സി.ബി.െഎ അപമാനിതമായതിെൻറ പിന്നിൽ
text_fieldsചിട്ടി തട്ടിപ്പു കേസുകളിൽ സി.ബി.െഎയും പശ്ചിമ ബംഗാൾ സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് സുപ്രീംകോടതിയ ിലെത്തുേമ്പാൾ, രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി അപമാനിതമായതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും ഒഴിഞ്ഞുമാറാനാവില്ല. ‘പൊലീസ്’ ഭരണഘടനാപരമായി സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാറിെൻറ അനുമതിയില്ലാതെ സി.ബി.െഎക്ക് പ്രവർത്തിക്കാൻ നിയമപ്രകാരം കഴിയില്ലെന്നാണ് മമത ബാനർജിയുടെ നിലപാട്. 1946ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിലെ ആറാം വകുപ്പുപ്രകാരം സംസ്ഥാന സർക്കാർ സി.ബി.െഎക്കു നൽകിയ അനുമതി 2018 നവംബറിൽ പിൻവലിച്ചതിനാൽ സി.ബി.െഎ നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നാണ് അവരുടെ വാദം.
സി.ബി.െഎയുടെ നിലപാട്
എന്നാൽ, കൊൽക്കത്ത പൊലീസിെൻറ നടപടി കോടതിയലക്ഷ്യമാണെന്നാണ് സി.ബി.െഎ നിലപാട്. ശാരദ ചിട്ടി തട്ടിപ്പ് സി.ബി.െഎ അന്വേഷിക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ്. 2014 മേയ് ഒമ്പതിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ലംഘിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് കേന്ദ്രവും പറയുന്നു.
‘അന്വേഷണത്തെ കുഴിച്ചുമൂടുന്ന കേന്ദ്ര’മെന്നാണ്ഏറ്റവും ഉന്നതമായ അന്വേഷണ ഏജൻസിയായ സി.ബി.െഎയെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. രാജ്യത്തെ പിടിച്ചുകുലുക്കിയ ഹവാല കേസിെൻറ അന്വേഷണം അട്ടിമറിക്കപ്പെട്ടപ്പോൾ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബറൂച്ചയാണ് രോഷത്തോടെ ഇൗ പരാമർശം നടത്തിയത്. ഇൗ വിശേഷണമാണ് സി.ബി.െഎ പിന്നീട് സാർഥകമാക്കിയത്! ജനങ്ങൾ ഒരുപടികൂടി കടന്ന് ‘സെൻട്രൽ ബ്യൂറോ ഒാഫ് ഇഡിയറ്റ്സ്’ എന്നുകൂടി വിശേഷിപ്പിക്കാനും തുടങ്ങിയിരിക്കുന്നു ഇപ്പോൾ. സി.ബി.െഎയുെട ജന്മദിനം 1963 ഏപ്രിൽ ഒന്നിനായിരുന്നതും അതിനു കാരണമാകാം!
1947ൽ സ്ഥാപിതമായ സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറിൽനിന്നാണ് സി.ബി.െഎയുടെ തുടക്കം. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ 1963 ഏപ്രിൽ ഒന്നിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻകീഴിൽ സി.ബി.െഎ നിലവിൽവന്നത്. 1943ൽ പുറപ്പെടുവിച്ച ഒാർഡിനൻസിലൂടെ ഒരു പ്രത്യേക പൊലീസ് സേനയും ഇന്ത്യ ഗവൺമെൻറ് രൂപവത്കരിച്ചു. സി.ബി.െഎയുടെ വിശ്വാസ്യത വർധിച്ചതോടെ മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഏറ്റെടുക്കണമെന്ന മുറവിളി ഉയർന്നു.കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, തീവ്രവാദ കുറ്റകൃത്യങ്ങൾ, ബാങ്ക്-ഇൻഷുറൻസ് തട്ടിപ്പ് എന്നിവയും സി.ബി.െഎ അന്വേഷിക്കാൻ തുടങ്ങി.
സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെതന്നെ ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണങ്ങൾ ഏറ്റെടുക്കാൻ സി.ബി.െഎക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ രാജ്യത്തെ ഹൈകോടതികളും സുപ്രീംകോടതികളും ഇത്തരം അന്വേഷണങ്ങൾ നടത്താൻ സി.ബി.െഎക്ക് നിർദേശം നൽകിത്തുടങ്ങി. 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള സി.ബി.െഎ നടത്തുന്ന അന്വേഷണത്തിെൻറ മേൽേനാട്ടം കേന്ദ്ര വിജിലൻസ് കമീഷെൻറ അധികാരത്തിൽ കൊണ്ടുവന്നു. ഡി.വി.സി നിയമപ്രകാരം രണ്ടു വർഷത്തെ പ്രവർത്തന കാലാവധി സി.ബി.െഎ ഡയറക്ടർക്ക് ഉറപ്പുവരുത്തി. സി.ബി.െഎ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഡി.വി.സി നിയമത്തിൽ വ്യക്തമാക്കി. ലോക്പാൽ നിയമപ്രകാരം സെർച്ച് കമ്മിറ്റിയെയും നിയമിച്ചു. സി.ബി.െഎയെ പരിഷ്കരിക്കണമെന്നും രാഷ്ട്രീയ നേതൃത്വത്തിെൻറ പിടിയിൽനിന്ന് സ്വതന്ത്രമാക്കണമെന്നുമുള്ള രാജ്യത്തെ പരമോന്നത നീതിപീഠത്തിെൻറ ശ്രമങ്ങൾക്ക് രണ്ടു പതിറ്റാണ്ടിെൻറ പഴക്കമുണ്ട്. സി.ബി.െഎക്ക് സ്വയംഭരണാധികാരം നൽകുമെന്ന് യു.പി.എ സർക്കാറിൽനിന്ന് കോടതി ഉറപ്പുവാങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല.
‘മാതൃത്വ’മില്ലാത്ത സി.ബി.െഎ
രാജ്യത്തെ ഏറ്റവും സമുന്നതമായ അഴിമതിവിരുദ്ധ ഏജൻസിക്ക് ഒരു നിയമത്തിെൻറ പിൻബലംപോലുമില്ല! അതുകൊണ്ടാണ് ഗുവാഹതി ഹൈകോടതി സി.ബി.െഎ മാർഗനിർദേശം ഭരണഘടനവിരുദ്ധമായി പ്രഖ്യാപിച്ചത്. 2007ലെ ‘ചാർട്ടർ ഒാഫ് ഡ്യൂട്ടീസ്’ വിജ്ഞാപനം ചെയ്തുകൊണ്ടാണ് സി.ബി.െഎയുടെ പ്രവർത്തനം കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയത്. അതിന് നിയമപരമായ പിൻബലമില്ലാത്തതിനാൽ ഭരണഘടനവിരുദ്ധമായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയെ അസാധുവാക്കിയ വിധിയിൽ ഞെട്ടിത്തരിച്ച കേന്ദ്ര സർക്കാർ ആ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. േകാടതി താൽക്കാലികമായി അനുവദിച്ച സ്റ്റേ ഉത്തരവിലാണ് സി.ബി.െഎ ഇപ്പോൾ പ്രവർത്തിക്കുന്നത്.
‘സി.ബി.െഎ നിയമം’ എന്ന പേരിൽ കരട് ബിൽ കേന്ദ്ര സർക്കാർ 2010ൽ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കംട്രോളർ-ഒാഡിറ്റർ ജനറൽ ഒാഫ് ഇന്ത്യ (സി.എ.ജി), തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്ക് നൽകിയതുപോലെ ശക്തമായ ഒരു ‘മാതൃനിയമം’ സി.ബി.െഎക്ക് വേണം. പക്ഷേ, സി.ബി.െഎയെ കൂട്ടിലടച്ച ഭരണകർത്താക്കൾ അതും അവഗണിച്ചു.
