സാദാചാര കേരളമേ, മാപ്പ്
text_fieldsആ സ്കുൾ വിദ്യാർഥിനി ഇപ്പോൾ സ്വന്തം വീട്ടിലില്ല- ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടികളെ സംരക്ഷിക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിർഭയ കേന്ദ്രങ്ങളിലൊന്നിലാണ് താമസം. വിദ്യാഭ്യാസം തുടരുന്നതും ഇവിടെ നിന്നും തന്നെ. ഇൗ കുട്ടിക്ക് എന്നെങ്കിലും വീട്ടിലേക്ക് മടങ്ങുവാൻ കഴിയുമോയെന്നറിയില്ല. അല്ലെങ്കിൽ തന്നെ അവൾക്ക് വീട്ടിൽ പോകണമെന്ന് ആഗ്രഹമില്ല. കാരണം, അവളുടെ ജീവിതം തകർന്നത് സ്വന്തം വിട്ടിൽ വെച്ചാണ്. ചേച്ചിയുടെ ഭർത്താവിനാൽ ഗർഭ ിണിയായി. വിവരം പുറത്തറിഞ്ഞു. സംരക്ഷണം സർക്കാർ ഏജൻസി ഏറ്റെടുത്തപ്പോൾ ഗർഭഛിത്രം നടത്തി. കേസുമായി മുന്നോട്ട് പോയി. ഒടുവിൽ അവൾക്ക് കോടതിക്ക് മുന്നിൽ പറയേണ്ടി വന്നു-തെൻറ ചേച്ചിയുടെ ഭർത്താവ് പീഡിപ്പിച്ചിട്ടില്ല െന്ന്. പക ഉള്ളിലടക്കിയാണ് അവൾ അത് പറഞ്ഞതെന്ന് ഒരു പക്ഷെ കോടതിക്കും അറിയാം. അവളുടെ ചേച്ചിയുടെ ജീവിതംവെച്ച ് വിലപേശിയപ്പോൾ വേറെ മാർഗമുണ്ടായിരുന്നില്ല. ചേച്ചിയുടെ കുടുംബ ജീവിതം നിലനിർത്താൻ അതല്ലാതെ ആ കുട്ടിക്ക് എന ്ത് ചെയ്യാൻ. മടങ്ങി സംരക്ഷണ കേന്ദ്രത്തിലെത്തിയ അവളോട് ആരും ചോദിച്ചില്ല- എന്തിന് കള്ളം പറഞ്ഞുവെന്ന്. എങ് കിലും അവൾ അവരോട് പറഞ്ഞു. താൻ സത്യം പറഞ്ഞാൽ, ചേച്ചിയെ ഉപേക്ഷിക്കുമെന്ന ഭീഷണിയെ കുറിച്ച്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പിതാവും ബന്ധുക്കളും കേസുകളിൽ പലതിനും ഇതു തന്നെയാണ് അവസ്ഥ. കേസ് നൽകിയതിൻറ പേരിലുള്ള കുറ്റപ്പെടുത ്തലിന് പുറമെയാണ് കേസ് അവസാനിപ്പിക്കാനുള്ള സമ്മർദ്ദം. ഇതിൽ ഇടനിലക്കാർക്കുള്ള പങ്കും ചെറുതല്ല. ഇരക്ക് 18 വയസ ാകുന്ന അന്ന് വിവാഹം നടത്തിയും കേസ് അവസാനിപ്പിക്കുന്ന രീതിയും വ്യാപകമാണ്. 18 വയസ് കഴിഞ്ഞാൽ നിർഭയ കേന്ദ്രങ്ങ ളിൽ കുട്ടിളെ നിർത്താൻ പാടില്ലെന്ന പുതിയ ഉത്തരവും ഇതുമായി ചേർത്ത് വായിക്കണം. ബാലനിതി നിയമം ഇതിന് അനുവദിക്കു ന്നില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ഇൗ കുട്ടികൾ എവിടെക്ക് പോകും?
