വിഭജനത്തിന് ഇവരെന്തു പിഴച്ചു?
text_fieldsരാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ വെള്ളപ്പൊക്കപ്രദേശങ്ങളിൽ ദുരിതബാധിതരുടെ സ്ഥിതിഗതികളറിയാൻ തോണി തുഴഞ് ഞോ ബോട്ടിലേറിയോ എത്തുന്ന വല്ല കേന്ദ്ര-സംസ്ഥാന മന്ത്രിമാരെയും നിങ്ങൾ കണ്ടുവോ? രൂക്ഷമായ പ്രളയം നൂറുകണക്കി നാളുകളുടെ ജീവനെടുക്കുകയും പതിനായിരങ്ങൾക്ക് സ്വത്തുനാശം വരുത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ, ഇൗ പ്രളയക്ക െടുതിക്കിരയായ പാവങ്ങളോടൊപ്പം നിൽക്കാൻ സ്വന്തം ലാവണങ്ങളിൽ സുരക്ഷിതരായി കഴിയുന്ന രാഷ്ട്രീയനേതൃത്വത്തിന ് ഒട്ടും താൽപര്യമില്ല. നാളെയോ മറ്റന്നാളോ എന്തു സംഭവിക്കും? പ്രളയപ്രതിരോധത്തിന് ഒന്നിച്ചിരുന്ന് ദീർഘ കാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു പകരം രാഷ്ട്രീയക്കാർ ഇപ്പോഴും വാചാലരാകുന്നത് സ്മാർട്ട് സിറ്റികളെക് കുറിച്ചാണ്. നിലവിലെ അടിസ്ഥാന സൗകര്യ ഉപാധികൾ വിനിയോഗിച്ച് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകാതെ മനുഷ്യരെ രക ്ഷിക്കാൻ വല്ലതും ചെയ്യാനാവില്ലേ?
സ്ഥിതിഗതികൾ വിശദീകരിക്കാൻപോലുമാകാതെ വിറകൊള്ളിക്കുന്ന ശേഷിപ്പുകളിലേ ക്കാണ് പ്രളയം വലിച്ചിഴക്കുന്നത്. രാഷ്ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങൾ ഒന്നുമാകാതെ പോകുകയാണ് ചെയ് യുക. പറയൂ, നമ്മുടെ വികസനസിദ്ധാന്തങ്ങൾക്കു വല്ല വിലയുമുണ്ടെങ്കിൽ പിന്നെ ഇൗ പ്രളയവിനാശങ്ങൾ എങ്ങനെയുണ്ടാകുന്നു? ഇൗ ‘വികസിത’ കാലത്തും ഒരു മണിക്കൂർ നേരത്തേക്ക് മഴ പെയ്യുേമ്പാഴേക്കും അനിയന്ത്രിതമായ വെള്ളപ്പൊക്കമുണ്ടാക ുന്നത് എന്തുകൊണ്ടാണ്? റോഡുകൾ മഴയുടെ കുത്തൊഴുക്കിൽ ഗുഹകളായി മാറുന്നു. ഒപ്പം ദുരിതബാധിതർ വല്ല ഗുഹകളിലും അഭയം തേടേണ്ടിവരുന്നു.
മനുഷ്യരെയും പാർപ്പിടങ്ങളെയും കെട്ടിടങ്ങളെയും സംഹരിച്ചുകളയുന്ന ഇക്കണ്ട രൂപം പ്രാപിക്കുന്നതിനുമുമ്പ് മഴവെള്ളം ധാരധാരയായി ലഭിച്ചുകൊണ്ടിരുന്ന മനോഹരമായൊരു മൺസൂൺ സീസണുണ്ടായിരുന്നു നമുക്ക്. ‘മഴകൊ
ണ്ടുമാത്രം മുളയ്ക്കുന്ന’ ഇൗരടികൾ ഇന്നലെ എത്രയെത്ര കവികളുടെ പ്രണയാതുര രചനകൾക്ക് മിഴിവേകി! ഇനി മഴക്കാലംവെച്ച് ഒരു കവിക്കും മനോജ്ഞമായ കവിത കുറിക്കണമെന്നുണ്ടാവില്ല.
