പോരാട്ടം കോടതിക്കകത്തും പുറത്തും
text_fieldsപൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് നാലാ ഴ്ച അനുവദിച്ച സുപ്രീംകോടതി പ്രസ്തുത നിയമം നടപ്പാക്കുന്നതിൽ നിന്നു ഹരജികളിൽ വി ധി വരുന്നതുവരെ സർക്കാറിനെ താൽക്കാലികമായി തടയില്ലെന്നും വ്യക്തമാക്കിയതോടെ കേന്ദ ്ര സർക്കാറിെൻറ അജണ്ട കൂടുതൽ ആസുരതയോടെ മുന്നോട്ടു പോകാനുള്ള എല്ലാ സാധ്യതയും തെളി യുകയാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള ഒരു നിയമത്തെ, ആ നിയമം ഇന്ത്യയുടെ മതേത രസ്വഭാവം തകർക്കുന്നു എന്നാരോപിച്ചു നൽകിയ നൂറുകണക്കിന് ഹരജികൾ കോടതിയുടെ മുന് നിലുള്ളപ്പോഴാണ് മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോ കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനെ നിശ്ശബ്ദമായി അനുവദിച്ചിരിക്കുന്നത്. അതായത ്, തർക്കത്തിൽ വിധി വരുമ്പോൾ മതാടിസ്ഥാനത്തിൽ പൗരന്മാരായ ലക്ഷക്കണക്കിനാളുകൾ രാജ് യത്തുണ്ടാകാം എന്നതാണവസ്ഥ. അന്ന് സുപ്രീംകോടതി എന്താണ് പരിഹാരം കാണുക?
വാസ്തവത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിയമപോരാട്ടത്തിനെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരത ക്കെതിരായ പോരാട്ടത്തിെൻറ ഒരു ധാര മാത്രമായേ എടുക്കേണ്ടതുള്ളൂ. അല്ലാത്തപക്ഷം അപകട കരമായ വിധത്തിൽ ഭരണഘടനാസ്ഥാപനങ്ങൾ വലതുപക്ഷവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയസാഹചര്യത്തിൽ ജനാധിപത്യ റിപ്പബ്ലിക്കിെൻറ പ്രതീക്ഷകൾ കോടതിമുറികളിൽ നിന്നു സമഗ്രാധികാര ഭരണകൂടത്തിെൻറ പുകപ്പുരകളിൽ തലകീഴായി കിടന്നേക്കാം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ഉയർന്നുവന്ന സമരത്തിെൻറ രാഷ്ട്രീയസ്വഭാവം അതിനെ ഒരു കോടതി വ്യവഹാരത്തിെൻറയും അതിെൻറ വിധി കാത്തിരിക്കുന്ന നെഞ്ചിടിപ്പിെൻറയും നിസ്സഹായമായ താളങ്ങളിൽ നിന്നു വ്യത്യസ്തമാക്കിയിരിക്കുന്നു. കാരണം, ഈ സമരം ഈ മതേതര ജനാധിപത്യ റിപ്പബ്ലിക്കിെൻറ രാഷ്ട്രീയഘടനയെ ജനാധിപത്യപരമായി വീണ്ടെടുക്കാനുള്ള സമരമാണ്. അല്ലെങ്കിൽ പുതിയതൊന്ന് ഉണ്ടാക്കാനുള്ള പോരാട്ടമാണ്.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം അതിെൻറ ചരിത്രത്തിലെ ഭരണാരോഹണത്തിനുശേഷം ഒരുപക്ഷേ, ആദ്യമായാണ് ഇന്ത്യ മുഴുവൻ വ്യാപിച്ച മതേതരമായ ഒരു ജനകീയ ചെറുത്തുനിൽപിനെ നേരിടുന്നത്. മുസ്ലിംവിരുദ്ധതയുടെയും മുസ്ലിം അപരത്വ നിർമിതിയുടെയും പതിവ് ഹിന്ദുത്വ പ്രത്യയശാസ്ത്രതന്ത്രത്തിൽ ശ്വാസംമുട്ടിക്കാം എന്ന് കേന്ദ്രസർക്കാറും സംഘ്പരിവാറും കരുതിയ ഒരു പ്രതിഷേധം വിശാലമായ ഒരു ഫാഷിസ്റ്റ് വിരുദ്ധ ജനകീയപ്രക്ഷോഭത്തിെൻറ സൂചനകളുമായാണ് ശക്തിയാർജിക്കുന്നത്. അതുകൊണ്ടുതന്നെ, അമ്പത്താറിഞ്ച് ഹിന്ദുസമ്രാട്ടിെൻറയും ചാണക്യൻ ഷായുടെയും പതിവു തന്ത്രങ്ങൾ മതിയാകാതെ വരുന്നുണ്ട് ഈ സമരത്തെ നേരിടുന്നതിന്.