18 വയസിന് താഴെയുള്ള 70ഒാളം കുട്ടിക ളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ മഹിള സമഖ്യ സൊസൈറ്റിയുെട നേതൃത്വത്തിലുള്ള സംരക്ഷണ കേന്ദ്രങ്ങളിൽ പ്രസവിച്ചത്. നവജാത ശിശുവിന്‍റെ പിതാവ് ആരെന്നറിയുേമ്പാഴാണ് കേരളം എങ്ങോട്ട് എന്നറിയുക. പിതാവ്, മുത്തച്ഛൻ, രണ്ടാനച്ചൻ, സഹോദരൻ തുടങ്ങി അടുത്ത ബന്ധുക്കൾ വരെ പ്രതിപട്ടികയിലുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഗർഭം ധരിക്കേണ്ടി വരുന്ന കുട്ടികൾ. കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിലാണ് അവർ അമ്മയാകുന്നത്. അതിനാൽ തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കൽ കേന്ദ്രങ്ങൾക്ക് കൈമാറി, ‘പ്രായപൂർത്തിയാകാത്ത അമ്മ’യെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാനാണ് സർക്കാർ തന്നെ നിർദേശിക്കുന്നത്. എന്നാൽ, ആ കുട്ടികളായ അമ്മമാരോടും ക്രൂരത കാട്ടുന്ന ആശുപത്രികളുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച ഒരു ഇരക്ക് അധികൃതർ ചാർത്തികൊടുത്ത സർട്ടഫിക്കറ്റ്- അവിഹിത ഗർഭത്തിലുണ്ടായ കുട്ടി എന്നായിരുന്നു. 12നും 15നും ഇടയിലുള്ള നിരവധിയായ കുട്ടികൾ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രസവിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് മഹിള സമഖ്യ സെസൈറ്റി സംസ്ഥാന പ്രൊജക്ട് ഡയറക്ടർ പി.ഇ. ഉഷ പറയുന്നു. പല ആശുപത്രികളും ശിശു സൗഹൃദമാണ്.
നിയമങ്ങൾ ഏറെയുണ്ടെങ്കിലും വർഷങ്ങൾ പിന്നിടുന്തോറും കുട്ടികളോടുള്ള ലൈംഗിക പീഡനവും വർദ്ധിച്ച് വരികയാണ്. ആൺകുട്ടികൾക്കും രക്ഷയില്ല. 15 വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടികൾ അമ്മമാരാകുന്നത് പുതിയകാലഘട്ടത്തിലും സംഭവിക്കുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുത കാണാതിരുന്ന് കൂട. ഇൗ വർഷം നവംബർ വരെ പൊലീസ് രജിസ്റ്റർ ചെയ്തത് 2900പീഡന കേസുകളാണ്. 2017ൽ ഇത് 1101 ആയിരുന്നു. 2016ൽ 958, 2015ൽ 720, 2014ൽ 754, 2013ൽ 637, 2012ൽ 455, 2011ൽ 423, 2010ൽ 2018, 2009ൽ 235, 2008ൽ 215 എന്നിങ്ങനെയാണ് കുട്ടികൾക്ക് എതിരെയുള്ള പീഡന കേസുകൾ. ഇതിന് പുറമെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയ കേസുകൾ. ഇൗ ഒക്ടോബർ വരെ 145 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 179 കുട്ടികളെ തട്ടികൊണ്ട് പോയി. മുൻവർഷങ്ങളിലെ കേസുകളുടെ വിവരം ഇപ്രകാരമാണ്. 2016-154, 2015-171,2014-130,2013-136, 2012-147, 2011-129, 2010-111, 2009-83,2008-87.ഇതേസമയം, 2016 മെയ് 25നും 2018 ഒക്ടോബർ 31നും ഇടയിൽ സംസ്ഥാനത്ത് നിന്നും കാണാതായത് 18 വയസിന് താഴെയുള്ള 4421 പേരെയാണെന്ന് നിയമസഭയിൽ നൽകിയ മറുപടിയിയിൽ പറയുന്നു. ഇതിൽ 2218 പെൺകുട്ടികളാണ്. 3274 േകസുകൾ രജിസ്റ്റർ ചെയ്തു. 3201 കുട്ടികളെ തിരിച്ച് ലഭിച്ചുവെന്നും നിയമസഭയിൽ വ്യക്തമാക്കപ്പെട്ടു. കാണാതാകുന്ന കുട്ടികൾ എവിേടക്ക് പോകുന്നു. ഭിക്ഷാടന, ബാലവേല,സെക്സ് റാക്കറ്റ്, അവയവ കച്ചവടം എന്നി ലോബികൾ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നാണ് വിവരം. പോക്സോ കേസുകൾക്ക് എന്ത് സംഭവിക്കുന്നു. തീർച്ചയായും സർക്കാർ നേരിട്ട് അേന്വഷിക്കേണ്ടതാണ്. പണം വിളയുന്ന മരങ്ങളാണ് പോക്സോ കേസുകൾ. ഉയർന്ന ശിക്ഷ, ചിത്രവും വാർത്തയും മാധ്യമങ്ങളിൽ വന്നാലുള്ള മാനക്കേട് അങ്ങനെ നീളുന്നു. അതിനാൽ തന്നെ ഏത് വിധേനയും കേസ് അവസാനിപ്പിക്കാൻ ശ്രമിക്കും. ഇതിന് ഇടനിലക്കാരായി എത്തുന്നവർക്ക് എന്തും നൽകും.
