Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒാൺലൈനിൽ...

ഒാൺലൈനിൽ ആയുധങ്ങളെത്തിച്ച ബിഹാർ കലാപം 

text_fields
bookmark_border
ഒാൺലൈനിൽ ആയുധങ്ങളെത്തിച്ച ബിഹാർ കലാപം 
cancel

രാ​മ​ന​വ​മി​യോ​ട​നു​ബ​ന്ധി​ച്ച്​ ക​ലാ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ബി​ഹാ​റി​ലെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലെ വ​സ്​​തു​താ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം സ​ർ​ക്കാ​റി​നും രാ​ഷ്​​​ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും എ​ന്തു പ​റ​യാ​നു​ണ്ടെ​ന്ന്​ കേ​ൾ​ക്കാ​നാ​ണ്​ ബി​ഹാ​ർ ത​ല​സ്​​ഥാ​ന​മാ​യ പ​ട്​​ന​യി​ലേ​ക്ക്​ തി​രി​ച്ച​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ സു​ഹൃ​ദ്​​വ​ല​യ​ത്തി​ലു​ള്ള​വ​രും എ​ത്താ​റു​ള്ള പ​ട്​​ന ന​ഗ​ര​മ​ധ്യ​ത്തി​ലെ ഒ​രു കോ​ണാ​യ​ ‘പ​ട്​​ന റി​പ്പ​ബ്ലി​ക്കി’​ൽ സം​ഘം എ​ത്തി. പ​ട്​​ന​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മു​ള്ള ര​ഹ​സ്യാ​േ​ന്വ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ മു​തി​ർ​ന്ന ഉ​േ​ദ്യാ​ഗ​സ്​​ഥ​നും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​ത്ര​യും സ​ന്നാ​ഹ​ങ്ങ​ളും ആ​സൂ​ത്ര​ണ​വു​മാ​യി പ​ത്തോ​ളം ജി​ല്ല​ക​ളി​​ൽ അ​ര​ങ്ങേ​റി​യ ഇൗ ​ക​ലാ​പം എ​ന്തു​കൊ​ണ്ട്​ മു​ൻ​കൂ​ട്ടി അ​റി​യാ​നും ത​ട​യാ​നും ​പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ പ​ട്​​ന​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹ​ത്തോ​ടു ചോ​ദി​ച്ചു; ആ​റു​ മാ​സം മു​​േ​മ്പ ന​ട​ത്തി​യ പ​ഴു​തി​ല്ലാ​ത്ത ആ​സൂ​ത്ര​ണ​ത്തെ​ക്കു​റി​ച്ച്​ ഒ​രു വി​വ​ര​വും സ​ർ​ക്കാ​റി​​നി​ല്ലാ​തെ​പോ​യെ​ന്ന്​ പ​റ​യാ​നാ​കി​ല്ല​ല്ലോ എ​ന്നും.  പ​ത്തോ​ളം ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന ക​ലാ​പ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്​ അ​ത​ത്​ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹി​ന്ദു​ത്വ നേ​താ​ക്ക​ളാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​രെ​ല്ലാ​മു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളു​ടെ​യും പ​യ​റ്റി​യ ത​ന്ത്ര​ങ്ങ​ളു​ടെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന സാ​മ്യ​ത​ക​ളും ഉ​ന്ന​ത ര​ഹ​സ്യാ​േ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ മു​മ്പാ​കെ നി​ര​ത്തി.

