വീണുകിട്ടിയ പാട്ടുകൾ
text_fieldsഒരു പരീക്ഷ എഴുതുംപോലെയാണ് പാെട്ടഴുത്ത്. പലപ്പോഴും ശൂന്യമായ മനസ്സുമായാണ് എഴുതാനിരിക്കുന്നത്. എന്തുചെയ്യുമെന്നറിയാതിരിക്കുന്ന സന്ദർഭങ്ങളിൽ ചിലത് വീണുകിട്ടും. അതൊക്കെ പലപ്പോഴും ചരിത്രമായിട്ടുമുണ്ട്. അത്തരത്തിൽ ബിച്ചു തിരുമലക്ക് കൗതുകമാർന്ന പല അനുഭവങ്ങളുമുണ്ട്.
അതിലൊന്നാണ് അദ്ദേഹത്തിന് അവാർഡ് നേടിക്കൊടുത്ത ഒറ്റക്കമ്പി നാദത്തിെൻറ കഥ. രവീന്ദ്രെൻറ ട്യൂണുമായി നടക്കാൻ തുടങ്ങിയിട്ട് രണ്ടുദിവസമായി. ഒന്നും മനസ്സിൽ വരുന്നില്ല. അന്ന് രാത്രിയിൽ അസ്വസ്ഥനായി കിടന്നുറങ്ങുേമ്പാൾ ലോഡ്ജ് മുറിയിൽ കൊതുകിെൻറ മൂളൽ. അതിൽനിന്ന് വീണുകിട്ടിയതാണ് ഒറ്റക്കമ്പി നാദം എന്ന പ്രയോഗം. അത് മലയാളം എക്കാലവും നെഞ്ചേറ്റുന്ന ഗാനമായി. പി. ഭാസ്കരൻ മാഷിെൻറ 'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന പുസ്തകത്തിെൻറ പേരും അപ്പോൾ ഒാർമവന്നു.
വീട്ടിൽ ഒരുദിവസം പത്രത്തിനൊപ്പം വന്ന നോട്ടീസിൽ ഒരു നാടകത്തിെൻറ പരസ്യം. കൊല്ലം ട്യൂണയുടെ തിലകൻ സംവിധാനം ചെയ്ത 'നീലജലം' എന്ന നാടകം. ഇൗ വാക്ക് മനസ്സിലുടക്കി. അത് ഉടൻ പാട്ടാക്കി. 'നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ...' എ.ടി. ഉമ്മർ പുതിയ സിനിമയിലെ പാട്ടിനായി വിളിച്ചപ്പോൾ ഡയറിയിലെഴുതിയ ഇൗ പാട്ട് കാട്ടിക്കൊടുത്തു. അതാണ് 'അംഗീകാരം' എന്ന െഎ.വി. ശശി ചിത്രത്തിൽ ഉൾപ്പെടുത്തിയത്. ആ വർഷം എസ്. ജാനകിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്തത് ഇൗ അനശ്വര ഗാനം.
1980 ൽ പുതുമുഖങ്ങളുമായി നേവാദയയുടെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' വരുന്നു. ജെറി അമൽദേവ് എന്ന പുതിയ സംഗീത സംവിധായകൻ. സംവിധായകൻ ഫാസിൽ ഗാനമെഴുതാൻ നിയോഗിച്ചത് ബിച്ചുവിനെ. ജെറി അമൽദേവ് നാലഞ്ച് ട്യൂണുകൾ റെഡിയാക്കി. വൈകുന്നേരമായിട്ടും പാട്ടുകൾ വരുന്നില്ല. െവെകീട്ട് ജെറിയുമൊത്ത് ബീച്ചിലേക്ക് നടന്നു. ഉടൻ മഴ പെയ്തു. കുടയില്ല, തിരികെ നനഞ്ഞുകൊണ്ട് ലോഡ്ജിലെത്തി. എല്ലാവരും പാട്ടിനായി കാത്തിരിക്കുകയായിരുന്നു. ഉടൻ മനസ്സിലെത്തി 'മിഴിയോരം നനെഞ്ഞാഴുകും...' കൊടൈക്കനാലിെൻറ പശ്ചാത്തലത്തിലായതിനാൽ 'മഞ്ഞിൽ വിരിഞ്ഞപൂവേ' എന്ന പ്രയോഗവും. ഇതാണ് സിനിമക്ക് പിന്നീട് പേരായത്. മോഹൻലാലിെൻറ അരങ്ങേറ്റത്തോടെ ചരിത്രമായ ഇൗ ചിത്രത്തിലേക്ക് ജനങ്ങളെ ആകർഷിച്ചത് ഇതിലെ ഗാനങ്ങളായിരുന്നു എന്നതും ചരിത്രം. പുതുതലമുറക്കും ആവേശമാണ് ഇൗ ഗാനം.
