ബ്രെക്സിറ്റ് പ്രതിസന്ധി മറികടക്കാൻ ബോറിസിനു കഴിയുമോ?
text_fieldsഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനാധിപത്യ രാജ്യങ്ങൾ അനുകരിക്കുന്ന ജനാധിപത്യ വ്യ വസ്ഥയാണ് ബ്രിട്ടീഷ് പാർലമെൻററി സംവിധാനം. അതുകൊണ്ടാണ് ബ്രിട്ടീഷ് പാർലമെൻറി നെ ‘പാർലമെൻറുകളുടെ മാതാവ്’ എന്ന് വിളിക്കുന്നത്. ജനാധിപത്യത്തിെൻറ കളിത്തൊട്ടില ാണ് ഈ രാജ്യമെന്നും പറയപ്പെടുന്നു.
യൂറോപ്യൻ യൂനിയൻ വിടാനുള്ള െബ്രക്സിറ്റ് ഉട മ്പടി അംഗീകരിക്കാനും യൂറോപ്യൻ യൂനിയനുമായി ഒരു ധാരണയിലെത്താനും കഴിയാത്തതുകൊ ണ്ട് ബ്രിട്ടനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. പ്രമുഖരായ രണ്ട് പ്രധാനമന്ത്രിമാർക്ക് – ടോണി ബ്ലെയർക്കും തെരേസ മേയ്ക്കും – രാജിെവച്ച് പുറത്തുപോക േണ്ടി വന്നു.എന്നിട്ടും െബ്രക്സിറ്റ് പ്രശ്നം എങ്ങുമെത്താതെ ഇപ്പോഴും അതേപടി നിലനിൽക ്കുകയാണ്. ഏറ്റവുമൊടുവിൽ ഇപ്പോൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കു ന്ന ബോറിസ് ജോൺസനും സങ്കീർണമായ ഈ പ്രശ്നം വിജയകരമായി പരിഹരിക്കാൻ കഴിയുമോ എന്ന ാണ് ലോകം ഉറ്റുനോക്കുന്നത്.
െബ്രക്സിറ്റ് പ്രശ്നത്തിൽ മുങ്ങിനിൽക്കുന്ന ബ്രിട്ടനെ നയിക്കാൻ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി പുതിയ നേതാവായി ബോറിസ് ജോൺസനെ തെര ഞ്ഞെടുത്തിരിക്കുകയാണ്. വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ടിനെ തോൽപിച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുന്നത്. 2016 ലെ െബ്രക്സിറ്റ് ഹിതപരിശോധനയിൽ യൂറോപ്യൻ യൂനിയൻ വിടാൻ തീരുമാനിച്ചശേഷം ബ്രിട്ടീഷ് മന്ത്രിസഭയിലെ ആദ്യ െബ്രക്സിറ്റ് സെക്രട്ടറിയായിരുന്നു ബോറിസ് ജോൺസൻ. െബ്രക്സിറ്റ് ഹിതപരിശോധന കാമ്പയിനിലെ ഏറ്റവും വലിയ പ്രചാരകന്മാരിൽ ഒരാളുമായിരുന്നു അദ്ദേഹം.