രണ്ട്
സൂര്യനെല്ലി കേസ് ഒാർമ്മയില്ലേ? പോക്സോ നിയമം വരുന്നതിനും മുമ്പാണ് ആ കേസ് ഉണ്ടാകുന്നത് -1996ൽ. സംസ്ഥാനത്ത് ഏറെ വിവാദം ഉയർത്തിയ ആ കേസും പലർക്കും പണം കായ്ക്കുന്ന മരമായിരുന്നു. അന്നത്തെ നിയമമനുസരിച്ച് 16 വയസിന് താഴെ പ്രായമുള്ള പെൺകുട്ടിയുമായി പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ബലാൽസംഗമാകും. സൂര്യനെല്ലി പെൺകുട്ടിക്ക് സ്കുൾ രേഖകൾ പ്രകാരം അന്ന് 16 വയസ് തികഞ്ഞിരുന്നില്ല. ഇതിന് അന്നത്തെ പൊലീസ് തന്നെ പ്രതികളുടെ സഹയത്തിനെത്തി. അവർ പള്ളിയിൽ നിന്നുള്ള മാമോദീസ സർട്ടഫിക്കറ്റ് ഹാജരാക്കി-പ്രായം 16 കഴിഞ്ഞു. ബലാൽസംഗ കേസ് ഒഴിവായി. അന്ന് തുടങ്ങിയ വയസ് തിരുത്തൽ ഇപ്പോഴും തുടരുന്നു. റോബിനച്ചൻ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലും അതല്ലേ കണ്ടത്. പീഡിപ്പിക്കപ്പെടുേമ്പാൾ താൻ പ്രായപൂർത്തിയായിരുന്നുവെന്ന് പെൺകുട്ടി തന്നെ പറഞ്ഞു. ഗർഭത്തിന് ഉത്തരവാദി സ്വന്തം പിതാവാണെന്ന് പറയുകയും പിതാവിന് ജയിലിേലക്ക് വഴിതുറക്കുമെന്നും മനസിലായപ്പോൾ മാത്രമാണേല്ലാ വൈദികൻറ പേര് പുറത്ത് പറഞ്ഞത്. വയസ് തിരുത്തൽ മാത്രമല്ല, വിവാഹവും കേസ് തീർക്കുന്നതിനുള്ള കുറുക്ക് വഴിയാണ്. പീഡനത്തിന് ഇരയാകുന്ന കുട്ടിക്ക് 18 വയസ് പുർത്തിയാകുന്ന അന്ന് വിവാഹം നടത്താൻ പ്രതികളിൽ ഒരാളോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന ആളോ തയ്യാർ.
സംരക്ഷണ കേന്ദ്രം എതിർത്താൽ പോലും രക്ഷയില്ല. അതാത് ജില്ലയിലെ ശിശുക്ഷേമ സമിതി തന്നെയാകും കുട്ടിയെ മോചിപ്പിക്കണമെന്ന നിർദേശം നൽകുക. അതുമല്ലെങ്കിൽ ഉന്നതല ഇടപ്പെടൽ ഉണ്ടാകും. മന്ത്രിമാരുടെ ആഫീസ് തുടങ്ങി രാഷ്ട്രിയ പാർട്ടികൾ വരെ ഇടപ്പെടാനുണ്ടാകും. ഒരു മണിക്കുർ സമയത്തേക്ക് എങ്കിലും വിട്ടിൽ വിടണമെന്നായിരിക്കും അപേക്ഷ. മടങ്ങി വരുേമ്പാൾ വിവാഹം കഴിഞ്ഞിരിക്കും. ഗത്യന്തരമില്ലാതെ കുട്ടിയെ വിട്ട് നൽകാൻ നിർഭയ കേന്ദ്രം നിർബന്ധിതരാകും. പോകാൻ ഒട്ടും ഇഷ്ടമില്ലാത്ത കുട്ടിയെ ബലം പ്രയോഗിച്ചാകും കൊണ്ട് പോകും. പ്രതിയാണ് വിവാഹം കഴിക്കുന്നതെങ്കിൽ കേസ് അതോടെ അവസാനിക്കും. ബിനാമിയാണെങ്കിൽ എന്ത് മൊഴി നൽകണമെന്ന് ഭർത്താവ് നിശ്ചയിക്കും. പോകാൻ ഇടമില്ലാത്ത കുട്ടിക്ക് അത് അനുസരിക്കാൻ മാത്രമല്ലെ കഴിയൂ. ഇതിനൊക്കെ മിക്കവാറും വീട്ടുകാരും കുട്ടിനുണ്ടാകും. അവിടെയും പണമാണ് പ്രധാനം. കേസ് തുടരുന്നതിനിടെ 46 വിവാഹങ്ങളാണ് അടുത്ത കാലത്തായി നടന്നത്. ഇതിൽ പലതിലും വരന്മാർ ബിനാമികളാണ്. ഇങ്ങനെ വിവാഹിതരാകുന്ന കുട്ടികൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് അന്വേഷിക്കാൻ നിലവിൽ സംവിധാനമില്ല.