ര​ണ്ടു ല​ക്ഷ​ത്തോ​ളം വാ​ളു​ക​ളാ​ണ്​ രാ​മ​ന​വ​മി​യു​ടെ ഘോ​ഷ​യാ​ത്ര​ക്കാ​യി ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ൾ പു​റ​ത്തു​​നി​ന്ന്​ ബി​ഹാ​റി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത്​ വി​വി​ധ ജി​ല്ല​ക​ളി​​ലെ​ത്തി​ച്ച​ത്. ക​ലാ​പ​മ​ര​ങ്ങേ​റി​യ ഭ​ഗ​ൽ​പൂ​ർ, ഒൗ​റം​ഗാ​ബാ​ദ്, ന​വാ​ഡ, കൈ​മൂ​ർ മും​ഗേ​ർ, സ​മ​സ്​​തി​പൂ​ർ, ഗ​യ, സി​വാ​ൻ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​​ൽ ഘോ​ഷ​യാ​ത്ര​ക​ളി​ൽ പ്ര​കോ​പ​ന​ത്തോ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച മൂ​ർ​ച്ച​യേ​റി​യ പു​തി​യ വാ​ളു​ക​ളെ​ല്ലാം ഒ​രു ഫാ​ക്​​ട​റി​യി​ൽ ഒ​രേ അ​ച്ചി​ൽ നി​ർ​മി​ച്ച​താ​ണെ​ന്ന്​ തോ​ന്നി​ക്ക​ു​ന്ന​താ​യി​രു​ന്നു. വാ​ളു​ക​ളു​ടെ ഇൗ ​സാ​മ്യം ക​ലാ​പ​മേ​ഖ​ല​യി​ൽ രാ​മ​ന​വ​മി​ക്കു​ മു​​േ​മ്പ വി​ത​ര​ണം​ചെ​യ്​​ത സീ​ഡി​ക​ളി​ലു​മു​ണ്ടാ​യി​രു​ന്നു. ഘോ​ഷ​യാ​ത്ര​യി​ൽ ഡീ​ജെ ഉ​പ​യോ​ഗി​ച്ച്​ കേ​ൾ​പ്പി​ക്കാ​നു​ള്ള പാ​ട്ടു​ക​ളും മ​ു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി​രു​ന്നു ഇൗ ​സീ​ഡി​ക​ളി​ൽ. മു​സ്​​ലിം സ​മു​ദാ​യ​ത്തി​​​െൻറ മ​ത​വി​കാ​രം വ്ര​ണ​െ​പ്പ​ടു​ത്തു​ന്ന​ത​ര​ത്തി​ൽ അ​ത്യ​ന്തം പ്ര​േ​കാ​പ​ന​പ​ര​മാ​യി​രു​ന്നു പാ​ട്ടു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും. ക​ലാ​പ​ത്തി​ന്​ കാ​ര​ണ​മു​ണ്ടാ​ക്കി​േ​യ​ട​ത്തു​പോ​ലു​മു​ണ്ട്​ ഇൗ ​പൊ​രു​ത്തം. ഹി​ന്ദു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ക​ട​ക​ൾ​ക്ക്​ തീ​വെ​ച്ച്​ അ​തൊ​രു കാ​ര​ണ​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്​ ഒൗ​റം​ഗാ​ബാ​ദി​​ൽ ചെ​യ്​​ത​തെ​ങ്കി​ൽ ന​വാ​ഡ​യി​ൽ ര​ണ്ട്​ ജാ​തി​ക്കാ​ർ​ക്കി​ട​യി​ൽ ത​ർ​ക്ക​മു​ള്ള ഭൂ​മി​യി​ൽ സ്​​ഥാ​പി​ച്ച വി​ഗ്ര​ഹം ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​​പ്പെ​ട്ട​തി​ന്​ തി​രി​ച്ച​ടി​ക്കു​ക​യാ​ണെ​ന്നു​​പ​റ​ഞ്ഞാ​ണ്​ ക​ലാ​പ​കാ​രി​ക​ളി​റ​ങ്ങി​യ​ത്. ഏ​തൊ​രു പ്ര​വ​ർ​ത്ത​ന​ത്തി​നും പ്ര​തി​പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​കു​മെ​ന്ന്​ പ​റ​ഞ്ഞ്​ ക​ലാ​പ​കാ​രി​ക​ൾ​ക്ക്​ ആ​വേ​ശം ന​ൽ​കി​യ​ത്​ ഒൗ​റം​ഗാ​ബാ​ദ്​ എം.​പി സു​ശീ​ൽ കു​മാ​ർ സി​ങ്ങാ​ണ്.

എ​ല്ലാം കേ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ത്ത​വ​ണ​ത്തെ ക​ലാ​പം അ​വി​ചാ​രി​ത​മാ​യി​രു​ന്നി​ല്ലെ​ന്നും മാ​സ​ങ്ങ​ളെ​ടു​ത്ത ആ​സൂ​ത്ര​ണ​​ത്തി​​​െൻറ ബാ​ക്കി​പ​ത്ര​മാ​ണെ​ന്നു​മാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്​​ഥ​​​െൻറ മ​റു​പ​ടി. ര​ണ്ടു​​ത​വ​ണ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ലാ​പ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന്​ വി​വ​രം ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ളി​ൽ ക​ലാ​പ​സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​ക​ളെ പൊ​തു​വാ​യി പ​റ​യു​ക​യാ​ണ്​ ചെ​യ്യാ​റെ​ങ്കി​ൽ ഇ​ത്ത​വ​ണ പ​തി​വു​തെ​റ്റി​ച്ച്​ ജി​ല്ല തി​രി​ച്ച്​ ക​ലാ​പ​സാ​ധ്യ​ത സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. രാ​മ​ന​വ​മി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, കൃ​​ത്യ​മാ​യ ന​ട​പ​ടി സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​​െൻറ ഭാ​ഗ​ത്തു​​നി​ന്നു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ ജി​ല്ല​ക​​ളി​െ​ല​ല്ലാം ക​ലാ​പ​മു​ണ്ടാ​കു​ക​യും ചെ​യ്​​തു​വെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

