Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവീണിതല്ലോ...

വീണിതല്ലോ കിടക്ക​ുന്നൂ,  ചെങ്ങന്നൂരിൽ...

text_fields
bookmark_border
വീണിതല്ലോ കിടക്ക​ുന്നൂ,  ചെങ്ങന്നൂരിൽ...
cancel

പതിനെട്ടു ദിവസം നീണ്ട കുരുക്ഷേത്ര യുദ്ധത്തിനുശേഷം യുദ്ധഭൂമി കാണാനെത്തുന്ന കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ ഒരു സീനുണ്ട്​ മഹാഭാരതത്തിൽ. സർവം രക്തമയം, പ്രതാപികളായ രാജാക്കന്മാരോടൊപ്പം തേരും കുതിരകളുമെല്ലാം ചത്തുമലച്ചു കിടക്കുന്നു, കാക്കയും കഴുകനും നരിയുമെല്ലാം വട്ടമിടുന്നു, വീരശൂര പരാക്രമികളുടെ ശവങ്ങൾ, എത്രയെത്ര ദയനീയ ചിത്രങ്ങൾ... ഒടുവിൽ അർജുന പുത്രനായ അഭിമന്യുവും മരിച്ചുകിടക്കുന്നതു കണ്ടപ്പോൾ നിയന്ത്രണം വിട്ട ഗാന്ധാരി ഇങ്ങനെ വിലപിച്ചു:
‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുണിഞ്ഞയ്യോ ശിവ ശിവ!...

അത്​ പ​​ഴയ കഥ. ഇപ്പോൾ ഇവിടെ, ഇൗ നൂറ്റാണ്ടിൽ അതായത്​ 2018 മേയ്​ 28ന്​ അവസാനിച്ച, ​ മൂന്നു മാസത്തോളം നീണ്ട, ചെങ്ങന്നൂർ യുദ്ധം കഴിഞ്ഞ്​ ആ യുദ്ധഭൂമി സന്ദർശിക്കു​േമ്പാൾ കാണുന്ന രംഗങ്ങൾ അതി ദയനീയമാണ്​. വിജയശ്രീലാളിതനായ വിജയനും സജി ‘വിജയനും’ അവരുടെ സേനാപതികളുമൊഴിച്ച്​ ഏതാണ്ടെല്ലാവരും അഭിമന്യുവിന്​ സമാനരായി ‘വീണിതല്ലോ കിടക്കുന്നു ’ എന്ന അവസ്​ഥയിലാണ്​.ഭാഗ്യത്തിന്​ ആർക്കും ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും എന്ത്​ സംഭവിച്ചുവെന്ന്​ മനസ്സിലാവാതെ അന്തംവിട്ട്​ നിൽക്കുന്നവർ, കരഞ്ഞുവിളിച്ചു നിൽക്കുന്നവർ, സംസാരശേഷി നഷ്​ട​െപ്പട്ടവർ, ഭാവിയെ ഒാർത്ത്​ നിലവിളിച്ച്​ ഉറക്കത്തിൽ ചാടിയെഴുന്നേൽക്കുന്നവർ, പിച്ചും പേയും പറയുന്നവർ, നാടുവിടാൻ ഒരുങ്ങി നിൽക്കുന്നവർ, യുദ്ധാവസാനത്തിനു മുമ്പ്​ ​നാടുകടത്തപ്പെട്ടവർ എന്നുവേണ്ട ഉറപ്പിച്ച കസേര മറ്റാരോ എടുത്തുകൊണ്ടു പോകുന്നതായി സ്വപ്​നം കാണുന്നവർ, എട്ടു കാലി മമ്മൂഞ്ഞുമാർ, എടുക്കാച്ചരക്കായി കിടക്കുന്നവർ, എന്നിങ്ങനെ എത്രയെത്ര പേരെയാണ്​ പഴയ ചേര രാജ്യത്തിലെ പ്രധാന ഉൗരുകളിലൊന്നായിരുന്ന ചെങ്ങന്നൂരിൽ കാണാൻ കഴിയുന്നതെന്നോ. വിജയപ​ക്ഷത്തെന്ന്​ നടിക്കുകയും ഒന്ന്​ തോറ്റിരുന്നുവെങ്കിൽ എന്ന്​ ആഗ്രഹിച്ചിരുന്നവരും ‘ചാനൽ കോടതി’ ജഡ്​ജിമാരും പുറമേ.

