ബി.ജെ.പിയുടെ പൗരത്വനിഷേധവും സി.പി.എമ്മിെൻറ സ്വത്വനിഷേധവും
text_fieldsപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ദേശീയ സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വിപുലമായ ജനക ീയ സംഘാടനമായാണ് വിലയിരുത്തപ്പെടുന്നത്. പൗരത്വഭേദഗതി നിയമം, വിശദാംശങ്ങളെല്ലാം മാറ്റിനിർത്തിയാൽ, പ്രക്ഷേപണംച െയ്യുന്ന ആശയം ലളിതമാണ്. ഇന്ത്യയിൽ മുസ്ലിംകൾ ഇനിമേൽ രണ്ടാംകിട പൗരന്മാരോ അർധപൗരന്മാര ോ ആയിരിക്കും എന്നതാണത്. മുസ്ലിംകൾ അങ്ങനെയായിരിക്കണമെന്നത് തങ്ങളുടെ അടിസ്ഥാന ‘വിചാരധാര’യായി സ്വീക രിച്ചവർ നാട് ഭരിക്കുമ്പോൾ പ്രതീക്ഷിക്കാവുന്നതുമാണത്. എന്നിരിക്കെ, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിെൻറ പ്രധാന ഘ ടകമായി മുസ്ലിംകൾ ഉണ്ടാവുന്നതും സ്വാഭാവികം. ആദിവാസിസമരത്തിൽ ആദിവാസികളായിരിക്കും പ്രധാന പങ്കാളികൾ എന്നപോലെ , ദലിത് സമരത്തിെൻറ മുൻകൈ ദലിതുകൾക്കായിരിക്കും എന്ന പോലെ, സ്ത്രീ പ്രശ്നം ഉന്നയിക്കുന്നത് പ്രധാനമായും സ്ത്രീവാദികളായിരിക്കും എന്നപോലെ ലളിതമാണത്. എന്നാൽ, സി.എ.എ വിരുദ്ധ സമരത്തിലെ മുസ്ലിം മുൻകൈ അത്ര ലളിതമായി മനസ്സിലാക്കാൻ പലർക്കും സാധിക്കുന്നില്ല. ഇത് മനസ്സിലാക്കാൻ സാധിക്കാത്തവരിൽ മുൻപന്തിയിൽ പൊതുവെ ഇടതുപക്ഷവും വിശിഷ്യ സി.പി.എമ്മുമാണ്. സി.എ.എ വിരുദ്ധ സമരത്തിലെ മുസ്ലിം സ്വത്വപ്രകാശനത്തിെൻറ പേരിൽ ഏറ്റവും വിറളി പിടിച്ചിരിക്കുന്നത് അവർക്കാണ്. അതാകട്ടെ സർവ നിയന്ത്രണവും വിട്ട് സംഘ്പരിവാർ വാദങ്ങൾ, അവരെക്കാൾ ശക്തിയിൽ ആവർത്തിക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. മുസ്ലിംകളുടെ പൗരത്വമാണ് ബി.ജെ.പി ചോദ്യം ചെയ്യുന്നതെങ്കിൽ മുസ്ലിം സ്വത്വത്തെയാണ് സി.പി.എം ചോദ്യംചെയ്യുന്നത്.
പിണറായി പറയുന്നു,
മോദി അടിവരയിടുന്നു
കേരളത്തിൽ നടക്കുന്ന പൗരത്വസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നുവെന്ന് നിയമസഭയിൽ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടു ദിവസം കഴിഞ്ഞ് പിണറായിയുടെ പ്രസ്താവന ഉദ്ധരിച്ച് നരേന്ദ്ര മോദി ഇക്കാര്യം പാർലമെൻറിൽ ആവർത്തിക്കുകയും ചെയ്തു. പിണറായി നിയമസഭയിൽ ഉയർത്തിയ ‘തീവ്രവാദ സിദ്ധാന്ത’ത്തിെൻറ പശ്ചാത്തലമാണ് ഏറെ കൗതുകകരം. അങ്കമാലിയിൽ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതിനെ കുറിച്ച് സ്ഥലം എം.എൽ.എ റോജി ജോൺ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇൗ തീവ്രവാദ തിയറി വരുന്നത്. പക്ഷേ, എന്തിനാണ് കേസെടുത്തത് എന്നതിനുമാത്രം ഉത്തരം പറഞ്ഞില്ല. അങ്കമാലിയിൽ മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളം സമാധാനപരമായി നടന്ന പൗരത്വസമരങ്ങൾക്കെതിരെ ഡസൻകണക്കിന് കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്.