െബ്രക്സിറ്റ് വളരെയെളുപ്പം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. യൂറോപ്യൻ യൂനിയൻ വിട്ട് പുറത്തുപോകുന്നതിന് ബ്രിട്ടനിലെ സാധാരണക്കാർ ഇപ്പോഴും എതിരാണ്. 2016 ൽ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിെൻറ നേതൃത്വത്തിൽ നടത്തിയ റഫറണ്ടത്തിൽ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് െബ്രക്സിറ്റ് ആ രാജ്യം അംഗീകരിച്ചത്. യൂറോപ്യൻ യൂനിയൻ വിട്ടാൽ അതുമൂലം രാജ്യത്ത് ഉണ്ടാകാവുന്ന സാമ്പത്തിക രംഗത്തടക്കമുള്ള പ്രത്യാഘാതങ്ങളെ സംബന്ധിച്ച് രാജ്യത്ത് ജനങ്ങൾ ഇപ്പോഴും ഉത്കണ്ഠാകുലരാണ്. തൊഴിലാളികൾ, സാധാരണക്കാർ, താഴേക്കിടയിലുള്ള കൂലിവേലക്കാർ, ബ്രിട്ടീഷ് പൗരത്വമുള്ള പ്രവാസികൾ തുടങ്ങിയ രാജ്യത്തെ ഓരോ ഭാഗത്തുമുള്ള ലക്ഷക്കണക്കിനാളുകൾ െബ്രക്സിറ്റിന് ഇപ്പോഴും എതിരാണെന്ന വസ്തുത ആർക്കും വിസ്മരിക്കാൻ കഴിയില്ല. ഈ എതിർപ്പിെൻറ പ്രതികരണം സ്വാഭാവികമായും ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിലും മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയിലും മറ്റു പാർട്ടികളിലുമെല്ലാം ഉണ്ടാകുക സ്വാഭാവികം മാത്രമാണ്.
ബ്രിട്ടനിലെ പ്രമുഖ സംരംഭകരും സാമ്പത്തികവിദഗ്ധരും െബ്രക്സിറ്റ് ലോക മാർക്കറ്റിൽ തന്നെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ബ്രിട്ടനെ വളരെ പ്രതികൂലമായി ഇതു ബാധിക്കുമെന്നും ശക്തമായ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിെൻറ കടുത്ത ആരാധകനാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ബോറിസ് ജോൺസൻ. ചർച്ചിലിെൻറ ജീവചരിത്രം എഴുതിയ ബോറിസ് ജീവിതത്തിൽ താൻ ആരാധിക്കുന്ന ഈ ഹീറോയെപ്പോലെ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. രണ്ടു പ്രാവശ്യം ലണ്ടൻ മേയറും െബ്രക്സിറ്റ് അനുകൂല പ്രചാരണം നയിച്ച് തെരേസയുടെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയുമായി. പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോൺസന് ഉടൻ നേരിടേണ്ടി വരുന്ന വെല്ലുവിളി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലുള്ള െബ്രക്സിറ്റ് വിഷയത്തിന് പരിഹാരം കണ്ടെത്തുക എന്നതു തന്നെയാണ്. െബ്രക്സിറ്റിനെ ചൊല്ലി ഭിന്നിപ്പ് പ്രകടമായിരിക്കുന്ന പാർലമെൻറിനെയും രാജ്യത്തേയും ബോറിസ് ജോൺസൺ തെൻറ കീഴിൽ അണിനിരത്തുമെന്നാണ് അദ്ദേഹത്തിെൻറ അനുയായികൾ പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ ആരാധകൻ കൂടിയാണ് വലതുപക്ഷ വാദിയായ ബോറിസ്. തിരിച്ച് ട്രംപിനും ബോറിസിനോട് സ്നേഹവും മതിപ്പുമാണ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ അദ്ദേഹത്തെ അനുമോദിച്ച് ട്രംപ് സന്ദേശം അയക്കുകയും ചെയ്തു. ബോറിസ് ജോൺസൻ പത്രപ്രവർത്തകനായിരുന്ന കാലത്ത് ലേഖനങ്ങളിൽ വംശീയ സ്വഭാവമുണ്ടെന്ന കാരണത്താൽ പലവട്ടം വലിയ വിവാദത്തിൽ പെട്ടയാളാണ്. 30 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിലും വംശീയ പരാമാർശങ്ങളുടെയും, നുണകളുടേയും പേരിൽ അദ്ദേഹം പല പ്രാവശ്യം വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ‘ടൈംസ്’ പത്രത്തിലെ െട്രയിനി ആയിരിക്കുമ്പോൾ ഒന്നാം പേജ് വാർത്തയിൽ എഡ്വേർഡ് രണ്ടാമൻ രാജാവിനെകുറിച്ച് തെറ്റായ ഉദ്ധരണി ചേർത്തതിന് ജോലിയിൽനിന്നു പുറത്തായി.