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അതൊക്കെ കത്തി പോയെന്ന് പറഞ്ഞ സ്വകാര്യ ആശുപത്രിയുമുണ്ട്. കുട്ടിക്ക് 18 വയസായെന്നും വിട്ട് നൽകണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ കോടതിയിലെത്തിയത്. കുട്ടിക്ക് 18 വയസായില്ലെന്ന് സ്കുൾ രേഖകൾ ഹാജരാക്കി സംരക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്നായിരുന്നു രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് കുട്ടി ജനിച്ച വർക്കലയിലെ സ്വകാര്യ ആശുപത്രിയോട് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. തിപിടുത്തത്തിൽ ആശുപത്രി രേഖകൾ മുഴുവൻ കത്തിപോയതായി അവർ കോടതിയെ അറിയിച്ചു. അതോടെ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലപ്പെടുന്ന കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്. വിവരം പുറത്തറിഞ്ഞതോടെ നിർഭയ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റി. ഇതോടെ പ്രതികൾ ഒാട്ടം തുടങ്ങി. അവർ രക്ഷിതാക്കളെ സ്വാധിനിച്ചു, കുട്ടിക്ക് 18 വയസുണ്ടെന്നും വിട്ട് കിടണമെന്നും ആവശ്യപ്പെട്ട് ജില്ല ശിശു ക്ഷേമ സമിതിയെ സമീപിച്ചു. നിർഭയ കേന്ദ്രത്തിൻറ എതിർപ്പ് മറികടന്ന് കുട്ടിയെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു. 25000 രൂപയുടെ ബോണ്ട് വാങ്ങിയാണ് കുട്ടിയെ വിട്ടെതന്ന് ന്യായികരണം. ഇനിയിപ്പോൾ കേസ് നിലനിൽക്കുകയും കുട്ടി കോടതിയിൽ വരാതിരിക്കുകയും ചെയ്യുേമ്പാഴല്ലേ ബോണ്ടിൻറ പ്രസ്കതി? കുട്ടികളെ വിടുന്നതിലെ കള്ളക്കളികൾ വേറെയുമുണ്ട്.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ 16 പേരായിരുന്നു. ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്ന പോക്സോ നിയമ പ്രകാരമായിരുന്ന് കേസ് കോടതിയിൽ എത്തിയതും. പക്ഷെ കേസ്കോടതിക്ക് പുറത്ത് ഒത്ത് തീർപ്പായി. എത്ര തുക ആർക്കൊക്കെ കൈമാറിയെന്ന് മാത്രം പുറത്ത് വന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാസർഗോഡ് തുക എഴുതാത്ത ചെക്കാണ് കുട്ടിയുടെ മൊഴി മാറ്റാൻ ബന്ധുവിന് കൈമാറിയത്. പ്രതിഭാഗം പറഞ്ഞത് പോലെ എട്ടും പൊട്ടും തിരിയാത്ത ആ കുട്ടി മൊഴിയും നൽകി. കേസിൻറ വിചാരണ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ഇരക്ക് വീട്ടിൽ പോകാൻ അനുമതി നൽകുന്ന ഏർപ്പാടുമുണ്ട്. വീട്ടുകാരാണ് ഇല്ലാത്ത കാരണം പറഞ്ഞ് കുട്ടിയെ വീട്ടിലേക്കയക്കാൻ ജില്ല ശിശു ക്ഷേമ സമിതിയിൽ അപേക്ഷ നൽകുന്നത്. കുട്ടിക്ക് സമ്മതമില്ലെങ്കിലും അനുമതി നൽകും. കുട്ടി വിട്ടിലെത്തുേമ്പാൾ സ്വീകരിക്കാൻ പ്രതിയുണ്ടാകുമെന്നതാണ് അവസ്ഥ. മൊഴി ഏങ്ങനെ പറയണമെന്നൊക്കെ പഠിപ്പിക്കാൻ ആളെത്തും. വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങിയ സംഭവങ്ങളുമുണ്ട്. ഇതിനൊക്കെ വീട്ടുകാരുടെ പിന്തുണയും. പാവം കുട്ടി അവൾക്ക് എന്ത് ചെയ്യാനാകും. ഇത്തരത്തിലെ ഒേട്ടറെ സംഭവങ്ങൾ ചുണ്ടിക്കാട്ടാനുണ്ട്. പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയാനും ഇത് കാരണമാകുന്നു. നാല്വർഷത്തെ കണക്കനുസരിച്ച് 70ശതമാനം കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നു. ഏഴ് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്.
