പരാജയം തുറന്നുപറഞ്ഞ വിപ്ലവകാരി
text_fields1970ൽ കേരളത്തിലെ നക്സൽപ്രസ്ഥാനം ആദ്യഘട്ടം പിന്നിട്ടശേഷം വലിയൊരു സ്തംഭനത്തിലേക്ക് നീങ്ങിയ സമയം. ഞാനും വെള്ളത്തൂവൽ സ്റ്റീഫനുമടക്കം പ്രധാനപ്പെട്ട എല്ലാവരും അറസ്റ്റിലായി. എന്നെ പുറത്തിറക്കാനുള്ള കാര്യങ്ങൾ ജ്യേഷ്ഠൻ രാജനുമായി സംസാരിക്കാൻ പി.ടി. തോമസ് ഇടക്കിടെ െകാടുങ്ങല്ലൂരിൽ ചെന്നിരുന്നു. അന്ന് രാജനും ടി.എൻ. േജായിയും അടുപ്പക്കാരാണ്. ജോയിയുടെ കുടുംബമാണെങ്കിൽ കൊടുങ്ങല്ലൂരിലെ പേരുകേട്ട കമ്യൂണിസ്റ്റുകളുടേത്. ജോയിയുടെ അച്ഛൻ എെൻറ അധ്യാപകനുമായിരുന്നു.
രാജൻ വഴി േജായി പി.ടി. തോമസിനെ കണ്ടു. ഒരുതവണ രാജനോടൊപ്പം എന്നെ കാണാൻ തിരുവനന്തപുരത്ത് ജയിലിലും എത്തി. ആ കൂടിക്കാഴ്ചയാണ് േജായിയെ തീവ്ര ഇടതുപക്ഷത്തിലേക്കും അസാധാരണമായ വിപ്ലവ സംഘാടന മികവിലേക്കും അടുപ്പിച്ചത്. അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് അത് ജോയിയിൽ ഉണ്ടാക്കിയത്.
ജയിലിൽ കഴിയുേമ്പാൾ പുറംലോകവുമായി ബന്ധപ്പെടാൻ ഞാനുൾപ്പെടെയുള്ള സഖാക്കൾക്ക് മാർഗം കുറവായിരുന്നു. കോടതിയിൽ എത്തിക്കുേമ്പാൾ വേണ്ടപ്പെട്ടവരുമായി സെക്കൻഡുകൾ നീളുന്ന സംഭാഷണം മാത്രം. സിനിമ സംവിധായകനായിരുന്ന കെ.പി. കുമാരനുമായി എനിക്ക് അക്കാലത്ത് നല്ല സൗഹൃദമുണ്ട്. എൽ.െഎ.സിയിൽ ജോലി ചെയ്തിരുന്ന കുമാരനടക്കം ചിലർ ഞങ്ങളെ ശരിവെച്ചിരുന്നു. ജയിലിലെ ഒരു വാർഡൻ ഞങ്ങളോട് താൽപര്യം കാണിച്ചു. വാർഡൻ മുഖേന കുമാരന് കത്ത് എത്തിക്കും. അവിടെനിന്ന് േജായി ആ കത്ത് വാങ്ങും. മുണ്ടൂർ രാവുണ്ണിയും വെള്ളത്തൂവൽ സ്റ്റീഫനും വർഗീസും അടക്കമുള്ളവർ ആലോചിച്ച് ലെനിനിസ്റ്റ് സംഘടനാരീതി കെട്ടിപ്പടുക്കാനുള്ള ആലോചനകൾക്ക് വിത്തുപാകിയത് ആ കത്തുകളിലൂടെയാണ്. അതൊരു രേഖയാക്കി േജായിക്ക് കൈമാറി. സംഘടന കെട്ടിപ്പടുക്കാനുള്ള ചുമതലയും നൽകി.