1991 മുതൽ ഡി. വിജയകുമാർ ചെങ്ങന്നൂരിൽ കോൺഗ്രസി​​​െൻറ സ്​ഥാനാർഥി പട്ടികയിലുണ്ട്​. ഇൗ 27 വർഷത്തിനിടയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ‘കോൺഗ്രസ്​ സ്​ഥാനാർഥികളായി പരിഗണിക്കപ്പെടുന്നവരിൽ അഡ്വ. ഡി. വിജയകുമാറും ഉൾപ്പെടുന്നു’ എന്നതുവരെയായിരുന്നു സ്​ഥാനാർഥി വിജയകുമാറി​​​െൻറ ആയുസ്സ്​. അതു കഴിയു​േമ്പാൾ ഏതെങ്കിലും ആണോ പെണ്ണോ സ്​ഥാനർഥിത്വം അടിച്ചുകൊണ്ടു പോവും. അപ്പോൾ ഒന്ന്​ മുറുമുറുക്കും, കുറച്ചൊന്ന്​ വിമതനാവും അതുകഴിഞ്ഞ്​ പഴയ ആളായി മാറും. എപ്പോ​ഴെങ്കിലും കോൺഗ്രസുകാരൻ തോറ്റാൽ വിജയകുമാറായിരുന്നുവെങ്കിൽ ജയിച്ചേനെയെന്ന്​ അടുപ്പക്കാരെക്കൊണ്ട്​ പറയിപ്പിക്കും. അത്​ മതിയായിരുന്നു അദ്ദേഹത്തിന്​.
അങ്ങനെ അയ്യപ്പ സേവാസംഘവും കാർഷിക ബാങ്കും കോടതിയുമൊക്കെയായി കഴിയവെയാണ്​ കെ.കെ. രാമചന്ദ്രൻ നായരുടെ മരണം. തെരഞ്ഞെടുപ്പ്​ വരുമെന്നറിയാമായിരുന്നുവെങ്കിലും ഒന്നും പ്രതീക്ഷിച്ചില്ല. ആഗ്രഹിച്ചതുമില്ല. പക്ഷേ, സംഭവിച്ചത്​ മറ്റൊന്നാണ്​. എല്ലാ കോൺഗ്രസ്​ ഗ്രൂപ്പുകളും ചേർന്ന്​ വിജയകുമാറിനെ സ്​ഥാനാർഥിയാക്കിക്കളഞ്ഞു. കോൺഗ്രസിൽ വഴക്കില്ലാതെ ഒരു തീരുമാനമെടുത്തു എന്നു വന്നപ്പോൾ തന്നെ ഒരു വശപ്പിശക്​ തോന്നിച്ചിരുന്നു. ഒരു ഗ്രൂപ്പുകാരനെ മറ്റേ ഗ്രൂപ്പുകാർ വലിച്ചിടുക എന്നതാണ്​ കോൺഗ്രസ്​ സംസ്​കാരം. അതിനു വ്യത്യസ്തമായി എല്ലാ ഗ്രൂപ്പുകളും ഒന്നിച്ച്​ സ്​ഥാനാർഥിയാക്കിയപ്പോൾ എല്ലാവരും ചേർന്ന്​ അദ്ദേഹത്തെ വാരി. അതിനൊപ്പം മറ്റു ചിലകാര്യങ്ങളും കൂടി വർക്കൗട്ട്​ ചെയ്​തപ്പോൾ ചെങ്ങന്നൂരുകാരാകെ ആ പാവത്തെ വാരി നിലത്തിട്ടു. ഇതുവരെ ‘വിജയകുമാറായിരുന്നുവെങ്കിൽ’ എന്നെങ്കിലും പറഞ്ഞ്​ ആശ്വസിക്കാമായിരുന്നു. ഇനി അതിനും പറ്റാതായി.
