രാജ്യം നിർണായകഘട്ടത്തിൽ
text_fields70 വർഷം മുമ്പ് ഒരു പ്രബുദ്ധനേതൃത്വം, ഇന്ത്യയിലെ ജനങ്ങളായ നമ്മുടെ പേരിൽ, ഈ രാജ്യത്ത് ഒരു മതനിരപേക്ഷ ജനാധിപത്യര ാഷ്ട്രം സ്ഥാപിച്ചു. സ്വാതന്ത്ര്യത്തിനും പല പതിറ്റാണ്ടുകാലമായി അടിച്ചമർത്തപ്പെട്ടിരുന്ന ജനകോടികളുടെ മോചനത ്തിനുമായി പടപൊരുതിയവർ അടങ്ങുന്നതായിരുന്നു ആ നേതൃത്വം. അവർ എല്ലാ പൗരന്മാരെയും തുല്യരായി കണ്ടു. എല്ലാവർക്കും ത ുല്യ അവസരങ്ങൾ വാഗ്ദാനം ചെയ്തു.
ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ഉണ്ടായിരുന്നു. അവർ സ്വാതന്ത്ര്യസമരത്തില ോ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളിലോ പങ്കെടുത്തവരായിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് അവർ അവകാശപ് പെട്ടു. ഭരണഘടന വേണ്ടെന്നും ബി.സി.ഇ രണ്ടാം നൂറ്റാണ്ടിൽ ബൗദ്ധചക്രവർത്തിയെ കൊന്ന് അധികാരം പിടിച്ചെടുത്ത ബ്രാഹ്മ ണ സേനാപതിയുടെ കീഴിൽ ജാതിവ്യവസ്ഥ അടിച്ചേൽപിക്കാനായി എഴുതിയുണ്ടാക്കിയ മനുസ്മൃതി നടപ്പാക്കിയാൽ മതിയെന്നും അവർ വാദിച്ചു. ഏഴു പതിറ്റാണ്ടുകൾക്കുശേഷം മതനിരപേക്ഷ ചേരിയുടെ അപചയം മുതലെടുത്ത് അധികാരത്തിലേറാൻ കഴിഞ്ഞ അവരുടെ പിൻഗാമികൾ അന്ന് നടക്കാതെപോയ മോഹം എങ്ങനെയും നടപ്പാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. കുത്സിതമാർഗങ്ങളിലൂടെ ഭരണഘടനാസ്ഥാപനങ്ങളെയും അക്രമപ്രവർത്തനങ്ങളിലൂടെ ജനങ്ങളെയും കീഴ്പ്പെടുത്തി ലക്ഷ്യം നേടാമെന്ന് അവർ കരുതി. ഭയകൗടില്യ ലോഭങ്ങളുടെ പിടിയിൽപെടാത്ത ഒരു യുവ തലമുറ വളർന്നുവരുകയാണെന്ന് അവർ അറിഞ്ഞില്ല.
ആ യുവ തലമുറ രാജ്യത്തെ സഹസ്രാബ്ദങ്ങൾ പിന്നോട്ടടിക്കാനുള്ള ശ്രമം തടയാൻ മുന്നോട്ടുവന്നു. അവരെ തടയാനുള്ള ഒരു മന്ത്രവും തന്ത്രവും കൈയിലില്ലാതെ കുഴങ്ങുകയാണ് ഹിന്ദുത്വരാഷ്ട്രവാദികൾ. ജനങ്ങളെ ജാതീയമായി വിഭജിച്ചാണ് ഒരു ചെറിയ ന്യൂനപക്ഷമായ വൈദിക ബ്രാഹ്മണർ ഇന്ത്യൻ സമൂഹത്തിനുമേൽ ആധിപത്യം സ്ഥാപിച്ചത്. ആ വിഭജനം പുറത്തുനിന്ന് വന്നവർക്ക് എളുപ്പത്തിൽ രാജ്യത്തെ കീഴ്‌പ്പെടുത്താൻ സഹായകമായി. അന്ന് ജാതീയമായി ഭിന്നിപ്പിച്ചവരെ മതത്തിെൻറ പേരിൽ ഒന്നിപ്പിച്ച് മേൽക്കോയ്മ നിലനിർത്താനാണ് സമീപകാലത്തെ ശ്രമങ്ങൾ. അത് ഒരളവുവരെ വിജയിച്ചുവെന്ന് ബി.െജ.പിയുടെ വോട്ടുവിഹിതം വർധിച്ചതിൽനിന്ന് മനസ്സിലാക്കാം. ഏകദേശം 80 ശതമാനം വരുന്ന ഹിന്ദുക്കളിൽ ഭൂരിപക്ഷത്തെയും സ്വാധീനവലയത്തിലാക്കാൻ അതിന് കഴിഞ്ഞിട്ടില്ലെന്നും അത് വ്യക്തമാക്കുന്നു.
