‘മൂലധനം’ തലവേദനയാകുമ്പോൾ
text_fieldsമൂലധനമാണ് വിഷയം. മഹാനായ കാൾ മാർക്സിെൻറയല്ല, അദ്ദേഹത്തിെൻറ പേരിൽ ലോകപ്രസിദ്ധമായ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെയും കുടുംബത്തിെൻറയും മൂലധനം. കോടിയേരിയുടെ മക്കളുടെ മൂലധനം. അറബിയെ കേരളത്തിലെത്തിച്ച മൂലധനം. ദശാബ്്ദങ്ങളായി മലയാളികൾ കഷ്ടപ്പെട്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നേടിയെടുത്ത മാന്യതയുടെയും വിശ്വാസ്യതയുടെയും വിലമതിക്കാനാകാത്ത മൂലധനം. ലോക കേരള സഭയിലൂടെ സംസ്ഥാനത്തേക്ക് വിദേശരാജ്യങ്ങളിൽനിന്ന് ആർജിച്ചെടുക്കാൻ പിണറായി വിജയൻ ആഗ്രഹിച്ച മൂലധനം. മൂലധനം ഇപ്പോൾ പാർട്ടിക്കു മാത്രമല്ല, ജനങ്ങളുടെയും താത്ത്വിക അവലോകനങ്ങൾക്കു വിഷയമായിരിക്കുന്നു. ഓഖിയിൽനിന്ന് കരകയറിയ കേരള ജനത ഇപ്പോൾ നേരിടുന്നത് വിശ്വാസ്യതയുടെ നേർക്കുവീശുന്ന ഈ കൊടുങ്കാറ്റിനെയാണ്. കേരളീയരുടെ മാനാഭിമാനത്തിനുനേെര വീശുന്ന കൊടുങ്കാറ്റ്.
ഗൾഫുനാടുകളുമായി കേരളത്തിനുള്ള ബന്ധം ദശാബ്്ദങ്ങളുെടതല്ല, ശതാബ്്ദങ്ങളുെടതാണ്. അവ പേർഷ്യൻ രാജ്യങ്ങളായി അറിയപ്പെട്ടിരുന്ന കാലത്തിനും മുമ്പുള്ളതാണ്. ഇന്നത്തെ ഇറാഖായ മെസപ്പൊട്ടോമിയയിലും ഈജിപ്തിലും മറ്റു പേർഷ്യൻ രാജ്യങ്ങളിലും കേരളത്തിന് വേരുകളുണ്ടായിരുന്നു. ആ സംസ്കൃതികളുമായി അടുപ്പമുണ്ടായിരുന്നു. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാനാകാത്ത വലിയ അടുപ്പം ഉണ്ടായിരുന്നു. കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നു. അതിെൻറ തെളിവുകൾ നമ്മുടെ മലയാളത്തിൽ കയറിക്കൂടിയ അറബി പദങ്ങളും പേർഷ്യൻ പദങ്ങളും മാത്രമല്ല, ജീവിത ശൈലിയിൽ പോലും അത് രൂപപ്പെട്ടിട്ടുണ്ട്. അതിെൻറ അവസാന ഘട്ടമെന്ന നിലക്കാണ്, അതിജീവനത്തിനായി കേരളീയർ ഗൾഫ് രാജ്യങ്ങളിൽ ഉദ്യോഗം തേടിപ്പോയത്. പൂർവികർ ആർജിച്ചെടുത്ത വിശ്വാസ്യത അവരുടെ ബന്ധങ്ങൾക്ക് മാറ്റുകൂട്ടി. അതുകൊണ്ടാണ്, കേരളം ഇന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനം മാത്രമായിട്ടുപോലും കേരളത്തിലെ ഭരണകർത്താക്കൾക്ക് ഗൾഫ് രാജ്യങ്ങളിൽ മറ്റൊരു രാജ്യത്തെ ഭരണാധികാരിക്കുള്ള പരിഗണന പലപ്പോഴും ലഭിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതിനെക്കാൾ പരിഗണന കേരളീയർക്ക് അവിടെ ലഭിച്ചുവന്നതും അതുകൊണ്ടാവണം. യു.എ.ഇയുടെ നയതന്ത്രാലയംവരെ തിരുവനന്തപുരത്തിപ്പോൾ ഉെണ്ടന്നതും ഓർക്കുക. വിദേശത്ത് ജോലിചെയ്തുണ്ടാക്കിയ സൽപേരിന്മേലാണ്, ലോകകേരളസഭയുണ്ടാക്കാനും അവരിൽനിന്ന് മൂലധനാർജനത്തിനും ആലോചനയുണ്ടായത്.