അഭിഭാഷകൻ, എഴുത്തുകാരൻ, വാഗ്​മി,താർക്കികൻ, സംഘിയെങ്കിലും ഏത്​ അരമനയിലും ഏത്​ ഉസ്​താദി​​​െൻറയടുത്തും ചെന്ന്​ കയറാൻ കഴിയുന്ന വ്യക്​തിത്വത്തി​​​െൻറ ഉടമയാണ്​ പി.എസ്​. ശ്രീധരൻ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എം.എൽ.എ പട്ടികയിലും അദ്ദേഹമുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ രണ്ടാം സ്​ഥാനത്തിനു സമാനമായ മൂന്നാം സ്​ഥാനത്തും അദ്ദേഹം ചെങ്ങന്നൂരിൽ പാർട്ടിയെക്കൊണ്ടെത്തിച്ചു.

ഇത്തവണയും ആദ്യം ഉയർന്ന പേര്​ ശ്രീധരൻപിള്ളയുടേത്​ ത​െന്നയായിരുന്നു.എന്നാൽ ‘അ​ച്ഛേ ദിൻ’​​​െൻറ ചെമ്പ്​ ഒക്കെ തെളിഞ്ഞു കഴിഞ്ഞിരുന്നതിനാൽ ഇനിയും അത്​  ചെങ്ങന്നൂര്​ ചെലവാകില്ലെന്ന്​ വക്കീലിന്​ നന്നായി അറിയാമായിരുന്നു. പ​േക്ഷ, ഇക്കാര്യം മറ്റുള്ളവർക്കും മനസ്സിലായതിനാൽ ​സ്​ഥാനാർഥിത്വം ശ്രീധരൻപിള്ളയുടെ തലയിൽത്തന്നെ കെട്ടി​െവച്ചു. സി.പി.എമ്മിനെ തോൽപിച്ച ത്രിപുര ബഡായി മാത്രമായിരുന്നു ആകെ പറയാനുണ്ടായിരുന്നത്​. അവിടെ വിപ്ലവം നയിച്ച ബിപ്ലവ്​ കുമാർ വന്ന്​ പതിവ്​ മണ്ടത്തമൊക്കെ പറഞ്ഞുപോയി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ രായ്​ക്കു രാമാനം സംസ്​ഥാന പ്രസിഡൻറിനെത്തന്നെ കെട്ടുകെട്ടിച്ചത്​. ചെങ്ങന്നൂരിൽ ​ സത്യത്തിൽ വീണത്​ ശ്രീധരൻപിള്ളയല്ല, കുമ്മനമാണ്​. ബി.ജെ.പിയുടെ പുതിയ ആസ്​ഥാനത്തെ മുഖ്യമന്ത്രിയുടെ മുറിയിലിരിക്കാനായിരുന്നു മോഹം. പക്ഷേ, ചെന്നുനിന്നത്​ രാജ്​ഭവനിലാണ്​. അതു പോ​െട്ടന്ന്​ വെക്കാം. പക്ഷേ, ഡൽഹിയിലെ മിസോറം ഭവനിൽ ചെന്നപ്പോൾ സ്വീകരണം ബൈബിൾ വായിച്ച്​. അതും സഹിച്ച്​  ഉൗൺ​ മുറിയിൽ കയറിയപ്പോഴോ അവിടെ ഗവർണർക്കായി ഒരുക്കിയിരുന്നത്​ ​ബീഫ്​ കൊണ്ടുള്ള കൊണ്ടാട്ടം വരെ. പശു സംരക്ഷകന്​ ഉചിത സ്വീകരണം! ഇതിനാണ്​ വിധി എന്ന്​ പറയുന്നത്​. ഇപ്പോൾ ഇവിടെനിന്ന്​ നാടുകടത്തപ്പെട്ട്​ ചെന്നയാളെ, അവിടെനിന്ന്​ ഒാടിക്കണ​െമന്നാണത്രെ ഒരു കൂട്ടരുടെ ആവശ്യം.
