സ്ഥലതന്ത്രങ്ങളുടെ രാഷ്ട്രീയം
text_fieldsഅയോധ്യയുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിലനിൽക്കുന്ന ഒരു സാങ്കൽപിക കഥയെക ്കുറിച്ച് സർവേപ്പിള്ളി ഗോപാലിെൻറ 'അനാട്ടമി ഓഫ് എ കൺഫ്രണ്ടേഷനി'ൽ വിശദീകരിക്കു ന്നുണ്ട്. ശ്രീരാമനുശേഷം പ്രൗഢി നഷ്ടപ്പെട്ടുപോയ അയോധ്യ ഒരു ഘോരവനമായിത്തീർന്നു വെത്ര. രാം കോർട്ടിനു ചുറ്റുമുള്ള പ്രദേശങ്ങൾ ജീർണാവസ്ഥയിലായി. ഒരിക്കൽ വിക്രംജി ത് (വിക്രമാദിത്യയുടെ പ്രാദേശികനാമം) കിടന്നുറങ്ങുമ്പോൾ മായാരൂപിയായ ഒരു മനുഷ്യൻ കുതിരപ്പുറത്തേറി മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആ കറുത്ത ആൾരൂപം പറഞ്ഞു: ജനങ്ങൾ പ്രയാഗിലാണ് പാപം കഴുകിക്കളയാറ്. അതിനാൽ എനിക്ക് അത് മുഴുവനും താങ്ങാൻ കഴിയില്ല. അതുകൊണ്ട് ഞാൻ സരയൂവിൽ പാപം കഴുകിക്കളയാനെത്തിയതാണ്. 'ഇതിനുശേഷം ആ രൂപം വിക്രമാദിത്യനോട് ശ്രീരാമെൻറ ജന്മസ്ഥലം അന്വേഷിച്ചു. മാതാ ഗജേന്ദ്ര എന്ന പശുവിെൻറ സഹായത്തോടെ വിക്രമാദിത്യൻ ശ്രീരാമ ജന്മസ്ഥാനം കണ്ടെത്തിയെത്ര. പശു എവിടെനിന്ന് പാൽ ചുരത്തുന്നുവോ അവിടമാണ് പുണ്യ പ്രദേശം. രാമജന്മസ്ഥലത്ത് 84 തൂണുകളുള്ള ഒരു ക്ഷേത്രം വിക്രമാദിത്യൻ പണിതു എന്നാണ് ഐതിഹ്യം. രാമക്ഷേത്ര ഉത്ഭവത്തെക്കുറിച്ചുള്ള രേഖയായി അവകാശപ്പെടാനുള്ളത് ഈ സാങ്കൽപിക കഥ മാത്രമാണ്.
ഇന്നത്തെ ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഹിന്ദുത്വ സ്ഥലതന്ത്രങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട.് കൽപിത സമുദായത്തെയും ഭൂപ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി മാറ്റിക്കൊണ്ട് ദേശീയ ഇടത്തെ പുനർനിർവചിക്കാനാണ് അവരുടെ ശ്രമം. ഈ തന്ത്രം ഏറ്റവും ഫലപ്രദമായി പ്രയോഗിക്കപ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദ്–രാമജന്മഭൂമിയുടെ വിമോചനത്തിനുവേണ്ടിയുള്ള പ്രചാരണത്തിൽ ആയിരുന്നു. ഈ സ്ഥലം തന്നെയാണ് രാമജന്മഭൂമി എന്ന ശാഠ്യം കേവലം യാദൃച്ഛികമായി ഉണ്ടായിവന്നതല്ല. 'ഹിന്ദു' വികാരത്തെ മാനിക്കാൻ അവിടെയുള്ള മുസ്ലിം പള്ളി തകർക്കണമെന്ന ലക്ഷ്യം കൂടി ഈ തന്ത്രത്തിനുണ്ടെന്ന് 'സമകാലിക ഇന്ത്യ' എന്ന കൃതിയിൽ സതീഷ് ദേശ്പാണ്ഡെ വ്യക്തമാക്കുന്നു.
'ഞാൻ ജയിച്ചാൽ നീ തോറ്റു' എന്ന യുക്തിക്കുള്ളിൽ ക്ഷേത്രനിർമാണം എല്ലായ്പ്പോഴും പള്ളിനശീകരണത്തിനു കീഴ്പ്പെട്ടുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി നേതാക്കൾ പ്രത്യേകിച്ച് അവർക്കിടയിലെ തീവ്രപക്ഷക്കാരായ വിനയ് കത്യാർ, മുരളി മനോഹർ ജോഷി, സാധ്വി ഋതംഭര തുടങ്ങിയവർ പൊതുയോഗങ്ങളിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് വിളിച്ചുകൊടുത്ത മുദ്രാവാക്യം 'മന്ദിർ വഹീം ബനായേംഗേ (ക്ഷേത്രം അവിടെത്തന്നെ പണിയും) എന്നായിരുന്നു. എപ്പോഴും 'അവിടെത്തന്നെ' എന്ന പദത്തിന് ഉൗന്നൽ ലഭിച്ചു. പള്ളി തകർക്കാതെ തന്നെ അതിനു സമീപം ക്ഷേത്രം പണിയാനുള്ള നിരവധി സമവായ നിർദേശങ്ങൾ ചർച്ചചെയ്യപ്പെടുന്നതിനിടയിലും, ഹിന്ദുത്വ പ്രചാരണത്തിന് ആണിക്കല്ലായിത്തുടർന്നത് ഈ ശാഠ്യമാണ്. ആയിരക്കണക്കിന് വർഷം മുമ്പ് രാമൻ ജനിച്ചു എന്നു പറയപ്പെടുന്ന ഈ ചുരുങ്ങിയ ചതുരശ്രമീറ്ററിൽ തന്നെ കിട്ടണമെന്ന യുക്തിക്കുവഴങ്ങാത്ത വാദത്തെ ഈ പ്രസ്ഥാനം കീർത്തിമുദ്രയെന്നോണം എടുത്തണിയുക തന്നെ ചെയ്തു.
