Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 2:00 AM GMT Updated On
date_range 9 Nov 2019 7:01 AM GMTബാബരി കേസ്: നാൾ വഴികളിലൂടെ...
text_fieldsbookmark_border
- 1885 ജൂലൈ 19: പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബാബരി മസ്ജിദിന് മുന്നിൽ കെട്ടിയുയർത്തിയ ‘രാം ഛബൂത്ര’ യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബർ ദാസ് ഫൈസാബാദ് കോടതിയിൽ.
- 1949 ഡിസംബർ 22: ബാബരി മസ്ജിദിൽ ഒ രുസംഘം ഹിന്ദുക്കൾ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയിൽ. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കു ം പ്രവേശനം വിലക്കി കോടതി വിധി.
- 1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് ക്ഷേത്ര ഭൂമിക്കായി വിട്ടുക ിട്ടാൻ നിർമോഹി അഖാഡ കോടതിയിൽ.
- 1961 ഡിസംബർ: വിഗ്രഹം മാറ്റി പള്ളിയുടെ അവകാശം വിട്ടുനൽകണമെന്ന് ആവശ്യപ്പ െട്ട് കേന്ദ്ര സുന്നി വഖഫ് ബോർഡ് കോടതിയിൽ.
- 1964 ഏപ്രിൽ: ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസുകളും ഒന്നിച ്ച് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
- 1984: മസ്ജിദ് ക്ഷേത്രാരാധനക്ക് തുറന്നു കിട്ടണമെന്ന് ആവശ്യപ്പെ ട്ട് വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നു.
- 1986 ഫെബ്രുവരി 1: ഹിന്ദുക്കൾക്ക് ആരാധന നടത്താമെന് ന് ഫൈസാബാദ് സെഷൻസ് കോടതി വിധി. പൂട്ടിയ പള്ളിയുടെ താഴ് തുറക്കുന്നു.
- 1986 ഫെബ്രുവരി 3: ഫൈസാബാദ് കോടതി വി ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
- 1989 നവംബർ 9: പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധ ി തർക്ക സ്ഥലത്ത്‘ശിലാന്യാസ’ത്തിന് അനുമതി നൽകി.
- 1990 സെപ്റ്റംബർ 25: ബി.ജെ.പി പ്രസിഡൻറായിരുന്ന എൽ.കെ അദ ്വാനി രഥയാത്ര തുടങ്ങുന്നു. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക്.
- 1990 ഒക്ടോബർ 30: വിശ ്വഹിന്ദു പരിഷത്ത്് പ്രവർത്തകർ സുരക്ഷാ വലയം ഭേദിച്ച് ബാബരി മസ്ജിദിെൻറ താഴികക്കുടങ്ങൾക്ക് മുകളിൽ കൊടി കെട്ടി
- 1990 നവംബർ: ബിഹാറിലെ സമസ്തിപ്പൂരിൽ അദ്വാനിയെ ലാലുപ്രസാദ് സർക്കാർ അറസ്റ്റു ചെയ്യുന്നു. അതോടെ കേന്ദ്രത്തിൽ വി.പി സിംഗ് സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിക്കുന്നു. സർക്കാർ വീണു.
- 1990 ഡിസംബർ: ബാബര ി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും വി.എച്ച്.പിയുമായി ഒത്തുതീർപ്പ് ശ്രമം. ’91 ജനുവരിയിലും ഈ ശ്രമം ആവർത്തിച്ചു. പിന്നാ ലെ ബി.ജെ.പി അയോധ്യാപ്രക്ഷോഭം ഉൗർജിതമാക്കുന്നു.
- 1991 ഒക്ടോബർ: 1947 ആഗസ്റ്റ് 15നുള്ള നിലയിൽ എല്ലാ ആരാധനാല യങ്ങളും നിലനിർത്തുന്ന പ്ലേസ്ഡ് ഓപ് വർഷിപ് ബിൽ ലോക്സഭ പാസാക്കുന്നു. പ്രശ്നം കോടതിയിലായതുകൊണ്ട് അയോധ്യയെ ഒഴിവാക്കുന്നു.