അസമിലെ മണ്ണിെൻറ മക്കൾ
അസമിനെപ്പോലെയുള്ള പ്രളയബാധിത പ്രദേശങ്ങളിൽ മനുഷ്യജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. പൗരത്വപ്പട്ടികയിൽനിന്നു പുറത്താകുന്നതിനെക്കുറിച്ച ആശങ്കയും ആധിയും മാത്രം മതി അവിടെ ആളെ കൊല്ലാൻ. അസമിലെ പ്രളയബാധിതസ്ഥലങ്ങളിൽ ഇരകളായ ആളുകൾക്കിടയിൽ ഹൃദയാഘാതം, സ്ട്രോക്, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുടെ നിരക്ക് ഉയരുന്നുണ്ടോ എന്ന് ഒൗപചാരികമായോ അല്ലാതെയോ ആരോഗ്യസംബന്ധമായ പഠനം നടന്നതായി അറിയില്ല. ദേശീയ പൗരത്വപ്പട്ടിക സൃഷ്ടിക്കുന്ന അസ്വസ്ഥതകളിൽ രോഗമുണ്ടാകാനിടയുള്ളവർക്ക് ആതുരസേവനവും സാന്ത്വനവും ലഭ്യമാക്കാനുള്ള സംവിധാനം ഭരണകൂടം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. അസമിനെപ്പോലെ പ്രളയം കയറിയ മിക്ക സംസ്ഥാനങ്ങളിലും ആളുകൾക്ക് അവരുടെ നാമമാത്ര സ്വത്തും സമ്പാദ്യവും രേഖകളും പ്രമാണങ്ങളുമൊക്കെ നഷ്ടമായിട്ടുണ്ട്.
അടുത്ത കാലം വരെ ഡൽഹി െഎ.െഎ.ടിയിൽ ഭൗതികശാസ്ത്ര അധ്യാപകനായിരുന്ന പ്രഫ. വി.കെ. ത്രിപാഠി സദ്ഭാവ് മിഷൻ എന്ന എൻ.ജി.ഒ നടത്തുകയാണിപ്പോൾ. അസമിൽ പതിവായി പോയിവരുന്ന അദ്ദേഹം പറയുന്നു: ‘‘ഹിന്ദുവോ മുസ്ലിമോ ആവെട്ട, അസമിയ, ബംഗ്ല, ബോഡോ, ഹിന്ദി, മറ്റു ഭാഷകൾ സംസാരിക്കുന്നവരാകെട്ട, എല്ലാ അധ്വാനിക്കുന്ന ബഹുജനങ്ങളും മണ്ണിെൻറ മക്കളാണ്, ഇന്ത്യയുടെ സന്താനങ്ങളാണ്. അവരിവിടെയാണ് ജന്മംകൊണ്ടത്. അവരുടെ പൂർവപിതാക്കൾ നൂറ്റാണ്ടുകളായി ഇവിടെയാണ് പൊറുത്തുവരുന്നത്. അവർ ചോരയും നീരുമൊഴുക്കിയത് ഇൗ മണ്ണിലാണ്. സമ്പാദ്യത്തിെൻറ പാതി രാജ്യത്തിന് അർപ്പിച്ചവരാണവർ. താമസിക്കുന്ന പുരയിടം അവർക്ക് അവകാശപ്പെട്ടതാണ്. മറ്റു വല്ലവരുടെയും സ്വത്തോ മുതലോ അവർ തട്ടിയെടുത്തിട്ടില്ല. എന്നല്ല, ചൂഷകരുടെയും സ്വേച്ഛാധിപതികളുടെയും ഇരകളായിരുന്നു അവരെന്നും. ഭരിക്കുന്ന, സ്വേച്ഛാധിപത്യഭരണകൂടങ്ങളേക്കാൾ സ്വാതന്ത്ര്യത്തോടെ, അന്തസ്സോടെ മാതൃഭൂമിയിൽ ജീവിക്കാൻ അവർക്ക് മൗലികാവകാശമുണ്ട്.’’
