അസം കുടിയിറക്കിന്റെ നേർചിത്രം
text_fieldsഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന ഒരു സംഭവമാണ്: വീട് ഇടിഞ്ഞുവീണതിനെത്തുടർന്ന്, ദറാംഗ് ജില്ലയിലെ കയാമാരി ചാറിൽ താമസിച്ചിരുന്ന ഒരു കുടുംബം അവരുടെ വീട്ടുസാധനങ്ങൾ സോനാപൂർ കഷുതാലിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്നോ നാലോ ട്രാക്ടറുകളിലാക്കി തങ്ങളുടെ ജീവിതസമ്പാദ്യത്തിൽ അവശേഷിച്ച വസ്തുവകകൾ അവർ കൊണ്ടുപോകവേ രാത്രി ഒമ്പത് മണിയോടെ ഒരു സംഘം ആളുകൾ വഴിയിൽ തടയാൻവന്നു. മദ്യംവാങ്ങാൻ 500 രൂപ കൊടുക്കണം എന്നായിരുന്നു ഈ...
ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന ഒരു സംഭവമാണ്: വീട് ഇടിഞ്ഞുവീണതിനെത്തുടർന്ന്, ദറാംഗ് ജില്ലയിലെ കയാമാരി ചാറിൽ താമസിച്ചിരുന്ന ഒരു കുടുംബം അവരുടെ വീട്ടുസാധനങ്ങൾ സോനാപൂർ കഷുതാലിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്നോ നാലോ ട്രാക്ടറുകളിലാക്കി തങ്ങളുടെ ജീവിതസമ്പാദ്യത്തിൽ അവശേഷിച്ച വസ്തുവകകൾ അവർ കൊണ്ടുപോകവേ രാത്രി ഒമ്പത് മണിയോടെ ഒരു സംഘം ആളുകൾ വഴിയിൽ തടയാൻവന്നു. മദ്യംവാങ്ങാൻ 500 രൂപ കൊടുക്കണം എന്നായിരുന്നു ഈ സംഘത്തിന്റെ ആവശ്യം. ട്രാക്ടർ ഓടിച്ചയാൾ വിസമ്മതിച്ചതോടെ 200 രൂപയെങ്കിലും കിട്ടണമെന്നായി. പണം നൽകാനാവില്ലെന്ന് പറഞ്ഞതിന്റെ പേരിൽ കടുത്ത വാക്ക് തർക്കവുമുണ്ടായി. ഇതേ സമയം തന്നെ ചില ഹിന്ദുത്വ സംഘടനകൾ പൊലീസ് സ്റ്റേഷനിലെത്തി, ബംഗ്ലാദേശികൾ എന്ന് സംശയിക്കുന്ന കുറച്ചുപേർ ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറിയിരിക്കുന്നുവെന്ന് പരാതിയും നൽകി. ഗ്രാമീണ പ്രതിരോധ സമിതി (Village Defence Party-VDP)യുടെ സഹായത്തോടെ അന്വേഷണം നടത്തിയ പൊലീസ്, ഗ്രാമത്തിൽ പുതുതായി എത്തിയവർ ഇന്ത്യൻ പൗരർ തന്നെയാണെന്ന് ഉറപ്പുവരുത്തി.
ഈ സംഭവത്തിനുശേഷം വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് പ്രദേശത്തെ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ (മിയകൾ) ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ ശക്തമാക്കി. കള്ളുകുടിക്കാൻ പണം നൽകാഞ്ഞതാണ് ആത്യന്തികമായി, കുടിയൊഴിപ്പിക്കലിന്റെ പ്രധാന കാരണം. ഒരു മുൻകൂർ അറിയിപ്പുകളും നൽകാതെ സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിൽ അധികാരികൾ പ്രദേശത്ത് കുടിയിറക്കൽ യജ്ഞം തുടങ്ങി. പ്രദേശവാസികളും ഇക്കാര്യത്തിൽ പൊലീസിനെ സഹായിക്കാനുണ്ടായിരുന്നു. കുടിയിറക്കപ്പെട്ട ഏകദേശം 220 കുടുംബങ്ങളിൽ ഭൂരിഭാഗവും മിയ മുസ്ലിംകളുടേതും പത്തോ പതിനഞ്ചോ സിൽഹേതി മുസ് ലിംകളുടേതുമായിരുന്നു. ഒഴിപ്പിക്കലിന് കൃത്യമായ വ്യവസ്ഥയോ മാനദണ്ഡമോ ഒന്നും ഉണ്ടായിരുന്നില്ല. ചില പ്രത്യേക കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് ഒഴിപ്പിക്കുകയായിരുന്നു. ചില പ്ര ദേശങ്ങളിലെ ഒന്നോ രണ്ടോ വീടുകൾ തിരഞ്ഞുപിടിച്ച് ഒഴിപ്പിക്കുന്ന രീതി. പ്രധാനമന്ത്രി ആവാസ് യോജ്ന പ്രകാരം നിർമിച്ച വീടുകൾ ഇക്കൂട്ടത്തിലുണ്ട്, ഇതിനു പുറമെ ഇവിടെ കാണുന്ന വലിയ മരങ്ങളും മറ്റ് സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം ഈ കുടുംബങ്ങൾ ഏറെക്കാലമായി ഇവിടെ പാർത്തിരുന്നു എന്നതിന് തെളിവായി നിൽക്കുന്നു.
