മുസ്ലിംകൾ തീർക്കേണ്ട പരാതികൾ
text_fieldsമുസ്ലിംസംഘടനകളെക്കുറിച്ചുള്ള മറ്റൊരു പരാതി മറ്റു മതസ്ഥരോടെല്ലാം പാൽപ്പുഞ്ചിരി തൂകി നിൽക്കുമെങ്കിലും ഇേൻറണൽ ക്രിട്ടിക്കുകളെ അവർ കിരാതമായി നേരിടും എന്നതാണ്. ‘രാമനുണ്ണീ, നിങ്ങൾക്കൊരിക്കലും ഇവന്മാരുടെ തനിസ്വരൂപം മനസ്സിലാവില്ല, കാരണം നിങ്ങൾ രാമനുണ്ണിയാണ്, അഹമ്മദുണ്ണിയല്ല’ എന്ന് പല മുസ്ലിം സുഹൃത്തുക്കളും രഹസ്യമായി മന്ത്രിക്കാറുണ്ട്. അപ്രമാദിത്വശാഠ്യങ്ങൾ വെടിയുക, എല്ലാം ശരിയാക്കിക്കളയാം എന്ന് വാശിപിടിക്കാതെ കുറെയെല്ലാം ദൈവത്തെ ഏൽപിക്കുക, ഇസ്ലാമിെൻറ സ്ത്രീവായനകൾക്ക് ചെവികൊടുക്കുക, കാലത്തിനൊത്ത് സ്വയം നവീകരിക്കുക– ഇതെല്ലാമാണ് ഇക്കാര്യത്തിൽ അഭ്യർഥിക്കാനുള്ളത്.
മുസ്ലിംദ്വേഷം വളർത്തണം എന്ന ദുഷ്ടലാക്കുള്ളവരെ നേരെയാക്കിക്കളയാമെന്നത് വ്യാമോഹമാണ്. എന്നാലും ചില ‘വിസ്പറിങ് കാംപയിനു’കളെക്കുറിച്ച് മുസ്ലിംസംഘടനകൾ ബോധവാന്മാരാകുന്നത് നല്ലതാണ്. എെൻറ സ്വന്തം ജില്ലയായ മലപ്പുറം പാകിസ്താെൻറ തലസ്ഥാനമായും ഇസ്ലാം ഭീകരവാദത്തിെൻറ ഈറ്റില്ലമായും പരാമർശിക്കപ്പെടാറുണ്ടല്ലോ. അതെല്ലാം അസംബന്ധവും അവാസ്തവവുമാണ്. എന്നാൽ, അപകടകരമായ അർധസത്യസൃഷ്ടിക്കുവേണ്ടി ചില വാസ്തവങ്ങളും ഇതോടു ചേർത്തുവെക്കും. നോമ്പ് കാലമായാൽ മലപ്പുറം ജില്ലയിൽ ചുട്ടവെള്ളം കിട്ടില്ല എന്നതാണ് അതിലൊന്ന്. ജില്ലയിലെ ഭൂരിപക്ഷം ഹോട്ടലുകളും നടത്തുന്നത് മുസ്ലിംകളായതിനാൽ റമദാൻ മാസത്തിൽ 95 ശതമാനവും അടഞ്ഞുകിടക്കും എന്നത് സത്യം. അതോടൊപ്പം ഹോട്ടലുകൾ തുറക്കാൻ സമ്മതിക്കില്ലെന്നും നോമ്പുകാലത്ത് തുറക്കില്ലെന്ന കരാറിൽ മാത്രമേ ജില്ലയിൽ ഹോട്ടൽസ്ഥലം അനുവദിക്കൂ എന്നും ബേക്കറിയിൽനിന്ന് സാധനം വാങ്ങാമെന്നല്ലാതെ അവിടെ വെച്ച് കഴിച്ചാൽ തടികേടാകുമെന്നുമെല്ലാം ആരോപണങ്ങളുണ്ട്.