bihar-23

 രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യി​ൽ ഉ​പ​യോ​ഗി​ച്ച വാ​ളു​ക​ളെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞ​ത്​ സ​ത്യ​മാ​ണെ​ന്നും അ​തി​നു​​പു​റ​മെ പ​ല​യി​ട​ങ്ങ​ളി​ലും തോ​ക്കു​ക​ളു​മി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ്​ പ​ട്​​ന​യി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ ഒ​ര​ു വി​ഡി​യോ ക്ലി​പ്​ ​അ​ദ്ദേ​ഹം കാ​ണി​ച്ചു​ത​ന്നു.  നൂ​റു​ക​ണ​ക്കി​ന്​ വാ​ളു​ക​ൾ വീ​ശി പ​ട്​​ന ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ ആ ​രാ​മ​ന​വ​മി യാ​ത്ര​യി​ൽ ആ​കാ​ശ​ത്തേ​ക്കു​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന തോ​ക്കു​ക​ളും വ്യ​ക്​​ത​മാ​യി കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു.

ജി​താ​റാം മ​ഞ്ചി പ​റ​ഞ്ഞ​ത്​

ര​ണ്ടു മാ​സം മു​മ്പ്​ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്​ ബി​ഹാ​റി​ൽ വ​ന്ന​തി​​െൻറ പ്ര​തി​ഫ​ല​ന​മാ​ണ്​ ഇൗ ​വ​ർ​ഷം രാ​മ​ന​വ​മി​യി​ൽ ക​ണ്ട​തെ​ന്നാ​ണ്​ മു​ൻ മു​ഖ്യ​മ​ന്ത്രി ജി​താ​റാം മ​ഞ്ചി വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട്​ പ​റ​ഞ്ഞ​ത്. സം​ഘ്​​പ​രി​വാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്കി​യ​താ​ണ്​ ഇൗ ​ക​ലാ​പ​മെ​ന്ന നി​ല​പാ​ടി​നെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്​ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ അ​ദ്ദേ​ഹം നി​ര​ത്തി. ക​ലാ​പം രൂ​ക്ഷ​മാ​യ ഒൗ​റം​ഗാ​ബാ​ദും ന​വാ​ഡ​യും തു​ട​ക്ക​മി​ട്ട ഭ​ഗ​ൽ​പൂ​രും നോ​ക്കൂ. ബി.​ജെ.​പി​ക്ക്​ എം.​പി​മാ​രു​ള്ള​തോ അ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തോ ആ​യ മേ​ഖ​ല​ക​ളി​ലാ​ണ്​ രാ​മ​ന​വ​മി​ക്ക്​ ക​ലാ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. അ​ശ്വി​നി​കു​മാ​ർ ശ​ർ​മ​യു​ടെ മ​ക​നാ​ണ്​ ഭ​ഗ​ൽ​പൂ​രി​ൽ​നി​ന്ന്​ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്. രാ​മ​ന​വ​മി​യു​ടെ സ​മ​യ​ത്ത്​ ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ക്കാ​റു​ണ്ട്. ഒ​റ്റ​പ്പെ​ട്ട സ്​​ഥ​ല​ങ്ങ​ളി​ലെ അ​ക്ര​മ​ങ്ങ​ളി​ൽ അ​ത്​ ക​ലാ​ശി​ക്കാ​റാ​ണ്​ പ​തി​വ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തി​ന്​ വി​രു​ദ്ധ​മാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. 