സി.ബി.െഎയുടെ ഡയറക്ടറായ അലോക് വർമയും സ്പെഷൽ ഡയറക്ടറായ രാകേഷ് അസ്താനയും പരസ്പരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് കൊമ്പുകോർത്തപ്പോൾ രാജ്യം തരിച്ചിരുന്നു. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ച വർമ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സ്ഥാനമേൽക്കുകയും 48 മണിക്കൂറിനകം പുറത്താക്കപ്പെടുകയും ചെയ്തു. അതിൽ പ്രതിഷേധിച്ച് വർമ രാജിവെച്ചു. സി.ബി.െഎയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും സ്ഥാപനത്തിെൻറ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ശ്രമിച്ചതിന് പുറത്താക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും വർമ പറഞ്ഞു. സി.ബി.െഎയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള സുവർണാവസരം രാജ്യത്തെ പരമോന്നത നീതിപീഠം നഷ്ടപ്പെടുത്തി എന്നുതന്നെ പറയണം
െഎ.ബിയും സി.ബി.െഎയും
കേന്ദ്ര സർക്കാറിെൻറ സുപ്രധാനമായ രണ്ടു വിഭാഗങ്ങളായ സി.ബി.െഎയും െഎ.ബിയും തമ്മിലുള്ള തെരുവുയുദ്ധവും സർക്കാറിന് നാണക്കേടായി. സി.ബി.െഎ ഡയറക്ടറുടെ വീടിനു മുന്നിൽനിന്ന് െഎ.ബി ഉദ്യോഗസ്ഥരെ കോളറിനു പിടിച്ച് തൂക്കിയെടുത്ത് സി.ബി.െഎ ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.വിനീത് നാരായൺ കേസിൽ ജസ്റ്റിസ് ജെ.എസ്. വർമ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്, സി.ബി.െഎയുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിക്കുകയും അതിെൻറ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി 24 ഇന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് അധികാരത്തിൽ വന്ന എല്ലാ സർക്കാറുകളും ഇൗ മാർഗനിർദേശങ്ങൾ പൂർണമായും അവഗണിച്ചു.
കൊൽക്കത്ത സംഭവം മമത ബാനർജിക്ക് രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കിയെങ്കിലും നിയമപരമായ തിരിച്ചടികൾ സംസ്ഥാന സർക്കാർ നേരിടേണ്ടിവരും. സംസ്ഥാനത്തിെൻറ അനുമതിയില്ലെങ്കിലും കോടതി നിർദേശപ്രകാരം സി.ബി.െഎക്ക് അന്വേഷണം നടത്താമെന്നിരിക്കെ മമത ഉയർത്തുന്ന ‘ഫെഡറൽ വ്യവസ്ഥ തകർക്കൽ’ രാഷ്ട്രീയമായി മമതക്ക് ലഭിക്കുന്ന മേൽക്കൈ പക്ഷേ നിയമപ്രകാരം നിലനിർത്താൻ കഴിയാതെ വരും എന്നതായിരിക്കും ആത്യന്തികമായ ഫലം.
അഴിമതിക്കേസുകൾ അന്വേഷിക്കാൻ സി.ബി.െഎക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണം. മതിയായ സാമ്പത്തിക, ഭരണസ്വാതന്ത്ര്യവും അധികാരവും നൽകണം. ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് മൂന്നുവർഷത്തെ സേവനകാലമെങ്കിലും നിയമപരമായി ഉറപ്പുവരുത്തണം.കേന്ദ്ര ബജറ്റിൽതന്നെ സി.ബി.െഎയുടെ പ്രവർത്തനങ്ങൾക്ക് വിഹിതം പ്രഖ്യാപിക്കണം. ഭരണഘടനപദവി തന്നെ സി.ബി.െഎക്ക് നൽകണമെന്ന ആവശ്യവും പരിഗണിക്കേണ്ടതാണ്. 2010 ലെ കരട് സി.ബി.െഎ നിയമം പാസായില്ലെന്നു മാത്രമല്ല, 1988ലെ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്ത് പൂർണമായും അപ്രസക്തമാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. 2018ലെ ഇൗ ഭേദഗതിയോടെ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണംപോലും അസാധ്യമായി. അതിന് സി.ബി.െഎക്കും വിജിലൻസിനും മുൻകൂർ അനുമതി വേണമെന്ന് നിയമം ഭേദഗതി ചെയ്തു. ലോക്പാലോ വിസിൽബ്ലോവേഴ്സ് സംരക്ഷണ നിയമമോ രാജ്യത്ത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറായതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.