Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Climate India
cancel

2024 ആദ്യത്തെ ഒമ്പത് മാസത്തിലെ 93 ശതമാനം ദിവസങ്ങളിലും ഏതെങ്കിലുമൊരു അതിതീവ്ര കാലാവസ്ഥ പ്രതിഭാസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു രാജ്യത്തെ 36 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിൽ 35ലും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യക്ഷ സൂചനകൾ അടയാളപ്പെടുത്തിയ വർഷമാണിത്

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾദുരന്തത്തിന്റെ ആഘാതം ഒരു വിശദീകരണവും ആവശ്യമില്ലാത്തവിധം നേരനുഭവമായും നടുക്കുന്ന ഓർമയായും മുഴുവൻ മലയാളിയുടെയും മനസ്സിലുണ്ടാവും. ഉരുൾദുരന്തത്തിൽ ഉയിരു മാത്രം ബാക്കിയായ പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസത്തിനായുള്ള സാമ്പത്തിക സഹായത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങുമ്പോൾ നമുക്ക് മുന്നിൽ മറ്റൊരു പഠന റിപ്പോർട്ട് കൂടിയുണ്ട്: സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) പുറത്തുവിട്ട ‘ക്ലൈമറ്റ് ഇന്ത്യ 2024’ എന്ന റിപ്പോർട്ടിന്റെ രത്നച്ചുരുക്കം വയനാട് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ്. എന്നല്ല, വരാനിരിക്കുന്ന വൻ കാലാവസ്ഥ ദുരന്തങ്ങളുടെ കൃത്യമായ മുന്നറിയിപ്പുകൂടിയാണ് വയനാട് ഉരുൾദുരന്തം.

2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ, രാജ്യത്ത് റിപ്പോർട്ട് ചെയ്ത അതിതീവ്ര കാലാവസ്ഥ സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ‘ക്ലൈമറ്റ് ഇന്ത്യ 2024’. സാധാരണ പ്രകൃതിദുരന്തങ്ങളിൽനിന്ന് ഭിന്നമാണ് അതിതീവ്ര കാലാവസ്ഥ ദുരന്തങ്ങൾ. കേരളത്തിൽ മൺസൂൺ കാലത്ത് ശക്തമായ മഴമൂലമുണ്ടാകുന്ന അപകടങ്ങളെ നാം കേവല കാലാവസ്ഥ ദുരന്തമായിട്ടാണ് കണക്കാക്കുക. എന്നാൽ, കാലാവസ്ഥ മാറ്റത്തിന്റെ കൂടി ഫലമായി രൂപപ്പെടുന്ന കാലാവസ്ഥ പ്രതിഭാസങ്ങളുണ്ട്. മിന്നൽപ്രളയങ്ങളും ഉഷ്ണതരംഗങ്ങളും കാലം തെറ്റിയുള്ള ഇടിമിന്നലുകളും ചുഴലിക്കാറ്റുകളും മേഘവിസ്ഫോടനങ്ങളുമെല്ലാം അക്കൂട്ടത്തിൽപെടുന്നു. ഒമ്പത് മാസം എന്നാൽ 274 ദിവസമാണ്. ഇതിൽ 255 ദിവസവും അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി പഠനം വ്യക്തമാക്കുന്നു. 3238 മരണങ്ങളാണ് ഇക്കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. അഥവാ, പ്രതിദിനം 11 പേർ കാലാവസ്ഥ ദുരന്തങ്ങൾമൂലം രാജ്യത്ത് മരണപ്പെടുന്നു. ഏകദേശം, റോഡപകട മരണങ്ങളുടെ അത്രയും വരുമിത്. 32 ലക്ഷം ഹെക്ടറിന്റെ കൃഷിനാശവും 2024ലുണ്ടായി. 2.35 ലക്ഷം ​വീടുകൾ ​പൂർണമായോ ഭാഗികമായോ നശിച്ചു. പതിനായിരം വളർത്തുമൃഗങ്ങളും ചത്തു.

