അടിതെറ്റിയ അറ്റോണി
text_fieldsമണ്ഡൽ, അയോധ്യകേസുകൾ വാദിച്ചയാളാണ്. ജഡ്ജിമാരുടെ നിയമനത്തിന് വിദഗ്ധോപദേ ശം നൽകിയിട്ടുണ്ട്. 2ജി സ്പെക്ട്രം അടക്കമുള്ള കൊല കൊമ്പന്മാരുമായി ബന്ധപ്പെട്ട വ്യ വഹാരങ്ങളിൽ അമിക്കസ് ക്യൂറിയായി വമ്പു തെളിയിച്ചിട്ടുണ്ട്. ബാബരി കേസിൽ എൽ.കെ. അദ്വാ നിക്കും കല്യാൺസിങ്ങിനും വേണ്ടിയും ജയലളിത കേസിലും ഗൗണണിഞ്ഞിട്ടുണ്ട്. അഞ്ചു പതിറ്റാ ണ്ടിലേറെ നിയമപാരമ്പര്യമുള്ള, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലത്തുക പറ്റുന്ന അഭി ഭാഷകനെ ഭൂഷണും വിഭൂഷണുമായി എണ്ണം പറഞ്ഞ പത്മപുരസ്കാരങ്ങളും തേടിയെത്തി. ഇക്കണ്ട മ ികവുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് അദ്വാനി, ജോഷിജിമാർക്ക് റിട്ടയർമെൻറ് വിധിക്കാൻ ഏർപ്പെടുത്തിയ പ്രായപരിധിയും പിന്നെയുമൊരു പത്തും കഴിഞ്ഞിട്ടും മോദി സർക്കാർ അറ്റോണി ജനറലായി വാഴിച്ചത്. കേന്ദ്രഗവൺമെൻറിെൻറ സുപ്രീംകോടതിയിലെ ആദ്യാഭിഭാഷകൻ, മുഖ്യ നിയമോപദേഷ്ടാവ്, യൂനിയൻ എക്സിക്യൂട്ടിവിെൻറ ഭാഗം, വോട്ടധികാരമില്ലെങ്കിലും പാർലമെൻറിെൻറ ഇരുസഭകളിലും സംയുക്തസമ്മേളനങ്ങളിലും കയറിയിരിക്കാനും സംസാരിക്കാനും അവകാശം__അറ്റോണി ജനറൽ എന്നാൽ ഇതൊക്കെയാണ്.
ഭരണഘടനയുടെ 76 (1) ാം ഖണ്ഡികയനുസരിച്ച് രാഷ്ട്രപതി നിയമിച്ചരുളിയത് ഭരണഘടനയിൽ വൈദഗ്ധ്യം തെളിയിച്ച രാജ്യത്തെ ഏറ്റവും മുന്തിയയാളെന്ന നിലയിൽ തന്നെ. എല്ലാമായിെട്ടന്ത്, പ്രധാനമന്ത്രി കക്ഷിയും പ്രതിപക്ഷ നേതാവ് മറുകക്ഷിയുമായി രാഷ്ട്രീയഗോദയിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന, രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കേസിൽ വീണുപോയി കോട്ടായൻ കടേങ്കാട്ട് വേണുഗോപാൽ എന്ന കെ.കെ. വേണുഗോപാൽ. റഫാൽ യുദ്ധവിമാനേകസിൽ പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ പങ്ക് വെളിച്ചത്താകുന്നതു കണ്ട വെപ്രാളത്തിൽ കണ്ണുകെട്ടിയ നീതിദേവതക്കു മുന്നിൽ കണ്ണുകളിറുക്കിയടച്ചു കരഞ്ഞു: അന്യായക്കാർ തെളിവായി കൊണ്ടുവന്ന എല്ലാ രേഖകളും പ്രതിരോധ മന്ത്രാലയത്തിൽ നിന്നു ‘കള്ളന്മാർ’ കേട്ടാണ്ടു പോയതാണ്. കെട്ടടുത്തെന്നു മാത്രമല്ല, കട്ടതിലുള്ളതൊക്കെയും കളവാണെന്നും കട്ടായം. അതിനാൽ, നീതിദേവത അങ്ങോട്ടു കൺപാർക്കരുതേ എന്നായിരുന്നു അപേക്ഷ. എന്തു വന്നാലും തെൻറ കക്ഷി കുടുങ്ങരുതെന്ന ഉദ്ദേശ്യശുദ്ധിയേയുണ്ടായിരുന്നുള്ളൂ.