മൂന്ന്
ജില്ലകളിലെ ശിശുക്ഷേമ സമിതിക്ക് കാര്യമായ പങ്കാണ് വഹിക്കാനുള്ളത്. പീഡനത്തിനിരയാകുന്ന കുട്ടികളുടെ സംരക്ഷണം യഥാർഥത്തിൽ സി.ഡബ്ളിയു.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശിശുക്ഷേമ സമിതികൾക്കാണ്. കുട്ടികളെ ആദ്യം ഹാജരാക്കുന്നതും തുടർന്ന് കേസ് കോടതിയിൽ എത്തിയാലും നിരീക്ഷണമടക്കം എല്ലാകാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ഇൗ സമിതികൾ. ചൈൽഡ് ലൈനുകളിൽ ലഭിക്കുന്ന പരാതികളും ഇൗ സമിതിക്ക് എത്തും. എന്നാൽ, അത്ര സുഖകരമല്ല ഇൗ സമിതികളുടെ പ്രവർത്തനങ്ങളെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ. അഥവാ ശിശുസൗഹൃദമല്ല. സമിതികൾക്കായി സർക്കാർ 18 ഇന പ്രോേട്ടാക്കോൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമിതിയംഗങ്ങളുെട ക്വാറം, ഹാജർ എന്നിവയൊക്കെ അതിൽ പറയുന്നു. പക്ഷെ, എവിടെയൊക്കെയോ പിഴക്കുന്നു. രാഷ്ട്രിയ പാർട്ടികളുടെ പ്രതിനിധികളാണ് ശിശുക്ഷേമ സമിതികളിൽ എത്തുന്നത്. ഇവരിൽ ഭൂരിഭാഗവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരല്ല. ഒാർഫനേജുകൾ നടത്തിയിരുന്നവരും മറ്റുമാണ് അംഗങ്ങളായി എത്തുന്നത്. ബാലാവകാശ കമ്മിഷൻറ സ്ഥിതിയും അങ്ങനെ തന്നെ. മുമ്പ് ജില്ല ശിശു ക്ഷേമ സമിതികളിൽ അംഗമായിരുന്നവർ ബാലാവകാശ കമ്മീഷനിൽ എത്തി.
അടുത്ത് കാലത്ത് ഇൗ സമിതികളിലെ ഒരംഗം സംരക്ഷണ കേന്ദ്രത്തിലത്തിയത് എല്ലാവർക്കുമുള്ള ബൈബിളുമായാണ്. അതറിഞ്ഞ മറ്റൊരു അംഗം അതേ കേന്ദ്രത്തിലെത്തി കുട്ടികളുമായി ക്ഷേത്രത്തിൽ പോയി. അമ്പലവും പള്ളിയും ഞങ്ങള രക്ഷിച്ചില്ലെന്ന കുട്ടികളുടെ നിലപാടായിരുന്നു ചിന്തനീയം.മറ്റൊരു ജില്ലയിൽ ശിശുക്ഷേമ സമിതിയിലെ ഒരംഗം ഗർഭഛിത്രത്തിന് അനുമതി നൽകിയിരുന്നില്ല. വിശ്വാസപരമായി കഴിയില്ലെന്നതായിരുന്നു കാരണം.മതത്തിന് അതീതമാകണമെന്ന പ്രോേട്ടാേക്കാളാണ് ലംഘിക്കപ്പെട്ടത്. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഇതര സംഘടനകൾക്ക് സംരക്ഷണ കേന്ദ്രം അനുവദിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ, വകുപ്പിൻറ തലപ്പത്ത് എത്തുന്നവരുടെ മതവും ജാതിയും ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കുന്നതിനും ഘടകമാണ്. ജില്ലാതല ശിശുക്ഷേമ സമിതികളിൽ കടന്ന്കൂടാൻ വലിയ മൽസരമാണ് നടക്കുന്നത്. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ അംഗങ്ങളാകാൻ പാടില്ലെന്നായിരുന്നു ആദ്യ നിബന്ധന. എന്നാൽ, ബാലനിതി നീയമം വന്നേതാടെ ഇതിൽ ഇളവ് വന്നു. അേതാടെ അത് പിടിവള്ളിയാക്കി പലരും. സത്യത്തിൽ ജില്ലാതല ശിശു ക്ഷേമ സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സോഷ്യൽ ആഡിറ്റ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇടുക്കി ജില്ലയിലൊരിടത്ത് കുരുമുളക് മോഷണം പതിവായി. നാട്ടുകാർ ഉണർന്നിരുന്നു. കള്ളനെ കിട്ടിയില്ല. പകരം മകനെ കിട്ടി. അവനിപ്പോൾ സംരക്ഷണ കേന്ദ്രത്തിലെ സെല്ലിലാണ്. പഴയ ദുർഗണ പരിഹാര പാഠശാലയുടെ മറ്റൊരു രൂപമായി ആൺകുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്. ഒരുതരത്തിലും സൗഹൃദാന്തരീക്ഷമല്ല. ജീവനക്കാർക്ക് പരിശീലനവും ലഭിച്ചിട്ടില്ല. ഇരകളായ നിരവധി കുട്ടികൾ 18 വയസ് കഴിഞ്ഞിട്ടും പോകാൻ ഇടമില്ലാത്തതിനാൽ, അഥവാ കുടുംബാന്തരീക്ഷത്തിലേക്ക് പോകാൻ താൽപര്യമില്ലാത്തതിനാൽ മഹിള സമഖ്യയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്നു. ഇവരിൽ ഒരാൾ അഭിഭാഷകയാണ്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്നവരുമുണ്ട്. 18 കഴിഞ്ഞവരെ വീട്ടിലേക്ക് മടക്കി വിടണമെന്ന പുതിയ ഉത്തരവ് ഇവർക്ക് മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്.
