ബസ് വ്യവസായം: ചാർജ് വർധന പരിഹാരമല്ല
text_fieldsചില കാര്യങ്ങളുടെ ഉപരിതലങ്ങളിലൂടെയുള്ള പഠനം തെറ്റായ വസ്തുതകൾപോലും ന്യായമായി തോന്നിക്കും. ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമേ അതിെൻറ ദീർഘകാല ദുരന്തങ്ങൾ നമുക്ക് മനസ്സിലാവൂ. അേപ്പാഴേക്കും നമ്മൾ അനുഭവിക്കാൻ വിധിക്കപ്പെടും ^ആരെയൊക്കെയോ പഴിച്ച് ദുരിതം പേറാൻ നമ്മൾ നിർബന്ധിതരാവും.കേരളത്തിലെ ബസ്ചാർജ് വർധന അങ്ങനെയാണ്. ഇന്ധനവില വർധന വരുേമ്പാൾ ചാർജ് വർധന തത്ത്വത്തിൽ തീരുമാനിക്കും. ന്യായമെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം പിന്നെ നടപ്പാക്കാനുള്ള നടപടികളുടെ പൂർത്തീകരണമാണ്. വർധനവ് ബസുടമകളുടെ ആവശ്യം, വിഷയം പഠിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റിയോട് നിർദേശം, ചാർജ് വർധനക്കുള്ള കമ്മിറ്റി റിപ്പോർട്ട്, അൽപം ഭേദഗതികളോടെ മന്ത്രിസഭയുടെ അംഗീകാരം, രണ്ടുദിവസം പത്ര^ചാനൽ ചർച്ചകൾ^ ഒടുവിൽ പാപഭാരം യാത്രക്കാരിൽ കെട്ടിവെച്ച് മറ്റൊരു വിഷയത്തിലേക്ക് എല്ലാം ശുഭം.
ബസ് വ്യവസായത്തിലെ ചെലവ് വർധിച്ചാൽ വരവും ചെലവും ശാസ്ത്രീയമായി പഠിച്ച് ആവശ്യമെങ്കിൽ നിരക്കുവർധനക്ക് യാത്രക്കാർ എതിരല്ല. എന്നാൽ, ചാർജ് വർധന ബസ് വ്യവസായത്തിെൻറ തകർച്ചയിലേക്കാണ് നയിക്കുന്നത് എന്നതത്രെ സത്യം. 2010ൽ ഒരു ബസിൽ ഒരുദിവസം ശരാശരി 1500 യാത്രക്കാരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 900ത്തിലും താഴെ മാത്രമാണെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. ഇതിെൻറ പ്രധാന കാരണം പൊതുഗതാഗത സംവിധാനം ചെലവേറിയതാകുേമ്പാൾ യാത്രക്കാർ സ്വകാര്യ വാഹനങ്ങളെ ഉപയോഗിക്കാൻ താൽപര്യം കാണിക്കുന്നു എന്നതുതന്നെ. ബസിൽ രണ്ടുപേർക്ക് അടുത്ത ടൗണിൽ പോയിവരണമെങ്കിൽ 28 രൂപ വേണം. ഇത് ടൂവീലറിലാണെങ്കിൽ ഇതിെൻറ പകുതി ഇന്ധനച്ചെലവിൽ സാധിക്കും. സ്വകാര്യ വാഹനപ്പെരുപ്പം ഒാരോ വർഷം കഴിയുേമ്പാഴും ഇരട്ടിക്കിരട്ടിയായി വർധിച്ചുകൊണ്ടിരിക്കുന്നു. ഇത് ഒരു വൻ ദുരന്തത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. ഗതാഗതക്കുരുക്ക്, അപകട വർധന, അന്തരീക്ഷ മലിനീകരണം എന്നിവക്ക് കാരണമാകുന്നു. ഡൽഹിയിെല വാഹനപ്പുകമൂലം ജനജീവിതം സ്തംഭിച്ചത് ഇൗ അടുത്തകാലത്താണ്. ഒടുവിൽ ഒറ്റ^ഇരട്ട അക്ക നമ്പറിലെ ക്രമീകരണങ്ങൾ നടത്തി വാഹനങ്ങൾ കുറക്കാൻ ശ്രമിച്ചു. സ്വകാര്യ വാഹനങ്ങൾ കുറക്കാൻ പൊതുഗതാഗത സംവിധാനം സൗജന്യമാക്കി. ഇതെല്ലാം കേരളത്തിനും മുന്നറിയിപ്പാണ്; തിരുത്താനുള്ള അവസരം കൂടിയാണ്.
