ലഘൂകരിക്കാമായിരുന്ന ദുരന്തവ്യാപ്തി
text_fieldsമുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെ ചൊല്ലി നാം തർക്കങ്ങൾ തുടരുകയാണ്. അണക്കെട്ട് തുറന്നുവിടാൻ 142 അടി എത്തുന്നതുവരെ എന്തിനു കാത്തുനിന്നുവെന്നാണ് കേരള സർക്കാറിനോടും അതിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ അംഗങ്ങളോടും വൈദ്യുതി വകുപ്പിനോടും ചോദിക്കാനുള്ളത്. കേരളത്തിലെ പ്രളയദുരന്തത്തിെൻറ വ്യാപ്തിയും ആധിക്യവും കുറക്കാമായിരുന്നുവെന്ന വസ്തുത ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സർക്കാറിന് ലഭിക്കേണ്ട ശാസ്ത്രീയ ഉപദേശങ്ങൾ ലഭിച്ചില്ല എന്നുതന്നെയാണ് ഇത് കാണിക്കുന്നത്. കേരള സർക്കാറിന് ശാസ്ത്രകാര്യ ഉപദേശകനും ശാസ്ത്ര സാേങ്കതിക വകുപ്പും ഗവേഷണ സ്ഥാപനങ്ങളുമുണ്ട്. ദുരന്തനിവാരണ ഏജൻസിപോലെതന്നെ അവരാരും ഇതിൽ ഇടപെട്ടിരുന്നില്ല എന്നുകൂടി തെളിയുകയാണ്. ഒാഖി ദുരന്തത്തിലെ പാഠങ്ങളൊന്നും കേരള പ്രളയ ദുരന്തത്തെ നിയന്ത്രിക്കുന്നതിൽ പങ്കുവഹിച്ചില്ല എന്നതാണ് ഖേദകരമായ വസ്തുത.
ആഗസ്റ്റിൽ 2000 മില്ലി മീറ്റർ അധിക മഴ ലഭിക്കുമെന്ന പ്രവചനം എന്തുെകാണ്ടു മുഖവിലക്കെടുത്തില്ല എന്നതാണ് പ്രധാന ചോദ്യം. അണക്കെട്ടുകളുടെ അടിസ്ഥാനപരമായ ചുമതല ജലശേഖരണമാണ്. ഇത്തരത്തിലുള്ള ഒരു ശേഖരണ സംവിധാനത്തിലെ പ്രധാന ചുമതല അണക്കെട്ടിലേക്ക് എത്തുന്ന അന്തർപ്രവാഹത്തിെൻറയും അതിെൻറ ബഹിർഗമനത്തിെൻറയും തോതും സമയവും കൃത്യമായി നിർണയിക്കുക എന്നതാണ്. ഇതിൽ കേരളത്തിെൻറ വൈദ്യുതി ബോർഡും അതിനെ നിയന്ത്രിക്കുന്ന സർക്കാറും പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും. സർക്കാറും അതിെൻറ സംവിധാനങ്ങളും അണക്കെട്ടുകളിൽനിന്ന് ക്രമമായ രീതിയിൽ പല ദിവസങ്ങളിലായി അൽപാൽപം ജലം തുറന്നുവിേടണ്ടിയിരുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിൽ എത്രത്തോളം വെള്ളംപൊങ്ങുമെന്ന കണക്കുകളും തയാറാക്കണം. ഇത്ര തോതിൽ ജലം അണക്കെട്ടിൽനിന്ന് തുറന്നുവിട്ടാൽ ഏതൊക്കെ പ്രദേശങ്ങളിൽ എത്രത്തോളം വെള്ളം പൊങ്ങാൻ സാധ്യതയുെണ്ടന്ന വിവരക്കണക്കാണ് അത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടതും മാറ്റിപ്പാർപ്പിക്കേണ്ടതും. ദൗർഭാഗ്യകരമെന്ന് പറയെട്ട ഇതുസംബന്ധിച്ച് ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല. അണക്കെട്ട് നിറയുേമ്പാൾ ജലം തുറന്നുവിടുന്ന സാേങ്കതിക പ്രവൃത്തിക്ക് പ്രത്യേകിച്ച് ബുദ്ധിയുെട ആവശ്യമൊന്നുമില്ല.
മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, ശാസ്ത്രീയമായ ജലമാനേജ്മെൻറിെൻറ അടിസ്ഥാന തത്ത്വങ്ങളൊന്നും പാലിക്കാതെ നടത്തിയ പ്രവൃത്തിയുടെ ഫലമാണ് കേരളത്തിെൻറ പ്രളയക്കെടുതിയുടെ വ്യാപ്തി വർധിപ്പിച്ചത്. ഇൗ വിവേകരാഹിത്യത്തിെൻറ ഫലമായാണ് കേരളത്തിലെ എല്ലാ അണക്കെട്ടുകളും നിറയുന്നതുവരെ കാത്തിരിക്കേണ്ടിവന്നതും അവ ഒറ്റയടിക്ക് തുറക്കേണ്ടിവന്നതും. കാസർകോടും കണ്ണൂരുമൊഴിച്ച് കേരളത്തെ മൊത്തത്തിൽ വെള്ളത്തിലാഴ്ത്തിയത് ഇൗ ചെയ്തിയാണ്. സർക്കാറിെൻറ ഇൗ ബുദ്ധിരാഹിത്യത്തിന് കേരളത്തിലെ ജനങ്ങൾ കൊടിയ വില കൊടുക്കേണ്ടി വന്നു എന്നത് ദൗർഭാഗ്യകരമാണ്. മഴ മാത്രമല്ല, പ്രളയം രൂക്ഷമാക്കിയതെന്ന് ചുരുക്കം. ബുദ്ധിജീവികളെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി ഇത്തരം ചില ചോദ്യങ്ങൾക്കുകൂടി ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. കേരളത്തിലെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളത്തിെൻറ നീരൊഴുക്ക് നിശ്ചയിക്കാനുള്ള പ്രവർത്തനക്ഷമമായ എത്ര ഹൈഡ്രോഗ്രാഫുകളുണ്ടെന്ന് പറയാമോ? അതിൽനിന്ന് മാസംതോറുമുള്ള കണക്കുകൾ പ്രസിദ്ധീകരിക്കാമോ? ഇടുക്കിയിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ഭൂകമ്പങ്ങൾ രേഖപ്പെടുത്തുന്ന എത്ര സെസ്മോ മീറ്ററുകൾ ഉണ്ടെന്ന് പറയാമോ? അതിൽനിന്നുള്ള ഡാറ്റകൾ പ്രസിദ്ധപ്പെടുത്താമോ?
മോണിറ്ററിങ് സംവിധാനങ്ങളുടെ അപര്യാപ്തത പ്രളയദുരന്തത്തിെൻറ വ്യാപ്തി കൂട്ടിയതിെൻറ അടിസ്ഥാന കാരണങ്ങളിൽ ഒന്നാണ്. ഹൈഡ്രോഗ്രാഫുകളിൽനിന്ന്, ദിവസേനയുള്ള ഒഴുക്കിെൻറ കണക്കുകളിൽനിന്നാണ് ഷട്ടറുകൾ തുറക്കേണ്ട ആവർത്തന ക്രമങ്ങളും രീതികളും ഒാരോ സമയങ്ങളിൽ എത്രമാത്രം ജലം ഒഴുക്കിക്കളയാമെന്നും തീരുമാനിക്കേണ്ടത്. ഇതുപോലെയുള്ള പേമാരികൾ വരുംകാലങ്ങളിലും ലഭിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ മേൽപറഞ്ഞ സംവിധാനങ്ങളുടെ ആവശ്യകത കൂടുതൽ ബോധ്യപ്പെടുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ജലമാനേജ്മെൻറ് ഒരു അടിസ്ഥാന പ്രമാണമാവേണ്ടതുണ്ട്. പേമാരിയാണെങ്കിലും പരസ്പരപൂരകമായി പ്രവർത്തിക്കേണ്ടത് എങ്ങനെയെന്ന് നാം പുതുതായി നിർവചിക്കേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം. ഇതുപോലെയുള്ള ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കാനിടവരരുത്. കേരളത്തിൽനിന്നുള്ളവർ മാത്രമല്ല; രാജ്യാന്തരതലത്തിൽത്തന്നെയുള്ള വിദഗ്ധരെയും ഉൾപ്പെടുത്തിയുള്ള ഒരു സമിതിയുടെ നേതൃത്വത്തിൽ ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കെട്ട.
(ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ചിലെ ഭൗമശാസ്ത്രജ്ഞനും മുല്ലപ്പെരിയാർ അണക്കെട്ടിെൻറ ബലക്ഷയം സംബന്ധിച്ച് പഠനത്തിനായി കേരള സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.