1983ൽ ഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ഏകാത്മയമാണ് രാഷ്ട്രീയ തീർഥാടനങ്ങളിൽ ആദ്യത്തേത്. ഹരിദ്വാർ മുതൽ കന്യാകുമാരിവരെ, കാഠ്മണ്ഡു മുതൽ രാമേശ്വരം വരെ, ഗംഗാസാഗർ മുതൽ സോമനാഥ് വരെ-ഇന്ത്യയുടെ നീളവും വീതിയും അങ്ങോളമിങ്ങോളം സഞ്ചരിച്ച മൂന്നു യാത്രകളായിരുന്നു ഏകാത്മയം. ഇതോടൊപ്പം, 47 ഉപയാത്രകളും സംഘടിപ്പിക്കപ്പെട്ടു. 60 ദശലക്ഷം ഇന്ത്യക്കാരെ തങ്ങൾ അഭിസംബോധന ചെയ്തു എന്ന് സംഘാടകർ അവകാശപ്പെട്ടു. അവിടെയുള്ള നദികളിൽനിന്ന് തീർഥജലം ഇവിടെ എത്തിച്ചുകൊണ്ടുള്ള പങ്കുചേരലാണ് നടന്നത്. ഇതിനൊക്കെ ശേഷമാണ് രാഷ്ട്രീയമാനമുള്ള എൽ.കെ. അദ്വാനിയുടെ രഥയാത്ര അയോധ്യയിലേക്ക് പുറപ്പെട്ടത്. പോയ വഴികളിൽ അത് വർഗീയലഹളകൾ സൃഷ്ടിച്ചു. മുരളി മനോഹർ ജോഷിയുടെ കന്യാകുമാരി മുതൽ കശ്മീർവരെയുള്ള യാത്ര ശ്രീനഗറിൽ ദേശീയപതാക പ്രഹസനത്തിൽ കലാശിക്കുകയും ചെയ്തു.
ശബരിമലയെ ചുറ്റിപ്പറ്റിയുള്ള ഹിന്ദുത്വ പ്രചാരണവും അയോധ്യ തന്ത്രത്തിെൻറ വകഭേദമാണെന്നു പറയാം. പുണ്യമാക്കപ്പെട്ട ഭൂമികളെ ഹിന്ദുത്വ പരീക്ഷണശാലയാക്കി മാറ്റാനുള്ള രാഷ്ട്രീയലക്ഷ്യം കേരളത്തിൽ നടപ്പാക്കാനുള്ള പടപ്പുറപ്പാടിെൻറ ഭാഗമാണിതൊക്കെ. ഈ സ്ഥലതന്ത്രത്തിെൻറ മറ്റൊരു വശം, മൊത്തം ഫലം ഒരു പടക്കളം തീർക്കലാണ്. അപരന്മാരെ ഏതെങ്കിലും രീതിയിൽ അപമാനിക്കുന്നതിലൂടെ 'ഹിന്ദു'വിന് അഭിമാനം അല്ലെങ്കിൽ 'ആത്്മാഭിമാനം' സംരക്ഷിക്കപ്പെടുന്ന പോർക്കളം സൃഷ്ടിച്ചെടുക്കലാണ് ലക്ഷ്യം. അപരസ്ഥാനത്തുള്ളവർ (മുസ്ലിം) തർക്ക കേന്ദ്രമായ സ്ഥലം ഒഴിഞ്ഞുകൊടുത്താൽ അത് ഹിന്ദുക്കളുടെ വിജയവും അപര സ്ഥാനത്തുള്ളവരുടെ പരാജയമായും എണ്ണപ്പെട്ടു. എന്നാൽ, അവർ ആ സ്ഥലം ഒഴിഞ്ഞുകൊടുത്തില്ലെങ്കിൽ മുസ്ലിം മതഭ്രാന്തിെൻറ തെളിവായി കണക്കാക്കപ്പെടും. സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള കാരണമായി അത് മാറുമെന്നും സതീഷ് ദേശ്പാണ്ഡെ നിരീക്ഷിക്കുന്നു.
ചരിത്രത്തെയും പുരാവസ്തു നിഗമനങ്ങളുടെയും വെളിച്ചത്തിൽ സാകേത എന്നബുദ്ധകേന്ദ്രമാണ് പിന്നീട് അയോധ്യയായി മാറിയതെന്നും വാല്മീകിയുടെ രാമായണത്തിലെ അയോധ്യയുമായി ഇതിന് ബന്ധമില്ലെന്നും കെ.എൻ. പണിക്കർ സമർഥിക്കുന്നുണ്ട്. ഇത്രമാത്രമാണ് ഗാന്ധിജിയും രാമരാജ്യവും തമ്മിലുള്ള ബന്ധവും. രാമായണത്തിലെ അയോധ്യ ഉജ്ജ്വലമായ ഒരു നഗരം മാത്രമാണ്. കൊട്ടാരങ്ങളും കെട്ടിടങ്ങളും നിറഞ്ഞുതുളുമ്പുന്ന ഉജ്ജ്വലനാട്. മണിസൗധങ്ങൾ കൊണ്ട് നിറഞ്ഞ അയോധ്യയും പുരാവസ്തു ഗവേഷകരുടെ നിഗമനത്തിലെ അയോധ്യയും വിഭിന്നങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.