ഭോപാൽ ദുരന്തം
text_fields
ഒരു സ്ത്രീയെ, അതുമൊരു ‘സാധ്വി’യെ നിങ്ങളെന്തിനാണ് വെയിലത്ത് നിർത്തിയിരിക്കുന് നത്? ചോദ്യം പ്രധാനമന്ത്രിയുടേതാണ്. കൂടോത്രത്തിന് ഇന്ത്യൻ പീനൽ കോഡിൽ ശിക്ഷയില്ല െന്ന് ‘മിഥുനം’ സിനിമയിൽ ജഗതി പറയുംപോെല, ശാപവാക്കുകൾക്കും െഎ.പി.സിയിൽ വകുപ്പു ണ്ടാകില്ലെന്ന് ധരിച്ചാകുമോ മോദിജിയുടെ ചോദ്യമെന്ന് സംശയിച്ചാൽ തെറ്റു പറയാൻ കഴ ിയില്ല. സംഗതി ശരിയാണ്. ‘നശിച്ചുപോെട്ട’യെന്ന് ഒരാൾ ശപിച്ചുകഴിഞ്ഞാൽ അയാൾക്കെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നും െഎ.പി.സിയുടെ കക്ഷത്തിലില്ല. പേക്ഷ, ശപിക്കുന്നത് ഏതെങ്കിലും ‘ ‘സാധ്വി’യാണെങ്കിൽ കേസെടുക്കാതെ തരമില്ല. ചുരുങ്ങിയത് തെരഞ്ഞെടുപ്പ് കമീഷെൻറ കാരണം കാണിക്കൽ നോട്ടീസെങ്കിലും കൈപ്പറ്റണം. അതാണ് നിയമം. അമ്മാതിരി ശാപവാക്കുകളേല്ല പ്രജ്ഞ സിങ് ഠാകുർ ധീര രക്തസാക്ഷി ഹേമന്ദ് കർക്കരെക്കുമേൽ ചൊരിഞ്ഞത്. കർമഫലം. ‘സാധ്വി’ എന്നാൽ ‘സൽഗുണനാരി’ എന്നാണ് അർഥം. സനാതന ധർമത്തിൽ സാധ്വി പിന്നെയും മേലെയാണ്. സകല ഭൗതികസുഖങ്ങളിൽനിന്നും മാറി, ആത്മീയവഴിയിലൂടെയുള്ള നിരന്തര യാത്രക്കൊടുവിൽ കൈവരുന്ന പദവിയാണത്. 12 വർഷം മുമ്പ് ആ പദവി ലഭിച്ചിട്ടുണ്ട് പ്രജ്ഞ സിങ് ഠാകുറിന്. അതിനുശേഷം, പൂർണചേതാനന്ദ ഗിരിയെന്നാണ് പേര്. ഇങ്ങനെ അത്യുന്നത പദവിയിലെത്തിയ ഒരാളാണ്, ചില കാര്യങ്ങൾ ചോദിച്ചറിയാൻ വന്ന കർക്കരെയോട് ‘നശിപ്പിച്ചുകളയും’ എന്ന് പറഞ്ഞ് ശപിച്ചത്. ആ വാക്കുകൾ അറംപറ്റി; അറംപറ്റിച്ചുവെന്ന് ദോഷൈകദൃക്കുകൾ. ഏതായാലും കഴിഞ്ഞതുകഴിഞ്ഞു. അതിനെക്കുറിച്ച് ഒാർമിപ്പിച്ച് ജീവിച്ചിരിക്കുന്നവരെ പിന്നെയും ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ വെയിലത്തു നിർത്തുകയല്ലാതെ വേറെ വഴിയില്ല. അത്രമാത്രമേ, തെരഞ്ഞെടുപ്പ് കമീഷനും ചെയ്തിട്ടുള്ളൂ. പ്രജ്ഞ സിങ് വിശദീകരിച്ചേ മതിയാകൂ.
