നമ്മുടെ പണം; ബാങ്ക് കൊടുക്കും, േബ്ലഡ് തിന്നും
text_fieldsപാവംപിടിച്ചവൻ ഒരു വായ്പക്കു ചെന്നാൽ അവെൻറ ജനനസർട്ടിഫിക്കറ്റുവരെ ചോദിക്കു ന്ന പൊതുമേഖല ബാങ്കുകൾക്ക്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ വലിയ ആവേശമാണ്. ഇത്ര കോടി കൈയിലിരിക്കുന്നു, ഒന്നു വന്നു കൊണ്ടുപോകൂ എന്ന് അഭ്യർഥിക് കുകവരെ ചെയ്യും അവർ. ബാക്കിയുള്ളവർക്ക് പ്രഖ്യാപിത പലിശയാണെങ്കിൽ, ‘േബ്ലഡുകൾക്ക് ’ ‘നെഗോഷ്യബ്ൾ’ ആണ്. അതായത്, മുത്തൂറ്റിന് അല്ലെങ്കിൽ മണപ്പുറത്തിന് അതല്ലെങ്കിൽ മ റ്റൊരാൾക്ക് അവർക്കുകൂടി സ്വീകാര്യമായ പലിശനിരക്കിൽ ബാങ്കുകൾ പണം നൽകും. അത് ഒ ന്നും രണ്ടും കോടിയൊന്നുമല്ല, ചോദിച്ച്, േചാദിച്ച് കൊടുക്കും. എന്നാൽ, സഹകരണ മേഖലക്ക് പണം നൽകുന്നതിൽ ഇൗ താൽപര്യമൊന്നും കാണാറുമില്ല.
ഇത്തരത്തിൽ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ ഏറ്റവും വലിയ പിൻബലം പൊതുമേഖല ബാങ്കുകളാവുന്നു എന്നത് ഏറ്റവും വിചിത്രമായ കാര്യങ്ങളിലൊന്നാണ്. ഇങ്ങനെ പരിമിതപലിശക്ക് പണം എടുത്തുകൊണ്ടുപോകുന്നവർ ഒട്ടും ‘നെഗോഷ്യബിള’ല്ലാത്ത പലിശക്ക് ജനത്തെ ‘മുറിക്കും’. അതായത്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്, മെയ്യനങ്ങാതെ തടിച്ചുകൊഴുക്കാൻ തീറ്റ കൊടുക്കുന്നത് ബാങ്കുകൾ. പണം കിട്ടാൻ ബാങ്കുകൾക്ക് ഇൗട് നൽകുന്നത് ജനത്തിെൻറ കൈയിൽനിന്ന് പണയമായി വാങ്ങിെവച്ച സ്വർണമാണ്. ഇൗ സ്വർണം, അവരവരുടെ ലോക്കറുകളിൽത്തന്നെ ഇരുന്നാൽ മതി. രേഖകളുടെ പിൻബലത്തിലാണ് ബാങ്കുകളും ‘ഇതരരും’ തമ്മിലുള്ള ഇടപാടുകൾ. ഇനി ഇത്തരത്തിലുള്ള ഏതെങ്കിലും സ്ഥാപനം പൂട്ടിപ്പോയാൽ, രേഖകൾ ബാങ്കുകളുടെ കൈയിലും സ്വർണം ‘ഇതരരു’ടെ കൈയിലും ഇരിക്കും. ചുരുക്കത്തിൽ സംഭവിക്കുന്നത്, ജനത്തിെൻറ പണം ബാങ്കുകൾ കൊടുക്കും, േബ്ലഡുകൾ തിന്നും.
മുെമ്പാക്കെ, േബ്ലഡുകളിൽ പണയംെവക്കുക എന്നു പറഞ്ഞാൽ, അത് വിൽക്കുന്നതിന് തുല്യമായിരുന്നു. പവന് 20,000 രൂപയുണ്ടെങ്കിൽ പരമാവധി തുക കൊടുക്കുമായിരുന്നു. വലിയ നൂലാമാലകളൊന്നുമില്ലാതെ, ആവശ്യത്തിന് പണം. ഇത് അത്യാവശ്യക്കാരന് വളരെ സൗകര്യവുമായി. അവർ പറയുന്ന സമയത്തിന് എടുക്കാൻ പലർക്കും കഴിയാറില്ല. എടുക്കാൻ ചെല്ലുേമ്പാൾ മുതലും പലിശയുമൊക്കെ ചേർന്ന് പുതിയത് വാങ്ങുന്നതിനേക്കാൾ തുകയായിട്ടുണ്ടാവും. അതിനാൽ താലിമാലപോലെ, വൈകാരികതയൊന്നുമില്ലെങ്കിൽ പലരും സ്വർണം അവിടത്തന്നെയിരിക്കെട്ട എന്നു പറഞ്ഞ്, പോവുകയായിരുന്നു പതിവ്. ഒടുവിൽ, ഇൗ സ്വർണം ഒരു ലേലപരസ്യത്തിലൂടെ േബ്ലഡുകാരെൻറ സ്വത്താവുകയും ചെയ്യും.