അതുപക്ഷേ, തൽക്കാലം പരമോന്നത കോടതി ചെവിക്കൊണ്ടിട്ടില്ല. എന്നല്ല, മോഷ്ടിച്ചെങ്കിൽ അതു നേരത്തേ പറയാതെ കോടതിയെ ഞെട്ടിച്ചതെന്തിനെന്ന മട്ടിലായി വിസ്താരം. അതു പുരോഗമിക്കുേമ്പാഴാണ്, കക്ഷിയിലൊരാളെ രക്ഷപ്പെടുത്താനായി പ്രതിേരാധമന്ത്രാലയത്തെ മാത്രമല്ല, കേന്ദ്രഗവൺമെൻറിനെ തന്നെ നാണക്കേടിെൻറ പൊരിവെയിലത്തേക്കു ഇറക്കിവിടുകയാണ് സംഗതിവശാൽ ചെയ്തുപോയിരിക്കുന്നതെന്ന് തിരിച്ചറിയുന്നത്. കാവൽക്കാരൻ കള്ളനാണെന്ന മറുകക്ഷിയുടെ ആരോപണം ഏറ്റുപിടിക്കുന്നതായി മൊഴി. അതിെൻറ വരുംവരായ്ക തിരിച്ചറിഞ്ഞപ്പോഴേക്കും കോടതി പിരിഞ്ഞു. എങ്കിൽ പിന്നെ പറഞ്ഞതിലെ പതിരുകളഞ്ഞു വിശദീകരിക്കാമെന്നു വെച്ചു. അങ്ങനെ പറഞ്ഞതെല്ലാം വീണ്ടെടുത്തു വിഴുങ്ങി പുതിയ ഉദീരണമായി. കട്ടു കടത്തിയതല്ല, പകർത്തി ഫോേട്ടാ കോപ്പിയെടുത്തതാണ് എന്ന തിരുത്താണ് ഇപ്പോൾ പ്രാബല്യത്തിൽ. ആ വാദം ഇനി കോടതി കേസ് പരിഗണിക്കുന്ന അടുത്ത തീയതി കടക്കുമോ എന്നു അപ്പോഴറിയാം. അതുകൊണ്ടും കഷ്ടകാലം തീരുമെന്ന് ഉറപ്പില്ല.
ഏതായാലും ആ സാമാന്യബുദ്ധിക്ക് സല്യൂട്ടടിച്ച പി. ചിദംബരം പറഞ്ഞതേ ഇനി അറിയാനുള്ളൂ. കള്ളൻ എല്ലാം ഫോേട്ടാകോപ്പിയെടുത്ത് തിരിച്ചുകൊടുത്തോ എന്നായിരുന്നു പഴയ ആഭ്യന്തരെൻറ ചോദ്യം. ഏതായാലും പറഞ്ഞതിലെ പുകിൽ അവിടെയൊന്നും ഒതുങ്ങുന്നില്ല. രേഖ മോഷ്ടിക്കപ്പെട്ടതോ ഫോേട്ടാകോപ്പിയെടുത്തതോ ആകെട്ട, അതിലുള്ളതൊന്നും അറ്റോണി ജനറൽ നിഷേധിച്ചില്ല. എന്നല്ല, അതു സത്യമെന്നു സമ്മതിക്കുന്നതിനു തുല്യമായി അതൊന്നും തെളിവായെടുക്കരുതേ എന്ന കേണപേക്ഷ. ഇതോടെ സുപ്രീംകോടതി ഇനി എന്തു പറഞ്ഞാലും പ്രധാനമന്ത്രിയടക്കമുള്ളവർ റഫാൽ അന്വേഷണത്തെ ഇത്രമേൽ ഭയക്കുന്നതെന്തിനെന്ന് ജനകീയകോടതിയിലെ കൊച്ചുകുട്ടികൾക്കു പോലും വ്യക്തമായി. ഇനിയിപ്പോൾ കള്ളനാര്, കപ്പലിനകത്തോ പുറത്തോ എന്നൊക്കെയേ അറിയാനുള്ളൂ. മുമ്പു പലപ്പോഴും ന്യായാസനത്തിലിരുത്തി വാദപ്രതിവാദത്തിൽ പൊരിച്ചിട്ടുള്ള രഞ്ജൻ െഗാഗോയി മുതൽ മലയാളി കെ.എം. േജാസഫ് വരെയുള്ളവർ കണക്കിനു കൊടുക്കുകയും ചെയ്തു. പണ്ടൊരിക്കൽ അപ്രസക്തമെന്നു ബോധിച്ച കേസുകൾ അപ്പീൽ കേൾക്കാൻപോലും തയാറാകാതെ മാറ്റിവെച്ച രഞ്ജൻ ഗൊഗോയിയോട് കോടതിയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും കേസുകൾ ലാഘവബുദ്ധ്യാ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ ഉദ്ബോധിപ്പിച്ചയാളാണ്. എന്നാൽ, സ്വന്തം കേസിലെത്തിയപ്പോൾ എല്ലാം മറന്ന വേണുഗോപാൽ നാടിനെ ഒന്നടങ്കം അമ്പരപ്പിച്ചു.