മന്ത്രിയായിരിക്കെ സ്വകാര്യബന്ധത്തെപ്പറ്റി നുണപറഞ്ഞതിന് മൈക്കിൾ ഹവാർഡ് മന്ത്രിസഭയിൽനിന്നു ബോറിസ് പുറത്തായി. ബുർഖ ധരിച്ച സ്ത്രീകൾ ‘ലെറ്റർ ബോക്സുകൾ പോലെ’ എന്ന വിവാദ പരാമർശം നടത്തി. വംശീയ പരാമർശങ്ങൾ വേറെയും പലതുണ്ട്. ‘ഭ്രാന്താശുപത്രിയിലെ ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന നഴ്സ്’ എന്ന് യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻറനെ വിശേഷിപ്പിച്ചതും വൻ വിവാദമായി. ബ്രിട്ടീഷ് ട്രംപ് എന്ന് ബോറിസിന് നാട്ടുകാർ വിശേഷണം ചാർത്തിയത് വെറുതെയല്ല. എല്ലാ കാര്യത്തിലും ട്രംപിനെ അനുകരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെൻറ അനുസരണയുള്ള ഒരു അനുയായിയായി ബോറിസിനെ ട്രംപും കാണുന്നുണ്ട്.
െബ്രക്സിറ്റ് ആയിരിക്കും ബോറിസ് ജോൺസെൻറ പ്രധാനമന്ത്രി കാലയളവിലെ അദ്ദേഹത്തെ വിലയിരുത്തുന്ന പ്രധാന പ്രശ്നം. അതോടൊപ്പം ലോകത്തിനു മുന്നിൽ ബ്രിട്ടെൻറ സ്ഥാനവും. കരാറുണ്ടായാലും ഇല്ലെങ്കിലും ഈ വർഷം ഒക്ടോബർ 31ന് മുമ്പ് ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽ നിന്നും വേർപിരിക്കുമെന്നാണ് ബോറിസ് പ്രസ്താവിച്ചിരിക്കുന്നത്. െബ്രക്സിറ്റിൽ ബോറിസ് ജോൺസൻ സ്വീകരിച്ചിരിക്കുന്ന നിലപാട് അദ്ദേഹത്തിെൻറ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇട നൽകിയിട്ടുണ്ട്. ജോൺസെൻറ െബ്രക്സിറ്റ് പദ്ധതികൾ യാഥാർഥ്യവുമായി കൂട്ടിയിടിക്കും എന്നാണ് വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി അംബറുഡ് പറഞ്ഞത്. െബ്രക്സിറ്റിനെ കുറിച്ചുള്ള ചർച്ച ബ്രിട്ടനിലെ സ്കോട്ട്ലൻഡ് സ്വാതന്ത്ര്യത്തെക്കുറിച്ചും ഐക്യ അയർലൻഡിനെ കുറിച്ചും പുതിയ ചർച്ചകൾക്ക് തുടക്കമിടാൻ കാരണമായിട്ടുമുണ്ട്. ഇത് ബ്രിട്ടെൻറ നിലനിൽപിനുതന്നെ വലിയ ഭീഷണി സൃഷ്ടിക്കുമെന്നുറപ്പാണ്.
