Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമനസ്സുതുറന്ന്​ പറയുക,...

മനസ്സുതുറന്ന്​ പറയുക, തുറന്ന്​ കേൾക്കുക

text_fields
bookmark_border
മനസ്സുതുറന്ന്​ പറയുക, തുറന്ന്​ കേൾക്കുക
cancel

മനുഷ്യരുടെ മനസ്സിൽ ഉത്​കണ്​ഠയും സംഘർഷവും വൻതോതിൽ വർധിച്ച നാളുകളിലൂടെയാണ്​ ലോകം കടന്നുപോകുന്നത്​. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും കാലത്തു മാത്രമാകണം അന്താരാഷ്​ട്രതലത്തിൽ ഈ വിധത്തിലെ ആശങ്ക രൂപ​പ്പെട്ടിട്ടുണ്ടാവുക. അത്തരം പ്രതിസന്ധികൾക്ക്​ ഭൂമിശാസ്​ത്രമായ പരിധിയും പ്രതിരോധവുമുണ്ടായിരുന്നു.

കോവിഡ്​ സകല വേലികളെയും സുരക്ഷാബോധങ്ങളെയും തകർത്തു. 2021ൽ സംഭവിച്ച രണ്ടാം തരംഗം രോഗബാധിതരെ മാത്രമല്ല തളർത്തിയത്​. രാജ്യത്തെ ജനതയുടെ വലിയൊരു ഭാഗം ആശുപത്രിക്കിടക്ക കിട്ടാതെയും ജീവവായു ലഭിക്കാതെയും പിടഞ്ഞുവീണുവെങ്കിൽ നൂറുകണക്കിന്​ കിലോമീറ്ററുകളക​െലയിരുന്ന്​ നിരന്തരം അതേക്കുറിച്ച്​ വായിക്കുകയും ദൃശ്യങ്ങൾ കാണുകയും ചെയ്​ത ആളുകൾക്കിടയിലും കടുത്ത മാനസികാഘാതങ്ങൾ സൃഷ്​ടിച്ചു.

സ്​ത്രീകൾ, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയ സമൂഹങ്ങൾ അനുഭവിച്ചത്​ ഇരട്ട പ്രഹരമായിരുന്നു. പരിമിതമായ സാമൂഹിക പിന്തുണപോലും നഷ്​ടമായി. ഇഷ്​ടമുള്ളവരുമായി കാണാനോ സമയം ചെലവിടാനോ കഴിയാതെ വന്നു. കോവിഡിനുംമുമ്പേ സമൂഹം അകലത്തിൽ നിർത്തിയ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ കാര്യം ഓർത്തുനോക്കൂ- സ്​കൂളുകൾ അടച്ചുപൂട്ടപ്പെട്ടതോടെ ചുരുക്കം ചിലരിൽനിന്ന്​ ലഭിച്ചിരുന്ന സ്​നേഹപൂർണമായ സ്​പർശംപോലും അവർക്ക്​ നിഷേധിക്കപ്പെട്ടു.

ആയിരക്കണക്കിനാളുകൾക്കാണ്​ ജോലി നഷ്​ടപ്പെട്ടത്​. തൊഴിൽ നഷ്​ടപ്പെട്ട്​ നാട്ടിലേക്കു​ മടങ്ങേണ്ടിവന്ന പ്രവാസികളുടെ അവസ്​ഥ സങ്കൽപിക്കുന്നതിലുമപ്പുറമാണ്​. നാളികേരത്തി​െൻറ നാട്ടിലെ നാഴി ഇടങ്ങഴി മണ്ണിനെക്കുറിച്ചും ഈ മനോഹരതീരത്ത്​ കിട്ടുന്ന അടുത്ത ജന്മത്തെക്കുറിച്ചുമെല്ലാം പ്രവാസഭൂമിയിലെ ജോലിക്കിടെ പാടുന്ന സുഖവും മനോഹാരിതയുമൊന്നും അഭയാർഥിയെപ്പോലെ നാടണയുേമ്പാൾ, ​മനോഹരതീരത്തെ യാഥാർഥ്യങ്ങൾ തുറിച്ചുനോക്കു​േമ്പാൾ അനുഭവപ്പെടില്ല. എല്ലാം നഷ്​ടപ്പെട്ടു ഇനിയെന്ത്​ എന്ന അങ്കലാപ്പ്​ മാത്രം. പണം നിർണായക ഘടകമായ സമൂഹത്തിൽ സാമ്പത്തിക ​പ്രയാസങ്ങൾകൂടി ചേരു​േമ്പാൾ വേദനകൾ ഇരട്ടിയായി തോന്നും. ഉറക്കമില്ലായ്​മ, ശാരീരിക വൈഷമ്യങ്ങൾ തുടങ്ങി പല പല പ്രശ്​നങ്ങളും ബാധിക്കും.

