കരുതലോടെ വേണം ജി.എസ്.ടി രജിസ്ട്രേഷൻ
text_fieldsഓൺലൈനായി വേണം രജിസ്േട്രഷനുവേണ്ടി അപേക്ഷിക്കുന്നത്. http://www.gst.gov.in/url എന്ന സൈറ്റിൽ ലോഗിൻ ചെയ്താൽ ജി.എസ്.ടിയുടെ രജിസ്േട്രഷനുള്ള വെബ് പേജിൽ എത്തുവാൻ സാധിക്കും. രജിസ്േട്രഷനുവേണ്ടി പേരും അഡ്രസും പാനും ബിസിനസിെൻറ പേരും (പാൻകാർഡിലെ പേരായിരിക്കണം) ആവശ്യമാണ്. രജിസ്േട്രഷന് അധികാരപ്പെടുത്തിയിട്ടുള്ള ആളിെൻറ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ രജിസ്േട്രഷന് ആവശ്യമാണ്. ഇത്രയും സമർപ്പിച്ചു കഴിയുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഒരു വൺ ടൈം പാസ്വേർഡ് ലഭിക്കും. അതിനുശേഷം ഒരു താൽക്കാലിക റഫറൻസ് ലഭിക്കും. ഇതിനുശേഷം രജിസ്േട്രഷൻ നടപടികളുടെ പാർട്ട് ബിയിലേക്ക് കടക്കുക.
താൽക്കാലിക റഫറൻസ് നമ്പർ ചേർത്തതിനുശേഷം ബിസിനസ് വിവരങ്ങൾ സമർപ്പിക്കുക. േട്രഡ് നെയിം, കോൺസ്റ്റിറ്റ്യൂഷൻ, പാർട്ണർഷിപ്പാണെങ്കിൽ പാർട്ണർമാരുടെ വിവരങ്ങൾ മുതലായവ സമർപ്പിക്കേണ്ടതുണ്ട്. ഇവിടെ ബിസിനസിെൻറ അഡ്രസുകളും ചരക്ക്/സേവനങ്ങളുടെ വിശദീകരണവും ബാങ്ക് അക്കൗണ്ടിെൻറ വിവരങ്ങളും നൽകണം. ബിസിനസ് തുടങ്ങിയ ദിവസം, രജിസ്േട്രഷൻ എടുക്കുവാൻ നിയമപരമായ ബാധ്യത ഉണ്ടാകുന്ന ദിവസം, കോമ്പൗണ്ടിങ് സിസ്റ്റം സ്വീകരിക്കുകയാണെങ്കിൽ അതിെൻറ വിവരം, നിലവിലുള്ള രജിസ്േട്രഷെൻറ വിവരങ്ങൾ മുതലായവ നൽകേണ്ടതുണ്ട്. കമ്പനികളുടെ രജിസ്േട്രഷൻ സമയത്ത് ഡയറക്ടർമാരുടെ ഡിൻ നമ്പർ, പാൻ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതാണ്. ഡിൻ ഒഴിച്ചുള്ള കാര്യങ്ങൾ മറ്റുള്ളവർക്കും ബാധകമാണ്. ആധാർ നമ്പർ നൽകുന്നവർക്ക് ഇ.വി.സി മുഖാന്തരം വെരിഫിക്കേഷൻ നടത്തുവാൻ സാധിക്കും. അല്ലാത്തപക്ഷം ഡിജിറ്റൽ ഒപ്പ് ആവശ്യമാണ്. മുകളിൽ പറഞ്ഞവയുടെ ഡോക്യുമെൻററി ആയ തെളിവുകളും പി.ഡി.എഫി ലോ ജെ.പി.ജിയിലോ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
കൂടാതെ ബിസിനസ് സ്ഥലം സ്വന്തമാണെങ്കിൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഡോക്യുമെൻറ് (കരം അടച്ച രസീത് മതിയാകും) ലീസിനാണെങ്കിൽ അതിനുള്ള തെളിവുകളും സ്ഥലമുടമയുടെ സർട്ടിഫിക്കറ്റും അദ്ദേഹത്തിെൻറ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യമാണ്. എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും പ്രത്യേകം പ്രത്യേകമായി ഇവ നൽകണം. ഓരോ ചരക്കുകളുടെയും സേവനത്തിെൻറയും എച്ച്.എസ്.എൻ കോഡ് നൽകേണ്ടതുണ്ട്. എല്ലാ ബാങ്ക് അക്കൗണ്ടുകളും പൂർണവിവരങ്ങൾ രജിസ്േട്രഷനു വേണ്ടി ആവശ്യപ്പെടുന്നുണ്ട്. ഇവയോടൊപ്പം ബാങ്കിെൻറ ഐ.എഫ്.എസ്.സി കോഡും നൽകേണ്ടതുണ്ട്. ബാങ്ക് പാസ് ബുക്കിെൻറ/ സ്റ്റേറ്റ്മെൻറിെൻറ സ്കാൻ ചെയ്ത കോപ്പിയും ആവശ്യമാണ്. മേൽപറഞ്ഞ ഡോക്യുമെൻറുകൾ സ്കാൻ ചെയ്ത് ഡിജിറ്റൽ ഒപ്പോടുകൂടി ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്. ഉടനെത്തന്നെ അപേക്ഷ സമർപ്പിച്ചതിന് തെളിവായി ആപ്ലിക്കേഷൻ റഫറൻസ് നമ്പർ ലഭിക്കുന്നതാണ്. പരിശോധനകൾക്ക് ശേഷം രജിസ്േട്രഷൻ നമ്പർ നൽകുന്നതാണ്.
