ഇനി രാജ്യം വീണ്ടെടുക്കാനുള്ള പോരാട്ടം
text_fieldsപൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ചേർന്ന് ഒടുവിൽ ആ യുദ്ധമുഖം തുറന്നുകഴിഞ്ഞു. സംഘികളും അല്ലാത്ത വരും എന്ന മനോനില സ്ഥിരപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കടുത്ത ഹിന്ദുത്വ നിലപാടുകളെയും അവരുടെ അതിഭീകര തന്ത്രങ്ങ ളെയും വിമർശിക്കുന്നതിനുള്ള മടി ഇപ്പോൾ പൊതുവിൽ മാറിക്കഴിഞ്ഞിട്ടുണ്ട്. വിമർശനത്തിെൻറ അനന്തര ഫലമൊന്നും ന ോക്കാതെ വിവിധ തലങ്ങളിൽ എതിർപ്പുകൾ ഉയരുന്നു. ദിവസംതോറും ഹിന്ദുത്വശക്തികളുടെ ക്രൂരതകൾ വർധിക്കുേമ്പാഴും ധൈര ്യത്തോടെ ചെറുത്തുനിൽക്കുന്നവരുടെയും തുറന്ന വിയോജിപ്പ് പ്രവർത്തിക്കുന്നവരുടെയും എണ്ണം കൂടുകയാണ്. ഹിന്ദുത ്വഗുണ്ടകളെ എതിർക്കുന്നത് പുരുഷന്മാർ മാത്രമായിരിക്കുമെന്ന ധാരണയും തിരുത്തപ്പെട്ടിരിക്കുന്നു. എതിർപ്പുകളെ വ ഴിമാറ്റിവിടുന്ന പതിവുരീതിക്കും തിരിച്ചടിയേറ്റു. ഇന്ന് ആയിരക്കണക്കിന് സ്ത്രീകൾ ഫാഷിസ്റ്റ് ഏകാധിപതികളെ വെല് ലുവിളിക്കുന്ന കാഴ്ചയാണ് എങ്ങും.
കൃത്യമായ അതിർവരമ്പ് നിശ്ചയിക്കപ്പെട്ടതോടെ ഏതു ഭാഗത്താണ് നിലകൊള്ളുന്നത െന്ന നിലപാട് സ്വീകരിക്കാൻ എല്ലാവരും നിർബന്ധിതരായിക്കഴിഞ്ഞു. ഹിന്ദുത്വയുടെ ഭീഷണമായ പ്രവൃത്തികളെ തുറന്ന് അപല പിക്കാൻ തയാറാകാത്തവരെ മൃദു സംഘികൾ എന്നു വിളിക്കേണ്ടിവരും.
കാരണം, നമ്മുടെ രാജ്യെത്തയും നമ്മെ ഒാരോരുത്തര െയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ അവർ എതിർക്കുന്നില്ല. ഇക്കൂട്ടരിൽ ഒരുപക്ഷേ ചെറിയൊരു ശതമാനം പേർ മാത്രം ഹിന്ദുരാഷ്ട്ര മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചേക്കാം. ജനങ്ങളെ വൈകാരികമായി ചൂഷണംചെയ്യുന്നതിന് ഫാഷിസ്റ്റ് ശക്തികൾ ഹിന്ദുരാഷ്ട്ര മുദ്രാവാക്യങ്ങൾ മുഴക്കുകയാണെന്ന് മനസ്സിലാക്കാതെയാണ് പലരും പിന്തുണക്കുന്നത്. തങ്ങളും നിഷ്ക്കരുണം കശാപ്പിന് ഇരയാകുമെന്ന ബോധമില്ലാതെയാണ് കൃത്യമായ അതിർവരമ്പുകൾ വെളിപ്പെട്ടശേഷവും ഫാഷിസ്റ്റുകെള പലരും പിന്തുണക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ഫാഷിസ്റ്റ് ശക്തികൾ വിവിധ സമൂഹങ്ങളെയും വിഭാഗങ്ങളെയും ഒന്നൊന്നായി ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ദലിതുകൾ, സിഖുകാർ, ഗോത്രവർഗക്കാർ, മറ്റു പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവരെല്ലാം അവരുടെ ലക്ഷ്യമായിരുന്നു. കുറച്ചുവർഷങ്ങളായി വിദ്യാർഥികൾ, ബുദ്ധിജീവികൾ, ഗവേഷകർ, എൻ.ജി.ഒകൾ, പുരോഗമനവാദികൾ എന്നിവരെല്ലാം ഫാഷിസ്റ്റുകളുടെ ‘തോക്കിൻമുന’യിലേക്ക് നീങ്ങി. എതിർക്കുന്നവരും ചോദ്യംചെയ്യുന്നവരുമെല്ലാം എതിരാളികളായി മാറി. സ്കൂൾ കുട്ടികളെ പോലും ഒഴിവാക്കാൻ അവർ തയാറായില്ല.