അസമിലെ മുസ്ലിം ജനസംഖ്യ ത്രിപാഠി എടുത്തുകാട്ടുന്നു. 1871ലെ സെൻസസ് അനുസരിച്ച് അസമിൽ മുസ്ലിംകൾ 28.7 ശതമാനമായിരുന്നു. 1941ൽ അത് 25.72 ശതമാനമായി. 1971ൽ 24.52, 1991ൽ 28.43, 2001ൽ 30.92, 2011ൽ 34.2 എന്നിങ്ങനെയാണ് ആകെ 32 ദശലക്ഷം ജനങ്ങളുള്ള അസമിലെ മുസ്ലിം ജനസംഖ്യ. എന്നാൽ ഭൂമി, വസ്തുവകകളുടെ തോത് വളരെ കുറവാണ്. അവരിൽ നഗരങ്ങളിൽ കഴിയുന്ന 7.9 ശതമാനവും ഗ്രാമങ്ങളിലെ 5.8 ശതമാനവുമാണ് സംഘടിതസ്വഭാവത്തിൽ ജീവിക്കുന്നത്. അതേസമയം, ഹിന്ദുക്കളിലെ ഇൗ അനുപാതം യഥാക്രമം 23.1 ശതമാനവും 12.3 ശതമാനവുമാണ്. അവശേഷിക്കുന്ന ഹിന്ദുക്കളും മുസ്ലിംകളും താഴ്ന്ന വരുമാനക്കാരായ അസംഘടിതമേഖലയിൽപെട്ടവരാണ്. അസമിൽ 36 ശതമാനം പേരും ദാരിദ്ര്യരേഖക്കു താഴെയാണ് (ഇന്ത്യയിൽ ആകെ ഇത് ശരാശരി 26 ശതമാനമാണ്).
45 ശതമാനത്തിൽ കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള പ്രദേശങ്ങളിൽ ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ നിരക്ക് ഇതിലും കൂടും. ധുബ്രി മാത്രമാണ് അക്കൂട്ടത്തിൽ അപവാദം. അവിടെ 28.6 ശതമാനമാണ് ഇൗ ഗണത്തിൽ. അവശേഷിക്കുന്ന ഗോൾപാറയിൽ 60.3 ശതമാനം, ബാർപേട്ടയിൽ 50.19, െകെലകാണ്ടിയിൽ 43.79, കരിംഗഞ്ചിൽ 48.23, നാഗാവിൽ 38.96, മാരിഗാവിൽ 80.14 എന്നിങ്ങനെയാണ് കണക്ക്. ആളോ
ഹരി വരുമാനം ദേശീയ ശരാശരിയുടെ 60 ശതമാനം മാത്രമാണ്; വളർച്ചനിരക്ക് ദേശീയ ശരാശരിയുടെ പകുതിയും. വേതനത്തിലെ വാർഷിക വളർച്ചനിരക്ക് 1991-2000 കാലത്ത് നെഗറ്റിവ് ആയിരുന്നു- 0.12 ശതമാനം. രാജ്യത്ത് അത് 3.36 ശതമാനമായിരുന്നു. ഇതോടൊപ്പം 2800 പേരെ കൊലചെയ്ത നെല്ലി കലാപം പോലെയുള്ള സംഘടിത വർഗീയലഹളകൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകൂടി ചേർത്തുവായിക്കണം. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വലിയൊരു ഭാഗം അസമിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്.’’