ആരോപണങ്ങൾ തെറ്റോ ശരിയോ ആയിരിക്കാം. എന്നാൽ, ഈ പ്രശ്നത്തെ മറ്റൊരു തരത്തിൽ അഭിമുഖീകരിച്ചുകൂടേ? അവശർക്കും രോഗികൾക്കും കുഞ്ഞുങ്ങൾക്കും യാത്രികർക്കുമൊന്നും ഇസ്ലാം തത്ത്വപ്രകാരം നോമ്പെടുക്കേണ്ടതില്ല. മറ്റ് മതസ്ഥർ നോമ്പെടുക്കണമെന്ന് നിർബന്ധം പിടിക്കുന്നുമില്ല. പുതിയ കാലത്ത് യാത്രികരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. വ്യത്യസ്ത മതസ്ഥർ ഒത്തുചേരേണ്ട പൊതു ഇടങ്ങളും ഇരട്ടിക്കയാണ്. ഈ അവസ്ഥയിൽ റമദാനിൽ നോമ്പില്ലാത്തവരുടെ ആഹാരാവകാശം സംരക്ഷിക്കാൻ മലപ്പുറം ജില്ലയിൽ ചില സംരംഭങ്ങൾ തുടങ്ങേണ്ടതില്ലേ?
മറ്റ് ഇന്ത്യൻ സ്റ്റേറ്റുകളിൽ ഉള്ളതിനേക്കാൾ നിലയും വിലയും കേരള മുസ്ലിമിന് പ്രദാനംചെയ്തത് മലയാളഭാഷയും സാഹിത്യവുമാണ്. ന്യൂനപക്ഷങ്ങൾ മറ്റൊരു ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അവർ പീഡിതരും പാർശ്വവത്കൃതരുമാണ്. അതിനാൽ, മലയാളഭാഷയോട് സ്നേഹാധിക്യം കാണിക്കേണ്ടത് മുസ്ലിംകളാണ്. ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗമെന്ന വചനം മാതൃഭാഷക്ക് കൂടി ബാധകമായിരിക്കുമെന്ന് തോന്നുന്നു. കേരളമുസ്ലിമിന് തീർച്ചയായും മലയാളത്തിെൻറ കാൽക്കീഴിൽക്കൂടിയാണ് സ്വർഗം. ഈ സത്യത്തിെൻറ അബോധസ്വാധീനത്താലാകാം കാക്കത്തൊള്ളായിരം മലയാളപ്രസിദ്ധീകരണങ്ങൾ മുസ്ലിംകൾ പുറത്തിറക്കുന്നത്. എന്നാൽ, സംഘടനകളുടെ ഔേദ്യാഗിക േശ്രണികളിൽ കയറുമ്പോഴേക്ക് മാതൃഭാഷാകാര്യങ്ങളിൽ എന്തോ ആന്ധ്യം നിങ്ങളെ ബാധിക്കുന്നുണ്ട്. എന്തെല്ലാമോ നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴങ്ങി, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മറ്റുമായിരിക്കാം, മലയാളത്തിെൻറ രണ്ടുംകൽപിച്ച പ്രചാരണത്തിന് നിങ്ങൾ ഉടന്തടിച്ച് നിൽക്കുന്നു. ഈ നന്ദികേട്, അരാഷ്ട്രീയത അടിയന്തരമായി തിരുത്തുക തന്നെ വേണം.