അപ്രതീക്ഷിത പ്രതിസന്ധിക്ക​ു നടുവിലും അതിൽ കീഴ്​പ്പെടാതെ മറികടക്കാൻ നമ്മൾ മാർഗങ്ങൾ ആരാഞ്ഞു. അത്​ മനുഷ്യമനസ്സി​െൻറ ഒരു മിടുക്കുതന്നെയാണ്​. വലിച്ചുപിടിക്കു​േമ്പാൾ ഇപ്പോൾ പൊട്ടിയേക്കുമെന്ന്​ തോന്നുന്ന ഒരു റബർ ബാൻഡ്​ പിടിവിടു​േമ്പാൾ പൂർവസ്​ഥിതിയിലാവുന്നതുപോലെ ഒരു ചെറുത്തുനിൽപുശേഷി എത്ര അശക്തർ എന്നു​ കരുതുന്ന മനുഷ്യരുടെയും മനസ്സിനുണ്ട്​. ഒപ്പം ഇത്​ എ​െൻറ മാത്രം അവസ്​ഥയല്ല എന്ന തിരിച്ചറിവും ഒരു പരിധിവരെ സാന്ത്വനം പകർന്നിട്ടുണ്ട്​.

സമൂഹമാധ്യമങ്ങൾ കു​റെയേറെപ്പേർക്ക്​ രക്ഷാനൗകയായി പ്രവർത്തിച്ചു. പലരും പുതിയ സ്​കില്ലുകൾ സ്വായത്തമാക്കി, പുതിയ എഴുത്തുകാരും ഗായകരും ചിത്രകാരന്മാരുമുണ്ടായി. അന്നേവരെ സ്വന്തം നഗരം വിട്ട്​ പുറത്തുപോവാത്ത സ്​ത്രീകൾപോലും സംരംഭകരും വിദേശ രാജ്യങ്ങളിലേക്ക്​ ഉൽപന്നങ്ങൾ അയക്കുന്നവരും മറ്റുമായി മാറി. ഒരാൾക്കെങ്കിലും യൂട്യൂബ്​ ചാനൽ ഇല്ലാത്ത മലയാളി കുടുംബങ്ങൾ ഇല്ലെന്നുതന്നെ പറയാം.

സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരെ വീടിനകത്തും പുറത്തും അതിക്രമങ്ങൾ വർധിച്ചുവെന്നതാണ്​ കോവിഡിനേക്കാൾ ശ്വാസംമുട്ടിക്കുന്ന അവസ്​ഥ. പ്രണയം നിരസിച്ചതി​െൻറ പേരിൽ നടന്ന കൊലകളും ആക്രമണങ്ങളും അതിനെ സാമാന്യവത്​കരിച്ച്​ പൊതുസമൂഹം നടത്തുന്ന ന്യായീകരണങ്ങളുമെല്ലാം ഏതൊരു വൈറസിനേക്കാളും അപകടകാരിയാണ്​. മാനസികാരോഗ്യം കുറവാണെന്നതു​ മാത്രമല്ല, ആൺമേൽക്കോയ്​മാബോധം വർധിച്ചതും ഇതി​െൻറ കാരണമാണ്.

സ്ത്രീകൾ അടക്കവും ഒതുക്കവും ഉള്ളവളാകണമെന്ന്​ നഴ്​സറിക്കാലം തൊട്ട്​ പറഞ്ഞുപഠിപ്പിക്കുന്ന സമൂഹം ആണൊരുത്തൻ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും കുറെ മുൻധാരണകൾ സൃഷ്​ടിച്ചുവെച്ചിട്ടുണ്ട്​. പഠനഗവേഷണത്തി​െൻറ ഭാഗമായി 14 വയസ്സുള്ള ആൺകുട്ടികളുമായി ഒരിക്കൽ സംസാരിച്ചത്​ ഓർക്കുന്നു. എന്താണ്​ മാനസികാരോഗ്യം എന്നു​ ചോദിച്ചപ്പോൾ അവരിൽ 98 ശതമാനം പേരുടെയും ഉത്തരം എന്തു സംഭവിച്ചാലും കരയാതെ നിൽക്കാനും ആരെയും കൂസാതെ, കൂട്ടാക്കാതെ മുന്നോട്ടുപോകാനുമുള്ള ശക്തിയാണെന്നാണ്​. വികാരങ്ങളെ അടിച്ചമർത്തിവെക്കലാണ്​ മനസ്സി​െൻറ കരുത്ത്​ എന്ന്​ അവർ മനസ്സിലാക്കിവെച്ചിരിക്കുന്നു.