ഇൗ കേസുകളുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴാണ് വിചിത്രമായ കാര്യങ്ങൾ പുറത്തുവരുന്നത്. പലേടത്തും സാമുദായികസ്പർധ വളർത്തുന്നതിനെതിരായ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. പൗരത്വനിയമത്തെ അനുകൂലിച്ച് ബി.ജെ.പി പൊതുയോഗങ്ങൾ നടക്കുന്ന പല സ്ഥലങ്ങളിലും നാട്ടുകാർ കൂട്ടത്തോടെ അങ്ങാടികൾ ബഹിഷ്കരിച്ചും കടകളടച്ചും പ്രതിഷേധിച്ചിരുന്നു. പൗരത്വസമരത്തിൽ കേരളത്തിൽ രൂപംകൊണ്ട ഏറ്റവും ജൈവികമായ പ്രതിഷേധരീതിയായിരുന്നു അത്. ഇങ്ങനെ സ്വമേധയാ കടകളടച്ചവർക്കെതിരെയാണ് 153 എ ചുമത്തി വ്യാപകമായി കേസെടുത്തിരിക്കുന്നത് എന്നതാണ് വിചിത്രം. ഒരാൾ സ്വന്തം കട സ്വമേധയാ അടച്ചിടുന്നത് എങ്ങനെയാണ് സമുദായ സ്പർധയാകുന്നത് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇനി, നിർബന്ധ പൂർവം അടപ്പിച്ചതാണെന്ന് വിചാരിക്കുക. അങ്ങനെയെങ്കിൽ കേസെടുക്കേണ്ടത് 153 എ വെച്ചല്ലല്ലോ. ഇതിനിടയിൽ വിചിത്രമായ കലാപരിപാടികൾ ഏറെ നടന്നിട്ടുണ്ട്. ഗുജറാത്ത് ആവർത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് കോഴിക്കോട് കുറ്റ്യാടിയിൽ ആർ.എസ്.എസുകാർ പ്രകടനം നടത്തിയത്. ഗുജറാത്ത് ആവർത്തിക്കും എന്നുപറഞ്ഞ് പ്രകടനം നടക്കുമ്പോൾ ജീവനിൽ കൊതിയുള്ളവർ കടയടച്ച് വീട്ടിൽ പോകും. പക്ഷേ, അവിടെ ആദ്യം സംഭവിച്ചത് കടയടപ്പിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്തുവെന്നതാണ്. ആരുടെയും പരാതിയില്ലാതെയായിരുന്നു കേസ്. എന്നാൽ, ഗുജറാത്ത് ആവർത്തിക്കും എന്ന് ആേക്രാശിച്ചവർക്കെതിരെ കേസെടുക്കാൻ മൂന്നോളം പരാതികൾ പൊലീസ് സ്റ്റേഷനിൽ ചെല്ലേണ്ടിവന്നു.
എന്തുകൊണ്ട് 153 എ?
