അയോധ്യ: മുഖം രക്ഷിക്കാനുള്ള അവസാന ശ്രമം
text_fieldsബാബരി മസ്ജിദ് കേസിൽ 1990കളിൽ ഒാള് ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോര്‍ഡ് അധ്യക്ഷന്‍ മ ൗലാന അബുൽ ഹസന് അലി നദ്വി എന്ന അലി മിയാെൻറ കാലം തൊട്ട് ഇന്നേവരെയും നടന്നതൊന്നും ഒ ത്തുതീര്പ്പ് ചര്‍ച്ചകളായിരുന്നില്ല. കേസിെൻറ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ ഒത്തു തീര്‍പ്പ് നിർദേശവുമായി ഒരിക്കല്‍പോലും മുസ്ലിംകള് ആരെയും സമീപിച്ചിട്ടില്ല. എല്ല ാ ചര്‍ച്ചകളും അടിച്ചേൽപിക്കപ്പെട്ടവയായിരുന്നു. തകര്ക്കപ്പെടുന്നതിനുമുമ്പുള്ള കാലത്ത് 1986ല്‍, ഗവര്‍ണര്‍മാരായിരുന്ന കൃഷ്ണകാന്തിെൻറയും യൂനുസ്സലീമിെൻറയും സാന്‍ നിധ്യത്തില് കാഞ്ചി ശങ്കരാചാര്യ അലി മിയാനെ കാഞ്ചീപുരത്തേക്ക് വിളിപ്പിക്കുകയും ഇരു പക്ഷവും ചില ധാരണകളില്‍ എത്തുകയും ചെയ്തിരുന്നു.
തന്നെ റിസീവറായി നിശ്ചയിച്ചാല്‍ ക േസ് അവസാനിക്കുന്നതുവരെ ഭൂമി സംരക്ഷിക്കാം എന്നായിരുന്നു ഈ ഉറപ്പ്. ഫൈസാബാദിലെ അഭിഭ ാഷകനായിരുന്ന അബ്ദുല്‍ മന്നാന്‍ ഈ ചര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ധാരണകള്‍ക്ക് അന്തിമമായി ലിഖിതരൂപം നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, വി.എച്ച്.പിയുടെ സമ്മർദം മൂലം ഈ കരാറില്‍ ഒപ്പുവെക്കാനാവാതെ അലിമിയാനോട് മാപ്പുപറഞ്ഞ് പിന്മാറുകയാണ് ഒടുവില്‍ ശങ്കരാചാര്യ ചെയ്തത്. മുസ്ലിം പക്ഷത്തിെൻറ സമ്മതത്തോടെയുള്ള ഒരു ധാരണപത്രവും ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ പിന്നീട് ഇന്നോളം ഇന്ത്യ കണ്ടിട്ടില്ല.
മസ്ജിദിെൻറ കാര്യത്തിലുള്ള അവകാശവാദം മുസ്ലിംകള് പൂര്‍ണമായും കൈയൊഴിച്ചാൽ പിന്നീട് നടത്തേണ്ട ‘വിട്ടുവീഴ്ചകളെ’ കുറിച്ച് ചര്‍ച്ചയാവാം എന്നതായിരുന്നു സംഘ്പരിവാറിെൻറ എക്കാലത്തെയും രീതി. ഏറ്റവുമൊടുവില്‍ സുപ്രീംകോടതി നിശ്ചയിച്ച ജസ്റ്റിസ് കലീഫുല്ലയും ശ്രീ ശ്രീ രവിശങ്കറും ശ്രീറാം പഞ്ചുവും അംഗങ്ങളായ മധ്യസ്ഥസമിതിയുടെ മുമ്പാകെയും ഇതേ ഒത്തുതീർപ്പു വന്നതായി വാർത്തകളുണ്ടായിരുന്നു. മൂന്നില്‍ ഒരു ഭാഗം ഭൂമി ഹൈകോടതി മുസ്ലിംകള്ക്ക് വിട്ടുകൊടുത്ത ശേഷമാണ് ഇതെന്നോര്‍ക്കുക. കേസിലെ ആദ്യകാല കക്ഷിയായ നിർമോഹി അഖാഡയാണ് അൽപമെങ്കിലും വിട്ടുവീഴ്ചയുടെ ഭാഷയില്‍ സംസാരിച്ചത്. മുസ്ലിംകള്ക്ക് കോടതി നല്കിയ മൂന്നിലൊന്നു ഭൂമി അവര്‍ ഹിന്ദുക്കള്‍ക്ക് പാട്ടത്തിന് നല്‍കുകയോ അല്ലെങ്കില്‍ ഒഴിച്ചിടുകയോ ചെയ്യുകയാണെങ്കില്‍ ശേഷിച്ച രണ്ട് ഭാഗത്ത് രാമക്ഷേത്രനിർമാണത്തിന് അഖാഡ തയാറാണെന്നും മുസ്ലിംകളുടെ ഭൂമി മതില്‍കെട്ടി സംരക്ഷിച്ചു നിര്‍ത്തുമെന്നും അവര്‍ പരസ്യമായി നിലപാട് സ്വീകരിച്ചു.