18 വയസ് കഴിഞ്ഞവരെ കാസറഗോഡ് ജില്ല സമിതി നിർഭയ കേന്ദ്രങ്ങളിൽ നിന്നും മടക്കി. ഇവരിൽ നാല് പേർ വീണ്ടും ഗർഭിണികളായി. മലപ്പുറത്തും പാലക്കാടും ജില്ല ശിശുക്ഷേമ സമിതി വിട്ടയച്ച 18കഴിഞ്ഞ പെൺകുട്ടികൾ വീണ്ടും ഗർഭിണിയായി. ഒരിക്കൽ പീഡനത്തിനിരയായവേരാടുള്ള സമൂഹത്തിൻറ കാഴ്ചപ്പാടാണ് വ്യക്തമാകുന്നത്. മടങ്ങാൻ ഇടമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പദ്ധതി വേണം. താൽപര്യമുള്ളവർക്ക് വിദ്യാഭ്യാസവും നൽകണം. കാരണം, ഇൗ ഇരകളുെട ജീവിതം േപാരാട്ടത്തിൻറതാണ്. സംരക്ഷകരാൽ പീഡിപ്പിക്കപ്പെട്ട് ഗർഭം ധരിക്കേണ്ടി വന്ന കുട്ടികളുടെ പേരാട്ടം. അവർ രക്ത ബന്ധം മറന്നാണ് പോരാടുന്നത്. അത്തരക്കാർക്ക് സംരക്ഷണം നൽകാൻ സമുഹത്തിന് ബാധ്യതയില്ലേ? എല്ലാം മറന്ന് പുതു ജീവതത്തിലേക്ക് മടങ്ങി വരുന്ന കുട്ടികൾ 18 കഴിഞ്ഞ് പീഡനത്തിന് ഇരയായ അതേ അന്തരീക്ഷത്തിലേക്ക് മടങ്ങിപോയാൽ എന്താകും അവസ്ഥ.
പട്ടികവിഭാഗം കുട്ടികളാണ് പീഡനത്തിന് ഇരയാകുന്നവരിൽ ഏറെയും. അടുത്തകാലത്ത് നടന്ന സർവേ പ്രകാരം പീഡനത്തിന് ഇരയാകുന്നവരിൽ പട്ടികജാതി വിഭാഗത്തിലെ കുട്ടികൾ 25ശതമാനമാണ്. 22 ശതമാനം പട്ടികവർഗവും 44 ശതമാനം പിന്നാക്ക വിഭാഗങ്ങളും. ജീവിത സാഹചര്യങ്ങളാണ് ഇതിന് കാരണം. മറ്റൊന്ന് തൊഴിൽ രീതിയിൽ വന്ന മാറ്റം. മുൻകാലങ്ങളിൽ കാർഷിക മേഖലയാണ് ഇത്തരക്കാർക്ക് ജോലി ഉറപ്പ് വരുത്തിയിരുന്നത്. കുട്ടികൾ സ്കുൾ വിട്ട് വിട്ടിലെത്തുേമ്പാഴെക്കും അമ്മമാരും എത്തിയിരിക്കും. ഇപ്പോൾ കാർഷിക മേഖലയിൽ േജാലിയില്ല. കടകളിലും വീടുകളിലും അമ്മമാർക്ക് ജോലി. അതൊക്കെ കഴിഞ്ഞ് വീട്ടിലെത്തുേമ്പാൾ രാത്രിയാകും. അതു വരെ പെൺകുട്ടികൾ തനിച്ച്. അത് മുതലെടുക്കാൻ കുടുംബാംഗങ്ങളും എന്നതാണ് അവസ്ഥ. ഇതിന് പുറമെയാണ് ഫോൺ സൗഹൃദം. പീഡനത്തിന് ഇരയാകുന്ന കുട്ടിയുെട പിന്നാക്കാവസ്ഥ അവളോടുള്ള സമീപനത്തിലും കാണാം. അവർ കോളണിവാസികളാണെന്ന കുറ്റപ്പെടുത്തൽ ചില സി.ഡബ്ളിയു.സി അംഗങ്ങൾ നടത്തിയത് ചുണ്ടിക്കാട്ടുന്നത് കുട്ടികൾ തന്നെ. അവളുടെ അമ്മ അങ്ങനെയാ, പിന്നെ എങ്ങനെയാ മകൾ നന്നാകുന്നതെന്ന് ചോദിക്കുന്നവരും കുറവല്ല. ജാതിയാണ് ഇതിനൊക്കെ കാരണമെന്നാണ് അത്തരക്കാരുടെ കണ്ടെത്തൽ.