പൗരത്വസമരക്കാർക്കെതിരെ എടുത്ത കേസുകളിൽ സമുദായ സ്പർധ വകുപ്പ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത് വെറുതെയല്ല. പൗരത്വസമരവുമായി ബന്ധപ്പെട്ട് സി.പി.എം തുടക്കംമുതൽ രൂപപ്പെടുത്തിയ ആഖ്യാനത്തിന് അനുസൃതമാണത്. മുസ്ലിംകൾ പൗരത്വസമരം നടത്തുന്നത് സമുദായസ്പർധയുണ്ടാക്കും എന്ന യാഥാസ്ഥിതിക ആഖ്യാനമാണത്. ദലിത് പ്രശ്നത്തിൽ ദലിതുകളും സ്ത്രീ പ്രശ്നത്തിൽ സ്ത്രീകളും ഗാഡ്ഗിൽ പ്രശ്നത്തിൽ ക്രിസ്ത്യൻസഭകളും സമരം നടത്തുമ്പോഴൊന്നുമില്ലാത്ത ഒരു വഴുക്കലാണത്. മുസ്ലിംകൾ രംഗത്തിറങ്ങുന്നതും തങ്ങൾക്കുവേണ്ടി സ്വയം സംസാരിക്കുന്നതും ഉൾക്കൊള്ളാൻ കഴിയാത്ത മനഃസ്ഥിതിയാണത്. സ്വയം ശബ്ദം പുറപ്പെടുവിക്കാൻ അവകാശവും അധികാരവുമില്ലാത്ത നീചവർഗമാണവർ എന്ന തീർപ്പാണത്. അവർക്കുവേണ്ടി ഞങ്ങൾ സംസാരിച്ചുകൊള്ളും എന്ന രക്ഷാകർതൃനിലപാടാണ് അത്. പൗരത്വസമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയ പ്രസ്താവനകൾ ഒന്നൊന്നായി പരിശോധിച്ചാൽ ഈ ധ്രുവീകരണഭീതി അവർ നിരന്തരം ഉന്നയിച്ചതായി കാണാം. യഥാർഥത്തിൽ, നേരേത്തതന്നെ വർഗീയ വിഷവുമായി നടക്കുന്ന സംഘികൾ കൂടുതൽ വർഗീയവാദികളായതല്ലാതെ, പൗരത്വസമരം കേരളത്തിൽ ഒരുവിധ സമുദായ ധ്രുവീകരണവുമുണ്ടാക്കിയിട്ടില്ല. മറിച്ച്, സാധാരണ ഹിന്ദുവും മുസ്ലിമും തമ്മിലുള്ള ഇഴയടുപ്പവും ഐക്യദാർഢ്യബോധവും വർധിക്കുകയാണ് ചെയ്തിരിക്കുന്നത്. മുസ്ലിംകൾ അവരുടെ പ്രശ്നം മുൻനിർത്തി സമരം ചെയ്താൽ വർഗീയവാദികളായിപ്പോകുന്നവരല്ല കേരളത്തിലെ സാധാരണ ഹിന്ദുക്കൾ. ഒരു ജനതയെന്ന നിലക്ക് സഹോദര സമുദായങ്ങളുമായുള്ള ബന്ധത്തിന് തങ്ങളുടെതായ അർഥങ്ങളും ആഴങ്ങളും രൂപപ്പെടുത്താൻ കെൽപുള്ളവരാണ് കേരളത്തിലെ മുസ്ലിംകൾ. സി.പി.എമ്മില്ലാത്ത കാലത്ത് പോർചുഗീസ് സാമ്രാജ്യത്വത്തിനെതിരെ സാമൂതിരിയോടൊത്തുചേർന്ന് ജിഹാദ് നടത്തിയവരാണവർ. മമ്പുറം പള്ളിയുടെ മിഹ്റാബ് ജന്മിത്വത്തിനെതിരെയും ബ്രിട്ടീഷ് സാമ്രജ്യത്വത്തിനെതിരെയുമുള്ള സമരമുഖമാക്കി മാറ്റിയവരാണവർ. അതിനാൽ, സാമുദായിക സഹവർത്തിത്വത്തെക്കുറിച്ചും സമരത്തെക്കുറിച്ചും സി.പി.എം മുസ്ലിംകൾക്ക് പ്രത്യേകമായി ട്യൂഷൻ എടുക്കേണ്ട കാര്യമില്ല. തലമുറകൾകൊണ്ട് അവർ രൂപപ്പെടുത്തിയ ഇഴയടുപ്പത്തിെൻറ മഹത്തായ പാരമ്പര്യം ഇവിടെയുണ്ട്. ഒരു സമരം നടത്തുമ്പോഴേക്ക് അത് ഒലിച്ചു പോകുമെന്ന് സി.പി.എം സിദ്ധാന്തിക്കുന്നുവെങ്കിൽ അവരിലെ ഉള്ളിലെ വിഷമാണ് അതിലൂടെ പുറത്തുവരുന്നത്.