- 1992 ഡിസംബർ 6: ബി.ജെ.പിയുടെ രാജ്യവ്യാപക കർസേവ പരിപാടിക്കൊടുവിൽ പതിനായിരക്കണക്കായ കർസേവകർ അയോ ധ്യയിൽ ഒത്തുകൂടി ബാബരി മസ്ജിദ് തകർക്കുന്നു; താൽക്കാലിക ക്ഷേത്രം ഉയരുന്നു. രാജ്യവ്യാപക കലാപം. നൂറുകണക്കിനാളു കൾ കൊല്ലപ്പെട്ടു. കേന്ദ്രസർക്കാർ 2.77 ഏക്കർ വരുന്ന വിവാദ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തു.
- 1992 ഡിസംബർ 16: ബാബരി മസ്ജിദിെൻറ തകർച്ചയിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താൻ കേന്ദ്രം എം.എസ്. ലിബർഹാനെ കമീഷനായി നിയമിക് കുന്നു
- 2003 മാർച്ച് 12: ക്ഷേത്രം നിലനിന്ന സ്ഥലത്താണോ പള്ളി പണിതതെന്ന് കണ്ടെത്താൻ അലഹബാദ് ഹൈേക്കാടതി നിർേദശപ്രകാരം ആർക്കിയോളജിക്കൽ സർവേ വകുപ്പ് മണ്ണുമാന്തി പരിശോധന നടത്തുന്നു.
- 2009 ജൂൺ 30: പതിനേഴ് വർഷ ങ്ങൾക്ക് ശേഷം ലിബർഹാൻ കമീഷൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് റിപ്പോർട്ട് സമർപ്പിക്കുന്നു. കമീഷൻ കാലാവധി നീട്ട ിവാങ്ങിയത് 48 തവണ.
- 2010 ജൂലൈ 26: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിൽ 60 കൊല്ലത്തിന് ശേഷം അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുന്നു. പിന്നീട് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ശേഷം സെപ്റ്റംബർ 24ന് വിധി പറയാൻ നിശ്ചയിച്ചു.
ബാബരി മസ്ജിദിെൻറ 1900ലെ ചിത്രം (ബ്രിട്ടീഷ് ലൈബ്രറി)
- 2010 സെപ്റ്റംബർ 23: ഒത്തുതീർപ്പിന് സാവകാശം നൽകണമെന്ന ഹരജിയിൽ സുപ്രീം കോടതി വിധി പ്രസ്താവം കേസ് സ്റ്റേ ചെയ്തു. കേസ് വിപുല െബഞ്ചിലേക്ക്.
- 2010 സെപ്റ്റംബർ 28: ഹൈകോടതിയുടെ വിധി പ്രസ്താവം നീട്ടണമെന്ന ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് തള്ളി .30ന് വിധിപറയാൻ അലഹാബാദ് ഹൈകോടതി തീരുമാനം.
- 2010 സെപ്റ്റംബർ 30: ബാബരി മസ്ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തായതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തർക്ക ഭൂമി മൂന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്നും അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചു.
- 2011 മേയ് 09: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചവരിൽ ആരും ആവശ്യപ്പെടാത്ത ഒരു തീരുമാനം ഹൈകോടതി പ്രഖ്യാപിച്ചത് ‘വിചിത്രവും ആശ്ചര്യകരവു’മാണെന്ന് കോടതി.
- 2016 ഫെബ്രുവരി 26 : ബാബരി മസ്ജിദ് നില നിന്നിരുന്ന സ്ഥലത്ത് രാമ ക്ഷേത്രം നിർമ്മിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുബ്രമണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹരജി നൽകി.