2010 മുതൽ ജസ്റ്റിസ് രാമചന്ദ്രൻ ചെയർമാനായ ഫെയർ റിവിഷൻ കമ്മിറ്റി പ്രശ്നപരിഹാരത്തിന് ചാർജ് വർധന എന്ന ഒറ്റമൂലി മാത്രമാണ് സർക്കാറിനോട് നിർദേശിച്ചിട്ടുള്ളത്്. പൊതുഗതാഗതം സംരക്ഷിക്കുന്നതിന് ക്രിയാത്മക നിർദേശങ്ങളോ ഉയർന്ന ചാർജ് വർധന കൊണ്ടുണ്ടാകുന്ന ദീർഘകാല പ്രത്യാഘാതങ്ങളോ കമ്മിറ്റി പ്രശ്നമാക്കാറില്ല. തെളിവെടുപ്പുകളിൽ പൊതുഗതാഗത സമിതിയുൾെപ്പടെ നിരവധി സംഘടനകൾ ബദൽ നിർദേശങ്ങൾ സമർപ്പിച്ചിട്ടും ചർച്ചചെയ്യാൻപോലും തയാറാവാതെ ചാർജ് വർധനക്ക് സർക്കാറിന് നിർദേശം നൽകാനുള്ള നടപടിക്രമങ്ങൾ മാത്രമായി െപാതുതെളിവെടുപ്പിനെ മാറ്റി സ്വകാര്യ ബസ് ലോബിയുടെ ഒപ്പം നിൽക്കാനാണ് കമ്മിറ്റി ശ്രമിച്ചത്.
പൊതുഗതാഗത രംഗത്തെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല ചാർജ് വർധന. ബദൽ മാർഗങ്ങൾ സർക്കാർ ഗൗരവത്തിലെടുക്കണം. ഡീസൽവില വർധിക്കുന്നതുമൂലമുള്ള അധികബാധ്യത പരിഹരിക്കാൻ മോേട്ടാർ വാഹന നികുതിയിളവ് അനുവദിക്കാൻ തയാറാകണം. പൊതുഗതാഗത സംവിധാനമൊരുക്കുന്നവർ നികുതി നൽകണമെന്ന കാഴ്ചപ്പാട് തിരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പകരം, പൊതുഗതാഗതം നിലനിർത്താനുള്ള ആനുകൂല്യങ്ങളാണ് സർക്കാർ ചെയ്യേണ്ടത്. ഇന്ധനവില വർധനയിലൂടെ ലഭിക്കുന്ന അധികനികുതി സർക്കാർ വേണ്ടെന്നുവെക്കണം. സബ്സിഡി നിരക്കിൽ സ്പെയർ പാർട്സ് നൽകുന്ന സംവിധാനമൊരുക്കണം. യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫെയർ സ്റ്റേജ് അപാകത പരിഹരിക്കാതെ ചാർജ് വർധിപ്പിക്കരുതെന്നാണ് ഹൈകോടതി നിർദേശം. അപാകത പരിഹരിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റിയെ നിയമിച്ചെങ്കിലും അപാകതയില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. സഞ്ചരിക്കാത്ത ദൂരത്തിന് ആയിരങ്ങളാണ് ഒാേരാ ദിവസവും യാത്രക്കാരിൽനിന്ന് കൊള്ളയടിക്കപ്പെടുന്നത്. ഒാർഡിനറി ബസുകളുടെ മുകളിലുള്ള സർവിസുകളിൽ ഇത് ഭീകരമാണ്. പേക്ഷ നിർദേശങ്ങൾ കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അല്ലെങ്കിലും റിവിഷൻ കമ്മിറ്റി നിർദേശം സ്ഥിരീകരിച്ച് ചാർജ് വർധിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. മോേട്ടാർ വെഹിക്കിൾ ആക്ട് പ്രകാരം ചാർജ് വർധനക്ക് തീരുമാനമെടുക്കേണ്ടത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ്. അതും പൊതുജന നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സ്ഥിരീകരിച്ചശേഷം മാത്രം.
വിദേശ രാജ്യങ്ങളടക്കം പൊതുഗതാഗത സംവിധാനത്തിെൻറ സംരക്ഷണത്തിന് പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുേപാകുേമ്പാൾ ചാർജ് വർധിപ്പിച്ച് കേരള സർക്കാർ തിരിഞ്ഞുനടക്കുന്നത് ദൂരവ്യാപക ദുരിതത്തിലേക്ക് പൊതുജീവിതത്തെ തള്ളിവിടും. ബദൽ മാർഗങ്ങൾ ആലോചിച്ച് പൊതുഗതാഗത സംവിധാനത്തെയും ബസ് വ്യവസായത്തെയും സംരക്ഷിക്കുന്ന നിലപാടുകൾ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവണം.
(പൊതുഗതാഗത സംരക്ഷണ സമിതി കേരള ജന. സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.