ക​ബ​ളി​പ്പി​ക്കാ​ൻ വി​ളി​ച്ച സ​മാ​ധാ​ന​യോ​ഗ​ങ്ങ​ൾ

ക​ലാ​പം ന​ട​ന്നി​ട​ങ്ങ​ളി​ലെ​ല്ലാം രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര ന​ട​ത്താ​ൻ സ​മാ​ധാ​ന ക​മ്മി​റ്റി ചേ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ക​ലാ​പം ത​ട​യു​ന്ന​തി​ന്​ പൊ​ലീ​സി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ണ്ടാ​യി​ല്ല എ​ന്ന്​ പി​ന്നീ​ട്​ കു​റ്റ​പ്പെ​ടു​ത്ത​ലു​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ണ്ട മു​ൻ​കൂ​ർ ജാ​മ്യ​മാ​യി​രു​ന്നു അ​തെ​ന്ന്​​ ക​ലാ​പ​ബാ​ധി​ത​രൊ​ന്ന​ട​ങ്കം പ​റ​യു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ക​ലാ​പ​ശേ​ഷ​മാ​ണ്​ സ​ർ​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗം വി​ളി​ച്ചു​േ​ച​ർ​ക്കാ​റു​ള്ള​തെ​ങ്കി​ൽ ബി​ഹാ​റി​ൽ ക​ലാ​പ​ത്തി​നു​ മു​​േ​മ്പ ന​ട​ത്തി. എ​ന്നാ​ൽ അ​വ​യെ​ല്ലാം വൃ​ഥാ​വി​ലാ​യി. സ​മാ​ധാ​ന യോ​ഗ​ത്തി​ൽ മു​സ്​​ലിം താ​മ​സ​മേ​ഖ​ല​യി​ലൂ​ടെ പോ​ക​രു​തെ​ന്ന്​ തീ​രു​മാ​ന​മാ​യ ഘോ​ഷ​യാ​ത്ര​ക​ളെ​ല്ലാം അ​തു​വ​ഴി ത​ന്നെ​യാ​ണ്​ പോ​യ​ത്. വാ​ളു​ക​ൾ വ​രു​ത്തി​യ​തും സീ​ഡി​ക​ൾ എ​ത്തി​ച്ച​തും ബോ​ധ​പൂ​ർ​വം മ​റ​ച്ചു​വെ​ച്ചാ​ണ്​ ന​ല്ല ഭ​ക്​​തി​ഗാ​ന​ങ്ങ​ൾ കേ​ൾ​പ്പി​ച്ച്​ സ​മാ​ധാ​ന​പ​ര​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ത്തു​മെ​ന്ന്​ എ​ല്ലാ ജി​ല്ല​ക​ളി​ലും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​ത​ന്നെ ന​ട​ത്തി​യ സ​മാ​ധാ​ന യോ​ഗ​ങ്ങ​ളി​ൽ ഉ​റ​പ്പ​ു​ന​ൽ​കി​യ​ത്.

bihar-communal-clash

 

ഇ​ത്ര​യും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​ണ്ടാ​യി​ട്ടും ഇ​ത്ത​വ​ണ​ത്തെ രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​ക്ക്​ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​തി​രു​ന്ന​ത്​ ബി​ഹാ​റി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഘോ​ഷ​യാ​ത്ര​ക്കാ​യി ന​ട​ത്തു​ന്ന പി​രി​വും ഇ​ക്കു​റി​യു​ണ്ടാ​യി​ല്ല. ആ​യു​ധ​ങ്ങ​ൾ​പോ​ലെ ത​ന്നെ അ​തി​നു​ള്ള ഫ​ണ്ടും പു​റ​ത്തു​​നി​ന്ന്​ എ​ത്തി​യ​തു​​കൊ​ണ്ടാ​ണി​തെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു. 10​ ജി​ല്ല​ക​ളി​ൽ ക​ലാ​പ​മൊ​രു​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച പ്ര​കോ​പ​ന​വും തി​രി​ച്ച​ടി​യും മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്ന്​ ഉ​ണ്ടാ​കാ​തി​രു​ന്ന​തു​​കൊ​ണ്ടാ​ണ്​ മ​ര​ണ​വും പ​രി​ക്കും കു​റ​ഞ്ഞ​തെ​ന്നും പ​ട്​​ന​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​പ​റ​യു​ന്നു. ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും 65 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്​​ത ക​ലാ​പം അ​തേ​സ​മ​യം സാ​മ്പ​ത്തി​ക​മാ​യി ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തെ ത​ക​ർ​ക്കു​ക​യെ​ന്ന അ​ജ​ണ്ട​യി​ൽ ല​ക്ഷ്യം കൈ​വ​രി​ക്കു​ക​യും ചെ​യ്​​തു. ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യോ​ടെ അ​വ​സാ​നി​ച്ചു​വെ​ന്ന്​ ക​രു​തി​യ സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യ ക​ലാ​പ​ങ്ങ​ൾ അ​ന്യം​നി​ന്നി​ട്ടി​ല്ലെ​ന്നും അ​വ തി​രി​ച്ചു​വ​രു​ക​യാ​ണെ​ന്നു​മാ​ണ്​ ബി​ഹാ​റി​ലെ രാ​മ​ന​വ​മി ക​ലാ​പ​ങ്ങ​ൾ പ​റ​യു​ന്ന​ത്. 

