Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 3:00 AM GMT Updated On
date_range 6 Aug 2019 3:02 AM GMTചോദിക്കാതെ, പറയാതെ മിന്നലാക്രമണം
text_fieldsbookmark_border
ന്യൂഡൽഹി: ഞൊടിയിട വേഗത്തിലായിരുന്നു എല്ലാം. 65 വർഷം ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയ 370ാം ഭരണഘടനാ വകുപ്പ് റദ്ദാക്കപ്പെട്ടു. രാജ്യത്ത് പുതിയ സംസ്ഥാനങ്ങൾ പിറക്കു ന്നതു കണ്ടു വളർന്ന തലമുറകൾ, 29ൽ ഒരു സംസ്ഥാനം പൂർണപദവിയില്ലാത്ത കേന്ദ്രഭരണ പ്രദേ ശമായി അടർന്നു വീഴുന്നതിന് സാക്ഷികളാവുന്നു. അതിർത്തികൾ മാറ്റിവരക്കുന്നതിനൊപ് പം ലഡാക്ക് എന്ന പുതിയ കേന്ദ്ര ഭരണ പ്രദേശം പിറക്കുന്നു. അതിനെല്ലാം വേണ്ടിയുള്ള നിയമനി ർമാണ ബില്ലുകൾ ദോശ ചുെട്ടടുക്കുന്ന ലാഘവത്തോടെ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാ ക്കി ലോക്സഭയിലേക്ക് കടത്തിവിടുന്നു. എല്ലാറ്റിനും മുന്നിൽ ജമ്മുവിലും കശ്മീരില ും ലഡാക്കിലുമുള്ളവർ മിഴിച്ചു നിന്നു.
സ്വതന്ത്ര ഇന്ത്യ ഒരിക്കലും കാണാത്ത അസാധാരണ നടപടികൾ. ഒരു സംസ്ഥാനം വിഭജിക്കാനും പദവികൾ എടുത്തുകളഞ്ഞ് ചിറകരിയാനും അവിടത്ത െ ജനപ്രതിനിധികളുമായി ഒരു കൂടിയാലോചനയും നടന്നില്ല. പകരം, ഇൗ സംസ്ഥാനമൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുൻമുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരടക്കം പലരെയും വീട്ടുതടങ്കലിലാക്കി. ഒരു സംസ്ഥാനത്തിെൻറ ചിറകരിയാനും കീറി മുറിക്കാനും മണിക്കൂറുകൾ മാത്രം മതിയെന്ന് മോദിസർക്കാർ തെളിയിച്ചു.
ഭയപ്പെടുത്തി ഒരുക്കം
ജമ്മു-കശ്മീരിന് എന്തോ സംഭവിക്കാൻ പോകുെന്നന്ന ആശങ്കകൾ ദിവസങ്ങളായി നിലനിൽക്കുന്നുണ്ടായിരുന്നു. 35,000 വരുന്ന അർധസേന, സഞ്ചാരികളോട് സംസ്ഥാനം വിടാനുള്ള നിർദേശം, അമർനാഥ് തീർഥയാത്ര വെട്ടിച്ചുരുക്കൽ എന്നിവയെല്ലാം ചിലതിെൻറ ഒരുക്കമാണെന്ന മുന്നറിയിപ്പുകളായിരുന്നു എങ്ങും. എന്നാൽ, അത് എന്താണെന്ന അവ്യക്തത ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച രാവിലെ രാജ്യസഭയിൽ കടലാസുകൾ വായിച്ചു തുടങ്ങിയപ്പോൾ മാത്രമാണ് നീങ്ങിയത്. ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പതിവിനമായി ഇത്രയും കാലം നിലനിന്ന 370ാം വകുപ്പ് അസാധാരണ ഉത്തരവിലൂടെ എടുത്തുകളയുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനം അതിനൊപ്പമാണ് പുറത്തുവന്നത്. ഭരണഘടനാ വകുപ്പ് എടുത്തുകളയാനും ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മുറിച്ചിടാനും ഇത്ര അനായാസം കേന്ദ്രസർക്കാറിന് സാധിക്കുമോ എന്ന ചോദ്യത്തിനു മുന്നിൽ രാഷ്ട്രീയ ലോകം അമ്പരന്നു നിന്നു.
