ബാബ ലാൽ ദാസിനെ അയോധ്യ ഇപ്പോൾ ഓർക്കുന്നേയില്ല..
text_fieldsനവംബർ 16ന് ബാബ ലാൽ ദാസിൻെറ 26ാം ചരമവാർഷികമാണ്. അയോധ്യയിലെ രാം ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന ല ാൽ ദാസിൻെറ ചരമവാർഷികം. പക്ഷേ, കാൽ നൂറ്റാണ്ട് മുമ്പ് അങ്ങനെയൊരാൾ ജീവിച്ചിരുന്നുവെന്നും ഹിന്ദു -മുസ്ലിം മൈത ്രിയുടെ അതിശക്തനായ വക്താവായിരുന്നുവെന്നും അയോധ്യയിൽ ഇന്ന് ആരും ഓർക്കുന്നില്ല. ബാബരി മസ്ജിദ് തകർത്ത സ് ഥലം ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കണെമന്ന് സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ പോലും ബാബ ലാൽ ദാസിനെ ആരു ം ഓർത്തില്ല. കാരണം, സൗഹൃദത്തിൻെറ ഓർമകൾ ഇപ്പേൾ അയോധ്യക്ക് ആവശ്യമില്ലാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
ബാബ ലാൽ ദാസ് വെറുതെയങ്ങ് മരിക്കുകയായിരുന്നില്ല. 1993 നവംബർ 16ന് രാത്രി 9.30ന് അയോധ്യയിൽനിന്നും 20 കിലോ മീറ്റ ർ അകലെ ബസ്തി ജില്ലയിലെ ചാൻവി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട റാണിപൂർ ചൽത്താർ ഗ്രാമത്തിൽ വെച്ച് വെടിയേറ്റ ് കൊല്ലപ്പെടുകയായിരുന്നു. അമ്പത് വയസ്സ് പോലും ആയിട്ടില്ലായിരുന്നു കൊല്ലപ്പെടുമ്പോൾ ലാൽ ദാസിന്.
ആർ.എസ്.എസിൻെറയും വി.എച്.പിയുടെയും അതിശക്തനായ വിമർശകനായിരുന്നു രാംജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്ന ലാൽ ദാസ്. 1981ൽ കോടതിയിൽ നിന്ന് നേടിയെടുത്ത വിധിയുടെ ബലത്തിലായിരുന്നു അദ്ദേഹം രാം ജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിയായതുപോലും. 1984ൽ ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് വി.എച്.പി കാമ്പയിന് തുടക്കമിട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാടാണ് ലാൽ ദാസ് കൈക്കൊണ്ടത്.
ഫൈസാബാദിലെ മുതിർന്ന പത്രപ്രവർത്തകനായ സുമൻ ഗുപ്ത, ബാബ ലാൽ ദാസിനെ ഒാർക്കുന്ന അപൂർവം ചിലരിലൊരാളാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്..
‘1991ജൂണിലായിരുന്നു യു.പി നിയമസഭയിലെ 419 സീറ്റുകളിൽ പകുതിയിലധികം നേടി ബി.ജെ.പി അധികാരത്തിലേറിയതും കല്യാൺ സിങ് മുഖ്യമന്ത്രിയായതും. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് വി.എച്.പിക്കു മുന്നിൽ ഏറ്റവും വലിയ രണ്ട് തടസ്സങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും വലുത് ബാബരി മസ്ജിദായിരുന്നുവെങ്കിൽ തൊട്ടടുത്ത തടസ്സം ബാബ ലാൽ ദാസായിരുന്നു.’
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കുന്നതിന് മുമ്പ് മാർച്ച് മാസത്തിൽ തന്നെ കല്യാൺ സിങ് സർക്കാർ, ലാൽ ദാസിനെ രാം ജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. അതിനെതിരെ ലാൽ ദാസ് നൽകിയ കേസ് അലഹബാദ് ഹൈകോടതിയിൽ ഉണ്ട്.
അയോധ്യയുടെ ബഹുസ്വരമായ സാംസ്കാരിക സമന്വയത്തിൻെറ ശക്തനായ വക്താവായിരുന്ന ലാൽ ദാസ് രാമക്ഷേത്ര നിർമാണത്തെ അതി ശക്തമായി വിമർശിച്ചിരുന്നു. വെറും രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം വിശ്വാസികളുമായി അതിന് യാതൊരു ബന്ധവുമില്ല എന്നായിരുന്നു അദ്ദേഹത്തിൻെറ വിമർശനം. അവധിലെ സുൽത്താന്മാരൂടെ സഹായത്തോടെ അയോധ്യയിൽ നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിച്ചതിനെക്കുറിച്ചും 1855ലെ സംഘർഷത്തിനു ശേഷം അയോധ്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും എത്രമാത്രം സൗഹാർദത്തിലാണ് കഴിഞ്ഞിരുന്നതെന്നും അക്കാലത്ത് ലാൽ ദാസ് പ്രധാന്യത്തോടെ എടുത്തു പറഞ്ഞായിരുന്നു വി.എച്.പിയെ പ്രതിരോധിച്ചത്.
മഹന്ത് ഗ്യാൻദാസിന് ലാൽ ദാസിനെ ഓർമയുണ്ട്. ‘ദ വയർ.കോ’മിൻെറ അന്വേഷണത്തിന് ഗ്യാൻ ദാസ് കൂടുതൽ ഒന്നും പറയാതെ ഒറ്റവാചകത്തിൽ ഉത്തരമൊതുക്കി.
‘ലാൽ ദാസ് നല്ലൊരു മനുഷ്യനായിരുന്നു. പക്ഷേ, അദ്ദേഹത്തിൻെറ ശത്രുക്കൾ ആ മനുഷ്യനെ കൊന്നുകളഞ്ഞു..’
അയോധ്യയോട് ചേർന്ന ശൃംഗൃഷി എന്ന ഗ്രാമത്തിലായിരുന്നു ബാബ ലാൽ ദാസ് ജനിച്ചത്. ജമു കശ്മീരിലെ രഘുനാഥ്പൂരിലാണ് അദ്ദേഹം മതപഠനം നടത്തിയത്. അതിനു ശേഷം ഗുജറാത്തിലെ മെഹ്സാനയിലെ ക്ഷേത്രത്തിൽ പൂജാരിയായി. അതിനു ശേഷമാണ് അദ്ദേഹം അയോധ്യയിലേക്ക് വന്നത്. സമത്വത്തോടുള്ള ലാൽ ദാസിൻെറ ആഭിമുഖ്യം അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റുകാരനാക്കി. സി.പി.ഐ.എമ്മിൻെറ ബ്രാഞ്ച് സെക്രട്ടറിയുമായി.
അയോധ്യയിൽ സംഘ്പരിവാർ നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് നിരന്തരം വിളിച്ചുപറഞ്ഞിരുന്ന അദ്ദേഹത്തിൻെറ ജീവനു പോലും നിരവധി തവണ ഭീഷണി നേരിട്ടു. ലാൽ ദാസിന് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കല്യാൺസിങ്ങ് സർക്കാർ പിൻവലിച്ചു. അക്രമികൾക്ക് അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്താൻ പിന്നെ എളുപ്പമായിരുന്നു.
(കടപ്പാട്: വലായ് സിങ്, ദ വയർ.കോം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.