അജണ്ട വ്യക്തം; ഭവിഷ്യത്ത് അതിലേറെ വ്യക്തം
text_fieldsപൗരത്വ േഭദഗതി നിയമം ഏതെങ്കിലും മതക്കാരിൽ മാത്രമൊതുങ്ങുന്ന മാരണമാണോ? കള്ളപ്പ ണം, വ്യാജ കറൻസി, അതിർത്തി കടന്നുള്ള തീവ്രവാദം എന്നിവ തുടച്ചുനീക്കാൻ എന്ന വീരവാദത്ത ോടെ, റിസർവ് ബാങ്ക് പോലും അറിയാതെ നടത്തിയ നോട്ടുനിരോധനം രാജ്യം കണ്ടതാണ്. നിരോധി ച്ച നോട്ടുകൾ മുഴുവൻ തിരിച്ചുവന്നുവെന്നു മാത്രമല്ല, കള്ളപ്പണവും വ്യാജനോട്ടും അതി ർത്തി കടന്നുള്ള തീവ്രവാദവും സർവകാല റെക്കോഡിലെത്തി എന്നതുമാണ് മേൽകീഴ് നോക്കാത ്ത ആ തീരുമാനം കൊണ്ടുണ്ടായ ഫലം. ദരിദ്രരാജ്യമെന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിനെക്കാളും താഴ്ന്ന സാമ്പത്തിക വളർച്ചനിരക്കും ക്രയശേഷി നഷ്ടവും വർധിച്ചുവരുന്ന കർഷക ആത്മഹത്യകളും താളംതെറ്റിയ സമ്പദ്വ്യവസ്ഥയും കാരണം മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യത്തിനു പോലും ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമല്ല, സാമ്പത്തികത്തകർച്ച തന്നെയാണെന്ന് പറയേണ്ടിവന്നിരിക്കുന്നു.
ഇതിനെല്ലാം പുറമെ ദേശസ്േനഹം ഘോഷിക്കുന്നവർ, രാജ്യതാൽപര്യങ്ങൾ ബലികഴിച്ച് അമേരിക്കയുമായി സിവിൽ ആണവകരാർ ഒപ്പിടുകയും അമേരിക്കൻ താൽപര്യത്തിനു വഴങ്ങി ഒപ്പിട്ട നിരവധി പ്രതിരോധ കരാറുകൾ വഴി ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമായി തീരുകയും ചെയ്ത അവസ്ഥ. മാത്രമല്ല, ഇന്ത്യൻ സമ്പദ്ഘടന തകർത്ത്, നൂറുശതമാനം വരെ അമേരിക്കൻ കുത്തകകൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള അനുവാദം. വിരലിലെണ്ണാവുന്നവരുടെ കൈകളിലേക്ക് അധികാരവും ഇന്ത്യയുടെ സമ്പത്തും കേന്ദ്രീകരിക്കപ്പെടുകയും ഉള്ളവനും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിച്ചുവരുകയും ചെയ്യുന്നു. 2014ൽ മോദി അധികാരത്തിൽ വന്നശേഷമുള്ള ഇന്ത്യയുടെ ഏകദേശ ചിത്രമാണിത്.
നിശ്ശബ്ദമാക്കപ്പെട്ട മാധ്യമങ്ങളും നിഷ്ക്രിയ പ്രതിപക്ഷവും ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്സ് ഡിപ്പാർട്മെൻറ്എന്നീ ആയുധങ്ങളുപയോഗിച്ചുള്ള അടിച്ചമർത്തലും മാത്രമാണോ ജനങ്ങളുടെയും പൊതുസമൂഹത്തിെൻറയും നിർവികാരതക്കു പിന്നിൽ? അവിടെയാണ് ജനങ്ങളെ മയക്കുന്ന മോദി–ഷാ കൂട്ടുകെട്ടിെൻറ കൺകെട്ടുവിദ്യയുടെ മിടുക്ക്. പണിയും വരുമാനവും കുറഞ്ഞു. അഭ്യസ്തവിദ്യരായ മക്കളുടെ പണിയും പോയി. ജീവിതം വഴിമുട്ടുന്ന അവസ്ഥ. എന്നാലെന്താ, മോദിയും ഷായും ചേർന്ന് ന്യൂനപക്ഷങ്ങൾക്ക് നല്ല പണി കൊടുക്കുന്നുണ്ടേല്ലാ എന്ന പാൽപായസം കുടിപ്പിച്ചു ഭൂരിപക്ഷവിഭാഗത്തെ മത്തുപിടിപ്പിക്കുന്നതാണ് ഈ ജാലവിദ്യ. ആസൂത്രിതമായി വളർത്തിയെടുത്ത ഇസ്ലാേമാഫോബിയ എന്ന വിഷവൃക്ഷത്തണലിലാണ് ഈ കളികൾ അരങ്ങേറുന്നത്. എനിക്ക് േദ്രാഹമാണെങ്കിലും അത് മറ്റൊരുവന് ദോഷം വരുത്താമല്ലോ എന്ന സന്തോഷത്തിെൻറ ഒരു വല്ലാത്ത മാനസികാവസ്ഥയിലെത്തിച്ചാൽ മതി. പിന്നെ പട്ടിണിയിലായാലും രാജ്യം തകർന്നാലും മുൻപറഞ്ഞ സന്തോഷത്തിൽ മയങ്ങി ഭൂരിപക്ഷം ജനങ്ങളും കഴിഞ്ഞുകൊള്ളും എന്ന തിയറി. ഈ കളിയിലെ ഏറ്റവും പുതിയ ഇനമാണ് പൗരത്വ ഭേദഗതി നിയമം. കൂടാതെ ആർ.എസ്.എസിെൻറ വർഗശുദ്ധിയുള്ള ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പും.