2023ൽ 241 ദിവസങ്ങളിലാണ് അതിതീവ്ര കാലാവസ്ഥ റിപ്പോർട്ട് ചെയ്തത്; മരണം 2923. അതിനുതൊട്ടു മുമ്പത്തെ വർഷം 2755 പേർ ദുരന്തത്തിൽ മരിച്ചു. രണ്ട് വർഷത്തിനിടെ കൃഷിനാശം ഇരട്ടിയുമായി. 2022ൽ 18 ലക്ഷമായിരുന്നു കൃഷിനാശം. കാലാവസ്ഥ വ്യതിയാനവുമായി പ്രത്യക്ഷത്തിൽതന്നെ ബന്ധപ്പെടുത്താവുന്ന പ്രകൃതിദുരന്തങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൃത്യമായ മുന്നറിയിപ്പാണ്.

വേ​ണം, ജാ​ഗ്ര​ത​യും പ​ഠ​ന​വും

കാ​ല​വ​സ്ഥ വ്യ​തി​യാ​നം ന​മു​ക്ക് മു​ന്നി​ലു​ള്ള പു​തി​യ യാ​ഥാ​ർ​ഥ്യ​വും വെ​ല്ലു​വി​ളി​യു​മാ​ണ്. ഇ​തി​നെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​ത് ഏ​റെ പ്ര​ധാ​ന​മാ​ണ്. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ലാ​വ​സ്ഥ​യെ മ​നു​ഷ്യ​ന് എ​ളു​പ്പ​ത്തി​ൽ മാ​റ്റി​ത്തീ​ർ​ക്കാ​നാ​വി​​ല്ല. എ​ന്നാ​ൽ, അ​തി​നെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചാ​ൽ, അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​നാ​കും. ശാ​സ്ത്ര-​സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ മാ​ർ​ഗ​വും ഇ​ന്ന് എ​ളു​പ്പ​മാ​ണ്. അ​ടു​ത്തി​ടെ ഒ​ഡി​ഷ​യി​ലു​ണ്ടാ​യ ദാ​ന ചു​ഴ​ലി​ക്കാ​റ്റി​ന്റെ കാ​ര്യം ഓ​ർ​ക്കു​ക. ചു​ഴ​ലി​ക്കാ​റ്റി​ന്റെ ഗ​തി​യും വേ​ഗ​വും ശാ​സ്ത്രീ​യ​മാ​യി തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​യി. മ​ണി​ക്കൂ​റി​ൽ 110 കി​ലോ മീ​റ്റ​ർ വേ​ഗ​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടി​ട്ടും ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. വി​പു​ല​വും ശാ​സ്ത്രീ​യ​വു​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച​തു​കൊ​ണ്ടു മാ​ത്രം സാ​ധ്യ​മാ​യ​താ​ണ് അ​ത്. സ​മാ​ന​മാ​യ പ​ഠ​ന​ങ്ങ​ൾ അ​തി​തീ​വ്ര കാ​ലാ​വ​സ്ഥ പ്ര​തി​ഭാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു മേ​ഖ​ല​ക​ളി​ലൂം ആ​വ​ശ്യ​മു​ണ്ട്.