ഇന്നോവ ഒരു ചെറിയ കാറല്ല
സാമുദായിക ധ്രുവീകരണ/ തീവ്രവാദ സിദ്ധാന്തം ആവർത്തിക്കാനും ആ നിലക്ക് കേസുകളെടുക്കാനും സി.പി.എമ്മിനെ േപ്രരിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. സാമുദായിക ധ്രുവീകരണത്തിെൻറ അവസ്ഥ സൃഷ്ടിച്ച് മുതലെടുക്കാനുള്ള രാഷ്ട്രീയ കൗശലമാണത്. 1993 സെപ്റ്റംബർ ആറിന് മലപ്പുറം താനൂരിൽ ബോംബ് നിർമാണത്തിനിടയിലെ സ്ഫോടനത്തിൽ ശ്രീകാന്ത് എന്ന ആർ.എസ്.എസ് പ്രചാരകൻ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുശേഷം നടക്കാനിരിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾക്കുനേരെ എറിയാൻ ബോംബുകൾ തയാറാക്കുന്നതിനിടെയാണ് ആ പ്രചാരകൻ കൊല്ലപ്പെടുന്നത്. സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് നാട്ടിൽ കുഴപ്പമുണ്ടാക്കാനുള്ള കുടിലതന്ത്രമായിരുന്നു അത്. ഇതേക്കുറിച്ച് അന്നത്തെ ജില്ല പൊലീസ് മേധാവി പത്രസമ്മേളനം വിളിച്ച് പറഞ്ഞത് മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു എന്നായിരുന്നു. ഇതിന് സമാനമായ സംഭവമാണ് ചരിത്രപ്രസിദ്ധമായ ആ ഇന്നോവ കാറിലെ സ്റ്റിക്കറും. കുലംകുത്തിയെന്ന് പാർട്ടി അടയാളപ്പെടുത്തിയ മുൻ സഖാവിനെ വെട്ടിക്കൊല്ലാൻ പോയ വിപ്ലവസംഘം യാത്രചെയ്ത കാറിൽ ‘മാശാ അല്ലാഹ്’ എന്ന സ്റ്റിക്കർ ഒട്ടിച്ചുവെച്ചതും താനൂരിലെ ആർ.എസ്.എസ് പ്രചാരകൻ ചെയ്തതും ഫലത്തിൽ ഒന്നാണ്. അതായത്, മുസ്ലിം വിരുദ്ധതയുടെ ഒരു മുറി മാർക്സിസ്റ്റ് പാർട്ടി എന്നും തുറന്നുവെച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയസാധ്യതകൾ കേരളത്തിൽ ഏറ്റവുമധികം പ്രയോഗിച്ച പാർട്ടിയാണത്.