സി.പി.എമ്മിെൻറ ജില്ല സമ്മേളനങ്ങൾ അവസാനിച്ചു. അവസാനത്തേത് തിരുവനന്തപുരം ജില്ലയിലായിരുന്നു. ഈ സമ്മേളനത്തിനിടെയാണ് ബിനോയ് കോടിയേരിക്കെതിെര ആരോപണമുയർന്നത്. അതിനാൽ തിരുവനന്തപുരം സമ്മേളനത്തിൽ മാത്രമാണ് ഇത് വിഷയമായത്. ആരോപണം അന്നിത്ര തീവ്രത ആർജിച്ചിരുന്നില്ലെന്നതിനാൽ കാര്യമായ ചർച്ച ഇതുസംബന്ധിച്ച് ഉണ്ടായില്ല. എന്നാൽ സംസ്ഥാന സമ്മേളനം ഈ മാസം മൂന്നാമത്തെ ആഴ്ച തൃശൂരിൽ അരങ്ങേറുമ്പോൾ ചർച്ച വരും. സംസ്ഥാന സെക്രട്ടറിയുടെ മക്കൾക്ക് വ്യാപാര വ്യവസായങ്ങൾ പാടില്ലെന്ന നിബന്ധനയൊന്നും പാർട്ടിയിൽ ഇല്ല. എന്നാൽ, പാലക്കാട് പ്ലീനം, പാർട്ടിയുടെ ശുദ്ധീകരണത്തിനായി ചില നിബന്ധനകൾ െവച്ചിട്ടുണ്ട്. നേതാക്കൾ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും അതിൻപ്രകാരം സംശുദ്ധരായിരിക്കണം. അവിശുദ്ധമായ ധനാർജനം പാടില്ല. ആനിലക്ക് കോടിയേരിക്ക് സമ്മേളനത്തിൽ പല ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടിവരും.
ലോക കേരള സഭയുടെ പിന്നാലെയാണ് ആരോപണം വരുന്നത്. ലോക കേരള സഭ എന്ന സങ്കൽപം ഉണ്ടായത് പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവർക്ക് വേണ്ട അംഗീകാരം നൽകാനും അവരെ കേരളത്തോടു ചേർത്തുനിർത്താനും അവരുടെ സമ്പാദ്യം കേരളത്തിെൻറ വികസനപ്രവർത്തനങ്ങളിൽ മുതൽക്കൂട്ടി അവർക്ക് മികച്ച നിക്ഷേപസാധ്യത കെണ്ടത്താനുമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ ഇതിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തതു മുതൽ ഏറെ ആരോപണങ്ങളാണ് വന്നത്. പാർട്ടിയുടെ ഫണ്ടുപിരിവു നൽകിയവർക്ക് പരിഗണന നൽകുകയായിരുന്നു ഉദ്ദേശ്യമെന്ന് പ്രതിപക്ഷ പാർട്ടികളിൽനിന്ന് നിയമസഭയിൽവരെ ആരോപണം വന്നു. എങ്കിലും പുതിയൊരു ചുവടുവെപ്പായി സംസ്ഥാനം ലോക കേരള സഭയെ കണ്ടു. ആ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പല മാറ്റങ്ങളും നാട്ടിൽ ഉണ്ടാകുമെന്നും തോന്നി. അതിനനുസൃതമായ ചില നിർദേശങ്ങൾ ബജറ്റിൽവരുകയും ചെയ്തു.
