ന് ലഭിക്കും. ഒരാളുടെ പൗരത്വ രേഖകളില്‍ സംശയമുണ്ടെന്നും പൗരത്വം സംബന്ധിച്ച് തീര്‍പ്പാക്കണമെന്നുമുള്ള പൊലീസ് കേസ് ഒരു ‘വിദേശി ട്രൈബ്യൂണലി’ന് മുമ്പാകെ എത്തിയെന്ന് കരുതുക. അയാള്‍ക്ക് നോട്ടീസ് അയച്ച് ട്രൈബ്യൂണലില്‍ വിളിച്ചുവരുത്തി കേള്‍ക്കാനുള്ളത് കേട്ട്, സമര്‍പ്പിക്കാനുള്ള രേഖകള്‍ മുഴുവന്‍ പരിശോധിച്ച് നീതിപൂര്‍വമായി തീര്‍പ്പാക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി.
ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചത് പോലുമറിയാതെ, വിളിപ്പിച്ച ദിവസം ഹാജരാകാന്‍ കഴിയാത്തവരെ അവര്‍ക്ക് പറയാനുള്ളത് എന്തെന്ന് കേള്‍ക്കുകപോലും ചെയ്യാതെ അവരുടെ അസാന്നിധ്യത്തില്‍ വിദേശ പൗരനായി പ്രഖ്യാപിക്കും. ട്രൈബ്യൂണല്‍ അയച്ച വിചാരണയുടെ സമന്‍സ് പൊലീസുകാര്‍ എത്തിക്കാത്തതുകൊണ്ട് മാത്രം വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവര്ക്കുള്ള അസമിലെ പ്രത്യേക തടവറകളിലകപ്പെട്ടവര് നിരവധിയാണ്. ഇത്തരത്തിലുള്ള മനുഷ്യര്‍ക്കായി ഗുവാഹത്തി ഹൈകോടതിയില്‍ കേസ് നടത്തുന്ന നിരവധി ബന്ധുക്കളെയാണ് കഴിഞ്ഞമാസം അസം സന്ദര്‍ശിച്ച വേളയിൽ കാണാന്‍ കഴിഞ്ഞത്. ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായിട്ടും രേഖകളിലെ അക്ഷരത്തെറ്റുകള്‍ കൊണ്ടും പൊരുത്തക്കേടുകള്‍ കൊണ്ടും പൗരത്വമില്ലാതായവരാണ് അസമില്‍ കരട് പട്ടികയില്‍നിന്ന് പുറത്തായവരില്‍ വലിയൊരു പങ്ക്.
പൗരത്വം തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളുമുള്ള ഒരു കുടുംബത്തില്‍നിന്ന് ഒരാളെ മാത്രം രേഖകളിലെ പൊരുത്തക്കേടുകള്‍ കൊണ്ട് ട്രൈബ്യൂണല്‍ വിദേശിയാക്കി തീര്പ്പുകൽപിച്ചാല് പൗരത്വ രേഖകളുള്ള കുടുംബാംഗങ്ങളുമായുള്ള അദ്ദേഹത്തിെൻറ ബന്ധം തെളിയിച്ചാല്‍ പൗരത്വം സ്ഥാപിച്ചുകിട്ടുമെന്നും കരുതേണ്ട. വിദേശിയായി പ്രഖ്യാപിച്ചയാളുടെ സഹോദരങ്ങൾ ഇന്ത്യന്‍ രേഖകളുമായി ചെന്നപ്പോള്‍ അവശേഷിക്കുന്ന സഹോദരങ്ങളെകൂടി വിദേശികളാക്കി പ്രഖ്യാപിച്ചു അസമിലെ ട്രൈബ്യൂണല്‍!
നാടുകടത്താനല്ല, നാട്ടിലൊതുക്കാന്
വിദേശികളാണെന്ന് ട്രൈബ്യൂണല്‍ വിധിക്കുന്ന അയല്‍രാജ്യങ്ങളിലെ മുസ്ലിംകളല്ലാത്തവര്ക്ക് പൗരത്വം നല്കാന് പൗരത്വ ഭേദഗതി ബില്‍ പാസാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളാണെന്ന് വിധിക്കുന്ന മുസ്ലിംകളെ തിരിച്ച് ഈ അയല്‍രാജ്യങ്ങളിലേക്ക് നാടുകടത്താന്‍ ഏതായാലും കഴിയില്ല. അസമില്‍ വിദേശി മുദ്ര ചാര്‍ത്തി തടവുകേന്ദ്രങ്ങളിലയച്ചവര് തങ്ങളുടെ പൗരന്മാരാണെന്ന് അംഗീകരിക്കാന്‍ ബംഗ്ലാദേശ് അടക്കം ഒരു രാജ്യവും മുന്നോട്ടുവന്നിട്ടില്ല. ട്രൈബ്യൂണല്‍ ബംഗ്ലാദേശികളായി പ്രഖ്യാപിക്കുന്നവരെ സ്വീകരിക്കണമെന്ന ആവശ്യം അസമില്‍ പൗരത്വ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ഡല്‍ഹിയില്‍ വന്ന ബംഗ്ലാദേശ് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും മുമ്പാകെ പോലും ഇന്ത്യ ഉന്നയിച്ചിട്ടില്ല. അതുകൊണ്ടാണ് അസമില്‍ അവരെ നാടുകടത്താന്‍ കഴിയാതെ ശിഷ്ടജീവിതം തടവറയില്‍ തീര്‍ക്കേണ്ടി വരുന്നത്. എന്നാല്‍, അവരെ അനിശ്ചിതകാലത്തേക്ക് തടവറകളില്‍ പാര്‍പ്പിക്കാന്‍ നിയമപരമായി സാധ്യമെല്ലന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അസമിലെ അന്തിമ പട്ടിക വരുന്നതിന് മുമ്പായി പൗരത്വം ഇല്ലാതാകുന്നവരെ എന്തു ചെയ്യുമെന്ന് വ്യക്തമാക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുകയാണ്. ഒരു പൗരനുള്ള ഭരണഘടനപരമായ അവകാശങ്ങളൊന്നും വകവെച്ചു കൊടുക്കാതെ ജന്മ നാട്ടില്‍ ഇവരെ അഭയാര്‍ഥികളായി ജീവിച്ചുപോകാന്‍ അനുവദിക്കുകയാണ് മുന്നിലുള്ള വഴി. തങ്ങള്‍ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ച വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് സമ്മതിദാനാവകാശം ഇല്ലാതാക്കിയാല്‍ അതുതന്നെ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമാകും. ഒരാളുടെ പൗരത്വത്തിനെതിരെ പരാതി ഉയരുന്നതോടെ തന്നെ സംശയാസ്പദ വോട്ടറാക്കി വോട്ടര്‍പട്ടികയില്‍ അടയാളപ്പെടുത്തി വോട്ടില്ലാതാക്കുന്നതാണ് അസം മാതൃക. മോദിയുടെ രണ്ടാം ഭരണത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കുമിടയിലുള്ള ബന്ധം ‘മകാന്‍ മാലിക് -കിരായ്ദാര് (സ്ഥലമുടമ-വാടകക്കാരന്) ബന്ധ’മാക്കി ബി.ജെ.പി മാറ്റുമെന്ന് പ്രമുഖ രാഷ്ട്രീയനിരീക്ഷകൻ യോഗേന്ദ്ര യാദവ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഏറെ പ്രാധാന്യമേറിയ ഈ ഉത്തരവ് വേണ്ട രീതിയില്‍ രാജ്യത്ത് ചര്‍ച്ചയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.