എല്ലാം ഇരുമ്പ് മറയ്ക്കുള്ളിൽ
രാവിലെ 11ന് പാർലമെൻറ് സമ്മേളിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഇതിനെല്ലാം കളമൊരുക്കിയ ഭരണതല യോഗങ്ങൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി പ്രത്യേക കൂടിക്കാഴ്ച. അവർക്കു പുറമേ, പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പെങ്കടുത്ത സുരക്ഷാകാര്യ മന്ത്രിസഭ സമിതി യോഗം. പിന്നെ മന്ത്രിസഭ യോഗം. ഇതെല്ലാം കഴിഞ്ഞ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റു മന്ത്രിമാരും പാർലമെൻറ് മന്ദിരത്തിനുള്ളിൽ എത്തുേമ്പാഴും ഇൗ യോഗങ്ങളുടെ തീരുമാനം എന്താണെന്ന് കൃത്യമായി ഉൗഹിക്കാൻ പോലും ആർക്കും കഴിഞ്ഞില്ല. 370ാം വകുപ്പും കശ്മീരികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന 35-എ വകുപ്പും എടുത്തു കളയാനും ജമ്മു-കശ്മീർ വിഭജിക്കാനും സാധ്യതയുണ്ടെന്ന് നേരത്തേ പുറത്തുവന്ന സൂചനകൾക്ക് സ്ഥിരീകരണം നൽകുന്ന ഒരു വാർത്തചോർച്ച േപാലും ഉണ്ടായില്ല. ഭരണത്തിലെ ഇരുമ്പുമറ അത്രമേൽ ശക്തമായിരുന്നു. അതിനൊപ്പം മറ്റൊന്നു കൂടിയുണ്ടായിരുന്നു. 370ാം വകുപ്പ് എടുത്തുകളയാനും സംസ്ഥാനം വിഭജിക്കാനും അവിടത്തുകാരുമായി കൂടിയാേലാചന, പാർലമെൻറിെൻറ അനുമതി എന്നിവയെല്ലാം ആവശ്യമുണ്ടെന്ന ജനാധിപത്യ കീഴ്വഴക്കത്തിെൻറയും ഭരണഘടനാ വ്യവസ്ഥകളുടെയും ബോധ്യമാണ് രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവർത്തകരെയുമെല്ലാം ഭരിച്ചത്. ജമ്മു-കശ്മീരിൽ മന്ത്രിസഭയോ നിയമസഭയോ നിലവിലില്ല. രാഷ്ട്രപതി ഭരണമാണ്. അതുകൊണ്ട് ആ സംസ്ഥാനത്തിെൻറ കാര്യത്തിൽ പരമാധികാരി ഭരണഘടനയുടെ കാവലാൾ കൂടിയായ രാഷ്ട്രപതിയാണ്. ആ അധികാരാവകാശങ്ങൾ പ്രയോഗിച്ച് 370ാം വകുപ്പ് എടുത്തുകളയാൻ മന്ത്രിസഭ രാഷ്ട്രപതിയോട് ശിപാർശ ചെയ്തു. അതു ഞൊടിയിടക്കുള്ളിൽ വിജ്ഞാപനമായി പുറത്തുവന്നു. അതിനൊപ്പം സംസ്ഥാന വിഭജനം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിസഭ പാസാക്കിയ നാല് ബില്ലുകൾ ആഭ്യന്തര മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചു. പിന്നെയും 10 മിനിറ്റെങ്കിലും കഴിഞ്ഞാണ് തിങ്കളാഴ്ചത്തെ രാജ്യസഭ നടപടികളുടെ പുതുക്കിയ ലിസ്റ്റ് സഭയിൽ എം.പിമാർക്ക് കൈമാറിയത്. പാർലമെൻറ് സമ്മേളനം പതിവില്ലാതെ നീട്ടിയതിെൻറ പൊരുൾ എം.പിമാർ തിരിച്ചറിഞ്ഞ നേരം കൂടിയായി അത്.