രാഷ്ട്രീയ നേതാക്കളുടെ മക്കൾ വ്യാപാരങ്ങളിൽ എർപ്പെടുക എന്നത് ഇക്കാലത്ത് അപൂർവതയല്ല. മറ്റു പാർട്ടികളിലെ പല നേതാക്കളുടെയും മക്കൾ ബിസിനസുകാരാണ്. ചിലരൊക്കെ വൻ അപവാദങ്ങളിൽപെടുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാവ് അമിത്ഷായുടെ മകൻ ജയ്ഷായും കോൺഗ്രസ് നേതാവ് ചിദംബരത്തിെൻറ മകൻ കാർത്തിക് ചിദംബരവും വിവാദങ്ങളിൽ അകപ്പെട്ടുനിൽക്കുന്നവരാണ്. സി.പി.എം ഈ വിവാദങ്ങളെ രാഷ്ട്രീയത്തിൽ സമർഥമായി ഉപയോഗിക്കുന്ന പാർട്ടിയുമാണ്. അതിനിടെ ഗൾഫിലെ വ്യവസായികളെ ബന്ധിപ്പിച്ച് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ കൂട്ടുവ്യവസായങ്ങളുടെ കഥകൾ പലതും വന്നു. ചിലത് അവിശുദ്ധമാണെന്ന് ആരോപണമുണ്ടായി. ഈ ബന്ധങ്ങളുടെ പേരിൽ ചില വ്യവസായികൾക്ക് അന്യായമായ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന തോന്നലും പൊതുസമൂഹത്തിൽ ഉയർന്നു.
സംസ്ഥാനം ഭരിക്കുമ്പോൾ മറ്റുപാർട്ടികളുടെ നേതാക്കൾക്കെതിരെ ഇതിനുമുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അപ്പോഴൊക്കെ, കമ്യൂണിസ്റ്റു പാർട്ടികൾ കേരളത്തിൽ വിഭിന്നമായി നിലകൊണ്ടിരുന്നു. ചില ദേശീയ നേതാക്കളുടെ മക്കൾ വിവാദ പുരുഷന്മാരായപ്പോഴും കേരളത്തിലെ നേതാക്കൾക്കെതിരെ കാര്യമായ ആരോപണങ്ങൾ ഉയർന്നിരുന്നില്ല. ഉയർന്ന ചിലതാകട്ടെ, മത്സരിക്കാൻ സീറ്റു നൽകിയതുപോലുള്ളവ മാത്രമായിരുന്നു. ഇപ്പോൾ സി.പി.എമ്മിൽ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവിെൻറ മകൻ തട്ടിപ്പുകേസിൽ പെട്ടതായുള്ള സംഭവം ഞെട്ടിക്കുന്നതായത് അതുകൊണ്ടാണ്. തട്ടിപ്പിനിരയായ പരാതിക്കാരനായ അറബി പണത്തിനായി കേരളത്തിൽ എത്തിയതും പത്രസമ്മേളനം പോലും തടയപ്പെട്ടതിനെ തുടർന്ന് വെറും കൈയുമായി മടങ്ങിയതും തുടർന്നുണ്ടായ സംഭവമാണ്. ഇത് ജനങ്ങളിൽ ആശങ്കയും പ്രവാസികളിൽ പരിഭ്രാന്തിയും ഉണ്ടാക്കാൻ പോന്ന കാര്യമാണ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാവിനെ അറബികൾ ഭരണാധികാരിയായോ അദ്ദേഹത്തിെൻറ മകനെ ഭരണകുടുംബത്തിലെ അംഗമായോ കണ്ടാൽ അത്ഭുതപ്പെടാനില്ല. അങ്ങനെയുള്ള ഒരാൾ തട്ടിപ്പുകാരനാണെന്നുവന്നാൽ സാധാരണ മലയാളികൾക്ക് വിദേശത്ത് എന്തു മാന്യതയാണ് അവരുടെ തൊഴിൽ ദാതാക്കളിൽ നിന്നു ലഭിക്കുക? എന്തു വിശ്വാസ്യതയാണവർക്ക് കാത്തു സൂക്ഷിക്കാനാകുക? ഇത് ഗൾഫ്നാടുകളിൽ ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനു മലയാളികളെ നേരിട്ടുബാധിക്കുന്ന പ്രശ്നമാണ്. ലളിതവത്കരിക്കാനാവില്ല. ഇക്കാര്യം പാർട്ടി സമ്മേളനത്തിൽ ചർച്ചചെയ്യാതിരിക്കുന്നപക്ഷം എന്തു ശുദ്ധീകരണമാണ് പാർട്ടിയിൽ നടക്കുക?
