സംഭ്രമജനക വികസന പരിപാടികളിലൂടെ
text_fieldsഭരണപക്ഷാംഗങ്ങളുടെ പ്രസംഗങ്ങൾ കേട്ടിരിക്കെ, പാർലമെൻറിലാണോയെന്ന വിഭ്രാന്തി പിടിച്ചുപോയി. സി. ദിവാകരനും സി. കെ. ശശീന്ദ്രനും കെ.ഡി. പ്രസേനനും യു.ആർ. പ്രദീപുമെല്ലാം അത്ര നിശിതമായാണ്, കേന്ദ്ര ബജറ്റിനെയും കേന്ദ്ര സാമ്പത്തി ക നയത്തെയും വിമർശിച്ചത്. ബജറ്റ് ചർച്ചക്ക് കീഴ്വഴക്കപ്രകാരം തുടക്കമിട്ട െഡപ്യൂട്ടി സ്പീക്കറും കേന്ദ്രബജറ്റിനെ നഖശിഖാന്തം വിമർശിച്ചു. കേരളത്തിൽ ‘സംഭ്രമജനകമായ വികസനങ്ങൾ’ നടക്കുന്നതായി ഇടക്ക് സി. ദിവാകരൻ പറഞ്ഞപ്പോൾ മാത്രമാണ്, സ്ഥലജല വിഭ്രാന്തി ഒഴിവായത്. പൊതുെവ വികസനമൊക്കെയുണ്ടെങ്കിലും മണ്ഡലെത്ത പരിഗണിച്ചില്ലെന്ന് ഭരണപക്ഷാംഗങ്ങൾ പലരും പരിതപിച്ചപ്പോൾ ധനമന്ത്രി ചെറുതായെങ്കിലും പരുങ്ങി. 25 രൂപക്ക് ഉൗെണന്ന ബജറ്റ് പ്രഖ്യാപനത്തെ ഹാസ്യാത്മകമാേയ പി.കെ. ബഷീറിന് കാണാനാകൂ.
2018ൽ 12 രൂപക്ക് കുപ്പിവെള്ളം പ്രഖ്യാപിച്ചു. 19 ലെ ബജറ്റിൽ 85 രൂപക്ക് കോഴിയിറച്ചിയും. അതൊെക്ക തന്നിട്ടുപോരേ 25 രൂപയുടെ ഉൗണ്? ബഷീറിെൻറ ചോദ്യം പ്രതിപക്ഷത്ത് പിന്നെയും ആവർത്തിക്കപ്പെട്ടു.
കവിതകൾ നിറഞ്ഞ ബജറ്റ് ചർച്ച ചെയ്യവെ ബഷീറും കവിതാസ്വാദകനായി. റഫീഖ് അഹമ്മദിേൻറതായി ബജറ്റിൽ വരേണ്ടിയിരുന്ന കവിത, ‘മരണമെത്തുന്ന നേരത്ത് നീയെെൻറ അരികിൽ ഇത്തിരി നേരം ഇരിക്കണേ’ എന്നതായിരുന്നത്രേ! ആസൂത്രണവും വികസനവും വിട്ട് ചെറുപദ്ധതികൾ പ്രഖ്യാപിക്കുന്ന തീവ്ര വലതുപക്ഷ നയം ബി.ജെ.പിയിൽനിന്ന് ധനമന്ത്രി കോപ്പിയടിച്ചെന്നതിൽ വി.ഡി.സതീശന് സംശയമില്ല. യു.ഡി.എഫ് ഭരണത്തിലെ പദ്ധതിവിഹിതത്തെക്കാൾ കൂടിയ വിഹിതം ബജറ്റിലുണ്ടെന്ന അവകാശവാദെത്ത പരിഹാസത്തോടെയാണ് സതീശൻ കാണുന്നത്. ‘എങ്കിൽ 1957ലെ സർക്കാറുമായി താരതമ്യം നടത്തിയാൽ േപാരേ? അന്ന് വെറും 135 കോടിയുടേതായിരുന്നല്ലോ പദ്ധതി? ഒാരോ വർഷവും പദ്ധതിച്ചെലവ് കൂടിയേ വരൂ എന്ന സാമാന്യജ്ഞാനം ധനമന്ത്രിക്കുണ്ടാകണം’.
പൊതുഗതാഗതത്തിനായി ഏറെ പദ്ധതികൾ പ്രഖ്യാപിച്ച മന്ത്രി, കെ.എസ്.ആർ.ടി.സിയെ എങ്കിലും രക്ഷിക്കുമോയെന്ന് സതീശൻ ആശങ്കാകുലനായി. ‘കപടലോകത്തിൽ എന്നുടെ കാപട്യം, സകലരും കാണുന്നതാണെൻ പരാജയം’ ^ കവിതകൾ നിറഞ്ഞ ബജറ്റിൽ ഇങ്ങനെയൊരു കവിതകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് സതീശൻ ആശിച്ചുപോയി.
പൗരത്വനിയമം പാസാക്കിയ കേന്ദ്രം കേരളത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തുന്നതിെൻറ ഭാഗമാണ്, വിഹിതം വെട്ടിക്കുറച്ചതെന്ന് സംശയിച്ച െഡപ്യൂട്ടി സ്പീക്കർ വി.ശശി, ദൈവവിശ്വാസം പ്രകടിപ്പിച്ചത് കൗതുകമായി. കേരളം ദൈവത്തിെൻറ സ്വന്തം നാടാണെന്നും മതത്തിെൻറ നാടല്ലെന്നും ദൈവം സ്നേഹമാണെന്നുമാണ് ശശിയുടെ ഇപ്പോഴെത്ത വിശ്വാസ പ്രമാണം. സണ്ണി ലൂക്കോസ് നോട്ടീസ് നൽകിയ കാർഷിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് ചർച്ചക്കെടുത്തു എന്നതാണ് സഭയിലെ മറ്റൊരു കൗതുകം. നിപ, പ്രളയം, കിഫ്ബി, മസാലബോണ്ട് എന്നിവ നേരത്തേ ഇൗ സഭ തന്നെ അടിയന്തര ചർച്ചക്ക് വിധേയമാക്കിയിട്ടുണ്ട്. നിയമസഭയുടെ ചരിത്രത്തിലാകെട്ട, ഇന്നലെ ചർച്ചചെയ്തത് 28ാമത്തെ അടിയന്തര പ്രേമയവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.