ജോയിയിലെ സംഘാടകൻ രൂപപ്പെട്ട കാലമാണത്. അതുവരെ അസ്തിത്വ ദുഃഖവുമായി നടന്ന ജോയിയുടെ സ്ഥാനത്ത് പുതിയൊരു ജോയിയെ കണ്ടു. അരാജകത്വത്തിൽനിന്ന് വിപ്ലവത്തിലേക്കുള്ള അത്ഭുത പരിണാമം. തികഞ്ഞ അച്ചടക്കത്തോടെ, കേരളം മുഴുവൻ സഞ്ചരിച്ച് േജായി സംഘടനക്ക് രൂപമുണ്ടാക്കി. ആറേഴുവർഷത്തിനുശേഷം ഞാൻ ജയിലിൽനിന്ന് പുറത്തിറങ്ങുേമ്പാൾ ജോയിയിൽനിന്ന് കിട്ടിയ നിർദേശം വീട്ടിലേക്കു പോകാതെ ഒളിവിൽ പോകണം എന്നായിരുന്നു. ജ്യേഷ്ഠൻ രാജൻ എന്നെ ജയിലിൽനിന്നു കൊണ്ടുപോകാൻ വന്നിരുന്നു. നേരെ െകാണ്ടുപോയത് കോട്ടയത്ത് ജോയി ഒരുക്കിയ ഒളിത്താവളത്തിലേക്ക്. കഴിഞ്ഞദിവസം കൊടുങ്ങല്ലൂരിൽ ഒരു മുൻകാല വിപ്ലവകാരിയുടെ അനുസ്മരണ പരിപാടിയിൽ അധ്യക്ഷതവഹിച്ച ജോയി പറഞ്ഞു: ‘‘ഏഴുകൊല്ലം ജയിലിൽ കിടന്ന ആളോട് ഇറങ്ങുേമ്പാൾ വീട്ടിൽ പോകാതെ ഒളിവിൽ പോകണമെന്ന് പറഞ്ഞ ക്രൂരമായ തീരുമാനം അറിയിച്ചയാളാണ് ഞാൻ’’. 1976 ജൂൺ-ജൂലൈയിൽ അറസ്റ്റിലാവുന്നതുവരെ ജോയി അപാരമായ സംഘാടനമികവോടെ വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയി. അറസ്റ്റിലായശേഷം ജയറാം പടിക്കലിെൻറ കുപ്രസിദ്ധമായ സ്പെഷൽ സർക്യൂട്ട് ചേംബറിൽ െകാടിയമർദനമേറ്റ അഞ്ചുപേരിൽ ഒരാൾ േജായിയായിരുന്നു. ഒറ്റക്കാലുള്ള വലിയമേശയിൽ ചങ്ങലയിൽ ബന്ധിതരായി 24 മണിക്കൂറും ക്രൂര മർദനം. അക്കൂട്ടത്തിലേക്ക് ഞാൻ എത്തുന്നത് നാലുമാസംകൂടി കഴിഞ്ഞാണ്. ആ തടവുകാലമാണ് ജോയിയെ അടുത്ത പരിണാമത്തിലേക്ക് നയിച്ചത്. ‘‘ഞാനൊരു പരാജയപ്പെട്ട വിപ്ലവകാരിയാണ്. ഇനി രാഷ്ട്രീയത്തിലേക്കില്ല’’ -എന്ന് േജായി പറഞ്ഞു.
ക്രൂരമർദനത്തിനിെട പല സഖാക്കളുടെയും പേര് വെളിപ്പെടുത്തേണ്ടിവന്നതിലുള്ള കുറ്റബോധമായിരുന്നു േജായിക്ക്. ഞാനും ആ മർദനത്തെ പൂർണമായും അതിജീവിച്ചവനല്ല. എന്നാൽ, ജോയിയുടെ തീരുമാനം ഉറച്ചതായിരുന്നു. ‘‘എന്നോട് ഇനി രാഷ്ട്രീയം പറയരുത്. എന്നെ പറഞ്ഞു മാറ്റാൻ നോക്കരുത്. ഇനി എനിക്ക് ഇൗ രാഷ്ട്രീയം ചേരില്ല’’. അന്ന് ഞാൻ േജായിയോടു തർക്കിച്ചു. ‘‘പരാജയപ്പെേട്ടാ എന്ന് സ്വയം തീരുമാനിക്കേണ്ടതില്ല. നിങ്ങൾ എത്രകണ്ട് ശ്രമിച്ചു എന്നതാണ് പ്രധാനം. നിങ്ങളുെട മാനദണ്ഡംവെച്ച് പരിശോധിച്ചാൽ ഞാൻ പരാജിതനാണെന്ന് സമ്മതിക്കേണ്ടിവരും. ഞാൻ മാത്രമല്ല, എല്ലാ സഖാക്കളുമതേ’’. എെൻറ വാക്കുകൾ കേട്ടുവെന്നു മാത്രം, ജോയിയുടെ തീരുമാനം മാറിയില്ല.