തെരുവിൽ വിചാരണ നേരിടുന്ന ഹിന്ദുത്വ
ഹിന്ദുത്വ പ്രത്യയശാസ്ത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ നിരന്തരമായ പ്രവർത്തനം കൊണ്ട് സൃഷ്ടിച്ചെടുത്ത ചില ആഖ്യാനങ്ങളെ ഒരു സമൂഹം എന്ന നിലയിൽ ജനങ്ങൾ തെരുവുകളിൽ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഈ സമരം ഉയർത്തുന്ന വലിയൊരു മുന്നേറ്റം. ഹിന്ദുത്വ രാഷ്ട്രീയവും അതിെൻറ പ്രത്യയശാസ്ത്ര പദ്ധതികളും സാമൂഹികമായ സ്വാഭാവികതകളാണ് എന്ന് രണ്ടു തരത്തിൽ ഉറപ്പിച്ചുകൊണ്ടിരുന്നു സംഘ്പരിവാർ. ഒന്ന്, ഹിന്ദുക്കളുടെ സ്വാഭാവികമായ തെരഞ്ഞെടുപ്പാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു സാമൂഹിക അസ്തിത്വമാണ്. രണ്ട്, ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഇന്ത്യൻദേശീയതയും ഒന്നാണ്. രാജ്യത്തിെൻറ ഉത്തമ കാവൽക്കാർ ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളാണ്. ഈ രാഷ്ട്രീയാഖ്യാനം ഇന്ത്യൻ രാഷ്ട്രീയത്തിെൻറ വലതുപക്ഷക്കയത്തിലേക്കുള്ള കൂപ്പുകുത്തലിനെ ആവോളം സഹായിച്ചു. മറ്റൊരു പ്രതിസ്വരവും ഇല്ലാതാക്കുന്ന വിധത്തിൽ ഇത് മുഴങ്ങാൻ തുടങ്ങിയിരുന്നു. തെരുവുകളിൽ പുതിയ സ്വാഭാവികത ഇരുളും നിഴലുമായി പറന്നു.
അത്തരത്തിൽ ഇന്ത്യയുടെ മതേതര രാഷ്ട്രീയഘടന മരണത്തിലേക്ക് നടന്നടുക്കുന്നു എന്നുറപ്പായ ഘട്ടത്തിലാണ് സംഘ്പരിവാർ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിെൻറ കേളികൊട്ട് നടത്തിയത്. എന്നാൽ, അതിനെതിരെ ഇന്ത്യയാകെ ഉയർന്ന ചെറുത്തുനിൽപുകൾ സംഘ്പരിവാറുമായുള്ള നേരിട്ടുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള ഭയവിഹ്വലതകളെ ഇന്ത്യൻ ജനത കൈയൊഴിയുന്നു എന്നുകൂടിയാണ് വെളിപ്പെടുത്തുന്നത്.