ഭരണഘടന കീറിയെറിഞ്ഞിട്ടും ഫലമുണ്ടായില്ല
42 പേജ് വരുന്ന ജമ്മു-കശ്മീർ പുനഃസംഘാടന ബിൽ മറിച്ചുനോക്കാൻ പോലും പ്രതിപക്ഷ നിരക്ക് സമയം കിട്ടിയില്ല. അതിനു മുേമ്പ ബില്ലിൻമേൽ ഉടനടി ചർച്ച തുടങ്ങാനുള്ള തീരുമാനം രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. 370ാം വകുപ്പ് എടുത്തുകളയുക മാത്രമല്ല, ഒരു സംസ്ഥാനത്തെതന്നെ ഇല്ലാതാക്കുക കൂടിയാണ് ചെയ്യുന്നത്, ഇൗ തിടുക്കം കാണിക്കുന്നത് തിരുത്താനാവാത്ത അവിവേകമാണെന്ന മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ പറച്ചിൽ വിലപ്പോയില്ല. സഭയിൽ രണ്ടു പി.ഡി.പി അംഗങ്ങൾ ഭരണഘടന കീറിയെറിഞ്ഞതും തുടർനടപടിക്ക് തടസ്സമായില്ല. വാച്ച് ആൻഡ് വാർഡിനെ വിളിച്ചു വരുത്തി അവരെ സഭക്ക് പുറത്താക്കി കാര്യപരിപാടികൾ അധ്യക്ഷൻ മുന്നോട്ടു നീക്കി.
അന്നേരം ലോക്സഭയിൽ പ്രതിഷേധം മറ്റൊരു വിധത്തിൽ അരങ്ങേറുകയായിരുന്നു. രണ്ടു മുൻമുഖ്യമന്ത്രിമാർ അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയ ജമ്മു-കശ്മീർ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സഭയിൽ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. രണ്ടു മണിക്കൂർ മുദ്രാവാക്യം വിളിച്ച് തൊണ്ട കീറിയതല്ലാതെ സ്പീക്കർ ഒാംബിർല സഭാനടപടി നിർത്തിവെച്ചില്ല. വലിയ ബഹളങ്ങളുടെ അകമ്പടിയോടെ ട്രാൻസ്ജെൻഡർ ബിൽ ചർച്ച സ്പീക്കർ മുന്നോട്ടു നീക്കി.
ആസൂത്രിതം ബിൽ അവതരണം
പതിവിനു വിപരീതമായി ജമ്മു-കശ്മീർ ബില്ലുകൾ ഭൂരിപക്ഷം ഉറപ്പിക്കാനാവാത്ത രാജ്യസഭയിൽ സർക്കാർ കൊണ്ടുവന്നതു പോലും ആസൂത്രിത നീക്കമായിരുന്നു. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിൽ ആദ്യം അവതരിപ്പിച്ചു പാസാക്കിയാൽ, ആ സമയംകൊണ്ട് പ്രതിപക്ഷം രാജ്യസഭയിൽ സംഘടിച്ചെന്നു വരും. അതിനുള്ള സാവകാശം കൊടുക്കാതെ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനും, കൂടിയാലോചനകൾക്ക് ഇടം നൽകാത്ത വിധം ഉച്ചഭക്ഷണത്തിനു പോലും സഭ പിരിയാതെ ചർച്ചകളിലേക്കു കടക്കുകയും ചെയ്ത തന്ത്രമാണ് രാജ്യസഭയിൽ അരങ്ങേറിയത്. എന്നാൽ, സർക്കാറിെൻറ കണക്കും കരുനീക്കവും അതു മാത്രമായിരുന്നില്ല.
