ബാങ്ക് ലയനം കൊണ്ട് ആർക്കാണ് നേട്ടം?
text_fieldsഇന്ത്യയിൽ അടുത്ത കാലങ്ങളിൽ നടന്ന ബാങ്ക് ലയനങ്ങൾ സാധാരണ ഇടപാ ടുകാർക്ക് സമ്മാനിച്ചത് ദുരിതങ്ങൾ മാത്രം. പൊതുമേഖലാ ബാങ്കുകളായ ദ േന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചു. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോകത്തിലെ വൻകി ട ബാങ്കുകളിൽ സ്ഥാനം പിടിച്ചു. ഈ ലയനങ്ങൾ കൊണ്ട് ആർക്കാണ് നേട്ടം? ബാ ങ്ക് ലയനത്തിെൻറ പേരിൽ ഒരു ശാഖയും അടച്ചുപൂട്ടില്ലെന്ന് അധികാരികൾ . എന്നാൽ, ലയനശേഷം ആയിരക്കണക്കിന് ബാങ്ക് ശാഖകൾ അടച്ചുപൂട്ടി. ഭര ണാധികാരികളുടെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ല. പ്രധാനമ ായും ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് ശാഖകളാണ് അടച്ചുപൂട്ടിയത്. അടച്ച ുപൂട്ടലോടെ നാളിതുവരെ ആ പ്രദേശത്തു ലഭ്യമായിരുന്ന ബാങ്കിങ് സേവനം നഷ്ടപ്പെട്ടു. സബ്സിഡിയും പെൻഷനും അന്വേഷിച്ച് ഗ്രാമീണർ കിലോമീറ്ററുകൾ താണ്ടി അടുത്ത ബാങ്ക് ശാഖയിൽ പോകണം.
ലയനം സമ്മാനിക്കുന്ന ദുരിതങ്ങൾ
ലയനശേഷം ബാങ്കുകൾ സർവിസ് ചാർജുകൾ ഭീകരമായി വർധിപ്പിച്ചു. ബാങ്കുകൾ നിർദേശിക്കുന്ന തുക തെൻറ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താൻ സാധിക്കാത്ത പരമ ദരിദ്രരായ ഇടപാടുകാരെ ബാങ്കുകൾ കൊള്ളയടിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ബാങ്കുകൾ ഈ രീതിയിൽ പതിനായിരം കോടി രൂപയാണ് കൊള്ളയടിച്ചത്. ഇന്ത്യൻ ബാങ്കിങ് മേഖലയിൽനിന്നും ചെറിയ വായ്പകൾ അപ്രത്യക്ഷമാകുകയാണ്. ഉദാരീകരണ നയങ്ങൾ ആരംഭിക്കുമ്പോൾ ആകെ വായ്പയുടെ അഞ്ചിലൊരു ഭാഗം വായ്പകൾ 25,000 രൂപയിൽ താഴെ ആയിരുന്നു. ഇപ്പോൾ അഞ്ചുകോടി രൂപയിൽ താഴെ വായ്പകൾ ആകെ വായ്പയുടെ ഒരു ശതമാനത്തിൽ താഴെ. ലയനത്തോടെ ഈ പ്രവണത ശക്തിപ്പെടുകയാണ്.
എന്തിനുവേണ്ടിയാണ് നമ്മൾ ബാങ്കുകൾ ദേശസാൽക്കരിച്ചത്. ആരുടെ താൽപര്യമാണ് ബാങ്കുകൾ സംരക്ഷിക്കുന്നത്? ബാങ്ക് നിക്ഷേപങ്ങൾക്ക് ന്യായമായ പലിശ ലഭിക്കണം. എന്നാൽ, ലയനശേഷം ചെറിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വൻകിട നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു. ബാങ്ക് ലയനങ്ങൾ ജീവനക്കാരുടെ എണ്ണം കുറച്ചു. ഒഴിവുകൾ നികത്താൻ നടപടികൾ ഒന്നും ഇല്ല. ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം അപ്രാപ്യമായി. ബാങ്ക് ലയനങ്ങൾ നേട്ടമുണ്ടാക്കിയത് ഒരുപിടി കോർപറേറ്റുകൾ മാത്രം. അവർക്കു വൻകിട വായ്പകളും ഭീകരമായ എഴുതിത്തള്ളലും.