ശത്രു നിർമാണം എളുപ്പമല്ല
ഈ പ്രക്ഷോഭത്തിനെ സാമ്പ്രദായിക രൂപത്തിൽ നോക്കിയാൽ കാണാവുന്ന അസംഘടിതസ്വഭാവമാണ് മറ്റൊന്ന്. അത് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. പതിവ് ശത്രു നിർമാണം എളുപ്പമല്ല എന്നതു കൂടിയാണ് അതിെൻറ കാരണം. രാജ്യത്തെങ്ങും വിദ്യാർഥികളും സ്ത്രീകളും അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത വിധത്തിലാണ് ഈ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. നിരവധി വാർപ്പ് മാതൃകകളെയാണ് അത് പൊളിച്ചെറിയുന്നത്. ജോലിയും പണവും വിദേശത്തേക്ക് പറക്കുന്നതും സ്വപ്നം കാണുന്ന വിദേശ സന്ദർശനങ്ങളിൽ നരേന്ദ്ര മോദിക്ക് ആർപ്പുവിളിക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ഉറച്ച ധാരയായ ഒരു നവ വിദ്യാർഥി സമൂഹമാണ് ഇന്ത്യയിലെ സർവകലാശാലകളിൽ ഉള്ളതെന്ന ധാരണയെ ഈ സമരം മാറ്റിയിരിക്കുന്നു. അതായത്, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ, ഭരണകൂട ഭീകരതക്കെതിരായ രാഷ്ട്രീയസമരങ്ങളുടെ, ചെറുത്തുനിൽപിെൻറ ജൈവബോധമുള്ള ഒരു തലമുറ ഇന്ത്യയിൽ ഉണ്ടായിരിക്കുന്നു. രാഷ്ട്രീയം ഇനി മോദിയുടെ ‘മൻ കി ബാത്’ മാത്രമല്ല, രാജ്യം തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ കൂടിയാണ്.
ഇങ്ങനെയുള്ള ഒരു രാഷ്ട്രീയസാഹചര്യത്തോട് വളരെ സന്ദിഗ്ധമായാണ് സുപ്രീം കോടതി പ്രതികരിക്കുന്നത്. അതിെൻറ കാരണം ആ ഭരണഘടന സ്ഥാപനത്തിെൻറ രാഷ്ട്രീയസ്വഭാവം അതിവേഗം ഭരണകൂടത്തിെൻറ ഹിന്ദുത്വരാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന പ്രത്യയശാസ്ത്ര ബോധത്തിലേക്ക് എത്തുന്നു എന്നതുകൊണ്ടു കൂടിയാണ്. അതങ്ങനെയാകാതെ തരമില്ല എന്ന് തിരിച്ചറിയുമ്പോഴാണ് കോടതിക്ക് പുറത്താണ് ഭരണഘടന രൂപപ്പെടുത്താനുള്ള എല്ലാ സമരങ്ങളും നടന്നതെന്ന മറന്നുപോയ ചരിത്രം നമുക്ക് ഓർമ വരേണ്ടത്. ദേശീയ വിമോചന സമരത്തിെൻറ നാനാധാരകൾ അവയുടെ സമന്വയത്തിലും വൈരുധ്യത്തിലും ഏറ്റുമുട്ടലുകളിലും സംവാദങ്ങളിലും നിന്നുണ്ടാക്കിയ മൂല്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയെ സൃഷ്ടിച്ചത്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയസമരമാണ് ഇന്ത്യൻ ജനത ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അതിെൻറ രാഷ്ട്രീയഘടനയെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമം വളരെ മൂർത്തമായി നടക്കുമ്പോൾ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിൽ ഭരണകൂടത്തിെൻറ ഭാഗമായ കോടതിക്ക് ഇടർച്ചയുണ്ടാകാമെങ്കിൽ, തെരുവുകളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് അതുണ്ടാകേണ്ട ബാധ്യതയില്ല.