ക​ലാ​പ​ത്തി​നി​റ​ങ്ങി​യ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ

ബ​ജ്​​റം​ഗ്​​ദ​ൾ നേ​തൃ​ത്വ​ത്തി​ൽ ഒൗ​റം​ഗാ​ബാ​ദി​ൽ ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന്​ സ​മാ​ധാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി​യ​ത്​ ഏ​തെ​ങ്കി​ലും ബി.​ജെ.​പി നേ​താ​വാ​യി​രു​ന്നി​ല്ല, ആ​ന​ന്ദ്​ ശ​ങ്ക​ർ​സി​ങ്​​ എ​ന്ന കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ആ​യി​രു​ന്നു. വ​സ്​​തു​താ​ന്വേ​ഷ​ണ സ​മി​തി ഇൗ ​വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​​​െൻറ ദേ​ശീ​യ വ​ക്​​താ​വി​നോ​ട്​ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി എം.​എ​ൽ.​​എ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​തി​ക​ര​ണം. ഒ​ടു​വി​ൽ ബി​ഹാ​റി​ൽ​നി​ന്ന്​ മ​ട​ങ്ങും​മു​​േ​മ്പ വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഡ​ൽ​ഹി​യി​ലെ എ.​െ​എ.​സി.​സി ഒാ​ഫി​സി​ൽ​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ മാ​റ്റി. ന​ട​ത്തു​ന്ന​ത്​ ബ​ജ്​​റ​ങ്​​​ദ​ൾ ആ​ണെ​ങ്കി​ലും സ്​​ഥ​ലം എം.​എ​ൽ.​എ എ​ന്ന​നി​ല​യി​ൽ ക്ഷ​ണി​ച്ചാ​ൽ ത​നി​ക്ക്​​ പ​രി​പാ​ടി​യി​ൽ പോ​കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ത​ല്ലാ​തെ ക​ലാ​പ​ത്തി​ൽ​ അ​ദ്ദേ​ഹ​ത്തി​നൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. എ​ന്നാ​ൽ ഒൗ​റം​ഗാ​ബാ​ദി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്​ സം​ഘ്​​പ​രി​വാ​ർ നേ​താ​ക്ക​ളോ​ട്​ തോ​ളു​രു​മ്മി കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ നീ​ങ്ങു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ നി​ന്നാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ്. അ​തി​​​െൻറ വി​ഡി​യോ​യും അ​വ​ർ കാ​ണി​ച്ചു​ത​ന്നു.

