Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2024 1:56 AM GMT Updated On
date_range 20 Jan 2024 4:21 AM GMTബാബരി മസ്ജിദ് കി അമർ കഹാനി -2
text_fieldsbookmark_border
- 1934 ലെ ബലിപെരുന്നാളിന് സമീപ പ്രദേശമായ ഷാജഹാൻപൂരിൽ പശുവിനെ അറുത്തുവെന്ന പ്രചാരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഭയാനകമായ വർഗീയ കലാപം അയോധ്യയിലേക്ക് വ്യാപിച്ചു. കലാപകാരികൾ ബാബരി മസ്ജിദിന്റെ ചുമരും താഴികക്കുടവും തകർത്തു. ബ്രിട്ടിഷ് സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ കേടുപാടുകൾ പരിഹരിച്ചത്
- സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടിഷ് അധിനിവേശകർക്കൊപ്പം നിലയുറപ്പിച്ച് പ്രവർത്തിച്ചിരുന്ന ഹിന്ദുമഹാസഭ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോൺഗ്രസിലെ ഹിന്ദുത്വവാദി നേതാക്കളുടെ പിന്തുണയോടെ വിദ്വേഷ-വിധ്വംസക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ഇന്ത്യാ വിഭജനം സൃഷ്ടിച്ച മുറിവുകൾ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി.വി.ഡി സവർക്കറുടെ ചിന്താധാരയാണ് അവർ പ്രയോഗവത്കരിച്ചത്.
- 1948 ജനുവരി 30 സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആദ്യ ഭീകരാക്രമണം. ഹിന്ദുത്വ ഭീകരവാദ സംഘടനകൾ ആസൂത്രിത ഗൂഢാലോചന നടത്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നു. ആർ.എസ്.എസിനെയും ഹിന്ദുമഹാസഭയേയും കേന്ദ്രസർക്കാർ നിരോധിച്ചു
- ഗാന്ധിവധത്തോടെ ജനങ്ങൾക്കു മുന്നിൽ ഒറ്റപ്പെട്ട ഹിന്ദുത്വ സംഘടനകൾ പിന്തുണ വീണ്ടെടുക്കാൻ രാജ്യവ്യാപകമായി ക്ഷേത്രപ്രക്ഷോഭങ്ങൾക്ക് തീരുമാനിച്ചു. ഗാന്ധിജിയുടെ വധത്തിന് വേണ്ടി വാദിച്ചിരുന്ന മഹന്ത് ദിഗ്‍വിജയ്നാഥിനായിരുന്നു അയോധ്യയിലെ ബാബരി മസ്ജിദ് പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ആസൂത്രണ ചുമതല.പള്ളിയിൽ നമസ്കരിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ചുവിടുന്ന സംഭവങ്ങളുമുണ്ടായി. ആൾ ഇന്ത്യ രാമായൺ മഹാസഭ എന്ന സംഘടന രൂപവത്കരിച്ച് പള്ളിക്കു മുന്നിൽ രാമായണ പാരായണവും പൂജകളും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story