കോമ്പൗണ്ടിങ്
75 ലക്ഷം രൂപ വരെ വാർഷിക ടേണോവർ ഉള്ള വ്യാപാരികൾക്ക് കോമ്പൗണ്ടിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ സേവനങ്ങളിൽ റസ്റ്റാറൻറ് സർവിസിന് മാത്രമെ കോമ്പൗണ്ടിങ് സാധിക്കുകയുള്ളൂ. റെസ്റ്റാറൻറിൽ റൂം സർവിസ് കൂടിയുണ്ടെങ്കിൽ അവ മറ്റു സേവനങ്ങളായി കണക്കാക്കുന്നതും കോമ്പൗണ്ടിങ് അസാധ്യമാക്കുന്നതുമാകുന്നു. വർക്ക് കോൺട്രാക്ട് നടത്തുന്ന കോൺട്രാക്ടർ സേവനങ്ങളുടെ പരിധിയിൽ വരുന്നതിനാൽ കോമ്പൗണ്ടിങ് സാധിക്കുകയില്ല. കോമ്പൗണ്ട് ചെയ്യുന്ന വ്യാപാരികൾ താഴെപ്പറയുന്ന നിരക്കിൽ ജി.എസ്.ടി അടക്കേണ്ടതുണ്ട്.
ഉൽപാദനം നടത്തുന്നവർ -2, റെസ്റ്റാറൻറ് സർവിസ് - 5, മറ്റുള്ളവർ - 1. കോമ്പൗണ്ട് ചെയ്യുന്നതിനുള്ള 75 ലക്ഷം രൂപയുടെ ടേണോവർ നിശ്ചയിക്കുന്നത് ഒരേ പാനിെൻറ കീഴിൽ വരുന്ന എല്ലാ വിതരണവും ചേർന്നാണ്. അതായത് പല സംസ്ഥാനങ്ങളിലായി പല രജിസ്േട്രഷൻ ഒരേ പാനിെൻറ കീഴിൽ ഉണ്ടെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആകെയുള്ള ടേണോവറാണ് രജിസ്േട്രഷനു വേണ്ടി എടുക്കുന്നത്. കോമ്പൗണ്ട് ചെയ്യുന്ന വ്യാപാരികൾ അവരുടെ നികുതി ഒഴിവുള്ള വസ്തുക്കളുടെ ടോണോവറിനും കോമ്പൗണ്ടിങ് റേറ്റിൽ നികുതി നൽകേണ്ടി വരും. കോമ്പൗണ്ടിങ് സ്വീകരിച്ച സപ്ലയർ നികുതിയില്ലാത്ത വസ്തുക്കളുടെ വിതരണം ചെയ്യുവാൻ പാടില്ല.