ബോറിസിന് ഒന്നിനോടും അടിസ്ഥാനപരമായ പ്രതിബദ്ധതയോ അടുപ്പമോ ഇല്ലെന്ന് യൂനിവേഴ്സിറ്റി മാഞ്ചസ്റ്ററിൽ പൊളിറ്റിക്സ് അധ്യാപകനായ റോബ് ഹോർഡ് പറയുന്നു. െബ്രക്സിറ്റ് കരാറിൽ ബ്രിട്ടനും യൂറോപ്യൻ യൂനിയനും യോജിപ്പിലെത്താൻ സാധിച്ചില്ലെങ്കിൽ കരാറൊന്നും ഇല്ലാതെ യൂറോപ്യൻ യൂനിയനിൽനിന്നു പുറത്തുകടക്കാൻ ബോറിസ് ജോൺസൻ തീരുമാനിക്കുമെന്നുറപ്പാണ്. അങ്ങനെ വന്നാൽ പാർലമെൻറ് തന്നെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഭരണഘടനാ പ്രതിസന്ധി രൂപപ്പെടുകയും ചെയ്യും. സമ്പദ്വ്യവസ്ഥ വലിയ കുഴപ്പത്തിലായാലും അത്ഭുതപ്പെടേണ്ടതില്ല. കരാറൊന്നുമില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്നും പുറത്തുകടക്കുന്നത് ബോറിസ് ജോൺസനും ബ്രിട്ടനും വലിയ അപകട സാധ്യതയായിരിക്കും സൃഷ്ടിക്കുകയെന്ന് മുൻപ്രധാനമന്ത്രി ടോണി ബ്ലെയർ പറയുന്നു. ‘നോ ഡീൽ എക്സിറ്റ്’ ഒരു പൊതുതെരഞ്ഞെടുപ്പിനോ രണ്ടാം ജനഹിത പരിശോധനക്കോ വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൺസർവേറ്റിവ് പാർട്ടിയിലെ നിയമജ്ഞർപോലും പറയുന്നത് നിരുപാധികമായ െബ്രക്സിറ്റ് നടപ്പാക്കൽ ബ്രിട്ടനിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും അത് രാജ്യത്തെ തെരഞ്ഞെടുപ്പിലേക്കു തന്നെ നയിക്കുമെന്നുമാണ്.
ബോറിസ് ജോൺസെൻറ കൺസർവേറ്റിവ് പാർട്ടിക്ക് ബ്രിട്ടീഷ് പാർലമെൻറിൽ ഇപ്പോൾ വ്യക്തമായ ഭൂരിപക്ഷം ഇല്ല. വടക്കൻ അയർലൻഡിലെ െബ്രക്സിറ്റിനെ പിന്താങ്ങുന്ന ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുടെ സഹകരണം ഗവൺമെൻറിെൻറ നിലനിൽപിന് ആവശ്യമാണ്. പാർലമെൻറിലെ നിയമജ്ഞരിൽ പലരും ഗവൺമെൻറിനെ മറിച്ചിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകണമെന്ന അഭിപ്രായവും ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങളാൽ ബ്രിട്ടീഷ് രാഷ്ട്രീയം പല നിലയിലും സംഘർഷമയമാണ്. അത് ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടേണ്ട.
തീവ്രദേശീയ നിലപാടുകളുടെയും കുടിയേറ്റ വിരുദ്ധതയുടെയും കാര്യത്തിൽ യു.എസ്പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കവച്ചുവെക്കുന്നതാണ് ബോറിസിെൻറ നിലപാടുകൾ. പ്രതിപക്ഷമായ ലേബർ പാർട്ടി നേതാക്കളും കൺസർവേറ്റിവ് പാർട്ടിയിലെ ചില നേതാക്കളും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും ഈ വിഷയത്തിൽ പുതിയ റഫറണ്ടം നടത്തേണ്ടതുണ്ടെന്നുമുള്ള അഭിപ്രായവും ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു. െബ്രക്സിറ്റ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ സംഘർഷങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും ഇപ്പോഴും തുടരുകയാണ്. െബ്രക്സിറ്റിൽ തെരേസ മേയ് ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. പാർട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളും ഇതിനൊരു കാരണമാണ്. സങ്കീർണമായ ഈ രാഷ്ട്രീയ സാഹചര്യത്തിൽ െബ്രക്സിറ്റ് പ്രശ്നം പരിഹരിക്കാൻ പുതിയ പ്രധാനമന്ത്രിയായ ബോറിസ് ജോൺസണ് സാധിക്കുമോ എന്നാണ് ലോകത്തിന് ഇനി അറിയേണ്ടത്.
(ലേഖകൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.