ഫാഷിസ്റ്റുകൾ ദിവസംതോറും തങ്ങൾ ലക്ഷ്യംവെക്കുന്ന സമൂഹങ്ങളുടെയും വിഭാഗങ്ങളുടെയും എണ്ണം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കണം. ഹിന്ദുരാഷ്ട്രം ഉണ്ടായാൽപോലും ഒരു ജാതിയെ മറ്റൊരു ജാതിക്ക് എതിരായി ഫാഷിസ്റ്റ് ഭരണകൂടം സ്ഥാപിക്കും. അരാജകത്വവും കൊലപാതകങ്ങളും നിറഞ്ഞ, രക്തച്ചൊരിച്ചിൽ അവസാനിക്കാത്ത നാടായി നമ്മുടെ ഇന്ത്യ ചുരുങ്ങും. നമ്മുടെ രാജ്യത്തിെൻറ സംരക്ഷണം സംഘികളല്ലാത്ത എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അടിയന്തരമായി ആ കർത്തവ്യം നിർവഹിക്കണം.
ചരിത്രവും രേഖകളും സ്തൂപങ്ങളും സ്ഥാപനങ്ങളും ഹിന്ദുത്വ ഭരണാധികാരികൾ തകർക്കാൻ തുടങ്ങിയിരിക്കുന്നു. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റംവരുത്തിയും സിലബസ് തിരുത്തിയും എതിർശബ്ദങ്ങളുടെ വായ്മൂടിക്കെട്ടിയും അവർ മുന്നോട്ടുപോകുകയാണ്. നിരപരാധികളെ തുറന്നതും അടഞ്ഞതുമായ ജയിലുകളിലേക്ക് തള്ളുന്നു. ജീവിച്ചിരിക്കുന്നവരുടെ ജീവിതംതന്നെ മാറ്റിമറിക്കുകയാണ്.
ക്ലീൻ ഷേവിൽ സുന്ദരനായി പ്രത്യക്ഷപ്പെട്ടിരുന്ന ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ താടിയും മീശയും വളർന്ന ചിത്രം ആരെയും കാര്യമായി അതിശയിപ്പിക്കുന്നില്ല. കാരണം, 1990 മുതൽ 30 വർഷമായി അറിയുന്ന ശ്രീനഗറിലെ കുടുംബങ്ങളെല്ലാം അർധ ജയിൽ വാസത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. തുടർച്ചയായ കർഫ്യൂകളും അർധരാത്രിയിൽ വീടുകളിൽ കയറിയുള്ള റെയ്ഡുകളും അറസ്റ്റുകളും കരുതൽ തടങ്കലുകളും കൊലപാതകങ്ങളും ആയിരക്കണക്കിന് കശ്മീരി സുഹൃത്തുക്കളുടെ ജീവിതത്തെ അത്രമാത്രം ബാധിച്ചിരിക്കുന്നു. ബോളിവുഡ് സിനിമാതാരങ്ങളെ പോലെ ഇരുന്നവർ ഇൗ വർഷങ്ങളിൽ വല്ലാതെ മാറിയിരിക്കുന്നു. എല്ലാറ്റിലുമുപരി കടുത്ത ഭയവും സമ്മർദവും അനുഭവിച്ചാണ് അവർ കഴിയുന്നത്.
വലിഞ്ഞുമുറുകിയ
മുഖങ്ങൾ
ചുറ്റുവട്ടത്തേക്ക് നോക്കുേമ്പാൾ ചെറുപ്പക്കാരുടെയും മുതിർന്നവരുടെയും മുഖം സമ്മർദംമൂലം വലിഞ്ഞുമുറുകിയ അവസ്ഥയിലാണ്. ഹിന്ദുത്വ ഭരണാധികാരികൾ തേറ്റപ്പല്ലുകൾ വെളിപ്പെടുത്തുകയാണെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു. കലാപങ്ങളിലും വംശഹത്യകളിലും ‘മറ്റുള്ളവരെ’ ആക്രമിക്കാൻ ഹിന്ദുത്വകേഡറുകളെ പരിശീലിപ്പിക്കാൻ സായുധക്യാമ്പുകൾ നടത്തിയിരുന്നത് നമുക്കെല്ലാം അറിയാം. ഇൗ ക്യാമ്പുകൾക്ക് ഒൗപചാരിക^ ഒൗദ്യോഗിക സ്വഭാവം വരുന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിലിൽ ഉത്തർപ്രദേശിൽ ആർ.എസ്.എസിെൻറ സൈനിക പരിശീലന സ്കൂൾ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് വാർത്ത. ഇൗ പരിശീലനം ലഭിച്ച് പുറത്തുവരുന്ന വർഗീയവത്കരിക്കെപ്പട്ട പുരുഷന്മാർ ഏതു തരത്തിലായിരിക്കും സമൂഹത്തിൽ ഇടപെടുകയെന്ന് കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. നിയമവിരുദ്ധ അറസ്റ്റുകളും പീഡനമുറകളും കൊലപാതകങ്ങളും കൂടുതലായി അരങ്ങേറും.