1992 ൽ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസിെൻറ സംഗീതം ഇളയരാജ. താരാട്ടിെൻറ ഇൗണമുള്ള അടിപൊളി പാട്ട് എഴുതുേമ്പാൾ ചെറുപ്പത്തിലേ മരിച്ചുേപായ അനുജനെക്കുറിച്ചുള്ള ഒാർമകളാണ് മനസ്സിലെത്തിയത്. അക്കാലത്തെ വമ്പൻ ഹിറ്റായിരുന്നു 'ഒാലത്തുമ്പത്തിരുന്നൂയലാടും' എന്ന ആ ഗാനം.
പ്രിയദർശെൻറ കിലുക്കത്തിൽ എസ്.പി. വെങ്കിടേഷായിരുന്നു സംഗീതം. പാെട്ടഴുതാനായി ചെന്നൈയിലെത്തിയപ്പോൾ വളരെ വൈകി. നേരെ ലോഡ്ജിലെത്തി. എം.ജി. ശ്രീകുമാർ അവിടെയുണ്ട്. പാട്ടില്ല എന്നറിഞ്ഞപ്പോൾ ശ്രീക്കുട്ടൻ അസ്വസ്ഥനായി. നേരെ അവിടെ പോയി കാര്യങ്ങൾ റെഡിയാക്കൂ, ഞാൻ പിറകേ എത്താം എന്നു പറഞ്ഞ് ബിച്ചു തടിതപ്പി. ലോഡ്ജിൽ നിന്നിറങ്ങുേമ്പാൾ കൈയിൽനിന്ന് താക്കോൽകൂട്ടം തറയിൽ വീണു. ആ ശബ്ദത്തിൽനിന്നാണ് 'കിലുകിൽ പമ്പരം' എന്ന ഗാനം പിറക്കുന്നത്. മണിക്കൂറുകൾകൊണ്ട് പാെട്ടഴുതി സ്റ്റുഡിയോയിൽ എത്തിക്കുകയായിരുന്നു.
'ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം' എന്ന അനശ്വരഗാനത്തിന് പിന്നിലും ഇങ്ങനെയൊരു കഥയുണ്ട്. ഇവിടെ സംഗീതസംവിധായകനും രചയിതാവിനും മനസ്സിൽ ഒന്നും വരുന്നില്ല. മുറിയിൽ രണ്ടുപേരും വൈകുേന്നരംവരെ വെറുതേ ഇരുന്നു. സാന്ധ്യസൂര്യൻ ചാഞ്ഞിറങ്ങുന്നതു കണ്ട് ബിച്ചു ഏഴുസ്വരങ്ങളും തഴുകിവരുന്ന ഗാനം എന്ന് വെറുതെ പാടി. അതുകേട്ടാണ് രവീന്ദ്രന് ആ രാഗഭാവം കിട്ടിയത്. അദ്ദേഹം ഒന്നുകൂടി പാടിച്ചു. എന്നിട്ട് ഹാർമോണയത്തിൽ മീട്ടി. ബിച്ചുവിെൻറ വരികളും പിറകെ. അതായിരുന്നു ആ മഹത്തായ ഗാനത്തിെൻറ പിറവിക്ക് പിന്നിൽ.