കോമ്പൗണ്ട് ചെയ്യുന്ന വ്യാപാരികൾക്ക് അന്തർ സംസ്ഥാന ബിസിനസുകളും ഇ-കൊമേഴ്സ് ബിസിനസുകൾക്കും വിലക്കുണ്ട്. അവർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച സ്റ്റോക്കുകൾ കൈവശം വെക്കാൻ പാടില്ല. ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾക്കും കോമ്പൗണ്ടിങ് നിഷിദ്ധമാണ്. കോമ്പൗണ്ടിങ് സ്വീകരിച്ചവർക്ക് ഇൻപുട്ട് ടാക്സ് എടുക്കുന്നതിനോ ഇൻവോയ്സിൽ ചേർത്ത് നികുതി പിരിക്കുന്നതിനോ സാധിക്കില്ല. കോമ്പൗണ്ടിങ് സ്വീകരിക്കുന്ന വ്യാപാരികൾ മൂന്നു മാസത്തിലൊരിക്കൽ റിട്ടേണുകൾ ഫയൽ ചെയ്താൽ മതി.
75 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള റെസ്റ്റാറൻറുകൾക്ക് കോമ്പൗണ്ടിങ് സൗകര്യം ഉണ്ടെങ്കിലും അഞ്ചു ശതമാനം നിരക്കിൽ നികുതി അടക്കേണ്ടതുണ്ട്. ജി.എസ്.ടിക്ക് മുമ്പ് റെസ്റ്റാറൻറുകൾ അര ശതമാനം നികുതി നൽകിയിരുന്ന സ്ഥാനത്താണ് ഇത്. അതിനാൽ ഇടത്തരം ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വില കൂടിയേക്കാം.
സാധാരണ ജി.എസ്.ടി എടുത്തിരിക്കുന്ന നികുതിദായകർ പ്രതിമാസം മൂന്നു റിട്ടേണുകൾ വീതം നൽകണം. അവ യഥാക്രമം അടുത്തമാസം 10,15, 20 തീയതികൾക്ക് മുമ്പായി വേണം. എന്നാൽ ജൂലൈ മാസത്തെ റിട്ടേണുകൾക്ക് രണ്ടു മാസം സമയം ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്.
ആരെല്ലാം രജിസ്റ്റർ ചെയ്യണം?
കേരളത്തിലുള്ള വ്യാപാരികളും സേവനദാതാക്കളും 20 ലക്ഷം രൂപ വരെയാണ് വാർഷിക വിറ്റുവരവ് എങ്കിൽ രജിസ്േട്രഷൻ എടുക്കണമെന്ന് നിർബന്ധമില്ല. 20 ലക്ഷം രൂപയിൽ കൂടുതലാണ് വാർഷിക ടേണോവർ എങ്കിൽ നിർബന്ധമായും രജിസ്േട്രഷൻ ആവശ്യമാണ്. പുതിയ രജിസ്േട്രഷൻ എടുക്കുന്നവർ ടേണോവർ തികയുന്ന തീയതിക്കുശേഷം ഒരു മാസത്തിനകം രജിസ്േട്രഷൻ എടുക്കേണ്ടതായുണ്ട്. എന്നാൽ നേരത്തെ തന്നെ സംസ്ഥാനത്തോ കേന്ദ്രത്തിലോ രജിസ്േട്രഷൻ ഉള്ള എല്ലാ വ്യാപാരികളും സേവനദാതാക്കളും ജി.എസ്.ടിയിലേക്ക് മൈേഗ്രറ്റ് ചെയ്യേണ്ടതായുണ്ട്. എന്നാൽ പൂർണമായും ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള വസ്തുക്കളുടെ ഇടപാട് നടത്തുന്നവർ രജിസ്േട്രഷൻ എടുക്കേണ്ടതില്ല. എന്നാൽ താഴെപ്പറയുന്ന വ്യാപാരികളും സേവനദാതാക്കളും നിർബന്ധമായും എത്ര കുറഞ്ഞ ടേണോവർ ആണെങ്കിലും രജിസ്േട്രഷൻ നടത്തണം.
- അന്തർ സംസ്ഥാന വിതരണം (സപ്ലൈ) നടത്തുന്നവർ
- കാഷ്വൽ േട്രഡേഴ്സ്
- റിവേഴ്സ് ചാർജ് മെക്കാനിസം മൂലം നികുതി അടക്കേണ്ടി വരുന്നവർ
- നോൺ െറസിഡൻറ് ആയ വ്യാപാരികളും സേവനദാതാക്കളും
- ഇ-കൊമേഴ്സ് വ്യാപാരം നടത്തുന്നവർ
- ഇലക്േട്രാണിക് മാർഗത്തിലൂടെ വ്യാപാരമോ സേവനമോ നടത്തുന്നവർ
- ഓൺലൈൻ ഡാറ്റ സപ്ലയേഴ്സ് മുതലായവർ
ചാർേട്ടർഡ് അക്കൗണ്ടൻറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.