പകരമായി അയോധ്യയിലെ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മുസ്ലിംകള്ക്ക് അവർ ആഗ്രഹിക്കുന്ന പള്ളി പണിയാന്‍ അനുമതി കൊടുക്കണമെന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലും പിന്നീട് സുപ്രീംകോടതിയില്‍ ഒക്ടോബര്‍ 16നു ശേഷം എഴുതി നല്കിയ വാദങ്ങളിലും അഖാഡ ആവശ്യപ്പെട്ടത്. എന്നാല്‍, മുസ്ലിംകള്ക്ക് അയോധ്യയുടെ പരിസരത്തൊരിടത്തും പള്ളി അനുവദിക്കരുതെന്നും സരയൂ നദിയുടെ മറുകരയിലോ ലഖ്നോവിലോ വേണമെങ്കില്‍ സ്ഥലം നല്‍കാമെന്നുമായിരുന്നു സംഘ്പരിവാര്‍ നിലപാട്. ക്ഷേത്രനിർമാണത്തിനുള്ള വി.എച്ച്.പിയുടെ അര്‍ഹതപോലും നിർമോഹി അഖാഡ ചോദ്യം ചെയ്തു. വി.എച്ച്.പി പ്രതിനിധാനം ചെയ്യുന്ന രാംലല്ല വിരാജ്മാനെതിരെ രണ്ട് ഹരജികൾ അഖാഡയുടെ പക്ഷത്തുനിന്നു സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. മറുഭാഗത്ത് ശ്രീരാമ വിഗ്രഹത്തിനെതിരെ ഒറ്റ ഹരജി പോലും മുസ്ലിംപക്ഷത്തുനിന്നു ഫയല്‍ ചെയ്യപ്പെട്ടിരുന്നില്ല.
മുതവല്ലി, കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ല എന്നും 1949ല്‍ പള്ളി അടച്ചിട്ട് 12 വര്‍ഷത്തിനു ശേഷമാണ് മുസ്ലിംകള് കേസ് കൊടുക്കാന്‍ മുതിര്‍ന്നതെന്നും ചൂണ്ടിക്കാട്ടി ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യാനുള്ള വിചിത്രമായ നീക്കവുമുണ്ടായി. താല്‍ക്കാലിക ക്ഷേത്രത്തിലെ പൂജാരിയായ മഹന്ത് സത്യേന്ദ്രദാസ് ഉൾപ്പെടെയുള്ളവര്‍ കഴിഞ്ഞ കുറെക്കാലങ്ങളായി ഉയര്‍ത്തുന്ന വാദമായിരുന്നു ഇത്. മസ്ജിദിനു വേണ്ടി കേസ് കൊടുക്കുന്നതുപോയിട്ട് സ്വന്തം നിലനിൽപുപോലും ആശങ്കയിലായ മുസ്ലിംകളുടെ വിഭജനാനന്തര കാലഘട്ടത്തെ കുറിച്ചാണ് ഇപ്പറയുന്നതെന്നോര്ക്കുക. എന്നിട്ടും പ്രതികൂലമായ കൈവശക്കേസില് ഹിന്ദുസംഘടനകള്‍ക്ക് ഉടമസ്ഥാവകാശം സിദ്ധിക്കുന്നതിന് നിയമം നിശ്ചയിച്ച 12 വര്‍ഷ പരിധിക്ക് നാലുമാസം ബാക്കിനില്‍ക്കെ സുന്നി വഖഫ് ബോര്‍ഡ് ഹരജി നല്‍കിയിരുന്നു. അതേസമയം, സുന്നീ വഖഫ് ബോര്‍ഡിന് കേസില്‍ നിയമപരമായ സാധുത അവകാശപ്പെടാനാവില്ലെന്നും പള്ളിയുടെ അവസാനത്തെ മുതവല്ലി ശിയാ ആയിരുന്നെന്നുമുള്ള വിചിത്രമായ വാദമാണ് രാംലല്ലയുടെ അഭിഭാഷകന് കോടതിയില്‍ ഉയര്‍ത്തിയത്. കേവല വിശ്വാസത്തിെൻറ മാത്രം എന്നതിലുപരി രാമജന്മഭൂമി തര്‍ക്കത്തിന് നിയമപരമായ മുഖം നല്‍കാനുള്ള അവസാനവട്ട ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ വാദങ്ങള്‍.