കെ.എസ്​.യു മുതൽ കെ.പി.സി.സി പ്രസിഡൻറ്​ വരെയായി പിന്നെ, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്​ ഇനി സ്വാഭാവികമായി രമേശ്​ ചെന്നിത്തല എത്തേണ്ടത്​ മുഖ്യമന്ത്രി സ്​ഥാനത്താണ്​. എല്ലായിടത്തും വ്യക്​തിമുദ്ര പ്രകടിപ്പിച്ച പ്രവർത്തനമായിരുന്നു. ഇത്തരമൊരു റെക്കോഡ്​ മറ്റൊരു നേതാവിനും ഇല്ലതാനും. എങ്കിലും എന്തോ ഒരു പോരായ്​മ​. ഏറെ ഗവേഷണം നടത്തിയ ശേഷമാണ്​ ഒരു പുതുപ്പള്ളിക്കാര​​​െൻറ സാന്നിധ്യമാണ്​ ചെന്നിത്തലക്കാരന്​ പ്രശ്​നം സൃഷ്​ടിക്കുന്നതെന്ന്​ കണ്ടെത്തിയത്​. ആ തടസ്സവും ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്​ തലേന്ന്​ നീക്കിക്കിട്ടി. ഇനി മു​ന്നോട്ടുകുതിക്കാൻ ഒരു കടമ്പയും ​ഇല്ലെന്ന്​ കരുതിയിരിക്കെയാണ്​

വെള്ളിടി പോലെയുള്ള തെരഞ്ഞെടുപ്പ്​ ഫലം ​. ഒരു ഉപ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം തോൽക്കുന്നത്​ അത്ര ആനക്കാര്യമൊന്നുമല്ല.പ്രതിപക്ഷ നേതാവിനെ അതു ബാധിക്കേണ്ടതുമില്ല. പക്ഷേ, ഇവിടെ അതല്ല കാര്യം. സ്വന്തം മണ്ഡലമാണ്​. സ്വന്തം ബൂത്തിൽ​പോലും എതിർ മുന്നണിക്ക്​ ഭൂരിപക്ഷം ഒന്നും പത്തുമല്ല,177, ഇനി പഞ്ചായത്തിലെ കണക്കെടുത്താൽ അത്​ രണ്ടായിരത്തിനു മേലെ. തലേന്ന്​ ഒരു ടെൻഷനുമില്ല, കംഫർട്ടബിൾ മെജോറിറ്റി എന്നൊക്കെ തട്ടിവിട്ടിട്ട്​ സ്വന്തം ബൂത്തിൽ പോലും ജയിക്കാൻ പറ്റിയില്ലെങ്കിൽ അത്​ ഒന്നല്ല, ഒരു ഒന്നൊന്നര നാണക്കേടും. താക്കോൽ സ്​ഥാനം വാങ്ങിച്ചുകൊടുക്കാൻ പണ്ട്​ ഉൗർജിതമായി നിന്നവരൊക്കെ ഇപ്പോഴും ചങ്ങനാശ്ശേരിയിലു​ണ്ട്​. അവരുപോലും വിജയനൊപ്പ​ം കൂടിയതാണ്​ കൊടും ചതിയായിപ്പോയത്​. അതുമല്ല, ചങ്ങനാശ്ശേരിയിലുള്ളവർക്ക്​ ഇപ്പോൾ പഥ്യം മറ്റു ചിലരെയാണെന്നും കേൾക്കുന്നുണ്ട്​.