അധ്വാനിക്കുന്ന ജനവിഭാഗത്തിൽപെട്ട പാവങ്ങളെ പൗരത്വത്തിെൻറ പേരിൽ ആക്രമിക്കാൻ ഇന്ത്യാ വിഭജനം കാരണമാക്കിക്കൂടാ. വിഭജനം എന്നത് ഭരണകൂടത്തിെൻറ പ്രവൃത്തിയായിരുന്നു- കുറച്ച് സംസ്ഥാനങ്ങൾ മുസ്ലിംലീഗിനും ബാക്കിയുള്ളത് കോൺഗ്രസിനും എന്ന തരത്തിൽ. ജനങ്ങൾക്ക് ഇഷ്ടമുള്ളയിടങ്ങളിൽ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. തൊഴിലാളിവർഗത്തിെൻറ താൽപര്യങ്ങൾക്കോ അവരുടെ ദുരവസ്ഥക്കോ ഒരു പരിഗണനയുമില്ല. ഇന്ത്യയിൽ ജനിച്ച ആരും ഇവിടത്തെ പൗരന്മാരായി പരിഗണിക്കെപ്പടണമെന്നതാണ് നീതി. യഥാർഥത്തിൽ 1955ലെ പൗരത്വനിയമത്തിൽ 2003ൽ വരുത്തിയ ഭേദഗതി (സെക്ഷൻ മൂന്ന്) പ്രകാരം 1950നും 1987നുമിടക്ക് ഇവിടെ ജനിച്ചവരെല്ലാം, മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെതന്നെ, ഇന്ത്യൻ പൗരന്മാരാണ്. 1987നും 2003നുമിടയിൽ ജനിച്ച രക്ഷിതാക്കളിലൊരാൾ ഇന്ത്യൻ ആയ ആരും ഇന്ത്യൻ പൗരന്മാരാണ്. 2003നുശേഷം ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ജനിച്ചവരെല്ലാം ഇന്ത്യക്കാരാണ്. ഇൗ ഭേദഗതിയുടെ അടിസ്ഥാനത്തിൽ എൻ.ആർ.സി പുനഃപരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യ പാക്, ബംഗ്ലാദേശ് അതിർത്തികളിൽ കഴിയുന്നവരുടെ കാര്യം കഷ്ടമാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ അവർക്ക് അർഹമായ പരിഗണന കിട്ടിയില്ല. പുതുതായി സ്വന്തം രാജ്യം രൂപംകൊ
ണ്ടപ്പോഴും അവർക്കു രക്ഷയില്ല... വിദേശത്ത് പോകുന്ന ഇന്ത്യക്കാർ ഏതാനും കൊല്ലം അവിടെ പണിയെടുത്താൽ പൗരത്വത്തിന് അർഹരായിത്തീരുന്നു. അനധികൃത കുടിയേറ്റക്കാർക്ക് ജനിച്ച മക്കൾക്ക് ഒേട്ടറെ രാജ്യങ്ങൾ പൂർണപൗരത്വം നൽകുന്നു. ഇവിടെ, ശതകങ്ങളായി പൂർവപിതാക്കൾ തദ്ദേശീയരായ ആളുകളെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതിയോ? ചുരുങ്ങിയത് ഇതര രാജ്യങ്ങളിലെ എൻ.ആർ.െഎക്കാർക്ക് ലഭ്യമായ അവകാശങ്ങളെങ്കിലും അവർക്കു കിേട്ടണ്ടേ?
അകത്താര്, പുറത്താര്?
ഇൗയിടെ പുറത്തിറങ്ങിയ ‘ഇൻസൈഡർ ഒൗട്ട്സൈഡർ: ബിലോങ്ങിങ് ആൻഡ് അൺ ബിലോങ്ങിങ് ഇൻ നോർത്ത് ഇൗസ്റ്റ് ഇന്ത്യ’ എന്ന കൃതിയിൽ ഇൗ കലുഷകാലത്ത് പ്രസക്തമായ കുറെ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അകത്താര്, പുറത്താര് ചർച്ചകളും പൗരത്വവിവാദങ്ങളും സജീവമാകുകയും രാഷ്ട്രീയ അവസരവാദികൾ ദേശീയത ഹൈജാക് ചെയ്യുകയും ചെയ്ത കാലത്ത് പ്രാധാന്യമർഹിക്കുന്ന ചോദ്യങ്ങളാണവ.