സാമൂഹിക മാറ്റങ്ങളും കോടതിയും
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ പൗരന്മാർക്ക് ആവശ്യപ്പെടാനാകില്ല എന്ന സുപ്രീംകോടതിയുടെ കുപ്രസിദ്ധമായ വിധി ഒരു ചരിത്രപാഠമായി നമുക്ക് മുന്നിലുണ്ട്. രാജ്യത്തെ ഭരണകൂടത്തിെൻറ വർഗസ്വഭാവവും രാഷ്ട്രീയതാൽപര്യങ്ങളുമായി എത്രമാത്രം ചേർന്നുനിൽക്കുന്നു ഈ ഭരണഘടനസ്ഥാപനം എന്ന് നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലെ ഇടക്കുള്ള വിജയങ്ങളിലും നാം മറന്നുകൂടാ. സമൂഹത്തിലെ രാഷ്ട്രീയമാറ്റങ്ങൾ കോടതിയുടെ വ്യാഖ്യാനങ്ങളെ വളരെ കൃത്യമായി സ്വാധീനിക്കും.
അതുകൊണ്ടാണ് കോൺഗ്രസിെൻറ അധികാരക്കുത്തക ദുർബലമാകാൻ തുടങ്ങിയ കാലത്ത് സംസ്ഥാനസർക്കാറുകളെ തോന്നിയപോലെ പിരിച്ചുവിടുന്ന കേന്ദ്രസർക്കാറിെൻറ സ്വാതന്ത്ര്യം കിട്ടിയതു മുതലുള്ള ജനാധിപത്യവിരുദ്ധ പരിപാടിക്ക് മൂക്കുകയറിടുന്ന എസ്. ആർ. ബൊെമ്മ കേസിലെ വിധി വന്നത്. ഇന്ത്യയുടെ രാഷ്ട്രീയം സംസ്ഥാന രാഷ്ട്രീയകക്ഷികളുടെ ശക്തമായ സ്വാധീനത്തിലേക്ക് പോകുന്ന ഒരു സമയമായിരുന്നു തുടർന്നുള്ള കുറച്ചുകാലം. ഇതുതെന്നയാണ് ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിച്ചപ്പോൾ കോടതി ചെയ്തത്. അതുകൊണ്ടാണ് ആധാർ തർക്കത്തിൽ വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമാക്കിയപ്പോൾ തന്നെ ഭരണകൂടത്തിന് അതിൽ കടന്നുകയറാനുള്ള സകല പഴുതും കോടതി നൽകിയത്. സമഗ്രാധിപത്യ ഭരണകൂടത്തിെൻറ ഉച്ചഭാഷിണിയാവുകയായിരുന്നു കോടതി.
അയോധ്യ കേസിലെ ലജ്ജാകരമായ വിധി ഹിന്ദുത്വ രാഷ്ട്രീയഭീകരതക്ക് ഇന്ത്യൻ സുപ്രീംകോടതി നൽകിയ ചരിത്രസാധുതയാവുകയായിരുന്നു. അതുകൊണ്ടുതന്നെ മതേതര , ജനാധിപത്യറിപ്പബ്ലിക്ക് എന്ന ഇന്ത്യ രാജ്യത്തിെൻറ അടിസ്ഥാനഘടനയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങൾ തെരുവുകളിൽ അലയടിക്കുമ്പോഴാണ് അത് നീതിയുടെ പ്രതിലോമവ്യാഖ്യാനങ്ങളെ തടഞ്ഞു നിർത്തുന്നത്. കേവലമായ പരിശുദ്ധ നീതി എന്നൊന്നില്ല.
പൗരത്വ ഭേദഗതിനിയമം പിൻവലിക്കുക എന്നത് സുപ്രീംകോടതിയിലെ വെറുമൊരു സങ്കട ഹരജിയല്ല. തീർച്ചയായും അതൊരു നിയമ പോരാട്ടമാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ നീതിയുടെ ആകാശങ്ങൾ വീണ്ടെടുക്കാനുള്ള പോരാട്ടത്തിെൻറ ഭാഗമാണ്. എന്നാൽ, ആ മുദ്രാവാക്യം ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. അതിെൻറ ഇരമ്പങ്ങളിൽ ഭരണകൂടം ഉലയുമ്പോഴാണ് നീതിയുടെ വ്യാഖ്യാനം പുതിയ പുസ്തകങ്ങളിൽ എഴുതുകയുള്ളൂ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.