കേസിനെ ഉടമസ്ഥാവകാശ തര്‍ക്കത്തിലേക്കു മടക്കിക്കൊണ്ടുവരാനാണ് മുസ്ലിംപക്ഷ അഭിഭാഷകൻ രാജീവ് ധവാൻ എപ്പോഴും ശ്രമിച്ചത്. ‘മുസ്ലിംകളുടെ ആരാധനാലയമായ ബാബരി മസ്ജിദിനകത്തേക്ക് ഏതാനും ഹിന്ദുക്കള്‍ ശ്രീരാമ വിഗ്രഹം ഒളിച്ചു കടത്തി’യെന്നുതന്നെയാണ് പേരുവിവരങ്ങള്‍ സഹിതം കേസിനെ കുറിച്ച് ഫൈസാബാദ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ കോൺസ്റ്റബിള്‍ രാംദേവ് ദുബെ രേഖപ്പെടുത്തിയത്. എന്നാല്‍, അതിനുമൊക്കെ പതിറ്റാണ്ടുകള്‍ മുമ്പേ, 1885ല്‍ മസ്ജിദ് ക്ഷേത്രമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ ബ്രിട്ടീഷ് കോടതിയെ സമീപിച്ചപ്പോള്‍ മറുപക്ഷത്തുനിന്നു അന്നത്തെ മുതവല്ലി ഫയല്‍ ചെയ്ത ഹരജിയില്‍ രാംജന്മസ്ഥാന്‍ ഭൂമിയിലെ ബാബരി മസ്ജിദ് എന്നാണ് ഉപയോഗിച്ചതെന്നും ഇരുസമുദായങ്ങളുടെയും സംയുക്ത ആരാധനാലയമായിരുന്നു അതെന്നുമാണ് പരാശരന് ഉയര്‍ത്തിയ പ്രധാന വാദങ്ങളിലൊന്ന്. അന്നത്തെ കേസിനെ തുടര്‍ന്ന് ഒരു വിട്ടുവീഴ്ച എന്ന നിലയില്‍ മസ്ജിദിെൻറ പുറംഭൂമിയില്‍ രാം ഛബൂത്രക്ക് സ്ഥലം അനുവദിക്കാന്‍ മുസ്ലിംകള് തയാറായതാണ് ഹിന്ദുമഹാസഭക്ക് 1949ല്‍ ന്യായമായി മാറിയതെന്ന് പരാശരന് മറന്നു.