എന്നാൽ, ഇത് മുസ്ലിംകളെ മാത്രം പ്രതികൂലമായി ബാധിക്കുന്നതല്ല. സവർണ മേൽക്കോയ്മയുടെ ചവിട്ടടിയിൽ കിടന്ന ഇന്ത്യൻ ജനതയെ ജാതിവ്യവസ്ഥയുടെ കിരാതത്വത്തിൽനിന്നു നിയമാധിഷ്ഠിതമായി മോചിപ്പിച്ച, നമ്മുടെ ഭരണഘടന പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. ഭരണഘടനയുടെ ആമുഖത്തിൽ നാലു കാര്യങ്ങളാണ് ഉറപ്പുനൽകുന്നത്. നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം. അതോടൊപ്പം 1976ലെ ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര പരമാധികാര റിപ്പബ്ലിക്കായി ആമുഖത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. പദവികളിലും അവസരങ്ങളിലും തുല്യത ആമുഖത്തിൽ തന്നെ വിളംബരം ചെയ്യുന്ന ഭരണഘടനയുടെ അനുഛേദം 14ൽ ഇന്ത്യയുടെ ഒരു പൗരനും ഇന്ത്യൻ പ്രദേശത്തിനകത്ത് നിയമത്തിെൻറ മുന്നിലോ നിയമസംരക്ഷണം നൽകുന്നതിലോ തുല്യത നിഷേധിക്കാൻ സ്റ്റേറ്റിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, അനുേഛദം 15 പ്രകാരം മതത്തിെൻറയോ ജാതിയുടെയോ ഗോത്രത്തിെൻറയോ കുലത്തിെൻറയോ വംശത്തിെൻറയോ പേരിൽ പൗരന്മാരോട് വിവേചനം കാണിക്കുന്നത് നിരോധിക്കുന്നു. ഭേദഗതിയിലൂടെ ഇല്ലാതാക്കാൻ സാധ്യമല്ലാത്ത ഭരണഘടനയുടെ ഈ അടിസ്ഥാനശിലകളാണ് ചാതുർവർണ്യം തകർത്തെറിഞ്ഞ് ദലിതരായ കെ.ആർ. നാരായണനെയും രാംനാഥ് കോവിന്ദിനെയും ഇന്ത്യയുടെ രാഷ്ട്രപതിമാരാക്കിയത്. ശൂദ്രന്മാർ എന്ന് മുദ്രകുത്തപ്പെട്ട കോടിക്കണക്കിന് ഇന്ത്യക്കാർ ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും ഭരണാധികാരികളും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ ആയതും സതി പോലുള്ള പല അനാചാരങ്ങളും ഇല്ലാതായതും സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ തുല്യത ഉറപ്പാക്കിയതും കീഴാളവർഗത്തിന് ക്ഷേത്രപ്രവേശനം സാധ്യമാക്കിയതും ന്യൂനപക്ഷങ്ങൾക്ക് തുല്യസംരക്ഷണം ലഭിച്ചതും ഈ ഭരണഘടന മൂല്യങ്ങളുടെ പിൻബലത്തിലാണ്.
