ഭാരത് പെട്രോളിയം വിൽപനക്ക്; ഇതിൽപരം രാജ്യദ്രോഹം മറ്റെന്ത്?
text_fields2019 സെപ്റ്റംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ നടത്തിയ ‘ഹൗഡി മോദി’ പരിപാടിക്കുശേഷം ഇന്ത് യയിലെ പൊതുമേഖല സ്ഥാപനങ്ങൾ നേരിടുന്ന ഭീഷണി പതിന്മടങ്ങ് ഉയർന്നിരിക്കുന്നു. പൊതുമേഖലയിലെ മഹാരത്നങ്ങളിൽ ഒന ്നായ ഭാരത് പെേട്രാളിയം കോർപറേഷൻ വിൽപനക്ക് വെച്ചതും ഇന്ത്യൻ പെേട്രാളിയം കമ്പനിയായ പെേട്രാനെറ്റ് അമേരിക്ക യിലെ പ്രകൃതി വാതക ഖനന കമ്പനിയായ ടെലൂറിയനുമായി 1.77 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറിൽ ഒപ്പുവെച്ചതും മോദിയുടെ അമ േരിക്ക സന്ദർശനത്തിെൻറ ബാക്കിപത്രമായി അവശേഷിക്കുന്നു.
ഇന്ത്യയിലെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ പൊതുമേഖലയി ൽ പ്രവർത്തിക്കുന്ന ഭാരത് പെേട്രാളിയം ഉൾപ്പെടെയുള്ള എണ്ണംപറഞ്ഞ എണ്ണക്കമ്പനികളുടെ സംയുക്ത സംരംഭമായ പെേട്രാനെ റ്റ്, ടെലൂറിയൻ കമ്പനിയുടെ അമേരിക്കയിലെ ലൂയീസിയാനയിലെ പ്രകൃതിവാതക ഖനനപദ്ധതിയിൽ നിക്ഷേപിക്കുമെന്നാണ് കരാർ. ഇന ്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനവേളയിലാണ് കരാറൊപ്പിട്ടത്. ‘ഹൗഡി മോദി’ അഥവാ മോദിക്ക് വന്ദനം പര ിപാടിയുടെ മുഖ്യ സ്പോൺസർ പ്രസ്തുത ടെലൂറിയൻ കമ്പനിയായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
അതിനുശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുസമ്പത്തുകളിലൊന്നായ ഭാരത് പെേട്രാളിയം കോർപറേഷനെ വിൽക്കാനുള്ള നീക്കങ്ങളിലാണ് കേന്ദ്ര ഗവൺമെൻറ്. ബി.പി.സി.എല്ലിെൻറ 53.84 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് നീക്കം. അതോടെ, രാജ്യത്തെ ഏറ്റവും ബൃഹത്തും ലാഭകരവുമായ, ദേശീയ വരുമാന േസ്രാതസ്സായ ബി.പി.സി.എൽ എന്ന പൊതുമേഖല സ്ഥാപനം ഒരു ആഗോള സ്വകാര്യ കുത്തക കമ്പനിക്ക് തീറെഴുതുകയാണ്. ആഗോളീകരണത്തിെൻറ ആരംഭദശയിൽ, ലാഭകരമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുക എന്ന നയമാണുണ്ടായിരുന്നത്.
എന്നാൽ, ഇപ്പോൾ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനത്തെ വിറ്റുതുലക്കുക എന്ന വിനാശകരമായ നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. നമ്മുടെ രാജ്യത്തിെൻറ പെേട്രാളിയം വിപണനത്തിെൻറ 23.83 ശതമാനവും നിയന്ത്രിക്കുന്നത് ഭാരത് പെേട്രാളിയം കോർപറേഷനാണ്. ഓരോ വർഷവും 5000 കോടി മുതൽ 7000 കോടി വരെ ലാഭം നേടിക്കൊണ്ടിരിക്കുന്ന കമ്പനിയാണത്. ഓരോ വർഷവും പൊതുഖജനാവിലേക്ക് നികുതി അഥവാ ലാഭവിഹിതമായി അടക്കുന്നത് കോടികളാണ്. ഏറ്റവും ഒടുവിൽ മാത്രം, 2018-2019 വർഷത്തിലെ കണക്കുകൾ പ്രകാരം, 95,035.24 കോടി രൂപയാണ് ബി.പി.സി.എൽ പൊതുഖജനാവിന് നൽകിയ നികുതിവിഹിതം.
പാചകവാതക വിതരണരംഗത്ത് ബി.പി.സി.എല്ലിന് 5907 യൂനിറ്റുകളുണ്ട്. പെേട്രാൾ ഔട്ട്ലെറ്റുകൾ ആകെ 14,802 ആണ്. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൻ ഫ്യുവലിെൻറ 26 ശതമാനവും വിൽപന ബി.പി.സി.എൽ വഴിയാണ്. അങ്ങനെ അതിവിപുലമായ വിപണനശൃംഖലയിലൂടെ രാജ്യത്തെ പെേട്രാളിയം ഉൽപന്നങ്ങളുടെ നിയന്ത്രണം പൊതുമേഖലയിൽ നിലനിർത്താൻ സഹായിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തെ സ്വകാര്യ ഭീമന്മാർക്ക് വിൽക്കാൻ രാജ്യസ്നേഹം പ്രസംഗിക്കുന്ന ഒരു സർക്കാറിന് എങ്ങനെ കഴിയുന്നു?