നാല്
സ്കുളുകൾ തോറും കൗൺസിലർമാരെ നിയമിച്ചിടുണ്ട്. എന്നാൽ, അവിടെ വെളിപ്പെടുത്തുന്ന എല്ലാ വിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ല. അറിയുന്ന വിവരങ്ങൾ മൂടിവെക്കപ്പെടുകയാണ്. സ്കുളിെൻറ സൽേപ്പരാണ് പ്രധാന കാരണം. സ്ത്രീപക്ഷ കൗൺസലിംഗ് അല്ലെന്നതാണ് കാരണം. കണ്ണുർ ജില്ലയിലെ ഒരു സ്കുളിൽ കൗൺസലിംഗിനിടെയാണ് കുട്ടി പിഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ വീട്ടുകാരെയും പ്രതിയേയും വിളിച്ച് ചർച്ച നടത്തി പ്രശ്നം തീർത്തു. പിന്നിട് ഏങ്ങനെയോ ചൈൽഡ്ലൈൻ വഴി അറിഞ്ഞ് അന്വേഷിച്ച് എത്തിയപ്പോൾ അതൊക്കെ പറഞ്ഞ് തീർത്തല്ലോയെന്ന മറുപടി. മലപ്പുറം അരീക്കോട് 12 വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവവും കൗൺസിലിംഗിൽ പുറത്ത് വന്നതാണ്. പക്ഷെ,കേസ് ഒതുക്കി എന്ന് മാത്രമല്ല, കുട്ടിയിൽ മോഷണ കുറ്റം ആരോപിച്ചു. കള്ളിയെന്ന വിളി കേട്ട് തുടങ്ങിയതോടെയാണ് പെൺകുട്ടി തന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. പല ഏജൻസികൾ മാറി മാറി അന്വേഷിച്ചതിന് ഒടുവിൽ കേസ്എടുത്തു-രണ്ട് പ്രതികൾ. ഇതിലൊരാൾ പിടിയിലായി. ഇപ്പോൾ ഇൗ കേസിൽ വീണ്ടും അന്വേഷണം നടത്താൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിർേദശിച്ചിരിക്കുന്നു. പോക്സോ കേസുകളിൽ 40ശതമാനവും ഇരകൾ തന്നെ നേരിട്ടറിയിച്ച് കേസ്എടുത്തവയാണ്.
പീഡനത്തിന് പുറമെയാണ് അന്വേഷണമെന്ന മറ്റൊരു പീഡനം. സൂര്യനെല്ലി കേസിൽ ഇരയെ നാട് നീളെ പ്രദർശിപ്പിച്ച് തെളിവെടുത്ത് ഹൈകോടതി ഇടപ്പെടലിനെ തുടർന്നാണ് നിർത്തിയത്. അതിനാൽ ഇപ്പോൾ പരസ്യ പ്രദർശനമില്ല. പക്ഷെ, മറ്റ് രീതിയിലെ പീഡനം തുടരുന്നു. ഇതിൽ പ്രധാനമാണ് മൊഴി എടുക്കൽ. ഒാരോ ഏജൻസികളും മാറി മാറി കുട്ടിയിൽ നിന്നും മൊഴിയെടുക്കുന്നു. എന്ത്, ഏങ്ങനെ,എവിടെ വെച്ച് സംഭവിച്ചുവെന്ന് ദൃക്സാക്ഷി വിവരണം പോലെ ആവർത്തിേക്കണ്ടി വരുന്നു. കുട്ടികളുെട മാനസികാവസ്ഥയെ കുറിച്ച് മൊഴിയെടുക്കുന്നവർക്ക് ചിന്തയില്ല, ഏങ്ങനെയെങ്കിലും കേസ് അവസാനിപ്പിച്ച് പോകെട്ടയെന്നാകും അവരുടെ മനസിൽ. കണ്ണുരിൽ സ്കുൾ വിദ്യാർഥിനി പീഡനത്തിനിരയായത് 16 ഇടത്താണ്. ഇൗ 16 ഇടങ്ങളിലും കുട്ടിയെ കൊണ്ട് പോയി മെഡിക്കൽ പരിശോധാന നടത്തണമെന്നായി പൊലീസ്. പറ്റില്ലെന്ന വാശിയിൽ നിർഭയ കേന്ദ്രവും. പല സ്റ്റേഷനകളുടെയും കോടതികളുടെയും പരിധിയിലായതിനാൽ അവിടെങ്ങളിലൊക്കെ കൊണ്ട് പോയി മൊഴി എടുത്താണ് പൊലീസ് പ്രതികരിച്ചത്. ഇൗ കുട്ടിയെ സ്കുൾ യുണിഫോമിലാണ് ലോഡ്ജുകളിലൊക്കെ കൊണ്ട് നടന്നത്. സാധാരണക്കാരൻ ലോഡ്ജിലെത്തിയാൽ തിരിച്ചറിയൽരേഖയടക്കം നൽകണം.