- 2017 മാർച്ച് 21: അയോധ്യ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട കക്ഷികള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചനടത്തണമെന്നും അതിന് മധ്യസ്ഥതവഹിക്കാന്‍ തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍.
- 2017 ഏപ്രിൽ 19 : ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരായ ക്രിമിനൽ ഗൂഢാലോചന കുറ്റം നിർണായക വിധിയിലൂടെ സുപ്രീംകോടതി പുന:സ്ഥാപിച്ചു
- 2017 ആഗസ്റ്റ് 07: ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച അലഹബാദ് ൈഹകോടതി വിധി േചാദ്യംചെയ്ത് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുന്നതിന് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് രൂപംനൽകി.
- 2017 ആഗസ്റ്റ് 08 : ബാബരി മസ്ജിദ് സ്ഥിതിചെയ്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാമെന്നും കർസേവകർ പൊളിച്ച പള്ളി മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാൻ തങ്ങൾ ഒരുക്കമാണെന്നും ഉത്തർപ്രദേശിലെ ശിയാ വഖഫ് ബോര്ഡ് സുപ്രീംകോടതിയെ അറിയിച്ചു
- 2017 സെപ്റ്റംബർ 11: അയോധ്യയിലെ തർക്കത്തിലുള്ള ബാബരി മസ്ജിദ്-രാമജന്മഭൂമിയുടെ സംരക്ഷണവും പരിപാലനവും നിരീക്ഷിക്കാൻ രണ്ട് അഡീഷനൽ ജില്ല ജഡ്ജിമാരെയോ സ്പെഷൽ ജഡ്ജിമാരെയോ 10 ദിവസത്തിനകം നാമനിർദേശം ചെയ്യാൻ സുപ്രീംകോടതി അലഹബാദ് ഹൈകോടതിക്ക് നിർദേശം നൽകി
- 2017 ഡിസംബർ 02 : ബാബരി മസ്ജിദ് തകർത്ത കേസിൽ വിധി പറയാതെ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച അപ്പീലിന്മേൽ സുപ്രീംകോടതി വാദം കേൾക്കരുതെന്ന് റിട്ട. ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ.
- 2017 ഡിസംബർ 5: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ ഫെബ്രുവരി എട്ടു മുതൽ അന്തിമവാദം കേൾക്കാൻ സുപ്രീംകോടതി നിശ്ചയിച്ചു.
- 2018 ഫെബ്രുവരി 8: സുപ്രീംകോടതി മുമ്പാകെയുള്ള ബാബരികേസ് ഭൂമി തർക്കമെന്ന നിലയിലാണ് പരിഗണിക്കുകയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
- 2018 ഫെബ്രുവരി 20: ബാബരി മസ്ജിദ് പ്രശ്നത്തിൽ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിനും സന്നദ്ധമല്ലെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് മുസ്ലിം ഹരജിക്കാർ.
- 2018 ഒക്ടോബർ 27: അയോധ്യയിലെ ബാബരി ഭൂമി കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തെൻറ അധ്യക്ഷതയിലുള്ള പുതിയ ബെഞ്ചിലേക്കു മാറ്റി.
- 2018 ഒക്ടോബർ30: ‘‘ഇസ്ലാമിൽ ആരാധനക്ക് പള്ളി അവിഭാജ്യ ഘടകമല്ല’’ എന്ന 1994ലെ വിവാദ സുപ്രീംകോടതി വിധി പുനഃപരിേശാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
- 2019 ജനുവരി 01: കോടതിയിലെ കേസ് തീരാതെ രാമക്ഷേത്ര നിർമാണത്തിന് ഒാർഡിനൻസ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
- 2019 ജനുവരി 08: അയോധ്യ ഭൂമി തർക്ക കേസിൽ വാദം കേൾക്കുന്നതിനായി സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തലവനായ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി രമണ, ഉദയ് ഉമേഷ് ലളിത്, ഡോ. ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ
- 2019 ജനുവരി 11: അഞ്ചംഗ ഭരണഘടന ബെഞ്ചിൽനിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി.