പ്രതിപക്ഷത്തെ അമ്പരപ്പിച്ച് കെജ്രിവാൾ
ജമ്മു-കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തിന് ഒരേ നിലപാടല്ലെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സമാജ്വാദി പാർട്ടി, സി.പി.എം, സി.പി.െഎ തുടങ്ങിയ പാർട്ടികൾ തിരിച്ചറിഞ്ഞ മണിക്കൂറുകളായിരുന്നു പിന്നീട്. ഡൽഹിക്ക് പൂർണ സംസ്ഥാന പദവിക്കു വേണ്ടി വാദിച്ച് അരവിന്ദ് കെജ്രിവാളിെൻറ ആം ആദ്മി പാർട്ടി ജമ്മു-കശ്മീരിനെ വെട്ടിമുറിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്ലിനെ സ്വാഗതം ചെയ്തത് പ്രതിപക്ഷത്തെ അമ്പരപ്പിച്ചു കളഞ്ഞു. അവർ മാത്രമല്ല, ബി.ജെ.ഡി, ടി.ഡി.പി, എ.െഎ.എ.ഡി.എം.കെ, ബി.എസ്.പി എന്നിവരെല്ലാം ഇക്കാര്യത്തിൽ സർക്കാറിനൊപ്പം. ബി.ജെ.പിയുമായി നീരസമുള്ള ഭരണകക്ഷി ജനതാദൾ-യു പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്നു മാത്രം.
സ്വാതന്ത്ര്യത്തിനു പിന്നാലെ സംസ്ഥാനങ്ങളുടെ ഏകീകരണത്തിനൊപ്പം നിന്ന ജമ്മു-കശ്മീരിന് പ്രത്യേകമായി ‘രാഷ്ട്രപതി’യും ‘പ്രധാനമന്ത്രി’യുമൊക്കെ അനുവദിച്ചു കൊടുത്ത നാളുകളിൽനിന്ന് കാലാന്തരത്തിൽ ലഫ്. ഗവർണർ മാത്രമുള്ള സംസ്ഥാനമാക്കി മാറ്റുന്നത് കാലം പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവു കൂടിയായ ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രി ഗുലാംനബി ആസാദ് വികാര നിർഭരമായ പ്രസംഗത്തിൽ കേന്ദ്രസർക്കാറിനെ ഒാർമിപ്പിച്ചു. കശ്മീരികളുടെ മനസ്സിൽ ഇടം നേടാതെ നിയമംകൊണ്ട് ഭരിക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ കോടതിയിൽ ചോദ്യം ചെയ്യാൻ പോകുന്ന നിയമനിർമാണമാണ് സർക്കാർ നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടി. പക്ഷേ, സർക്കാറിന് ഒരിളക്കവും ഉണ്ടായില്ല.
മാന്ദ്യം മറച്ച് നടപടി
രാജ്യസഭാ ചർച്ച മുന്നോട്ടു പോകുന്നതിനിടയിൽ, വീണ്ടുമൊരു 8000 സൈനികരെ സുരക്ഷക്ക് കശ്മീരിൽ വിന്യസിക്കാൻ വ്യോമസേനയുടെ സി-17 വിമാനങ്ങൾ ഡൽഹിയിൽനിന്ന് പലവട്ടം ഇരമ്പിപ്പറന്നു. രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പുറപ്പാടിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെങ്കിൽ, കേന്ദ്രത്തിെൻറ പൂർണനിയന്ത്രണത്തിലായ ജമ്മു-കശ്മീരിലേക്ക് ഉടനടി പറന്നെത്താനുള്ള ഒരുക്കത്തിലായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ.
ഉന്നാവിലെ പെൺകുട്ടി വെൻറിലേറ്ററിൽ ജീവൻ നിലനിർത്താൻ പാടുപെട്ട് ഞരങ്ങുന്നതിെൻറയും, സാമ്പത്തിക മാന്ദ്യത്തിെൻറ പുതിയ ദുഃസൂചനയായി ഒാഹരിവിപണി ഇടിഞ്ഞതിെൻറയും വാർത്തകൾ അതിനെല്ലാമിടയിൽ അമർന്നു ഞെരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story