പരാജയവും തിരിച്ചടിയും നേരിടേണ്ടിവരുന്നവൻ പുരുഷനല്ല എന്ന ചിന്തയിലാണ്​ കൗമാരത്തിൽനിന്ന്​ യൗവനത്തിലേക്കവർ വളരുന്നത്​. ഒരു നിരാസം അംഗീകരിക്ക​ുന്നതുപോലും ത​െൻറ അഭിമാനത്തിനേൽക്കുന്ന ക്ഷതമായി അവർ കണക്കാക്കുന്നു. പ്രഖ്യാപിത സാഹിത്യ കുലപതികളുടെ കൃതികളും ആഘോഷിക്കപ്പെടുന്ന ചലച്ചിത്ര ജീനിയസുകളുടെ സിനിമകളുമെല്ലാം തോൽക്കാത്ത, ശരീരത്തി​െൻറയും മനസ്സി​െൻറയും ശക്തിയും സാമർഥ്യവുംകൊണ്ട്​ സ്​ത്രീയെ കീഴ്​പ്പെടുത്തുന്ന പുരുഷബിംബങ്ങളെയാണ്​ മഹത്ത്വവത്​കരിച്ച്​ അവതരിപ്പിച്ചിട്ടുള്ളത്​. വയലൻസിനെ കാൽപനികവത്​കരിക്കുന്നതിൽ എല്ലാവിധ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്​​.

ന്യൂ ജനറേഷൻ സിനിമകളും രചനകളുമെല്ലാം മാറ്റം കൊണ്ടുവരുമെന്നാണ്​ നമ്മൾ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, ഏതാനും ദിവസം മുമ്പ്​ പുറത്തിറങ്ങിയ 'മിന്നൽ മുരളി' എന്ന സിനിമയിൽപോലും പ്രണയം തകർന്നവ​െൻറ പ്രതികാരത്തെ കൊണ്ടാടുന്നത്​ കണ്ടു. ജെൻഡർ സെൻസിറ്റൈസേഷൻ സ്​കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാത്രമേ ഇതിന്​ എന്തെങ്കിലുമൊരു പരിഹാരത്തിന്​ തുടക്കമിടാനാവൂ. പരസ്​പരം ബഹുമാനിക്കലും പരാജയം സംഭവിച്ചാൽ സമ്മതിക്കലും പരിധികളെ മാനിക്കലുമാണ്​ മാനുഷികം എന്ന്​ പഠിച്ചേ തീരൂ. സർക്കാറും പൊതുസമൂഹവും അതിന്​ മുന്നിട്ടിറങ്ങണം. മാതാപിതാക്കൾ മക്കളോട്, അധ്യാപകർ വിദ്യാർഥികളോട്​​ അത്​ പറഞ്ഞുകൊടുക്കണം.

വരുംവർഷങ്ങളും ആരോഗ്യപ്രതിസന്ധിയുടേതായിരിക്കും എന്നതിൽ സംശയമില്ല. സ്വാഭാവികമായും മാനസികാരോഗ്യത്തെയും അത്​ സ്വാധീനിക്കും. മാനസികാരോഗ്യപ്രശ്​നങ്ങൾ സമ്മതിക്കാനും തുറന്നുപറയാനും തയാറാവുകയാണ്​ അവയെ നേരിടാനുള്ള ആദ്യപടി. എത്ര ശക്തരാണെന്ന്​ കരുതുന്നവർക്കും തനിച്ച്​ ഡീൽ ചെയ്യാൻ പറ്റുന്ന വിഷയമല്ലത്​, അതിന്​ മുതിരുകയും ചെയ്യരുത്​. തുറന്നുപറയുന്നതുപോലെ അത്​ തുറന്ന മ​നസ്സോടെ കേൾക്കാനും കൂടെ നിൽക്കാനും ഒരുങ്ങുക എന്നതാണ്​ മാനസികാരോഗ്യമുള്ള സമൂഹനിർമിതിക്കായി നമ്മൾ ഓരോരുത്തരും ചെയ്യേണ്ട കർത്തവ്യം.

പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാനും എട്ടുമണിക്കൂറെങ്കിലും ഉറങ്ങാനും ഇഷ്​ടവിനോദങ്ങളിൽ ഏർപ്പെടാനും സ്​നേഹിക്കാനും സ​്​നേഹിക്കപ്പെടാനും ജോലിത്തിരക്കുകളിൽനിന്നൊഴിഞ്ഞ്​ അൽപനേരമെങ്കിലും വെറുതെയിരിക്കാനും ശ്രദ്ധിക്കണമെന്നും അത്​ മാനസികാരോഗ്യത്തിന്​ പരമപ്രധാനമാണെന്നും കൗൺസലിങ്​ വേളയിൽ ഞങ്ങൾ പറയാറുണ്ട്​. സമൂഹത്തി​െൻറ പകുതിയോളം പേർക്കുപോലും പ്രാപ്യമല്ലാത്ത ആ സൗഭാഗ്യങ്ങൾ ഈ വർഷമല്ലെങ്കിൽ വരുന്ന വർഷങ്ങളിലെങ്കിലും സാധ്യമാവ​ട്ടെയെന്ന്​ ഹൃദയം തുറന്ന്​ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.

ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ സംരംഭമായ ആൾട്ടർനേറ്റിവ്​ സ്​റ്റോറിയിൽ അക്കാദമിക്​ വിഭാഗം മേധാവിയാണ്​ ലേഖിക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental healthhappy new year 2022ahla matra
News Summary - Be open-minded and hear with open heart says ahla matra
Next Story