പ്രത്യക്ഷത്തിൽതന്നെ മുസ്ലിം വിഭാഗത്തെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ചെയ്തിട്ടുള്ളതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വെളിപ്പെടുന്നു. എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്ന തുല്യത എന്ന ഭരണഘടനയുടെ അടിസ്ഥാനതത്ത്വം പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംകൾക്ക് നിഷേധിക്കുന്ന പരീക്ഷണം വിജയിച്ചാൽ അടുത്ത ഇരകൾ ഇന്ത്യയിലെ ദലിത്, പിന്നാക്കവിഭാഗക്കാരും സ്ത്രീകളുമായിരിക്കും. ഒളിഞ്ഞിരിക്കുന്ന അജണ്ടയും ഇതുതന്നെ. 2014ൽ മോദിയുടെ ഭരണവാഴ്ച തുടങ്ങിയ ശേഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന ദലിത് പീഡനങ്ങളും ഒടുവിൽ ഝാർഖണ്ഡിൽ ആയിരക്കണക്കിന് ആദിവാസികളുടെ പേരിൽ രാജ്യേദ്രാഹ കേസുകളെടുത്തതും നമ്മുടെ മുന്നിലുണ്ട്. ജവഹർലാൽ നെഹ്റു1956ൽ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾക്ക് പിതൃസ്വത്തിൽ തുല്യാവകാശം ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്നപ്പോൾ അത് ഹൈന്ദവാചാരങ്ങൾക്ക് വിരുദ്ധമാണെന്നു പറഞ്ഞ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവരുടെ പിന്മുറക്കാരെ ഭയപ്പെടുകതന്നെ വേണം. മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചു മനുവാദങ്ങൾക്ക് അനുസരിച്ച് പാർലമെൻറിൽ നിയമങ്ങൾ ചുട്ടെടുക്കുകയും ഭൂരിപക്ഷത്തിെൻറ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാനാവില്ലെന്നു പറഞ്ഞ് ജുഡീഷ്യറി ഇടപെടാൻ വിസമ്മതിക്കുകയും ചെയ്താൽ സ്ഥിതി എന്തായിരിക്കും? ഭരണഘടനയെ നോക്കുകുത്തിയാക്കും വിധം ശബരിമല പുനഃപരിശോധന കേസിലെ വിധി; ഒാരോ പൗരനെയും പ്രത്യേകിച്ച് സ്ത്രീകളെയും പിന്നാക്ക ന്യൂനപക്ഷ ദലിത് വിഭാഗങ്ങളെയും ആശങ്കപ്പെടുത്തുന്നതാണ്. ചുരുക്കത്തിൽ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിൽനിന്ന് മുസ്ലിംകൾ ഒഴിവാക്കപ്പെട്ടാൽ, അടുത്ത ഉൗഴം ദലിത് പിന്നാക്കക്കാരും സ്ത്രീകളും ആയിരിക്കും. ലോകത്ത് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടന്നത് പുരാതന ഇന്ത്യയിലാണ്, പരശുരാമനാണ് ലോകത്തെ ആദ്യ എൻജിനീയർ, പശുവിെൻറ ചാണകത്തിൽനിന്നു പ്ലൂട്ടോണിയവും ആണവോർജവും ഉണ്ടാക്കാം, പശുപ്പാലിൽ സ്വർണമുണ്ടെന്നും അതിെൻറ അരികിൽ നിന്നാൽ രോഗശാന്തി ലഭിക്കുമെന്നും ശാസ്ത്രനിഷേധപരവും യുക്തിഹീനവുമായ കാര്യങ്ങൾ പറഞ്ഞ് ഒരു വിഭാഗത്തെ ഇക്കിളിപ്പെടുത്താനും അതുവഴി വർഗീയ ധ്രുവീകരണത്തിനുമാണ് മോദി മുതൽ താഴെ വരെയുള്ള പരിവാർസംഘം ശ്രമിക്കുന്നത്. അതോടൊപ്പം അപരമത നിന്ദ നടത്തി, ഇക്കൂട്ടർ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രതിഷേധിക്കുന്നവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നു പറഞ്ഞ് സത്യപ്രതിജ്ഞലംഘനം നടത്തി സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള കുറ്റകരമായ പ്രവൃത്തിയാണ് യഥാർഥത്തിൽ പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി ചെയ്തിട്ടുള്ളത്.
മോദിസർക്കാർ തന്നെ, അസമിൽ ആറു തടങ്കൽ പാളയങ്ങളുണ്ടെന്നും തടവുകാരുണ്ടെന്നും പാർലമെൻറിൽ വ്യക്തമാക്കിയിരിക്കെയാണ് തടങ്കൽ പാളയങ്ങളുണ്ടെന്ന് പ്രതിപക്ഷം കള്ളം പറയുന്നതാണെന്ന്, ഒരു കൂസലുമില്ലാതെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്ലിംകളെ ബാധിക്കില്ലെന്നാണ് പ്രധാനമന്ത്രിയുടെ മറ്റൊരു അവകാശവാദം.1935ൽ ജർമനിയിൽ ന്യൂറംബർഗ് നിയമം കൊണ്ടുവന്നപ്പോൾ, ഹിറ്റ്ലറും നാസികളും ജൂതന്മാരോടു പറഞ്ഞതും അത് ജൂതന്മാരെ ബാധിക്കില്ലെന്നാണ്. പിന്നീട് അത് ജൂതന്മാരുടെ കൂട്ടക്കുരുതിയിൽ എത്തി എന്നത് ചരിത്രം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.