ഭോപാലിൽ ബി.ജെ.പി സ്ഥാനാർഥിയായുള്ള രംഗപ്രവേശത്തിെൻറ തൊട്ടടുത്തനാൾതന്നെ പ്രജ്ഞ സിങ്ങിന് ഇങ്ങനെ സംഭവിച്ചത് ശനിദശയോ അതോ ശുക്രദശയോ എന്ന് രാഷ്ട്രീയ പണ്ഡിറ്റുകൾ തീരുമാനിക്കെട്ട. അതെന്തായാലും ഭോപാലിെൻറ ദുരിതങ്ങൾ അവസാനിക്കുന്നില്ല എന്ന് നൂറുതരം. പണ്ട് യൂനിയൻ കാർബൈഡിൽനിന്ന് തുടങ്ങിയതാണ് ഇൗ ദുരന്തം. അന്ന് പെയ്തിറങ്ങിയ വിഷപ്പുകകൾ ഇന്നും കെെട്ടാടുങ്ങിയിട്ടില്ല. ആദ്യമൊക്കെ, രാസമാലിന്യങ്ങളിൽനിന്നാണ് അത് വമിച്ചിരുന്നതെങ്കിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അത് ചില ഹിന്ദുത്വ വിഷവർഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. 99ൽ, ഉമാഭാരതിയിലൂടെ തുടങ്ങിയ പ്രതിഭാസമാണത്. അതിപ്പോൾ മറ്റൊരു തീപ്പൊരി പ്രസംഗകക്ക് കൈമാറുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. 1989 മുതൽ ബി.ജെ.പിയുടെ കുത്തകയാണ് ഭോപാൽ. 2009ൽ ഒഴികെ, ബാക്കി തെരഞ്ഞെടുപ്പുകളിലെല്ലാം ലക്ഷത്തിനുമേൽ ഭൂരിപക്ഷം നേടിയ മണ്ഡലം. കഴിഞ്ഞ തവണ അലോക് സഞ്ജാർ ജയിച്ചത് മൂന്നേ മുക്കാൽ ലക്ഷം വോട്ടുകൾക്കാണ്. അന്ന് മോദി തരംഗമായിരുന്നുവേല്ലാ. ഇപ്പോൾ കാലം മാറി. മധ്യപ്രദേശ് തന്നെയും പാർട്ടിക്ക് നഷ്ടമായി. കോൺഗ്രസ് നിർത്തിയിരിക്കുന്നത് ദിഗ്വിജയ് സിങ്ങിനെയും. അവിടെ ഇനി ജയിക്കാൻ ഹിന്ദുത്വകാർഡ് ഇറക്കാതെ രക്ഷയില്ല. അപ്പോൾ പിന്നെ ലക്ഷണമൊത്ത സ്ഥാനാർഥി സാധ്വി’തന്നെ. മാലേഗാവ് സ്ഫോടന കേസ് പ്രതിയാണ്. ആളിപ്പോൾ ജാമ്യത്തിലാണ്. ചില ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ കിട്ടിയ ജാമ്യമാണിപ്പോൾ പാർലമെൻറിലേക്കുള്ള വഴിവെട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നത്. അതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. ഭീകരവിരുദ്ധ സ്ക്വാഡ് സകല തെളിവുകളും സമർപ്പിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ലേല്ലാ. എൻ.െഎ.എയുടെ ക്ലീൻ ചിറ്റായിരുന്നു അന്ന് ബലം. ആ ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പ് കമീഷനെയും നേരിടും. അതിന് പാർട്ടിയുടെ നിറഞ്ഞ പിന്തുണയുണ്ട്.
സാധ്വിപ്പട്ടം നേടിയതിെൻറ തൊട്ടടുത്ത വർഷമായിരുന്നേല്ലാ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ മാലേഗാവ് സ്ഫോടനം. ജയ്പൂരിലും അഹ്മദാബാദിലും ബംഗളൂരുവിലും ഡൽഹിയിലുെമല്ലാം വെടിപൊട്ടിക്കൊണ്ടിരിക്കുന്ന കാലം. മറ്റിടങ്ങളിലെപോലെ മാലേഗാവിലും ആർ.ഡി.എക്സ് ഉപയോഗിച്ചുള്ള സ്ഫോടനമായിരുന്നു. മുസ്ലിം ഭീകരരാണ് ആർ.ഡി.എക്സ് ഉപയോഗിക്കുന്നതെന്നായിരുന്നേല്ലാ അന്നത്തെ പ്രധാന തിയറി. മാത്രവുമല്ല, സ്ഫോടനത്തിനുപയോഗിച്ച ബൈക്കിൽ ഇസ്ലാമിക സൂക്തങ്ങളടങ്ങിയ സ്റ്റിക്കറുമുണ്ടായിരുന്നു (അതെ, പിൽക്കാലത്ത് ടി.പി വധത്തിലെ മാഷാ അല്ലാഹ് സ്റ്റിക്കർ പോലെതന്നെ). അതോടെ, മാലേഗാവും മുസ്ലിം ഭീകരരുടെ തലയിലായി. പേക്ഷ, ആ സ്റ്റിക്കർ പുതിയതായിരുന്നുവെന്നും വണ്ടിയുടെ ചേസിസ് മാറ്റിയിട്ടുണ്ടായിരുന്നുവെന്നും കണ്ടെത്തിയതോടെയാണ് സംഗതി ആകെ മാറുന്നത്. ബൈക്ക് സാധ്വി’യുടെ പേരിലുള്ളതായിരുന്നു. പൂർവാശ്രമത്തിൽ ആളൊരു റൈഡർകൂടിയായിരുന്നേല്ലാ. ആ രഹസ്യം പുറത്തായതോടെയാണ് സാധ്വിയും അസിമാനന്ദയുെമാക്കെ നടത്തിയ ഹിന്ദുത്വ ഭീകരാക്രമണങ്ങളുടെ ചുരുളുകളഴിഞ്ഞു വീഴാൻ തുടങ്ങിയത്. മാലേഗാവ് സ്ഫോടനത്തിനുമുമ്പും പ്രജ്ഞയുടെ പേര് സുനിൽ ജോഷി എന്ന ആർ.എസ്.എസുകാരെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് കേട്ടിരുന്നു. ഏതായാലും, തെളിവുകൾ എതിരായതോടെ, സ്വാമിനി അകത്തായി. പേക്ഷ, അതുകൊണ്ടെന്ത് കാര്യം? സ്വന്തക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ കേസിെൻറ പോക്ക് നേർവിപരീത ദിശയിലായി. എൻ.െഎ.എയുടെ കുറ്റപത്രത്തിൽ സാധ്വിയുടെ പേരില്ലായിരുന്നു. ക്ലീൻ ചിറ്റ്! ‘മക്കോക്ക’ പോയി, കേവലം യു.എ.പി.എയിൽ കാര്യങ്ങളൊതുങ്ങി. ശേഷം, ചില്ലറ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പുറത്തിറങ്ങി. ഇപ്പോൾ തെരഞ്ഞെടുപ്പ് ഗോദയിലാണ്.