കണ്ടകശ്ശനി കെണ്ടേ പോകൂ എന്ന്​ പറഞ്ഞുകേട്ടപ്പോൾ ഇത്ര കരുതിയിരുന്നില്ല. മൂന്നു വർഷത്തിനിടക്ക്​ ഉമ്മൻ ചാണ്ടിയെ തേടിവന്ന ഗ്രഹപ്പിഴകൾക്ക്​ ​ൈകയും കണക്കുമില്ല. സലിംരാജ്​, പാറ്റൂർ തുടങ്ങി സോളാറും സരിതയും വരെ നീളുന്നു ആ പട്ടിക. യു.ഡി.എഫ്​ തോൽവി​യോടെ ശനി തീരുമെന്നായിരുന്നു വിശ്വാസം. പ്രായശ്ചിത്തമായി പ്രതിപക്ഷ നേതൃസ്​ഥാനം തന്നെ വേണ്ടെന്നു​െവച്ചു. എന്നിട്ടും വിടാതെയാണ്​ ശിവരാജൻ കമീഷൻ റിപ്പോർട്ട്​ വന്നത്​. അതി​​​െൻറ നാറ്റക്കേസ്​ കോടതിയിൽ പോയി പകുതി മാറ്റിയിട്ടാണ്​ ചെങ്ങന്നൂരിൽ സർവ​ൈസന്യാധിപനായത്​. അവിടെ വിജയംകണ്ട്​ പ്രഭാവം വീ​െണ്ടടുക്കാമെന്നും കരുതി. അപ്പോഴാണ്​ രാഹുൽജിക്ക്​ പ്രേമം വന്നത്​. അതി​​​െൻറ പിറകേ കേരളം വിട്ട്​ ആന്ധ്രയിലേക്ക്​ വണ്ടികയറിക്കൊള്ളാനുള്ള ഉത്തരവും വന്നു. ചിലർ അങ്ങനെയാണ്​ സ്​നേഹിച്ച്​ നക്കി​ക്കൊന്നു കളയും. ഒ​ാേരാന്നിനും ഒാരോരോ കാരണങ്ങൾ എന്നല്ലാതെ ഇതിന്​ എന്ത്​ പറയാനാ.  ​ൈകയിലുള്ള മലയാളം പോയിട്ട്​ ഇംഗ്ലീഷു കെ​ാണ്ടു തന്നെ അവിടെ ഒരു കാര്യവുമില്ല. ഇനി തെലുങ്ക്​ അക്ഷരമാല തൊട്ട്​ പഠിക്കണം. കോൺഗ്രസ്​ ഒാഫിസ്​ കണ്ടെത്താൻ ഉപഗ്രഹസർവേ വേണ്ട ആന്ധ്രയിൽ ഫലം ചെങ്ങന്നൂര്​ തന്നെയായിരിക്കുകയും ചെയ്യും. അതി​​​െൻറ പേരുദോഷം വേറെ. അതോടെയെങ്കിലും ഗ്രഹപ്പിഴാ കാലസന്ധിക്ക്​ മാറ്റംവരുമെന്ന്​ പ്രതീക്ഷിക്കാ​നേ നിവൃത്തിയുള്ളൂ.