രാജ്യത്തിെൻറ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ ബ്രസീലിയൻ പ്രസിഡൻറ് ജെയ്ർ മെസിയാസ് ബോൾസൊനാരോയെ കണ്ട് ഞാൻ വിഷാദത്തിലേക്ക് ആഴ്ന്നുപോയി. ഇൗ ബ്രസീലിയൻ പ്രസിഡൻറിെൻറ വാക്ധോരണികൾ ഉദ്ധരിച്ച് സമയവും ഉൗർജവും പാഴാക്കേണ്ടതില്ല. എന്നാൽ, അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയതാണ് അമ്പരപ്പിച്ചത്. നിരവധി ബുദ്ധിമതികളായ രാഷ്ട്രതന്ത്രജ്ഞരാണ് മുഖ്യാതിഥികളായി ഇൗ രാജ്യത്തേക്ക് എത്തിയിട്ടുള്ളത്. വ്യക്തിപ്രഭാവവും മികവുമുള്ള ആ വ്യക്തികളുടെ പിൻഗാമിയായാണല്ലോ ഇൗ തീവ്രതയുള്ള വിഡ്ഢിത്തങ്ങൾ വിളമ്പുന്ന പ്രസിഡൻറ് എത്തിയത്.
മുന്നിൽ പ്രയാസമേറിയ
ദിനങ്ങൾ
കടന്നുവരാനുള്ളത് പ്രയാസമേറിയ ദിവസങ്ങൾ തന്നെയാണ്. സർക്കാർ സംവിധാനങ്ങൾ വേട്ടയാടുകയും പീഡിപ്പിക്കുകയും െചയ്യുേമ്പാൾ പിടിച്ചുനിൽക്കൽ അത്ര എളുപ്പമല്ല. സംഘികൾ അല്ലാത്തവരെല്ലാം ഒന്നിച്ചുനിന്ന് ഏകസ്വരത്തിൽ സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും പോരാടുക മാത്രമാണ് ഇൗ പ്രതിസന്ധികളെ മറികടക്കാനുള്ള ഏക വഴി. രാഷ്ട്രീയക്കളിക്കാർ, ഒാരോരുത്തരും ഒന്നൊന്നായി വേട്ടയാടപ്പെടുമെന്ന ബോധ്യത്തോടെ നിഷ്പക്ഷതയുടെ നിശ്ശബ്ദത കൈയൊഴിഞ്ഞ് രംഗത്തുവരണം.
പ്രശസ്ത കവി ഫൈസ് അഹ്മദ് ഫൈസിെൻറ വരികളാണ് അവരോട് പറയാനുള്ളത്. 1911 ഫെബ്രുവരി 13ന് ജനിച്ച് 1984ൽ വിടവാങ്ങിയ ഫൈസ് അഹ്മദിെൻറ ജൻമദിനം കടന്നുവരുേമ്പാൾ ഇൗ വരികൾ ഏറെ പ്രസക്തമാണ്..
സ്നേഹത്തിെൻറ
തടവുകാർ
ആരാച്ചാരുടെ കുരുക്ക് ഹാരമായണിഞ്ഞ്
പാട്ടുകാർ രാപ്പകലില്ലാതെ
പാടിക്കൊണ്ടേയിരുന്നു
കാൽചങ്ങലകൾ കിലുക്കിക്കിലുക്കി
നർത്തകർ ചുടലനൃത്തം ചവിട്ടി
ഇവിടെ നമ്മൾ, നമ്മളാണ്
ഇവർക്കൊപ്പമോ അവർക്കൊപ്പമോ ഇല്ലാതെ
വെറും കാഴ്ചക്കാരായി അസൂയയോടെ
നിശ്ശബ്ദം കണ്ണീർ തൂകി
അവരെ നോക്കിനിൽക്കുന്നത്!
ആ കടുംചുവപ്പ് പൂക്കൾ
വാടിയുണങ്ങി മടങ്ങുകയാണ്.
അകത്തെവിടെയോ ഹൃദയമിരുന്നിടം
അത് തിരയുന്നപോലെ
അവിടമിപ്പോൾ കുത്തേറ്റ മുറിവിൽ
പുളഞ്ഞുനിൽക്കുകയാണ്.
ഞങ്ങളുടെ കഴുത്തിനു ചുറ്റും
ആരോ മണം പിടിക്കുന്ന വിഭ്രാന്തിയാണ്.
കാലുകളിലോ, ചങ്ങലകളുടെ നടനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.