1971ൽ, മധ്യപ്രദേശിലെ ബിൻഡിലാണ് ജനനം. പിതാവ് സി.പി. ഠാകുർ ലഹാർ എന്ന ഗ്രാമത്തിൽ ആയുർവേദ ഡോക്ടറായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന ആർ.എസ്.എസ് പ്രവർത്തകൻ. ലഹാറിൽതന്നെയായിരുന്നു പ്രജ്ഞയുടെ പ്രാഥമിക വിദ്യാഭ്യാസം. അക്കാലം മുതലേ സംഘബന്ധുവാണ്. കോളജ്കാലം മുതലേ എ.ബി.വി.പിയിൽ സജീവം. 1996ൽ സംഘടനയുടെ സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറിയായിരുന്നിട്ടുണ്ട്. കാമ്പസിലും പുറത്തും തീപ്പൊരി പ്രസംഗത്തിലൂടെ ചെറുപ്പത്തിലേ പേരെടുത്തു. അന്നു മുതലേ, ആത്മീയ ജീവിതമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ലൗകിക സുഖങ്ങളിൽനിന്നെല്ലാം പഠനകാലത്തുതന്നെ അകന്നുമാറി. വിവാഹം പോലും വേണ്ടെന്നുവെച്ചു. എം.എ ഹിസ്റ്ററി വിദ്യാർഥിയായിരിക്കെ, ഒരു െഎ.പി.എസുകാരൻ പെണ്ണുചോദിച്ച് വീട്ടിൽ വന്നിട്ടും തീരുമാനം മാറ്റിയില്ല. 97ൽ, എ.ബി.വി.പി വിട്ട് ആത്മീയ വഴിയിൽ ഒരു എൻ.ജി.ഒ സ്ഥാപിച്ചു. പേക്ഷ, വിജയിച്ചില്ല. പിന്നീട് വന്ദേമാതരം ജൻ കല്യാൺ സമിതി, രാഷ്ട്രവാദി സേന തുടങ്ങിയ പ്രസ്ഥാനങ്ങളുമായി മുന്നോട്ടുപോയി. ഇതിനിടയിലെപ്പോഴോ ആണ് ഇൗ ആത്മീയ പ്രസ്ഥാനങ്ങളെല്ലാം തീവ്രഹിന്ദുത്വത്തിെൻറ രാഷ്ട്രീയ ഭൂമികയിലേക്ക് മാറിയത്. അങ്ങനെയാണ് ഹിന്ദു ജനജാഗരൺ മഞ്ചും മറ്റും പിറന്നുവീണതും മാലേഗാവുകൾ സംഭവിച്ചതും. പിന്നെയും മാലേഗാവുകൾ ആവർത്തിച്ചുവെന്നല്ലാതെ അണിയറയിൽ കാര്യങ്ങൾ നിയന്ത്രിച്ചവർക്ക് ഒന്നും സംഭവിച്ചില്ല. അസിമാനന്ദയും സാധ്വിയുമെല്ലാം ഇപ്പോൾ പുറത്താണ്. പാർട്ടി അംഗത്വമെടുത്തതിെൻറ തൊട്ടടുത്ത ദിവസം, തേടിയെത്തിയിരിക്കുന്നത് സ്ഥാനാർഥിത്വമാണ്. ഭോപാലിലെ വിഷമഴ പാർലമെൻറിൽ വർഷിപ്പിക്കാൻതന്നെയാണോ ഹിന്ദുത്വയുടെ തീരുമാനം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.