കാർഷിക ബില്ലുകൾ കർഷക ദ്രോഹമാകുന്നത് ഇങ്ങനെ
text_fieldsമോദിസർക്കാർ നടപ്പാക്കുന്ന മൂന്നു കാർഷിക നിയമപരിഷ്കരണങ്ങൾ കർഷക ചൂഷണത്തിന് വഴിയൊരുക്കും. ജൂൺ അഞ്ചിന് ഇറക്കിയ ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ ഇവയാണ്: 1) കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ. 2) കർഷക ശാക്തീകരണ, വിലസ്ഥിരത, കാർഷിക സേവന ബിൽ. 3) അവശ്യസാധന നിയമ ഭേദഗതി ബിൽ.
ബില്ലുകൾ കർഷകരുടെ നേട്ടത്തിനാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, കർഷക ചൂഷണത്തിനും ഉൽപന്ന വിലയിടിവിനും വഴിവെക്കാൻ സാധ്യതയേറെ. പഞ്ചാബ്, ഹരിയാന, യു.പി, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷക പ്രക്ഷോഭത്തിന് കാരണം ഇതാണ്.
വഴിവെക്കുന്നത് കരാർ കൃഷി
കരാർ കൃഷി പ്രോത്സാഹിപ്പിക്കുന്നതാണ് നിയമ പരിഷ്കരണം. കർഷകരും കോർപറേറ്റുകളുമായി നേരിട്ടാണ് ഇടപാട്. സംസ്ഥാന സർക്കാറുകളുടെ കാർഷികോൽപന്ന വിപണന സംഘങ്ങളെ പിന്തള്ളും. മിനിമം താങ്ങുവില അപ്രസക്തമാവും. ഭാവിയിൽ വിളയുന്ന ഉൽപന്നത്തിന് മുൻകൂറായി ചുളുവിലയിട്ട് കച്ചവടം ഉറപ്പിക്കാൻ കോർപറേറ്റുകൾക്ക് സാധിക്കും. വിപണന ചന്തകളിൽ ഫീസ് കൊടുക്കേണ്ട. രാജ്യത്ത് എവിടെയും കർഷകന് സ്വന്തം ഉൽപന്നം വിൽക്കാം. ഇതെല്ലാമാകുേമ്പാൾ മിനിമം താങ്ങുവില മാത്രമല്ല, വില സ്ഥിരതയും ഇല്ലാതാകും. കോർപറേറ്റുകൾക്ക് ഒത്തുകളിച്ച് ഉൽപന്ന വില ഇടിക്കാൻ സാധിക്കും.
കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ
കർഷകനും രാജ്യത്തെവിടെയുമുള്ള വ്യാപാരിയുമായി കച്ചവടം ഉറപ്പിക്കാം. അന്തർ സംസ്ഥാന വ്യാപാരം പ്രോത്സാഹിപ്പിക്കും. സംസ്ഥാന സർക്കാറുകൾക്ക് നിയന്ത്രിക്കാനാവില്ല -ഫീസ് ഈടാക്കാനും പറ്റില്ല. മിനിമം താങ്ങുവിലക്കുള്ള സർക്കാർ ഏജൻസികളുടെ സംഭരണ രീതി ഇല്ലാതാവുന്ന സ്ഥിതി വരും.
കർഷക ശാക്തീകരണ, വില സ്ഥിരത, കാർഷിക സേവന ബിൽ
പരസ്പര സമ്മത പ്രകാരം ആകർഷകമെന്നു തോന്നുന്ന വിലയ്ക്ക് മുൻകൂട്ടി കർഷകനും മൊത്ത വ്യാപാരികളുമായി കച്ചവടം ഉറപ്പിക്കാം. ഉൽപന്നം വാങ്ങുക മാത്രമല്ല, ചെറുകിട, നാമമാത്ര കർഷകരെക്കൊണ്ട് കൃഷി നടത്തിച്ച് ചുളുവിലക്ക് ഉൽപന്നം വാങ്ങി അമിത ലാഭവും വിപണി നിയന്ത്രണവും നേടാൻ കോർപറേറ്റുകൾക്കും വൻകിട ഇടപാടുകാർക്കും സാധിക്കും.
കരാർ കൃഷിയിൽ വിലപേശലിന് അവസരമില്ല. വൻകിടക്കാരും കയറ്റുമതിക്കാരും വിപണി നിയന്ത്രിക്കും. നാമമാത്ര കർഷകരുടെ അധ്വാനവും ഉൽപന്നവും അവഗണിക്കപ്പെടും.
അവശ്യസാധന നിയമ ഭേദഗതി ബിൽ
ഉരുളക്കിഴങ്ങ്, സവാള, ധാന്യങ്ങൾ, പയറു വർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് മാറും. യുദ്ധവും പഞ്ഞവും പോലെ അത്യസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് വിലക്കയറ്റം തടഞ്ഞ് വിതരണവും സ്റ്റോക്കും ക്രമപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടുക.
വില സ്ഥിരത കിട്ടില്ല. ഉൽപാദന സംഭരണ വിപണനത്തിൽ വിദേശ നിക്ഷേപമാകാം.കാർഷികോൽപന്നങ്ങൾ വാങ്ങാൻ കൂടുതൽ ഇടപാടുകാർക്ക് വിപണിയിൽ അവസരം നൽകുേമ്പാൾ വില ഉയരുമെന്നാണ് സർക്കാർ വാദം. എന്നാൽ, നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതുകൊണ്ട് വാങ്ങാൻ കൂടുതൽ പേർ എത്തുന്ന സ്ഥിതി ഉണ്ടാവില്ല.
മോദിസർക്കാർ ലോക്സഭയിൽ പാസാക്കി രാജ്യസഭയിലേക്ക് അയച്ചിരിക്കുന്ന മൂന്നു നിയമനിർമാണങ്ങൾ ജൂൺ അഞ്ചിന് ഇറക്കിയ ഓർഡിനൻസ് വഴി ഇതിനകം പ്രാബല്യത്തിൽ വന്നവയാണ്. പാർലമെൻറിെൻറ അംഗീകാരം നേടി ഇവ സ്ഥിര നിയമങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.