ആയുഷ്മാൻ ഭാരത് കിതക്കുന്നു
text_fieldsഅമേരിക്കയിൽ ഏറെ പേരുകേട്ട ‘ഒബാമ കെയറി’ന് സമാനമായി ആരോഗ്യമേ ഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ ും വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. പ്രസ്തുത പദ്ധതികളൊക്കെയും ആ ശയപരമായി മികച്ചതായിരുന്നുവെങ്കിലും അവ പ്രാവർത്തികമാക്കുന്ന തിൽ വേണ്ടത്ര വിജയിച്ചുവെന്ന് പറയാനാകില്ല. കൃത്യമായ ആസൂത്രണത്ത ിെൻറ അഭാവവും വകയിരുത്തിയ ഫണ്ടിെൻറ അപര്യാപ്തതയുമെല്ലമാ ണ് പരാജയ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഭരണത്തിലേറിയ തിെൻറ ആദ്യവർഷം ആരോഗ്യമേഖലയിലെ ബജറ്റ് 15 ശതമാനമാണ് വെട്ടിക ്കുറച്ചത്. മാത്രമല്ല, ഇൗ രംഗത്ത് സ്വകാര്യമേഖലക്ക് ധാരാളം ഇളവുക ളും അനുവദിച്ചു. ലോകത്തിലെ ഏറ്റവും ആധികാരിക മെഡിക്കൽ ജേണലായ ‘ലാൻ സെറ്റ്’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ (2015 മേയ്) ഇൗ നിലപാടിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇൗ നയവൈകല്യം രാജ്യത്തെ ഏറ്റവും അപകടകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചുവെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ലാൻസെറ്റ് തന്നെ 2018ൽ പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് പ്രകാരം, രാജ്യത്ത് പ്രതിവർഷം 24 ലക്ഷം പേർ മതിയായ ചികിത്സ ലഭിക്കാതെ മരിക്കുന്നുണ്ട്. ചികിത്സാ സൗകര്യങ്ങളുടെ കുറവല്ല, മറിച്ച് പണമില്ലായ്മയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആരോഗ്യരംഗം സ്വകാര്യമേഖലക്ക് തീറെഴുതിയതിെൻറ അനന്തര ഫലം. പണമില്ലാത്തതിനാൽ രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന നാന്ദി ഫൗണ്ടേഷെൻറ പഠനവും വ്യക്തമാക്കുന്നു. ഇതിനൊക്കെ പരിഹാരമെന്ന നിലയിലാണ് മോദി സർക്കാർ 2018ൽ ‘ആയുഷ്മാൻ ഭാരത്’ പദ്ധതിക്ക് തുടക്കമിട്ടത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. ആസൂത്രണത്തിെൻറയും ഫണ്ടിങ്ങിെൻറയും പ്രശ്നം ഇവിടെയുമുണ്ട്. രാജ്യത്തെ 10 കോടി ജനങ്ങൾക്ക് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷനൽകുമെന്നായിരുന്നു അവകാശവാദം. 30,000 കോടി രൂപയെങ്കിലും തുടക്കത്തിൽ വകയിരുത്തേണ്ട പദ്ധതിക്ക് കേവലം 2000 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് എത്രമാത്രം അപര്യാപ്തമാണെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ജി.എസ്.ടിയെപ്പോലെ തന്നെ ആയുഷ്മാൻ ഭാരതും രാജ്യത്തിെൻറ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്നുവെന്ന വിമർശനവും ഉണ്ട്. അതത് സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെ ആയുഷ്മാൻ ഭാരത് ഇല്ലാതാക്കി. കേരളത്തിലെ ‘കാരുണ്യ സാർവത്രിക ആരോഗ്യസുരക്ഷ പദ്ധതി’യൊക്കെ ‘മോദി കെയറി’ൽ നിർജീവമായി.
ഒൗഷധ മാഫിയകൾക്ക് പരവതാനി വിരിക്കുന്ന സമീപനവും മോദി ദിനങ്ങളിൽ കൂടുതലായി കണ്ടു. ഒൗഷധ വിപണിയെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട സർവ സംവിധാനങ്ങളും പൂർണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഇൗ വിഷയത്തിൽ അന്വേഷണം നടത്തിയ പാർലെമൻററി സ്റ്റാൻഡിങ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.
