ദലിത് പുരോഗതി തടയുന്ന കേന്ദ്ര ബജറ്റ്
text_fieldsവിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാനസൗകര്യ വികസനം, ആരോ ഗ്യപരിരക്ഷ, സാമൂഹികസുരക്ഷ തുടങ്ങിയവ സമൂഹത്തിലെ ഏ റ്റവും പിന്നാക്കംനിൽക്കുന്ന ദലിത്-ആദിവാസി വിഭാഗങ്ങൾക്ക ുകൂടി ലഭ്യമാക്കി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പ ത്തിക അസമത്വം കുറച്ചുകൊണ്ടുവരുന്നതിനായിരിക്കണം ബ ജറ്റിൽ ഉൗന്നൽ നൽകേണ്ടത്. ആധുനിക കാലഘട്ടത്തിെൻറ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്നതോടൊപ്പം വിവര-സാങ്കേതികവിദ്യയിലും മറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം ഉൾക്കൊള്ളാനും അതിലൂടെ ലഭ്യമാകുന്ന അവസരങ്ങളെ സാമ്പത്തികപുരോഗതിക്കും വികസനത്തിനും ഫലപ്രദമായി പ്രയോജനപ്പെടുത്താനുമാണ് ദലിത്-ആദിവാസി വിഭാഗങ്ങൾ ശ്രമിക്കേണ്ടത്. നരേന്ദ്ര മോദി സർക്കാറിെൻറ 2019-2020 ബജറ്റ് ദലിത്-ആദിവാസി വിഭാഗങ്ങൾ അടുത്തകാലത്തൊന്നും ഇടത്തരം വരുമാനക്കാരുടെ ഗണത്തിൽപോലും ഉൾപ്പെടാൻ ഇടയില്ലെന്ന സന്ദേശമാണ് നൽകുന്നത്.
ഇന്ത്യൻ സമ്പദ്ഘടനയിൽ അഞ്ചു ലക്ഷം കോടി യു.എസ് ഡോളർ ശേഷിയുള്ള വളർച്ചാഘട്ടത്തിലേക്ക് എത്തിക്കുമെന്ന് ലക്ഷ്യം വെക്കുമ്പോൾ ജനസംഖ്യയുടെ നാലിൽ ഒന്ന് വരുന്ന ദലിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനുള്ള ഒരു ബൃഹത്പദ്ധതിക്കും രൂപം നൽകാൻ കഴിയാത്തത് അത്യന്തം ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഭരണഘടനാപരമായ പരിരക്ഷയും മുൻ ആസൂത്രണ കമീഷൻ ഉറപ്പാക്കിയ ജനസംഖ്യാനുപാതിക പദ്ധതിവിഹിതവും അട്ടിമറിച്ചത് ഈ ജനവിഭാഗങ്ങളെ സംഘ്പരിവാറിെൻറ കാൽക്കീഴിൽ എത്തിക്കാനുള്ള ദുഷ്ടലാക്കോടെയാണ്. ബജറ്റിൽ പട്ടികവിഭാഗങ്ങളുടെ പദ്ധതിവിഹിതത്തിൽ 1500 കോടിയോളം രൂപ കുറവ് വരുത്തിയിരിക്കുന്നു. എല്ലാ വികസന മേഖലകൾക്കും പൊതുവായി പദ്ധതിവിഹിതത്തിൽ വർധനയുണ്ടായപ്പോൾ പട്ടികവിഭാഗ വികസനത്തിനുള്ള ഫണ്ടിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നത്. നിർഭാഗ്യവശാൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ചാനൽചർച്ച വിദഗ്ധരും ഈ അട്ടിമറി കണ്ടില്ലെന്ന് നടിക്കുകയാണ്. പക്ഷേ, പട്ടികവിഭാഗങ്ങൾ ഇത് ഗൗരവപൂർവം കാണേണ്ടതാണ്. പാർലമെൻറ് തെരഞ്ഞെടുപ്പിനുമുമ്പ് അവതരിപ്പിച്ച 2019-20ലെ ഇടക്കാല ബജറ്റിൽ പട്ടികജാതി വിഭാഗത്തിന് 35 ശതമാനവും പട്ടികവർഗത്തിന് 28 ശതമാനവും വർധനയാണ് വരുത്തിയതെന്ന് അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ ഉയർത്തിക്കാണിച്ചിരുന്നു. വോട്ടുബാങ്ക് ലക്ഷ്യംെവച്ച ഈ പ്രഖ്യാപനം വോട്ട് നേടിയശേഷം തമസ്കരിക്കുകയും പദ്ധതിവിഹിതത്തിൽ കുറവ് വരുത്തുകയും ചെയ്തിരിക്കുകയാണ്.