- 2019 ജനുവരി 29: ബാബരി മസ്ജിദിനോട് ചേർന്ന തർക്കമില്ലാത്ത ഭൂമി യഥാർഥ ഉടമകൾക്ക് വിട്ടുനൽകണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
- 2019 ഫെബ്രുവരി 06: ബാബരി ഭൂമി തർക്കത്തിൽ മധ്യസ്ഥതക്ക് മേൽനോട്ടം വഹിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മധ്യസ്ഥതക്ക് ഒരു ശതമാനം അവസരമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി അതിനായി എട്ടാഴ്ച സമയവും അനുവദിച്ചു.
- 2019 മാർച്ച് 08: ബാബരി ഭൂമി േകസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മധ്യസ്ഥതക്ക് വിട്ടു. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫഖീർ മുഹമ്മദ് ഇബ്രാഹിം കലീഫുല്ല ചെയർമാനായ മധ്യസ്ഥ സമിതിയിൽ രാമക്ഷേത്രത്തിനായി നേരത്തെ മധ്യസ്ഥ നീക്കം നടത്തിയ ശ്രീശ്രീ രവിശങ്കർ, മധ്യസ്ഥ വിദഗ്ധനും മദ്രാസ് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങൾ.
- 2019 മേയ് 09 : അയോധ്യ ബാബരി മസ്ജിദ് ഭൂമി കേസിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.
- 2019 മേയ് 10: ബാബരി ഭൂമി കേസ് തർക്കം ഒത്തുതീർക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതി സുപ്രീംകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. മധ്യസ്ഥ സമിതി ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സമിതിയുടെ കാലാവധി ആഗസ്റ്റ് 15വരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നീട്ടി.
- 2019 ജൂലൈ 18: മധ്യസ്ഥസമിതിയുടെ ഇടക്കാല റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബാബരി ഭൂമി കേസ് അന്തിമ വാദത്തിലേക്ക്. ആഗസ്റ്റ് രണ്ടു മുതൽ വാദം കേൾക്കൽ തുടങ്ങാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംേകാടതി ബെഞ്ച് ഉത്തരവിട്ടു.
- 2019 ജൂലൈ 19: എൽ.കെ. അദ്വാനി അടക്കമുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രതികളായ, ബാബരി മസ്ജിദ് തകർത്ത കേസിൽ ഒമ്പത് മാസത്തിനകം വിധി പറയാൻ സുപ്രീംകോടതി ഉത്തരവിട്ടു.
- 2019 സെപ്റ്റംബർ 20: ബാബരി ഭൂമി കേസിൽ അന്തിമ വാദം ഒക്ടോബർ 18നകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിെൻറ അധ്യക്ഷൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിർദേശിച്ചു.
- 2019 സെപ്റ്റംബർ 21: ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്ങിന് സി.ബി.ഐ പ്രത്യേക കോടതി സമൻസ്.
- 2019 ഒക്ടോബർ 09: ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിന് നാലു ദിവസം കൂടി മാത്രം ബാക്കി നിൽക്കേ സുപ്രീംകോടതി നിയോഗിച്ച സമിതി നടത്തിയ അവസാന മധ്യസ്ഥ നീക്കം ഇരുവിഭാഗവും തള്ളിക്കളഞ്ഞു.
- 2019 ഒക്ടോബർ 16: 40 ദിവസത്തെ തുടർച്ചയായ അന്തിമ വാദത്തിനൊടുവിൽ, ബാബരി ഭൂമിക്കുമേൽ സുന്നി വഖഫ് ബോർഡും ഹിന്ദുപക്ഷവും തമ്മിലുള്ള അവകാശത്തർക്കം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറയാൻ മാറ്റി.
- 2019 നവംബർ 09: ബാബരി ഭൂമികേസിൽ വിധി. തർക്ക ഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പകരം പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നും സുപ്രീംകോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story