ഇൗ സമാഹാരത്തിൽ പ്രീതി ഗിൽ ചോദിക്കുന്നു: യഥാർഥത്തിൽ ആരാണ് ഇന്ത്യൻ? നമ്മുടെ ദേശീയത, നമ്മുടെ അസ്തിത്വം- അതിങ്ങനെ കുപ്പായക്കൈയിൽ തുന്നിപ്പിടിപ്പിച്ച് നടക്കേണ്ടതാണോ? ഇന്ത്യൻ ദേശീയവാദികളും
ദേശക്കൂറുള്ള പൗരന്മാരുമാണെന്ന് നമുക്ക് എപ്പോഴും സ്വയം തെളിയിക്കേണ്ടിവരുന്നെതന്തുകൊണ്ടാണ്? അയൽക്കാരായി, വ്യത്യസ്തരെങ്കിലും സമാധാനത്തോടെ, സഹാനുഭൂതിയോടെ ഒരേയിടത്ത് പൊറുത്തുകഴിയുന്ന മനുഷ്യരായിക്കൂടേ നമുക്ക്? ഗ്രന്ഥത്തിെൻറ മുഖവുരയിൽ എഴുത്തുകാരൻ സമ്രാട്ട് കുറിക്കുന്നു: വടക്കുകിഴക്കൻ ഇന്ത്യയിൽനിന്നുള്ള കഥകളിൽ വളരെക്കൂടുതലും മേഖലയിലെ ‘വരത്തരുടെ’ അനുഭവങ്ങൾ വിവരിക്കുന്നതാണ്. ഇത് വിചിത്രമായൊരു വിധിവിപര്യയമാണ്. ഇന്ത്യയിലോ അതിെൻറ വടക്കുകിഴക്കുള്ള രാജ്യങ്ങളിലോ ഭൂരിപക്ഷമായ സമുദായങ്ങൾ ഇൗ മേഖലയിൽ ന്യൂനപക്ഷങ്ങളായി ക്രൂശിക്കപ്പെടുകയാണ്. 1947ലെ ഇന്ത്യാ വിഭജനത്തോടെ അവരുടെ കഥ തുടങ്ങുകയാണ്. പെെട്ടന്നൊരു നാൾ അന്താരാഷ്ട്ര അതിർത്തിരേഖകൾ വരച്ചുകഴിഞ്ഞപ്പോൾ വലിയൊരു ജനവിഭാഗത്തിന് പരസ്പരം പകപുലർത്തുന്ന നാടുകൾക്കിടയിൽ തങ്ങളുടെ ഇടം കെണ്ടത്താനായില്ല. അവരും അവരുടെ പിൻഗാമികളും എഴുപതാണ്ടുകൾ കഴിഞ്ഞും വിഭജനത്തിെൻറ ഇരകളായി കഴിയുകയാണ്. രണ്ടോ മൂന്നോ തലമുറകളായി അഭയാർഥികളായി ജീവിക്കേണ്ടിവരുന്ന അവരുടെ ദുര്യോഗം ഇനിയും അവസാനിച്ചിട്ടില്ല. അസമിലെ ദേശീയ പൗരത്വപ്പട്ടിക തന്നെ അതിനു തെളിവ്. അകത്തും പുറത്തുമുള്ളവരെ വേർതിരിക്കുന്ന വിഭജനരേഖകൾക്കുപോലുമില്ല ഒരു തിട്ടം. ഇവിടെ ജനിച്ചുവളർന്നവർപോലും ‘അപരന്മാർ’ ആണ്. വടക്കുകിഴക്കൻ മേഖലയിലെ കുന്നിൻപുറങ്ങളിൽ, ഉദാഹരണത്തിന് ഷില്ലോങ് പോലുള്ള പട്ടണങ്ങളിൽ, ഗോത്രവർഗക്കാരായ അകംവാസികളും അവരല്ലാത്ത പുറംവാസികളും തമ്മിൽ ഇടക്കിടെ സംഘർഷമുണ്ടാകുന്നു. ചക്മ, ചിൻ വിഭാഗങ്ങൾ, അസമിലെ തേയില നുള്ളുന്ന ഗോത്രക്കാർ... അങ്ങനെ പലരും വടക്കുകിഴക്ക് ‘വരത്തൻ’ ടാഗ് പേറേണ്ടിവരുന്നവരാണ്. ആ വിവേചനം ഇന്നും തുടർന്നുവരുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.