ബജറ്റിൽ അടുത്ത ദശകത്തിൽ പ്രധാനപ്പെട്ട 10 ദർശനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഒന്നുപോലും ദലിത്-ആദിവാസി വിഭാഗങ്ങളെ ലക്ഷ്യംെവച്ചുള്ളതല്ല. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ തൊഴിൽസാധ്യതകൾ സ്വകാര്യ മേഖലയിൽകൂടി സംവരണം ഉറപ്പാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ ഒരു ലക്ഷം കോടിയിലേറെ രൂപക്ക് വിറ്റഴിക്കുന്നതിനും ഇവിടങ്ങളിൽ ഉണ്ടായിരുന്ന നാമമാത്ര തൊഴിലവസരങ്ങൾകൂടി ഇല്ലാതാക്കുന്നതിനുമാണ് ബജറ്റിലൂടെ ശ്രമിച്ചിട്ടുള്ളത്.
ഇന്ത്യയിലെ കർഷകർക്ക് കൃഷിഭൂമിക്ക് പരിധിയില്ലാതെ ധനസഹായം നൽകുന്നതിന് രണ്ടു ലക്ഷം കോടി രൂപ നീക്കിെവച്ചിട്ടുണ്ടെങ്കിലും ദലിത്-ആദിവാസി വിഭാഗങ്ങൾ കർഷകരുടെ ഗണത്തിൽ വരാൻ ഭൂമിയില്ലാത്തതിനാൽ ഇതിെൻറ പ്രയോജനം ലഭിക്കില്ല. ഭൂമിയുണ്ടായിരുന്നുവെങ്കിൽ ജനസംഖ്യാനുപാതികമായി ഏകദേശം അമ്പതിനായിരം കോടിയോളം രൂപ ദലിത്-ആദിവാസികൾക്ക് ലഭിക്കുമായിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ദലിത്-ആദിവാസി വിഭാഗങ്ങൾ കടുത്ത മാനസിക വെല്ലുവിളി നേരിടുകയാണ്. ഇതിനുള്ള പരിഹാരവും കേന്ദ്രം കാണാൻ ശ്രമിച്ചിട്ടില്ല.
പട്ടികവിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ആറാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കംകുറിച്ച പ്രത്യേക ഘടകപദ്ധതിയും പട്ടികവർഗ ഉപപദ്ധതിയും ഉപേക്ഷിക്കുന്ന ദുർനടപടിയാണ് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റെടുത്ത് ആദ്യം ചെയ്തത്.
ദേശീയതലത്തിലും സംസ്ഥാന തലത്തിലും പട്ടികവിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ തുക ബജറ്റിൽ വകയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പദ്ധതിപ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ശക്തമായ ഇടപെടൽ ആസൂത്രണ കമീഷെൻറ നേതൃത്വത്തിൽ നടത്തിയിരുന്നു. ആസൂത്രണ കമീഷൻ ചെയർമാൻ എന്ന നിലയിൽ രാജ്യം ഭരിച്ചിരുന്ന പ്രധാനമന്ത്രിമാർ പട്ടികവിഭാഗങ്ങളുടെ പുരോഗതിയിൽ സാമാന്യശ്രദ്ധ പതിപ്പിച്ചിരുന്നു. അതുപോലെതന്നെ പ്രത്യേക സാഹചര്യങ്ങളിൽ പട്ടികവിഭാഗങ്ങളുടെ അടിയന്തരപ്രാധാന്യമുള്ള പദ്ധതികൾക്ക് തുക അനുവദിക്കുന്നതിനും ആസൂത്രണ കമീഷന് അധികാരമുണ്ടായിരുന്നു. ഇപ്രകാരം രാജ്യത്തെ പട്ടികവിഭാഗങ്ങളുടെ ക്ഷേമ-വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് നേതൃത്വം കൊടുത്ത ആസൂത്രണ കമീഷനെ ഇല്ലാതാക്കിയത് ഇവരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ തകിടംമറിച്ചു. പകരം കൊണ്ടുവന്ന നിതി ആയോഗ് സാമ്പത്തിക അധികാരങ്ങളോ നയപരമായ തീരുമാനങ്ങളോ ഒരുക്കുന്നതിനുള്ള വിപ്ലവകരമായ പിൻബലമുള്ള സ്ഥാപനമല്ല. അതിനു പുറമെ പഞ്ചവത്സരപദ്ധതികളും ഉപേക്ഷിച്ചതിലൂടെ പട്ടികവിഭാഗങ്ങളുടെ വികസനപ്രവർത്തനങ്ങളുടെ ഏകീകരണവും ദിശാബോധവും നഷ്ടപ്പെട്ടു. പട്ടികവിഭാഗങ്ങൾക്ക് പദ്ധതിയിൽ വകയിരുത്തി നടപ്പാക്കേണ്ട പദ്ധതികളും നഷ്ടപ്പെട്ടിരിക്കുകയാണ്. സർക്കാർ നടത്തുന്ന നിക്ഷേപങ്ങൾ പട്ടികവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിലവിൽ ഒരു സംവിധാനവും ഇല്ല. ഇതിലൂടെ വരുംതലമുറകളുടെ വികസനസാധ്യതകൾ ദുഷ്കരമാക്കുന്നതിനുള്ള ഗൂഢതന്ത്രമാണ് വിജയിച്ചിരിക്കുന്നത്.
(കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.