36 ശതമാനം വോട്ടുകൊണ്ട് നരേന്ദ്ര മോദി നേടിയ ജനവിധി കാലഹരണപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുകയും ഭരണത്തിൽ പങ്കാളികളാവുകയും ചെയ്തവർ വിട്ടുപിരിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളുടെ മേലും പിടിമുറുക്കിയ കക്ഷിയുടെ പിടി ഇപ്പോൾ അയഞ്ഞുകൊണ്ടിരിക്കുകയാണ്.
ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങൾ ഇപ്പോഴുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് അതിനെ തടയുന്നത് ഒരു രാഷ്ട്രീയ കൂട്ടായ്മയോ അല്ല, കക്ഷി രാഷ്ട്രീയത്തിനു പുറത്തുള്ള ഒരു ശക്തിയാണ് എന്നതാണ്. ഈ സാഹചര്യം പ്രയോജനപ്പെടുത്താനുള്ള കഴിവ് പ്രതിപക്ഷകക്ഷികൾക്കില്ല. വിശാല രാജ്യതാൽപര്യങ്ങളല്ല, സങ്കുചിത കക്ഷിതാൽപര്യങ്ങളാണ് അവയെ നയിക്കുന്നത്.
സഖ്യകക്ഷികളും ബഹുഭൂരിപക്ഷം ജനങ്ങളും പുതിയ പൗരത്വഭേദഗതി നിയമത്തിനും ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ പൗരത്വപ്പട്ടികക്കും എതിരാണെന്ന് വ്യക്തമായിട്ടും അതിൽനിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന മോദി-ഷാ നിലപാടിനെ കാണേണ്ടത് ഈ പശ്ചാത്തലത്തിലാണ്. തങ്ങൾ കടുവാപ്പുറത്താണെന്നും ഇറങ്ങിയാൽ അതിെൻറ അകത്താകുമെന്നും അവർ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് എന്തു സാഹസത്തിനും അവർ തയാറാകുമെന്നതിെൻറ സൂചകങ്ങളാണ് ഔദ്യോഗിക സംവിധാനങ്ങളുടെ ആഭിമുഖ്യത്തിൽ യു.പിയിലും ഡൽഹിയിലും ചില സർവകലാശാലകളിലും അരങ്ങേറിയ അക്രമപരമ്പരകൾ. ഫാഷിസ്റ്റ് സ്വഭാവമുള്ള ഈ പ്രവർത്തനങ്ങളുടെ ഫലമായി രാജ്യം നിർണായകമായ ഒരു ഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
പൗരത്വനിയമം പ്രധാനമായും തങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന മുസ്ലിംസമുദായത്തിെൻറ വിലയിരുത്തൽ തെറ്റല്ല. പേക്ഷ, ഭരണാധികാരികൾക്ക് ഇഷ്ടമില്ലാത്ത ഏതു വ്യക്തിയെയും ആജീവനാന്തം തടവിലാക്കാനുള്ള വകുപ്പ് അതിലുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ ജനങ്ങളെ എളുപ്പത്തിൽ ഹിന്ദുക്കളും മുസ്ലിംകളുമായി തരംതിരിക്കാമെന്ന് ബി.ജെ.പി കരുതി. എന്നാൽ, ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചുകൊണ്ട് ആ കണക്കുകൂട്ടൽ തെറ്റിച്ചു. ഈ കൂട്ടായ്മ നിലനിൽക്കേണ്ടതുണ്ട്. പ്രത്യേകസമരങ്ങളുമായി മുന്നോട്ടുപോകുന്ന കക്ഷികൾ അതിൽ ഭിന്നിപ്പുണ്ടാകുന്നത് ഹിന്ദുത്വചേരിക്ക് ഗുണംചെയ്യുമെന്ന് മറക്കരുത്.
നിരവധി സംസ്ഥാനസർക്കാറുകൾ പൗരത്വപ്പട്ടിക പദ്ധതി നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച്, സംസ്ഥാനങ്ങളെ ഒഴിവാക്കിക്കൊണ്ട്, പദ്ധതി നടപ്പാക്കും, നടപ്പാക്കാൻ വിസമ്മതിക്കുന്ന സർക്കാറുകളെ പിരിച്ചുവിടും എന്നിങ്ങനെ പരസ്പരവിരുദ്ധമായ പലതും ബി.ജെ.പി നേതാക്കൾ പറയുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടാതെ ഒരു ദേശീയ പദ്ധതിയും നടപ്പാക്കാനാവില്ല. പൊതുനിസ്സഹകരണ പരിപാടിയിലൂടെ ഈ ദുഷ്‌ടപദ്ധതിയെ പരാജയപ്പെടുത്താൻ നമ്മൾ ഇന്ത്യയിലെ ജനങ്ങൾക്കു കഴിയും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.