ആരോപണം വന്നപ്പോൾ പാർട്ടിയും സെക്രട്ടറിയും മുഖ്യമന്ത്രിയും പൂർണമായി നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി ആരോപണം ശരിെവച്ചു. പരാതി കിട്ടിയിട്ടുണ്ടെന്ന് സമ്മതിച്ചു. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ നിർദേശങ്ങളെ തള്ളാൻ വോട്ടുചെയ്ത ഘടകമാണ് കേരളത്തിലേത്. എങ്കിലും, െയച്ചൂരി ജനറൽ സെക്രട്ടറിതന്നെയാണ്, അടുത്ത പാർട്ടികോൺഗ്രസ്വരെയെങ്കിലും. അതിനാൽ ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വിശ്വസിച്ചേപറ്റൂ.
സി.പി.എം കേരളത്തിലെ ഏറ്റവും വലിയതും കെട്ടുറപ്പും വേരുറപ്പുമുള്ള പാർട്ടിയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ഈ സ്വാധീനം പാർട്ടി ഉണ്ടാക്കിയത്. മുൻകാല നേതാക്കളുടെ ത്യാഗനിർഭരമായ ജീവിതമാണ് പാർട്ടിയുടെ മുതൽക്കൂട്ട്. അതുകൊണ്ടാണ്, ഈയിടെ എ.കെ.ജിക്കെതിരെ ഒരു പരാമർശം വന്നപ്പോൾ പാർട്ടിക്കു പുറത്തുള്ളവർ പോലും മുഖം ചുളിച്ചത്. സംസ്ഥാന ബജറ്റിൽ ആ നേതാവിനു സ്മാരകം പണിയാൻ പത്തുകോടി നീക്കിെവച്ചതിനെ പാർട്ടിക്ക് ന്യായീകരിക്കാനാകുന്നതും പ്രതിപക്ഷത്തിന് എതിർക്കാൻ പറ്റാത്തതും അതിനാലാണ്. ഈ പരിഗണന മുൻകാല കമ്യൂണിസ്റ്റു നേതാക്കൾക്കെല്ലാം അർഹതപ്പെട്ടതാണ്. അതിനിടെ നേതാക്കളുടെ സ്വാധീനത്താൽ മക്കൾ കോടികളുടെ ബിസിനസ് നടത്തുകയും അവർ സാമ്പത്തിക തിരിമറി നടത്തുന്നവരാണെന്നുവരുകയും ചെയ്താൽ, പാർട്ടി ഇതുവരെ ആർജിച്ചെടുത്ത വിശ്വാസവും തകരും. അതിനാൽ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഒരു വിചാരണ നേരിടേണ്ടിവരുമെന്നാണ് കരുതേണ്ടത്.
സി.പി.എമ്മിന് കേരളത്തിൽ ഇതു നല്ലകാലമായിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. അതിെൻറ ഏറ്റവും അധീശത്വമുള്ള നേതാവായ പിണറായി വിജയൻ മുഖ്യമന്ത്രിയായി. വിഭാഗീയത പൂർണമായെന്നോണം ഇല്ലാതായി. പ്രതിപക്ഷം ആകെ ശോഷിച്ചു. വീരേന്ദ്ര കുമാറിെൻറ ജനതാദൾ ഇടതുമുന്നണിയിൽ തിരിച്ചെത്തി. യു.ഡി.എഫ് വിട്ട മാണി പിളർന്നിട്ടായാലും ഇടതുമുന്നണി പ്രവേശത്തിനായി കാത്തുനിൽക്കുന്നു. അതിനെതിരായി സി.പിഐ ഉയർത്തുന്ന എതിർപ്പുമാത്രമാണിന്ന് ഇടതുമുന്നണിയിലുള്ള ഏക അസ്വസ്ഥത. അതിനിടെയാണ്, വ്യക്തിപരമായി സമ്പത്ത് ആർജിക്കുന്നതിന് താത്ത്വികമായി തന്നെ എതിരായ പാർട്ടിയുടെ ഏറ്റവും വലിയ നേതാവിെൻറ മക്കൾ അതുചെയ്യുന്നതും തട്ടിപ്പുകേസിൽ പെടുന്നതുമായ സംഭവങ്ങൾ ജനത്തിനുമുന്നിൽ എത്തുന്നത്. എങ്ങനെ ഇതിനെ പാർട്ടി ന്യായീകരിക്കുമെന്നതിൽ അണികൾക്കും സംസ്ഥാന ജനതക്കും മാത്രമല്ല, പ്രവാസികൾക്കും ആകാംക്ഷയും ഉത്ക്കണ്ഠയും നൽകിയാൽ അതു കുറ്റമാകില്ല. സംസ്ഥാന സമ്മേളനം മറുപടി പറയെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.