അച്ഛൻ എം.കെ. നമ്പ്യാർ എന്ന ബ്രിട്ടീഷ് മലബാറിലെ പ്രഖ്യാതനായ ബാരിസ്റ്ററുടെ ശിക്ഷണത്തിൽ തുടങ്ങി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറി, 86ാം വയസ്സിൽ ഇന്ത്യയുടെ 15ാം എ.ജിയായി നിയമിതനായ വേണുഗോപാലിെൻറ കൈയിൽ കരുതൽ ഇനിയും പലതുമുണ്ടാകാം. 1931ൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് പരമ്പരാഗത നായർ തറവാട്ടിലായിരുന്നു ജനനം. മംഗലാപുരം സെൻറ് അലോഷ്യസ് കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ പഠനം. ഭൗതികശാസ്ത്രത്തിൽ ബിരുദം. നിയമപഠനം ബെൽഗാമിലെ ലഖം ഗൗഡ ലോ കോളജിൽ. 1954ൽ മൈസൂരിൽ അഭിഭാഷകനായി ഒൗദ്യോഗികജീവിതത്തിനു തുടക്കം. പിന്നീട് പിതാവിനു കീഴിൽ മദ്രാസ് ഹൈകോടതിയിൽ പ്രാക്ടീസ്. അറുപതുകൾക്കൊടുവിൽ ഡൽഹിയിലേക്കു കൂടുമാറി. 1972ൽ സീനിയർ അഡ്വക്കറ്റായി. അടിയന്തരാവസ്ഥക്കാലത്ത് എ.ബി. വാജ്പേയിയുടെയും എൽ.കെ അദ്വാനിയുടെയും കേസ് നടത്തി. 1977ൽ ജനത പാർട്ടി അധികാരത്തിലേറിയപ്പോൾ അഡീഷനൽ സോളിസിറ്റർ ജനറൽ. 1996 ൽ അഭിഭാഷകരുടെ അന്താരാഷ്ട്രസംഘടനയുടെ പ്രസിഡൻറായിരുന്നു. ഭരണഘടന വൈദഗ്ധ്യം അയൽ രാജ്യമായ ഭൂട്ടാനും ഉപയോഗിച്ചിട്ടുണ്ട്, അവരുടെ ഭരണഘടന നിർമാണവേളയിൽ. ഭാര്യ പരേതയായ ശാന്ത. ലക്ഷ്മി കുമാർ, സുപ്രീംകോടതി അഭിഭാഷകരായ കൃഷ്ണൻ, കണ്ണൻ കോണത്ത് എന്നിവർ മക്കൾ.
മുകുൾ രോഹ്തഗിക്കുശേഷം ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന എ.ജിയായി എത്തുേമ്പാൾ ആധാർ, മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ ഭരണഘടന വിദഗ്ധനായ വേണുഗോപാലിെൻറ നീക്കമെന്തായിരിക്കുമെന്ന ജിജ്ഞാസയായിരുന്നു നിയമലോകത്തും പുറത്തും. അതൊക്കെ മറികടന്നെത്തിയ എ.ജിക്കു പക്ഷേ പിഴച്ചിരിക്കുന്നത് റഫാൽ കേസിലെ ചുവടുകളിലാണ്. പ്രധാനമന്ത്രി തന്നെ നിന്നു വിയർക്കുന്ന വിഷയത്തിൽ അദ്ദേഹത്തെ കേസിെൻറയും പിറകെ വരുന്ന തെരഞ്ഞെടുപ്പിെൻറയും മറുകരയെത്തിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് എ.ജിയുടേത്. അവിടെ അടിതെറ്റിയാൽ അറ്റോണിയും വീഴും. എന്നാൽ, വീണതിൽ വിദ്യ തേടുന്നതിൽ വേണുഗോപാൽ ഇനിയുമൊരത്ഭുതം കാണിച്ചുകൂടെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.