ഒരു പവൻ തിരിച്ചെടുക്കാൻ രണ്ടു പവെൻറ പണം
എന്നാൽ,1992ൽ റിസർവ് ബാങ്ക് തോന്നുംപടി പണം കൊടുക്കലിൽ നിയന്ത്രണം വരുത്തിയതോടെ പണയംവെക്കൽ, പണയം െവക്കൽതന്നെയായി മാറി. അതോടെ ഇടപാടുകാരന് തിരിച്ചെടുക്കാനും താൽപര്യം കൂടി. അതിനുള്ള മറുമരുന്നായിരുന്നു റിസ്ക് ഇൻററസ്റ്റ്, പീനൽ ഇൻററസ്റ്റ് എന്നിവ. രേഖപ്രകാരം 15 ശതമാനമായിരിക്കും പലിശയെങ്കിലും ഇവ രണ്ടും വന്നതോടെ ഫലത്തിൽ, പലിശ 26-28 ശതമാനം വരെയായി. ഇതോടെ ഒന്നുെവച്ചാൽ രണ്ടെന്നപോലെ, ഒരു പവൻ പണയംെവച്ചാൽ, തിരിച്ചെടുക്കാൻ രണ്ടു പവെൻറ പണം വേണമെന്ന അവസ്ഥയായി. നിക്ഷേപം സ്വീകരിക്കാൻ അനുവാദമില്ലാത്തതിനാൽ, ‘നോൺ കൺവർട്ടബ്ൾ ഡിബഞ്ചർ’ (ഒാഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ) ആണ് ഇപ്പോഴത്തെ പ്രധാന ഇടപാടുകളിലൊന്ന്. ലക്ഷ്യമിടുന്നത് മുഴുവൻ നേടിയാണ് ഇത് നടക്കുന്നത്. ആദായ നികുതി അടക്കുന്നതിെൻറ വലുപ്പം പറയുമെങ്കിലും വെട്ടിപ്പിന് റെയ്ഡ് നടന്നിട്ടും പിഴ അടച്ചിട്ടും അധിക നാളുകളൊന്നുമായിട്ടുമില്ല.
സമരം മുത്തൂറ്റിലാണെങ്കിലും ജീവനക്കാരോടുള്ള സമീപനവും ഉൗറ്റൽരീതിയും ഏതാണ്ടെല്ലാ സ്ഥാപനങ്ങളിലും ഒന്നുതന്നെയാണ്. അതുകൊണ്ടാണ് മുത്തൂറ്റിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നോൺ ബാങ്കിങ് ഫിനാൻസ് കമ്പനീസ് വെൽെഫയർ അസോസിയേഷൻ രംഗത്തിറങ്ങിയത്. മണപ്പുറം ഫിനാൻസിലും സെപ്റ്റംബറിൽ ജീവനക്കാർ സമരത്തിനിറങ്ങിയിരുന്നു. ഏറ്റവും പുതിയ കണക്കിൽ അറ്റാദായം 269 കോടിയായി വർധിച്ച ഇവിടെ, ബിരുദവും ബിരുദാനന്തരബിരുദവുമുള്ള ജീവനക്കാർക്കുവരെ പ്രതിദിന ശമ്പളം 330 രൂപയാണെന്ന് ജീവനക്കാർ പറയുന്നു. മുത്തൂറ്റിൽ പ്രസവം കഴിഞ്ഞാൽ സ്ഥലംമാറ്റമാണെങ്കിൽ ഇവിടെ പ്രസവാവധി കഴിഞ്ഞു തിരികെ വരുേമ്പാൾ, സർവിസ് ബ്രേക്കാണ് കുഞ്ഞിനുള്ള സമ്മാനം. പ്രവർത്തനസമയം രാവിലെ 8.30 മുതൽ രാത്രി 7.30 വരെയാക്കിയതിലും ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.
പുതിയ ആവേശം ഡിബഞ്ചറിൽ
സ്വർണപ്പണയം പഴയതുപോലെ ആകർഷകമല്ലാത്തതിനാൽ ഭവനവായ്പ, മൈക്രോ ഫിനാൻസ്, ഇൻഷുറൻസ് മേഖലയിലേക്കു മാറാനുള്ള നീക്കമാണ് പല പ്രമുഖരും ഇപ്പോൾ നടത്തുന്നത്. ഇപ്പോഴത്തെ ഡിബഞ്ചർ ഇടപാടുകളിലടക്കം കൂടുതൽ ആവേശം കാണിക്കുന്നത് ഉയർന്ന വരുമാനക്കാരാണ് എന്ന് ബാങ്കിങ് ഇതര സ്ഥാപനങ്ങൾതന്നെ സമ്മതിക്കുന്നുണ്ട്. ഇൗ ഉയർന്ന വരുമാനം എവിടെനിന്നു വരുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. സഹകരണ ബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ച് ആരോപണമുന്നയിക്കുന്നവർക്ക് ഇവിടത്തെ ഇടപാടുകൾ വിഷയമേ ആവുന്നുമില്ല. ഇത്രയും ബാങ്കുകളും സഹകരണ സൊസൈറ്റികളുമുണ്ടെങ്കിലും സ്വർണപ്പണയ ഇടപാട് നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലേറെയും കേരളത്തിലാണ് എന്നത് വിരോധാഭാസമാണ്. എല്ലാ മൊത്തസൂചികകളിലും ഉയർന്നുനിൽക്കുന്ന കേരളത്തിലും ചെലവും അതിനാനുപാതികമായി കൂടിയിട്ടുണ്ട്. ജനത്തിെൻറ ആവശ്യം മുതലെടുത്തുകൊണ്ടുള്ള വട്ടിപ്പലിശ ഇടപാടിനുള്ള പ്രതിവിധി എന്ന നിലയിലാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് പലിശരഹിത ബാങ്ക് എന്ന ആശയം കൊണ്ടുവന്നത്. എന്നാൽ, അത് നടപ്പായില്ല. എങ്കിലും തൊഴിലാളികളെയും ജനത്തെയും ഒരുപോലെ ചൂഷണംചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ അത്യാവശ്യമായിരിക്കുകയാണ്; കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പ്രത്യേകിച്ചും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.