ഫെബ്രുവരി 13ന് പാർലമെൻറിൽ സമർപ്പിച്ച പ്രസ്തുത റിപ്പോർട്ട്, ദേശീയ ഒൗഷധവില നിയന്ത്രണസമിതി (എൻ.പി.പി.എ) അടക്കമുള്ള ഒൗദ്യോഗിക സംവിധാനങ്ങളും അവയുടെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമായ നിയമങ്ങളും അടിയന്തരമായി ഉടച്ചുവാർക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറയുന്നു. എൻ.പി.പി.എ പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ, സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ഒൗഷധ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് നിതി ആയോഗിന് നിർദേശിക്കേണ്ട അവസ്ഥവരെയുണ്ടായി.
ബദൽ വൈദ്യസംവിധാനങ്ങളുടെ ഗവേഷണത്തിനായി ആയുഷ് എന്ന പേരിൽ പ്രത്യേക മന്ത്രാലയം തന്നെ തുടങ്ങിയതാണ് മോദി ഭരണത്തിെൻറ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. എന്നാൽ, ഇൗ മന്ത്രാലയത്തിെൻറ മറവിൽ നടന്ന പല ‘ഗവേഷണ’ പരിപാടികളും വിവാദത്തിൽ കലാശിച്ചു. 2014ൽ, ആയുഷ് മന്ത്രാലയം സി.എസ്.െഎ.ആർ, സി.സി.ആർ.എ.എസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വികസിപ്പിച്ച രണ്ടു പ്രമേഹ മരുന്നുകൾ (ബി.ജി.ആർ 34, ആയുഷ് 82) ക്ലിനിക്കൽ ട്രയലുകൾ നടത്താതെ വിപണിയിലിറക്കിയതായിരുന്നു അതിലൊന്ന്. ഗോ മൂത്ര ഗവേഷണമടക്കം, ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയ മറ്റു പല പദ്ധതികളും മോദി കെയറിെൻറ ഭാഗമായി.
വെടിപ്പാകാതെ സ്വച്ഛ് ഭാരത്
‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’ എന്ന സന്ദേശവുമായി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയാണ് സ്വച്ഛ് ഭാരത്. 2019 ഒാടെ രാജ്യത്തെ വെളിയിട വിസർജന മുക്തമാക്കുക എന്നതടക്കം ബൃഹത്തായ ലക്ഷ്യങ്ങളോടെ തുടങ്ങിയ ‘സ്വച്ഛ് ഭാരത്’ എൻ.ഡി.എയുടെ അഭിമാന പദ്ധതികളിലൊന്നായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടാം യു.പി.എ സർക്കാർ തുടങ്ങിവെച്ച നിർമൽ ഭാരത് അഭിയാെൻറ തുടർച്ചയാണ് സ്വച്ഛ് ഭാരത്.
വീടുകളിലെ കക്കൂസ് നിർമാണം, പൊതു ഇടങ്ങളിലെ കക്കൂസ് നിർമാണം, ഖര-ദ്രവ്യ മാലിന്യ സംസ്കരണം തുടങ്ങിയവയൊക്കെയാണ് രണ്ടു പദ്ധതികളുടെയും ലക്ഷ്യം. പ്രതീക്ഷിച്ച ഫലം കൈവരിക്കാനായില്ലെങ്കിലും, ഗ്രാമീണ ഇന്ത്യയിൽ ചെറുതല്ലാത്ത ചില മാറ്റങ്ങൾക്കെങ്കിലും ഇൗ പദ്ധതി ഉപകരിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം, അഞ്ചുവർഷത്തിനിടെ ഒന്നരലക്ഷം വയറിളക്ക മരണങ്ങൾ തടയാൻ ഇതുമൂലം സാധിച്ചിട്ടുണ്ട്. രാജ്യത്തെ ശുചിത്വപരിപാലന നിരക്ക് ഇരട്ടിയായതും 314 ജില്ലകളെ വെളിയിട വിസർജന മുക്ത മേഖലകളാക്കി പ്രഖ്യാപിച്ചതുെമല്ലാം സ്വച്ഛ് ഭാരതിെൻറ ഗുണഫലങ്ങൾ തന്നെ.
അതേസമയം, വെളിയിട വിസർജന മുക്ത മേഖലകളിലെല്ലാം ഇപ്പോഴും 50 ശതമാനം പേരും പഴയപോലെ തന്നെയാണ് മലവിസർജനം നടത്തുന്നതെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.