പല കേസുകളുള്ളതിനാൽ പലപ്പോഴും പല ജില്ലകളിലെ ജയിലിലേക്ക് യാത്ര പതിവായിരുന്നു. ഞാനന്ന് സജീവ വിപ്ലവകാരിയാണ്. അടിയന്തരാവസ്ഥ ഒരിക്കലും പിൻവലിക്കാൻ േപാകുന്നില്ലെന്നും പുറത്തിറങ്ങണമെങ്കിൽ ജയിൽ ചാടുകയല്ലാതെ നിർവാഹമില്ലെന്നുമുള്ള ചിന്ത ഞങ്ങളിൽ ശക്തമായി. ൈവകീട്ട് കണ്ണൂരിൽനിന്ന് പുറപ്പെട്ടാൽ രാത്രി ഏതെങ്കിലും ജില്ലയിലെ െപാലീസ് ലോക്കപ്പിൽ പാർപ്പിച്ച് പിറ്റേന്ന് ആലപ്പുഴയിലോ എറണാകുളത്തോ കോടതിയിൽ എത്തുന്ന യാത്രകൾ. കൂടെ വരുന്ന പൊലീസുകാരിൽ അധികവും സഹൃദയരാണ്. എെൻറ പുസ്തകം വായിച്ചവരും കൂട്ടത്തിലുണ്ട്. യാത്രക്കിടയിൽ മൂത്രമൊഴിക്കണമെന്നു പറഞ്ഞാൽ വിലങ്ങ് മാറ്റിത്തരുന്നവർ. അതൊരു അവസരമാക്കാൻ ഞങ്ങൾ; േജായി ഒഴികെയുള്ളവർ തീരുമാനിച്ചു. മലപ്പുറത്തുവെച്ച് ഞങ്ങൾ ഒാടിരക്ഷപ്പെടാൻ ശ്രമിച്ചു. ഏറ്റവുമധികം ഒാടിയത് ഞാനാണ്, ഒരു കിലോമീറ്ററോളം. പക്ഷേ, എെൻറ ആരാധകനായ പൊലീസുകാരന് എന്നേക്കാൾ വേഗതയുണ്ടായിരുന്നു. അന്ന് ജോയി മാത്രം ഒാടിയില്ല. ഞങ്ങൾ പിടിക്കപ്പെട്ടപ്പോൾ ‘ഇപ്പോൾ എന്തായി’ എന്ന ഭാവത്തിൽ ജോയി.
1979ലാണ് ജോയി ജയിൽമോചിതനായത്. നിരന്തര മർദനത്തിൽ ശരീരത്തിന് സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. വീട്ടിൽ താമസമാക്കാതെ കിട്ടിയ ഒാഹരിയിൽ ഒരു ഭാഗം ഉപയോഗിച്ച് ‘സൂര്യകാന്തി’ ബുക്ക്സ്റ്റാൾ തുടങ്ങി. ബുക്ക്സ്റ്റാൾ ക്രമേണ ക്ഷയിച്ചു. എന്നാൽ, കേരളത്തിലെ പഴയ വിപ്ലവകാരികളുടെ കൂടിച്ചേരലിെൻറ ഇടമായി ‘സൂര്യകാന്തി’ മാറി. ഞങ്ങളുടെ വിപ്ലവത്തെ േജായി എതിർത്തില്ല. സി.പി.എമ്മുമായി, പ്രത്യേകിച്ച് സി.െഎ.ടി.യുവുമായി സഹകരിച്ച് പ്രവർത്തിച്ചു. പല തൊഴിൽപ്രശ്നങ്ങളിലും ഇടപെട്ടു. അതേസമയം, നേതൃനിരയിലേക്ക് ഉയരാൻ ശ്രമിച്ചതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.