ചമ്പക്കുളം തച്ചനിലെ 'മകളേ പാതിമലരേ' എന്ന ഗാനത്തിൽ അച്ഛനും മകളും തമ്മിലെ ആത്മ ബന്ധമാണ് ആവിഷ്കരിക്കുന്നത്. മകള്‍ക്ക് അയാള്‍ തെൻറ അച്ഛനാണെന്ന് അറിയില്ല. കമല്‍ സന്ദര്‍ഭം വിവരിക്കുമ്പോള്‍ ബിച്ചുവിെൻറ മനസ്സില്‍ ഓടിയെത്തിയത് കണ്ണദാസെൻറ വരികളാണ്. 'മലര്‍ന്തും മലരാത പാതിമലര്‍ പോലെ' (1961ല്‍ പുറത്തിറങ്ങിയ പാശമലര്‍ എന്ന തമിഴ് ചിത്രത്തില്‍ എം.എസ്. വിശ്വനാഥന് ഈണം നല്കിയ ഗാനം). ഇൗ പ്രചോദനത്തില്‍നിന്നാണ് 'മകളേ പാതിമലരേ...' എന്ന പല്ലവി എഴുതിത്തുടങ്ങിയത്.
'പ്രണയ സരോവരതീരം, അന്നൊരു പ്രദോഷ സന്ധ്യാനേരം' എന്ന ഗാനത്തിെൻറ വരികള്‍ ചിട്ടപ്പെടുത്തുന്ന വേളയിലാണ് പാട്ട് മൊത്തം മാറ്റിയെഴുതണമെന്ന സംഗീത സംവിധായകൻ ദേവരാജൻ മാഷിെൻറ ആജ്ഞ വരുന്നത്. വയലാറിനെയല്ലാതെ മറ്റ് ഗാനരചയിതാക്കളെ അംഗീകരിക്കുന്നതില്‍ ദേവരാജന്‍ മാഷിന് ചെറിയ വൈമുഖ്യമുണ്ടായിരുന്നു. ബിച്ചു അന്ന് അപ്രശസ്തനായ എഴുത്തുകാരന്. 'പ്രണയസരോവരതീരം' മാഷിന് അത്ര ഇഷ്ടമായില്ല. മൊത്തം മാറ്റിയെഴുതണമെന്നായി. പറ്റില്ലെന്ന് പറഞ്ഞു. ഒടുവില്‍ ഒരക്ഷരവും മാറ്റാതെ പാട്ട് റെക്കോഡ് ചെയ്തു. കെ.ജെ. യേശുദാസ് ശബ്ദം നല്കിയ ആ ഗാനം മലയാളത്തിലെ നിത്യ വസന്തഗാനങ്ങളിലൊന്നായി മാറിയത് പില്ക്കാല ചരിത്രം.
1981ല്‍ പുറത്തിറങ്ങിയ തൃഷ്ണയില്‍ ശ്യാം ഒരുക്കിയ 'മൈനാകം കടലില്‍ നിന്നുയരുന്നുവോ' എന്ന ഗാനത്തിെൻറ രചനക്കാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ആദ്യം ബിച്ചു തിരുമലയെ തേടിയെത്തുന്നത്. ഇതേ സിനിമയിലെതന്നെ 'ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളെ' എന്ന ഗാനത്തിനാണ് അവാർഡ് പ്രതീക്ഷിച്ചത്. പക്ഷേ, കിട്ടിയത് ഇതിന്. രാമായണത്തിൽ വിവരിക്കുന്ന 'മൈനാകം' എന്ന വാക്ക് ആദ്യമായിട്ടായിരുന്നു ഒരു സിനിമാഗാനത്തില് ഉപയോഗിച്ചത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.