കാ​ലാ​വ​സ്ഥാ ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്ക​ട​ലി​ൽ

മു​ണ്ട​​െക്കെ-ചൂ​ര​ൽമ​ല ദു​ര​ന്ത​മാ​ണ് ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ ഇ​ത്ര​യും മ​ര​ണം റി​​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള കാ​ര​ണ​മെ​ന്ന് ധ​രി​ച്ചെ​ങ്കി​ൽ തെ​റ്റി. വി​​​​സ്ഫോ​​​​ട​​​​ക​​​​ര​​​​മാം​​​​വി​​​​ധം ആ​​​​ർ​​​​ത്ത​​​​ല​​​​ച്ച ജ​​​​ല​​​​പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ൽ വ​യ​നാ​ട്ടി​ലെ ര​ണ്ട് ഗ്രാ​മ​ങ്ങ​ൾ ചാ​​​​ലി​​​​യാ​​​​റി​​​​ൽ പ​​​​തി​​​​ച്ച ആ ​മ​ഹാ​ദു​ര​ന്തം കേ​​​​ര​​​​ള​​​​ത്തി​​​​​ന്റെ ആ​​​​ദ്യ​​​​ത്തെ അ​​​​നു​​​​ഭ​​​​വ​​​​മ​​​​ല്ല. ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴ് വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ന​​​​മ്മു​​​​ടെ ചെ​​​​റു​​​​സം​​​​സ്ഥാ​​​​നം സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ച്ച​​​​ത് ഏ​​​​ഴ് വ​​​​ൻ പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ്. 2018ൽ 480​​​​​​ല​​​​​​ധി​​​​​​കം പേ​​​​​​രു​​​​​​ടെ മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ ക​​​​​​ലാ​​​​​​ശി​​​​​​ച്ച മ​​​​​​ഹാ​​​​​​പ്ര​​​​​​ള​​​​​​യം, 2019ൽ ​​​മ​​​​​​ല​​​​​​പ്പു​​​​​​റം ജി​​​​​​ല്ല​​​​​​യി​​​​​​ലെ ക​​​​​​വ​​​​​​ള​​​​​​പ്പാ​​​​​​റ​​​​​​യി​​​​​​ലും വ​​​​​​യ​​​​​​നാ​​​​​​ട്ടി​​​​​​ലെ പു​​​​​​ത്തു​​​​​​മ​​​​​​ല​​​​​​യി​​​​​​ലു​​​​​​മു​​​​​​ണ്ടാ​​​​​​യ ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ട​​​​​​ൽ, 2020ൽ ​​​​ഇ​​​​​​ടു​​​​​​ക്കി​​​യി​​​​​​ലെ പെ​​​​​​ട്ടി​​​​​​മു​​​​​​ടി​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ട​​​​​​ൽ, തൊ​​​​ട്ട​​​​ടു​​​​ത്ത വ​​​​ർ​​​​ഷം കോ​​​​​​ട്ട​​​​​​യം ജി​​​​​​ല്ല​​​​​​യി​​​​​​ലെ കൂ​​​​​​ട്ടി​​​​​​ക്ക​​​​​​ലും ഇ​​​​​​ടു​​​​​​ക്കി​​​​​​യി​​​​​​ലെ കൊ​​​​​​ക്ക​​​​​​യാ​​​​​റും. 2018ൽ 18 ​സം​​​സ്​​​​ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്​ പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ​​​ത്. ഹി​​​മ​​​പാ​​​ത​​​വും ഉ​​​ഷ്​​​​ണ​​​ത​​​രം​​​ഗ​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം വേ​​​റെ​​​യും പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​ണ്ടാ​​​യി. തീ​​​ർ​​​ച്ച​​​യാ​​​യും, ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​ത്തി​െ​​​ൻ​​​റ​​​യും കാ​​​ലാ​​​വ​​​സ്​​​​ഥ വ്യ​​​തി​​​യാ​​​ന​​​ത്തി​െ​​​ൻ​​​റ​​​യും അ​​​നു​​​ര​​​ണ​​​ന​​​ങ്ങ​​​ൾ ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തും ദൃ​​​ശ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ്​ ഇ​​​തെ​​​ല്ലാം വ്യ​​​ക്ത​​മാ​​​ക്കു​​​ന്ന​​​ത്. 2017ന​ു​​​ശേ​​​ഷം, ഒാ​​​രോ വ​​​ർ​​​ഷ​​​വും ഇൗ ​​​അ​​​പ​​​ക​​​ട കാ​​​ലാ​​​വ​​​സ്​​​​ഥ​​​യി​​​ൽ 2500 പേ​​​ർ​​​ക്കെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ന​​​ഷ്​​​​ട​​​മാ​​​കു​​​ന്നു​ണ്ട്; ചു​രു​ങ്ങി​യ​ത് 22 ല​​​ക്ഷം പേ​​​രെ അ​​​ത്​ നേ​​​രി​​​ട്ട്​ ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ണ​​​​മു​​​​റി​​​​യാ​​​​ത്ത ഈ ​​​​പേ​​​​മാ​​​​രി​​​​ക​ൾ ന​മ്മു​ടെ ഭൂ​​​​പ​​​​ട​​​​ങ്ങ​ളെ അ​പ്ര​ത്യ​ക്ഷ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