Bihar-riots-PTI

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും ഹി​ന്ദു​ത്വ ​െപാ​ലീ​സും

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ​ർ​ക്കാ​റി​ന്​ കൈ​മാ​റി​യെ​ന്ന്​ പ​റ​യു​ന്ന ഇൗ ​വി​വ​ര​ങ്ങ​ളും​കൂ​ടി ചേ​ർ​ത്താ​ണ്​ നി​തീ​ഷ്​ കു​മാ​റി​​​െൻറ വി​ശ്വ​സ്​​ത​നും ബി​ഹാ​ർ ​െപാ​ലീ​സി​​​െൻറ ചു​മ​ത​ല​യു​ള്ള ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ആ​മി​ർ സു​ബ്​​ഹാ​നി​യെ കാ​ണാ​നാ​യി സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ​ത്തി​യ​ത്. നി​തീ​ഷ്​ കു​മാ​റി​​​െൻറ മു​ഖം ര​ക്ഷി​ക്കാ​ൻ ഇ​ര​ക​ളാ​യ മു​സ്​​ലിം​ക​ളെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പ്ര​മാ​ദ​മാ​യ േഫാ​ർ​ബി​സ്​​ഗ​ഞ്ച്​ വെ​ടി​വെ​പ്പ്​​ അ​േ​ന്വ​ഷ​ണം അ​ട്ടി​മ​റി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ്​ ആ​മി​ർ സു​ബ്​​ഹാ​നി. വ​സ്​​തു​താ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ​ക്കു​​പു​റ​മെ ഇ​ത്ത​വ​ണ​ത്തെ രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യി​ലും തു​ട​ർ​ന്നു​ണ്ടാ​യ ക​ലാ​പ​ത്തി​ലും ബി​ഹാ​ർ ​െപാ​ലീ​സി​ലെ ഹി​ന്ദു​ത്വ​ർ നേ​ർ​ക്കു​നേ​ർ പ​ങ്കാ​ളി​ക​ളാ​യ​തി​​​െൻറ തെ​ളി​വു​ക​ളാ​യി ശേ​ഖ​രി​ച്ച വീ​ഡി​യോ​ക​ളും അ​ദ്ദേ​ഹ​ത്തി​​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ന​ള​ന്ദ ജി​ല്ല​യി​ലെ സി​ലാ​വ്​ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ചെ​ന്ന​പ്പോ​ൾ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​നൊ​ന്നാ​കെ ബ​ജ്​​റം​ഗ്​​ദ​ൾ കൊ​ടി നാ​ട്ടി അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്​ ഇ​പ്പോ​ഴും അ​ഴി​ച്ചു​മാ​റ്റി​യി​ട്ടി​​ല്ലെ​ന്ന്​ ​അ​ദ്ദേ​ഹ​ത്തോ​ട്​ പ​റ​ഞ്ഞു. ക​ലാ​പ​മ​ഴി​ച്ചു​വി​ട്ട ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്ന​വ​ർ​ക്കൊ​പ്പം ​െപാ​ലീ​സു​കാ​ര​നും യൂ​നി​ഫോ​മി​ൽ ആ​ർ​ത്തു​വി​ളി​ക്കു​ന്ന​തി​​​െൻറ വി​ഡി​യോ​യു​മു​ണ്ടാ​യി​രു​ന്നു.

പൊ​ലീ​സി​ലൊ​രു വി​ഭാ​ഗം വ​ർ​ഗീ​യ​വ​ൽ​ക്ക​രി​ക്ക​െ​പ്പ​ട്ടു​വെ​ന്ന്​ സ​മ്മ​തി​ച്ചേ മ​തി​യാ​കൂ എ​ന്നാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്. പൊ​ലീ​സു​കാ​രും ക​ലാ​പ​കാ​രി​ക​ൾ​ക്കൊ​പ്പം​കൂ​ടി​യ​ത്​ അ​തു​​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ല​ഭി​ച്ച ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ക​ലാ​പം ത​ട​യാ​ൻ ന​ട​പ​ടി കൈ​ക്കൊ​ണ്ട​താ​ണ്​ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ടെ തോ​ത്​ ഇ​ത്ര​യും കു​റ​​ച്ച​തെ​ന്ന അ​വ​കാ​ശ​വാ​ദ​വും നി​തീ​ഷ്​ കു​മാ​റി​​​െൻറ മു​ഖം ര​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി. പ്ര​ധാ​ന പ്ര​തി​രോ​ധ ന​ട​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്​ സ​മാ​ധാ​ന യോ​ഗ​വും ആ ​യോ​ഗ​ത്തി​ലു​ണ്ടാ​ക്കി​യ സ​മാ​ധാ​ന ക​മ്മി​റ്റി​യു​മാ​ണ്. എ​ന്നാ​ൽ അ​വ​യു​ണ്ടാ​ക്കി​യ സ്​​ഥ​ല​ങ്ങ​ളി​ലെ​ല്ലാം ക​ലാ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തോ​ടെ അ​വ അ​ർ​ഥ​ശൂ​ന്യ​മാ​യി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക്​ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​ക്കാ​യി ഇ​റ​ക്കി​യ ആ​യു​ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ഒാ​രോ ജി​ല്ല​യി​ൽ​നി​ന്നും ഒാ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച്​ ഒ​രേ ഏ​ജ​ൻ​സി​യാ​ണ്​ ഇ​ത്ര​യും വാ​ളു​ക​ൾ ബി​ഹാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ​ത്തി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​റ​ക്കി​യ ആ​യു​ധ​ങ്ങ​ളെ​ല്ലാം ബി​ഹാ​റി​ലു​െ​ണ്ട​ന്നു​ സ​മ്മ​തി​ച്ച അ​ദ്ദേ​ഹം ഇ​പ്പോ​ഴും സ്​​ഫോ​ട​നാ​ത്​​മ​ക​മാ​ണ്​ അ​ന്ത​രീ​ക്ഷ​മെ​ന്ന്​ കൂ​ട്ടി​േ​ച്ച​ർ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmalayalam newsarticlesriotsOPNIONRamanavami
News Summary - Bihar riot through online-Opnion
Next Story