ഇന്ത്യയിൽ ബാങ്ക് ലയനങ്ങൾ തുടരുമ്പോൾ മറ്റു രാജ്യങ്ങളിൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾ നാം നിരീക്ഷിക്കണം. ജർമനിയിലെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകളാണ് ഡച്ചു ബാങ്കും കോമേഴ്സ് ബാങ്കും. ലോകരാജ്യങ്ങളിലെ ബാങ്കുകളുടെ പട്ടിക അനുസരിച്ചു ഡച്ച് ബാങ്ക് 51 ഉം കോമേഴ്സ് ബാങ്ക് 54ഉം സ്ഥാനത്താണ്. ജർമനിയെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുക, അമേരിക്കയോടും ചൈനയോടും മത്സരിക്കാൻ പ്രാപ്തമാക്കുക ഇതൊക്കെയാണ് ബാങ്ക് ലയനത്തിനായി അധികാരികൾ നിരത്തിയ വസ്തുതകൾ. ജർമൻ ഭരണകൂടം തയാറാക്കിയ നാഷനൽ ഇൻഡസ്ട്രിയൽ സ്ട്രാറ്റജി 2030 അനുസരിച്ചാണ് ലയന നടപടികൾ.
ഡച്ചു ബാങ്കും കോമേഴ്സ് ബാങ്കും ലയിച്ച് ഡച്ച്കോമേഴ്സ് ബാങ്കായി മാറുമ്പോൾ 1800 ബില്യൺ യൂറോ ആസ്തി ഉണ്ടാകും. ലോകത്തിലെ പതിനഞ്ചാമത്തെ ബാങ്ക് ആയിരിക്കും ഡച്ചുകോമേഴ്സ് ബാങ്ക്. ജർമൻ ബാങ്കുകളിൽ മൂന്നാം സ്ഥാനം. ജർമൻ ബാങ്കുകളിൽ ഒന്നാം സ്ഥാനം ബ്രിട്ടീഷ് എച്ച്.എസ്.ബി.സി. രണ്ടാം സ്ഥാനം ഫ്രഞ്ച് പാരിബാസ്. ബാങ്ക് ലയനത്തോടെ അറുപതു ശതമാനം ശാഖകൾ അടച്ചുപൂട്ടുമെന്നു അധികാരികൾ പ്രഖ്യാപിച്ചു. ഡച്ചു ബാങ്കിന് നിലവിൽ 2064 ശാഖകൾ. അതിൽ 1409 ശാഖകൾ ജർമനിയിൽ. കോമേഴ്സ് ബാങ്കിന് ശാഖകൾ 1000. രണ്ടു ബാങ്കിലും കൂടി 1,40,000 ജീവനക്കാർ. ലയനത്തോടെ ജീവനക്കാരുടെ എണ്ണം 40,000 കുറക്കും. ജർമനിയിലെ ബാങ്ക് ലയനങ്ങൾ ഈ രീതിയിലാണ് തുടരുന്നത്.
1999 അവസാനിക്കുമ്പോൾ അമേരിക്കയിൽ ഇൻഷുറൻസ് പരിരക്ഷയുള്ള ബാങ്കുകളും നിക്ഷേപസ്ഥാപനങ്ങളും (Savings Institutions) 10220 എണ്ണം ഉണ്ടായിരുന്നു. ഇപ്പോൾ നിലവിൽ 5397 സ്ഥാപനങ്ങൾ മാത്രം. ഫെഡറൽ ഡെപോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ (എഫ്.ഡി.െഎ.സി) പ്രസിദ്ധീകരിച്ച കണക്കുകളാണിത്. 1999നുശേഷം അമേരിക്കയിൽ 47 ശതമാനം ബാങ്കുകളും നിക്ഷേപ സ്ഥാപനങ്ങളും അപ്രത്യക്ഷമായി. എഫ്.ഡി.െഎ.സി പ്രസിദ്ധീകരണങ്ങൾ ഞെട്ടലോടെയാണ് മുന്നിൽ എത്തുന്നത്. അമേരിക്കയിൽ ബാങ്കുകൾ തകരുന്നതും അപ്രത്യക്ഷമാകുന്നതും ഭരണകൂടം തുടരുന്ന തെറ്റായ നയങ്ങൾ മൂലമാണ്. ചില ബാങ്കുകൾ തകരുന്നു. മറ്റു ചില ബാങ്കുകൾ ലയിപ്പിക്കുന്നു. ബാങ്കുകളുടെ എണ്ണം കുറയുന്നു. 2005 അവസാനിക്കുമ്പോൾ അമേരിക്കയിൽ 8832 ബാങ്കുകളും നിക്ഷേപ സ്ഥാപനങ്ങളും ഉണ്ടായിരുന്നു.