മാറുന്ന മൺസൂണും പുതിയ കാലാവസ്ഥ കലണ്ടറും

ക​​​​​ഴി​​​​​ഞ്ഞ 20 വ​​ർ​​ഷ​​ത്തി​​നി​​ടെ, ന​​​​​മ്മു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​സ്​​​​​​ഥ​​​​​യി​​​​​ൽ വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​ന്നതായി നിരീക്ഷിക്കപ്പെട്ടി​​​​​ട്ടു​​​​​ണ്ട്. മൺസൂൺ കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം​​​​​ത​​​​​ന്നെ മാറിയത് ശ്രദ്ധിക്കുക. ജൂ​​​​​ൺ മു​​ത​​ൽ സെ​​പ്​​​റ്റം​​ബ​​ർ വ​​രെ​​യു​​ള്ള ഇ​​ട​​വ​​പ്പാ​​തി മ​​ഴ​​യും പി​​ന്നീ​​ടു​​ള്ള​ തു​​ലാ​​വ​​ർ​​ഷ​​വു​​മെ​​ല്ലാം ഏ​​റ​​ക്കു​​റെ കൃ​​ത്യ​​മാ​​യി പ്ര​​വ​​ചി​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ൽ സ​​ന്തു​​ലി​​ത​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ 200 വ​​ർ​​ഷ​​ത്തെ ക​​ണ​​ക്ക്​ എ​​ടു​​ത്തു​​നോ​​ക്കി​​യാ​​ൽ ഇ​​തി​​ൽ വ​​ലി​​യ വ്യ​​ത്യാ​​സ​​മൊ​​ന്നും കാ​​ണാ​​ൻ ക​​ഴി​​യി​​ല്ല. ഇതിനനുസരിച്ചാണ് നാം കൃഷിയും മറ്റും ക്രമീകരിച്ചത്. എ​​ന്നാ​​ൽ, 2001നു​​ശേ​​ഷം ഇതിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇ​​പ്പോ​​ൾ ജൂ​​ൺ, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ പ​​ല​​പ്പോ​​ഴും മേ​​ഘ​​ങ്ങ​​ൾ​​പോ​​ലു​​മി​​ല്ലാ​​ത്ത തെ​​ളി​​ഞ്ഞ ആ​​കാ​​ശ​​മാ​​ണ്​; മ​​​​​ഴ കു​​​​​റ​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കേ​​​​​ണ്ട ആ​​​​​ഗ​​​​​സ്​​​​​​റ്റ്, സെ​​​​​പ്റ്റം​​​​​ബ​​​​​ർ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ മഴ കനക്കു​​ക​​യും ചെ​​യ്യു​​ന്നു. മഴവിതരണത്തിലെ ഈ അസന്തുലിതത്വമാണ് പ്ര​​ള​​യ​​ത്തി​​ന്​ വ​​ഴി​​വെ​​ക്കു​​ന്ന​​ത്. ആ​​കെ കി​​ട്ടു​​ന്ന മ​​ഴ​​യി​​ൽ കാ​​ര്യ​​മാ​​യ വ്യ​​ത്യാ​​സ​​മു​​ണ്ടാ​​വു​​ന്നി​​ല്ലെ​​ങ്കി​​ലും വി​​ത​​ര​​ണ​​ത്തി​ന്റെ തോ​​ത്​ മു​​ഴു​​വ​​നാ​​യും മാ​​റി. ഇതാണ് പ്ര​​ള​​യ​​മാ​​യും ഉ​​രു​​ൾ​​പൊ​​ട്ട​​ലാ​​യു​​മൊ​​ക്കെ മാറുന്നത്. മ​​ഴ​​യു​​ടെ വി​​ത​​ര​​ണ​ത്തി​​ലെ താളപ്പിഴ മ​​റു​​വ​​ശ​​ത്ത്​ വ​​ര​​ൾ​​ച്ച​​ക്കും കാ​​ര​​ണ​​മാ​​കു​​ന്നു. ഇ​​ത്​ കേ​​ര​​ള​​ത്തി​​ന്റെ മാത്രം കാര്യവുമല്ല. എന്തിന്, കടലിൽപോലും ഈ മാറ്റം നേരത്തെ പ്രകടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന പുതിയൊരു കാലാവസ്ഥ കലണ്ടറിലേക്ക് നാം മാറേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideClimate NewsClimate India 2024Center for Science and Environment
News Summary - Climate India 2024 released by Center for Science and Environment (CSE)
Next Story