പഴയ വീടുകൾക്കരികിലായി താൽക്കാലിക ടെന്റുകൾ കെട്ടി അവിടെയാണ് കുടിയിറക്കപ്പെട്ട കുടുംബങ്ങൾ അടുത്ത രാത്രി കഴിച്ചുകൂട്ടിയത്. 12ാം തീയതി ഹിന്ദുത്വ സംഘടനകളുടെ യുവജന പ്രവർത്തകർ 15 ബുൾഡോസറുകളുമായി പൊലീസിന്റെയും സേനാ വിഭാഗങ്ങളുടെയും അകമ്പടിയോടെ ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ താമസക്കാരിൽ കുറെ പേർ രേഖകൾ ശരിയാക്കാൻ പോയിരിക്കുകയായിരുന്നു, വേറെ കുറച്ചുപേർ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലും. അവർ കണ്ണിൽക്കണ്ട താമസക്കാരെയെല്ലാം ആക്രമിക്കാൻ തുടങ്ങി. ഇത് സ്ഥിതിഗതികൾ വഷളാക്കുകയും ഇരു വിഭാഗങ്ങൾ തമ്മിലെ സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്തു. ഇതിനിടയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചാറുപേർ മരിക്കുകയും കുട്ടികളും കൗമാരക്കാരുമടക്കം അമ്പ തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ പറയുന്നു. ഗുരുതര പരിക്കേറ്റവർ ഗുവാഹതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്, മറ്റുള്ളവരെ സോനാപൂരിലെ ആശുപത്രിയിലാണ്കൊണ്ടുപോയത്.
എന്നാൽ പരിക്കുപറ്റിയ പതിനഞ്ചോളം പേർ അറസ്റ്റ് ഭയന്ന് ചികിത്സപോലും തേടാതെ ഒളിച്ചുകഴിയുന്ന സാഹചര്യവുമുണ്ട്. പൊലീസിന്റെ വെടിയേറ്റ് ഏറെ ചോരവാർന്ന മുഫീദ ഖാതൂൻ എന്ന 11കാരിയെ പ്രാഥമിക ശുശ്രൂഷ മാത്രം നൽകി വിട്ടയക്കുകയും ചെയ്തു. ഇപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശം ഗോത്രമേഖലയിൽ സ്ഥിതി ചെയ്യുന്നതാണ്. കുടിയിറക്കപ്പെട്ട കുടുംബങ്ങൾ 30-40 വർഷംമുമ്പ് മിക്കിർ ഗോത്രവർഗക്കാരിൽ നിന്ന് വാങ്ങിയതാണ് ഈ ഭൂമി എന്നാണ് വിവരം.
ചിലരുടെ പക്കൽ ഭൂമി ഇടപാട് സംബന്ധിച്ച അനൗപചാരികമായ കൈയെഴുത്തു വിൽപന കരാറുകളുണ്ട്. മറ്റു ചിലർ സബ് രജിസ്ട്രാർ ഓഫിസ് വഴി വാങ്ങൽ ഔപചാരികമാക്കിയിരുന്നു, വേറെ ചിലർക്ക് പവർ ഓഫ് അറ്റോണി രേഖകളും ഉണ്ടായിരുന്നു. എന്നിരിക്കെ അന്യായമായ കുടിയിറക്കും ബുൾഡോസർ പ്രയോഗവും വഴി സുപ്രീംകോടതി വിധിയെയും മനുഷ്യാവകാശങ്ങളെയും ചീന്തിയെറിഞ്ഞിരിക്കുകയാണ് അധികൃതർ
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.