ഈ വാദങ്ങള്‍ക്ക് ഭരണഘടനാപരമായി സാധുത ഉണ്ടായിരുന്നുവെങ്കില്‍ പിന്നെ ഭരണഘടനാനുസൃതമായി കോടതിയില്‍നിന്നും ഉടമസ്ഥാവകാശം എന്നോ നേടിയെടുക്കാമായിരുന്നില്ലേ? എന്തുകൊണ്ട് കാലങ്ങളായി ഒത്തുതീര്‍പ്പ് നാടകങ്ങള്‍ക്കായി സമയം മെനക്കെടുത്തി? ഇവിടെയാണ് സംഘ്പരിവാര്‍ എത്തിപ്പെട്ട പ്രതിസന്ധിയുടെ യഥാര്‍ഥ മർമം. സംഹാരംപോലെ എളുപ്പമല്ല നിർമാണമെന്ന് ഇന്നവര്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്. ഈ കേസിലെ വിധി ഭരണഘടന തത്ത്വങ്ങളുടെയും നീതിബോധത്തിെൻറയും അടിസ്ഥാനത്തിലല്ലെങ്കില്‍ വരുംതലമുറകളെപ്പോലും ബാധിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അതിനുണ്ടാവുമെന്ന് രാജീവ് ധവാന് എഴുതി സമര്‍പ്പിച്ച അവസാനവാദത്തില്‍ മുന്നറിയിപ്പ് നൽകുന്നു. കോടതിവിധി മുസ്ലിംകള് അംഗീകരിക്കുമെന്ന് അസന്ദിഗ്ധമായി അദ്ദേഹവും കേസിലെ മറ്റെല്ലാ മുസ്ലിം കക്ഷികളും ഒരുപോലെ വ്യക്തമാക്കുന്നുമുണ്ട്. മറുഭാഗത്ത് അത്തരമൊരു ഉറപ്പ് ഹിന്ദു സംഘടനകള്‍ ഇന്നേവരെ പരസ്യമായി പറയാന്‍ തയാറായിട്ടില്ല.
കേസ് അനുകൂലമാവുമെന്ന് ‘ഉറച്ച ബോധ്യം’ മോഹന്‍ ഭാഗവത് മുതല്പേര് പരസ്യമായി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എതിരാണെങ്കില്‍ എന്താവുമെന്നാണല്ലോ അറിയേണ്ടത്. സംഘ്പരിവാറിെൻറ ഇത്തരം ഇരട്ടത്താപ്പുകളാണ് വലിയൊരളവില്‍ ഒത്തുതീര്‍പ്പ് നീക്കങ്ങളെ എക്കാലത്തും അവിശ്വാസത്തോടെ നോക്കിക്കാണാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചത്. ബി.ജെ.പിയെ പുതിയ തീവ്ര ഹിന്ദുത്വ രാഷ്ട്രീയപാര്‍ട്ടിയായി ആര്.എസ്.എസ് രംഗത്തിറക്കിയപ്പോള്‍ പാര്‍ട്ടി ആദ്യം അംഗീകരിച്ച രാഷ്ട്രീയപ്രമേയം അയോധ്യയിലെ രാമക്ഷേത്രത്തിേൻറതായിരുന്നുവല്ലോ. ഇന്ത്യയിലുടനീളം ഇത്തരത്തില്‍ ഹിന്ദുക്ഷേത്രങ്ങള്‍ പൊളിച്ച് തൽസ്ഥാനത്ത് പണിതുയര്‍ത്തിയ 3000 പള്ളികളുണ്ടെന്നായിരുന്നു അക്കാലത്ത് ബി.ജെ.പി പറഞ്ഞു പ്രചരിപ്പിച്ചത്.
അയോധ്യക്കു പുറമെ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രവും വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദും തച്ചുടക്കേണ്ട പള്ളികളുടെ പട്ടികയില്‍ അടുത്ത അക്കങ്ങളിട്ട് ബി.ജെ.പി എഴുതിവെക്കുകയും ചെയ്തു. ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന ഒരു വിഷയമായി ഇപ്പോഴത് ബി.ജെ.പിയുടെ സര്‍ക്കാറുകളെ തുറിച്ചു നോക്കുന്ന കാലമെത്തി. എങ്ങനെയെങ്കിലും ഈ കേസിനെ കോടതിയിലൂടെ രക്ഷിച്ചെടുക്കാനാവുമോ എന്ന അന്വേഷണമാണ് അവര്‍ സുപ്രീംകോടതിയില്‍ നടത്തിയത്. ഇപ്പോള്‍ മാധ്യമങ്ങളും സംഘ്പരിവാറും പുറത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളാകട്ടെ, അത് നേടിയെടുക്കാനുള്ള സമ്മർദതന്ത്രവുമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.