2005ൽ അപ്രത്യക്ഷമായത് 315 ബാങ്കുകൾ. 197 ബാങ്കുകൾ ലയിച്ചതോടെ 2010ൽ അവശേഷിച്ചത് 7657 ബാങ്കുകൾ. 2015, 2016, 2017 വർഷങ്ങളിൽ അപ്രത്യക്ഷമായത് 786 ബാങ്കുകൾ. ബാങ്കുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും തകർച്ചക്ക് പ്രധാന കാരണം വികലമായ വായ്പാനയം തന്നെയാണ്. മെച്ചപ്പെട്ട ഉൽപാദനവും കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പുവരുത്തുന്ന വായ്പാരീതിക്കുപകരം ഓഹരികമ്പോളത്തിലും കോർപറേറ്റ് പെട്ടികളിലും നിക്ഷേപം ഒഴുക്കുകയാണ് അമേരിക്കൻ ഭരണകൂടം ചെയ്തത്. തിരിച്ചുകിട്ടാത്ത വായ്പകളാണ് േപ്രാത്സാഹിപ്പിച്ചത് സാധാരണ ജനങ്ങൾ നിക്ഷേപിച്ച പണം ചൂതുകളിക്ക് ഉപയോഗിച്ചു എന്ന് സാരം.
അമേരിക്കൻ ബാങ്കുകൾ തെറ്റായ വായ്പാ രീതിയാണ് അവർ തുടരുന്നത്. ഉൽപാദനം വർധിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. വരുമാനം വർധിക്കണം. ഈ ലക്ഷ്യങ്ങളോടെയാണ് ബാങ്കുകൾ പ്രവർത്തിക്കേണ്ടത്. എന്നാൽ, ഇതിന് എതിർദിശയിലാണ് അമേരിക്കയിൽ ബാങ്കുകൾ സഞ്ചരിക്കുന്നത്. ഓഹരി കമ്പോളത്തിലും ഡെറിവേറ്റിവുകളിലും നിക്ഷേപിക്കുന്നു. കോർപറേറ്റുകൾക്ക് വഴിവിട്ട് വായ്പ നൽകുന്നു. നൽകിയ വായ്പ തിരിച്ചു വരുന്നില്ല. ബാങ്കുകൾ പ്രതിസന്ധിയിൽ. പലതും അപ്രത്യക്ഷമാകുന്നു. ജനങ്ങളുടെ നിക്ഷേപം നഷ്ടപ്പെടുന്നു. ബെയ്ൽ ഔട്ട് പദ്ധതിയിലൂടെ ബാങ്കുകൾക്ക് നൽകുന്നതും ജനങ്ങളുടെ പണം തന്നെ. ജനക്ഷേമത്തിന് നീക്കിവെച്ച പണമാണ് ബാങ്കുകൾക്ക് നൽകുന്നത്. ജനജീവിതം കൂടുതൽ ദുരിതപൂർണമാകും. ചെലവേറിയതാകും.
സമൂഹത്തിെൻറ സമഗ്രമായ പുരോഗതി ലക്ഷ്യംവെച്ചാണ് ബാങ്കുകൾ പ്രവർത്തിക്കേണ്ടത്. വാൾസ്ട്രീറ്റ് ബാങ്കുകൾ കോർപറേറ്റ് താൽപര്യം മാത്രം സംരക്ഷിക്കുന്നു. അപകടകരമായ ഈ നയങ്ങൾ മനസ്സിലാക്കണം. ചില ബാങ്കുകളിലെ നിക്ഷേപ കേന്ദ്രീകരണവും വഴിവിട്ട ഓഹരി കമ്പോള ചങ്ങാത്തവും 2008ൽ സംഭവിച്ചതിനേക്കാൾ ഭയാനകമായ ആഗോള സാമ്പത്തിക പ്രതിസന്ധി നടന്നടുക്കുകയാണ്. ഇന്ത്യൻ ബാങ്കിങ് മേഖലയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ബാങ്കുകൾ ലയിപ്പിക്കുന്നു. ജനവിരുദ്ധ ബാങ്കിങ് നയങ്ങൾ തുടരുന്നു. നിക്ഷേപം അപകടത്തിലാവുന്നു. കോർപറേറ്റ് വായ്പകൾ തിരിച്ചുപിടിക്കാൻ അധികാരികൾ തയാറല്ല. ജനങ്ങളുടെ നിക്ഷേപം കൊള്ളയടിച്ച് വിജയ്മല്യമാരും നീരവ് മോദിമാരും പലായനം തുടരുന്നു. അംബാനിമാരും അദാനിമാരും തടിച്ചു കൊഴുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.