ഏകദേശം 60,000 കോടി രൂപക്കാണ്, 95,000 കോടി രൂപ വീതം പ്രതിവർഷം പൊതുഖജനാവിന് സമ്മാനിക്കുന്ന ഒരു സ്ഥാപനത്തെ വിൽക്കാൻ ശ്രമിക്കുന്നത്. അതിെൻറ പിന്നിലെത്ര വലിയ കൊള്ളയുടെ കഥകളായിരിക്കും പറയാനുണ്ടാവുക. കച്ചവടം നടത്താനായി സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരാംകോയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ബി.പി.സി.എൽ വാങ്ങാൻ വരിനിൽക്കുന്ന രണ്ടാമത്തെ വിദേശ കച്ചവടക്കാർ അമേരിക്കയിലെ എക്സോൺ മൊബീൽ കമ്പനിയാണ്. ഈ ബഹുരാഷ്ട്ര എണ്ണക്കമ്പനിയുടെ ആസ്ഥാനം ടെക്സസാണ്. ‘ഹൗഡി മോദി’ പരിപാടി വേളയിൽ എക്സോൺ അടക്കമുള്ള കമ്പനി മാനേജർമാരുമായി മോദി ചർച്ചകൾ നടത്തിയിരുന്നു. അതോടൊപ്പം, പ്രധാന കാര്യമാണ് ടെക്സസിലെ എക്സോൺ കമ്പനിയും സൗദിയിലെ അരാംകോയും തമ്മിലുള്ള ബന്ധം. രണ്ടും കൂടിച്ചേർന്ന് സംയുക്തസംരംഭമായാണ് പതിറ്റാണ്ടുകളായി സൗദിയിൽ എണ്ണ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നത്.
ഇതിൽ ഏത് കമ്പനിയാണ് ബി.പി.സി.എൽ സ്വന്തമാക്കുന്നതെങ്കിലും അത് വിദേശ ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിൽ എത്തിച്ചേരുമെന്ന് ഉറപ്പാണ്. അതിലൂടെ ഇന്ത്യൻ പെേട്രാളിയം മേഖല പൂർണമായും സ്വകാര്യവത്കരിക്കപ്പെടും. എണ്ണ ശുദ്ധീകരണരംഗത്ത് കുത്തകകൾ പിടിമുറുക്കുന്നതോടെ പെേട്രാളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണാതീതമായി ഉയരും. വിലക്കയറ്റംമൂലം നടുവൊടിഞ്ഞ് കഴിയുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നിത്യജീവിതം അതിഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമാകും ഈ വിൽപന.
പെേട്രാളിയം രംഗം സ്വകാര്യ മൂലധനശക്തികളുടെ പിടിയിലമർന്നാൽ, പിന്നെ അത് തൊഴിൽരംഗത്തുണ്ടാക്കാൻ പോകുന്ന സ്തംഭനാവസ്ഥ അചിന്തനീയമായിത്തീരും. തൊഴിലവസരങ്ങൾ വൻതോതിൽ വെട്ടിക്കുറക്കപ്പെടുമെന്നു മാത്രമല്ല ബി.പി.സി.എൽ വഴി പ്രവർത്തിക്കുന്ന പെേട്രാൾ പമ്പുകൾപോലും വിദേശ കമ്പനികളുടെ അടിമകളാകുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. ക്രമേണ, ഐ.ഒ.സി, ഒ.എൻ.ജി.സി, എച്ച്.പി.സി.എൽ എന്നിവയെല്ലാം വിറ്റുതുലക്കപ്പെടുകയോ തകരുകയോ ചെയ്യുന്ന കാഴ്ചയാണ് രാജ്യത്തെ കാത്തിരിക്കുന്നത്.
ഇന്ത്യയെമ്പാടുമായി, നാല് റിഫൈനറികളിലും 5907എൽ.പി.ജി വിതരണ കേന്ദ്രങ്ങളിലും നിരവധി അനുബന്ധ കമ്പനികളിലുമായി പണിയെടുത്തുവരുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരും വഴിയാധാരമാകുമെന്ന് മാത്രമല്ല ഏക്കർകണക്കിന് പൊതുഭൂമിയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ചുളുവിലക്ക് ഭൂഗോള ഭീമന്മാർക്ക് സ്വന്തമാക്കാൻ ഈ വിൽപന ഇടവരുത്തും. അതിലൂടെ, തകരുന്നത് ഈ മേഖലയിൽ പണിചെയ്യുന്ന ജീവനക്കാരുടെ കുടുംബങ്ങൾ മാത്രമാണോ? വാസ്തവത്തിൽ ഉൗർജമേഖലയെത്തന്നെ രാജ്യത്തിന് നഷ്ടമാക്കുന്ന നടപടിയാണിത്. അതുവഴി രാജ്യസുരക്ഷയെയും നാടിെൻറ വികസനത്തെയും സമ്പദ്ഘടനയുടെ നിലനിൽപിനെത്തന്നെയും ഭീകരമായി ബാധിക്കുന്ന സ്ഥിതിവിശേഷത്തിന് കളമൊരുക്കപ്പെടുമെന്നതാണ് പ്രധാന വെല്ലുവിളി. യഥാർഥത്തിൽ, രാജ്യസുരക്ഷയെയാണ് എൻ.ഡി.എ സർക്കാർ വെല്ലുവിളിക്കുന്നത്. മഹാരത്നമായ ബി.പി.സി.എല്ലിെൻറ അന്ത്യം ഇന്ത്യൻ പൊതുമേഖലയുടെ മരണമണിമുഴക്കമായി പരിണമിക്കാൻ പോകുന്നു. ഇതിൽപരം ഒരു രാജ്യേദ്രാഹം മറ്റെന്താണ്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.