മൊഴിയെടുക്കലും ശിശു സൗഹൃദമാകണം. ഇപ്പോൾ സിെഎ മാർക്ക് വരെ പരശീലനം നൽകാറുണ്ട്. എന്നാൽ, മൊഴിയെടുക്കുന്നത് പലപ്പോഴും വനിത സിവിൽ പൊലീസ് ആഫീസർമാക്കാണ്. പരിശീലനം വേണ്ടതും അവർക്കാണ്. താനും അമ്മയാണെന്ന ചിന്ത അവർക്കുമുണ്ടാകണം. ആവർത്തിച്ച് മൊഴിയെടുത്താലും നിസാര വകുപ്പുകൾ ചേർത്ത് കേസ് എടുക്കുന്നുവെന്നതിൻറ ഉദാഹരണമാണ് തിരുവനന്തപുരം ചാലയിൽ നിന്നുള്ളത്. ഒരാൾ അഞ്ച് കേസുകളിൽ പ്രതിയാണ്. ഇര പട്ടികജാതി സമുദായത്തിൽ നിന്നുള്ള കുട്ടിയായതിനാൽ പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം കൂടി ചേർക്കണമന്ന ആവർത്തിച്ച ആവശ്യം പൊലീസ് പരിഗണിച്ചില്ല. കേരള പൊലീസ് ആക്ട് പ്രകാരമായിരിക്കും കേസ് എടുക്കുക. പിന്നിടായിരിക്കും പോക്സോ കേസ് എടുത്തിട്ടില്ലെന്ന വിവരം അറിയുക. അപ്പോഴെക്കും അനുരഞ്ജന ചർച്ചകളും ആരംഭിച്ചിരിക്കും. വീടുകളിൽ പീഡിപ്പിക്കപ്പെടുന്ന ഇരകളെ നിർഭയ കേന്ദ്രങ്ങളിൽ അയക്കാതെ സുരക്ഷിത കേന്ദ്രത്തിേലക്ക് അയക്കാമെന്ന വകുപ്പും ചൂഷണം ചെയ്യുന്നുണ്ട്. വല്യമ്മ, ചെറിയമ്മ എന്നൊക്കെ പറഞ്ഞ് ഇരയെ അയക്കുന്നത് യഥാർഥത്തിൽ പ്രതിയുശട സംരക്ഷണത്തിലായിരിക്കും. പറവുർ പെൺവാണിഭ കേസിലെ പ്രതിയായ സ്ത്രി തിരുവനന്തപുരത്തെ നിർഭയ കേന്ദ്രത്തിൽ കഴിയുന്ന മറ്റൊരു കേസിലെ ഇരയുടെ രക്ഷിതാവായി എത്തിയ സംഭവമുണ്ട്. സംശയം തോന്നി തിരിച്ചറിയൽ രേഖകൾ ചോദിച്ചതോടെ സ്ഥലം വിട്ടു. പ്രതികൾക്ക് വേണ്ടി രാഷ്ട്രിയക്കാരടക്കം നിരവധി പേരുണ്ടാകും. പക്ഷെ, ഇരക്കൊപ്പം ആരുമില്ല. നിത്യനിദ്രയിലാണ്ടാണ് ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റികളും എന്നാണ് പരാതി നൽകിയ കൊല്ലം ജില്ലയിലെ രക്ഷിതാവ് പറഞ്ഞത്. ചൈൽഡ് ൈലനിൽ പരാതിപ്പെട്ട മുവാറ്റുപുഴ രണ്ടാർക്കരയിൽ അലക്ക് കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശിക്ക് മകളുമായി രാത്രിയിൽ നാട് വിടേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.