എത്ര തല്ലുകൊണ്ടാലും രാത്രി വെളുക്കു​േമ്പാൾ ചേട്ടാ എന്നു വിളിച്ചു ചെല്ലുന്ന ചില ഭാര്യമാരുണ്ട്​. അത്തരത്തിലൊരവസ്​ഥയിലാണ്​ ജൂനിയർ വെള്ളാപ്പള്ളി. എം.പി സ്​ഥാനം, അതു കഴിഞ്ഞ്​ മന്ത്രി, കൂടെയുള്ളവ​ർക്കെല്ലാം കാറും പത്രാസും. എ​ന്നിങ്ങനെ എന്തൊക്കെയായിരുന്നു അമിത്​ജിയുടെ പ്രലോഭനങ്ങൾ. അതു കേട്ടാണ്​ അവർ കൊടുത്ത വായിൽക്കൊള്ളാത്ത പേരുമായി ഒരു പാർട്ടി തന്നെ ഉണ്ടാക്കിയത്​. ഒന്നും കൊടുത്തില്ലെന്ന്​ മാത്രമല്ല,ചോദിക്കു​േമ്പാൾ ഇപ്പം ശരിയാക്കാം എന്ന ഡയലോഗും. ഒടുവിൽ എം.പിയാക്കുമെന്ന്​ പത്രവാർത്ത വരുത്തിയും നാറ്റിച്ചു. അത്​ കണ്ട്​ കുർത്തയും പൈജാമയും വാങ്ങിക്കുകയും ചെയ്​തു. ചെങ്ങന്നൂർ വന്നപ്പോൾ മുഖം വീർപ്പിച്ച​ു നിന്ന്​ നീരു​െവച്ചത്​ മാത്രം മിച്ചം. വേറൊരിടത്തും കേറ്റില്ലെന്ന്​ ഉറപ്പുള്ളതുകൊണ്ട്​ ഇനിയും ചേട്ടാ വിളിച്ചു നിൽക്കനേ നിവൃത്തിയുമുള്ളൂ.മാണിസാറി​​​െൻറ അവസ്​ഥയെ ഉപമിക്കാൻ കാളിദാസൻ ഇനി ഒരിക്കൽ കൂടി ജനിക്കണം. അത്രക്കു പരിതാപകരമാണത്​. കയ്യാലപ്പുറത്തെ തേങ്ങാ പോലെ രണ്ടു വർഷത്തോളം ഇരുന്നിട്ട്​ ഒടുവിൽ ചെന്നു വീണുകൊടുത്തത്​ നിലയില്ലാക്കയത്തിലേക്ക്​. അതുമില്ല, ഇതുമില്ല, അമ്മേടെ ദീക്ഷയുമില്ല എന്നതാണ്​ ഏറക്കുറെയുള്ള അവസ്​ഥ.

എട്ടുകാലി മമ്മൂഞ്ഞ്​ ആകില്ലെന്ന്​ മുൻകൂട്ടിത്തന്നെ പ്രഖ്യാപിച്ചിരുന്നുകൊണ്ടായിരിക്കും സജിയെ ജയിപ്പിച്ചത്​ ഞാനാണെന്ന്​ വെള്ളാപ്പള്ളി ഇതുവരെ പറഞ്ഞില്ല. എങ്കിലും ചില സൂചനകൾ നൽകി അത്​ പറയാതെ പറയുന്നുമുണ്ട്​. വോ​െട്ടടുപ്പിനു മു​െമ്പങ്ങാനും സജി ചെറിയാനെ ജയിപ്പിക്കണമെന്ന്​ വെള്ളാപ്പള്ളി പറഞ്ഞിരുന്നെങ്കിൽ കാര്യം ഏതാണ്ട്​ തീരുമാനമായേനെ. അങ്ങ​െന പറയുമെന്ന്​ തോന്നിയപ്പോൾ തന്നെ മൈക്രോ ഫിനാൻസ്​ കേസെടുപ്പിച്ച്​ അതിനു തടയുമിട്ടതിലുമുണ്ട്​ സജിയുടെ മിടുക്ക്​.പിണറായിക്ക്​ ജനം ജയം കൊടുത്തതോടെ മിണ്ടാട്ടമില്ലാത്തവരായ രണ്ടു കൂട്ടർ കൂടിയുണ്ട്​. സി.പി.​െഎക്കാരും ചാനൽ ജഡ്​ജിമാരുമാണ്​ അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniramesh chennithalamalayalam newsOPNIONChengannur election
News Summary - chenganur byelection-Opnion
Next Story