രാഷ്ട്രീയമായി സി.പി.എം മിക്കപ്പോഴും മുസ്ലിം പ്രശ്നങ്ങളോടൊപ്പം നിന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ബാബരി മസ്ജിദ് മുതൽ പൗരത്വ ഭേദഗതി നിയമംവരെ –വിശദാംശങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും–രാഷ്ട്രീയമായി പ്രശ്നത്തിെൻറ മെറിറ്റിനോട് നീതി പുലർത്തുന്ന നിലപാട് അവർ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, സാംസ്കാരികമായി ഇസ്ലാമോഫോബിയ അവരുടെ ഉള്ളിലുണ്ട് എന്നു മാത്രമല്ല, അത് വോട്ട് രാഷ്ട്രീയത്തിലെ ആയുധമായി അവർ ഉപയോഗിച്ചുപോന്നിട്ടുമുണ്ട്. ഇ.എം.എസിെൻറ ശരീഅത്ത് ആക്രമണമാണ് അതിെൻറ ക്ലാസിക്കൽ ഉദാഹരണം. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയുടെ കാലത്ത് അഞ്ചാംമന്ത്രി, പച്ച ബോർഡ്, നിലവിളക്ക്, ലീഗ് മന്ത്രിമാരുടെ പെഴ്സനൽ സ്റ്റാഫിെൻറ മതം തുടങ്ങിയ വിഷയങ്ങളുയർത്തി ഇസ്ലാമോഫോബിയയുടെ മനോഘടന മലയാളികൾക്കിടയിൽ പരത്തുന്നതിൽ സി.പി.എം മുന്നിലായിരുന്നു. ലോകമാകെ വിദ്യാഭ്യാസ പ്രവർത്തകർ അംഗീകരിച്ച പച്ച ബോർഡിനെതിരെ പരസ്യമായി രംഗത്തുവന്നതിൽ സാക്ഷാൽ പിണറായിയുമുണ്ടായിരുന്നു. മഹാനായ കമ്യൂണിസ്റ്റായി സി.പി.എമ്മുകാർ ആഘോഷിക്കുന്ന വി.എസ്. അച്യുതാനന്ദനെ സാധാരണ മുസ്ലിം എങ്ങനെയായിരിക്കും ഓർക്കുന്നത് എന്ന് ആലോചിക്കുന്നത് നന്നാവും. വർഗീയ അപസ്മാരം ബാധിച്ച ഒരു മുൻ പൊലീസ് മേധാവി ജനസംഖ്യയെ കുറിച്ചുള്ള വിവാദങ്ങൾ ഉയർത്തിയത് അടുത്ത കാലത്താണ്. എന്നാൽ മുസ്ലിംകൾ പെറ്റുപെരുകി കേരളം 20 കൊല്ലം കൊണ്ട് ഇസ്ലാമികരാജ്യമാകാൻ പോകുന്നു എന്ന് ആദ്യമായി പറഞ്ഞത് നേരേത്ത പറഞ്ഞ മഹാനായ കമ്യൂണിസ്റ്റാണ്. മലപ്പുറം ജില്ലക്കെതിരായ വ്യാപകമായ വെറി വളർത്തുന്നതിൽ ഇദ്ദേഹത്തെ പോലെ സംഭാവന നൽകിയ മറ്റൊരാളില്ല. ഇപ്പോഴത്തെ എൽ.ഡി.എഫ് കൺവീനറാകട്ടെ, വാ തുറന്നാൽ എങ്ങനെ മുസ്ലിം വിരുദ്ധത വിസർജിക്കാം എന്നതിൽ ഡോക്ടറേറ്റ് നേടിയ ആളാണ്. അതായത്, രാഷ്ട്രീയമായി കടുത്ത സംഘ്പരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും സാംസ്കാരികമായി അവർ സംഘികളോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അത് അവരുടെ തന്നെ രാഷ്ട്രീയത്തെ അപ്രസക്തമാക്കുകയാണെന്ന് അവർ തിരിച്ചറിയുന്നില്ല. അതായത്, മുസ്ലിംവിരുദ്ധ മനോഘടന നാട്ടിലുണ്ടാക്കി സംഘ്പരിവാറിനെതിരെ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. ഇടതുപക്ഷം ഉഴുതുമറിച്ച മനോനിലങ്ങളിലാണ് ബി.ജെ.പി രാഷ്ട്രീയ വിത്തിറക്കുന്നത്. പൗരത്വസമരവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന കാമ്പയിനുകൾ അതിെൻറ നല്ല ഉദാഹരണങ്ങളാണ്. സ്വന്തം അനുനായികളെ ബി.ജെ.പിക്കുള്ള സാംസ്കാരിക മൂലധനമാക്കുകയാണ് ഇതിലൂടെ സി.പി.എം ചെയ്യുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.