എലീറ്റ് മുസ്ലിംകളെ എനിക്ക് ഉൾഭയമാണ്. ഇസ്ലാമിനെക്കുറിച്ചൊക്കെ വലിയ വായിൽ സംസാരിക്കുമെങ്കിലും മതസ്വത്വത്തെ അതിശയിക്കുന്ന വർഗസ്വഭാവം നിങ്ങൾ പലപ്പോഴും പ്രദർശിപ്പിക്കും. ഹിന്ദുവർഗീയവാദികളും മുസ്ലിം തീവ്രവാദികളുമായി തരംപോലെ കൂട്ടുകൂടുന്നവരുണ്ട്. വ്യാവഹാരിക രംഗത്തെ മത്സരബുദ്ധി വെച്ച് സഹമതസ്ഥരുമായി ചൊറിയാൻ നിൽക്കുന്നവരുണ്ട്. നിങ്ങളുടെ ഏകാദശിനോൽമ്പ് എന്ത് നോമ്പാണ്, നിങ്ങളുടെ വിഷു എന്ത് ആഘോഷമാണ് തുടങ്ങിയ പരാമർശങ്ങൾ വിദ്യാസമ്പന്നരായ മുസ്ലിംകളിൽ നിന്നാണ് ചിലപ്പോഴെങ്കിലും പുറത്ത് വരാറുള്ളത്. നിങ്ങളെ മുന്നിൽ കണ്ടായിരിക്കണം വെറുതെ വായിച്ചാൽ പോര ദൈവത്തിെൻറ നാമത്തിൽ തന്നെ (മൂല്യപ്രതിബദ്ധമായി) എന്ന് വിശുദ്ധ ഖുർആൻ പ്രത്യേകം സൂക്തപ്പെടുത്തിയത്.
കൊളോണിയൽ വിദ്യാഭ്യാസത്തിെൻറ പരിമിതികളെ തിരിച്ചറിഞ്ഞ് സ്വയം വിമോചിതരാകാൻ ശ്രമിക്കുന്ന മുസ്ലിംകളിലെ വിദ്യാസമ്പന്നരിലാണ് ഞാൻ പ്രതീക്ഷയർപ്പിക്കുന്നത്. കാലത്തിനനുസരിച്ച ഇസ്ലാമിക പാഠസൃഷ്ടി, യാഥാസ്ഥിതികതയോടും യാന്ത്രികയുക്തിയോടും പോരാട്ടം എന്നതെല്ലാം നിങ്ങളുടെ ഉത്തരവാദിത്തമാണ്.
പ്രസ്ഥാനങ്ങളുടെയോ സംഘടനകളുടെയോ ആശയത്തൊഴുത്ത് വെടിഞ്ഞ് എല്ലാവർക്കും വേണ്ടിയുള്ള ഇസ്ലാമിക വായനകൾ ഉൽപാദിപ്പിക്കേണ്ടത് നിങ്ങൾ തന്നെ. ‘ദൈവത്തിെൻറ പുസ്തകം’ എന്ന നോവലിൽ ഞാൻ കാരുണ്യത്തിെൻറ ദൈവദൂതനായി മുഹമ്മദ് നബിയെ ചിത്രീകരിച്ചപ്പോൾ പല മുസ്ലിം പ്രസ്ഥാന നേതാക്കളും പറഞ്ഞു ഇത്തരം സംരംഭങ്ങൾ വളരെ മുമ്പു തന്നെ തുടങ്ങേണ്ടതായിരുന്നുവെന്ന്. നബിജീവിതം വേണ്ടവണ്ണം സാഹിത്യത്തിൽ വരാത്തതിെൻറ ഹേതുക്കൾ കണ്ടുപിടിച്ച് അതിനെതിരായ ആശയപ്രപഞ്ചം രൂപവത്കരിക്കേണ്ടത് മുസ്ലിംകളിലെ വിമോചിതമനസ്കരായ നിങ്ങളാണ്. ഓരോ ചലനവും ഓരോ തത്ത്വപ്രഖ്യാപനങ്ങളാക്കി മാറ്റിയ ആ സഞ്ചരിക്കുന്ന വേദഗ്രന്ഥത്തിെൻറ അദ്ഭുതജീവിതം നിഷ്കളങ്കമായി സ്വാംശീകരിക്കുക എന്ന എളുപ്പവഴി മുന്നിലുള്ളപ്പോൾ എന്തിനാണ് മുസ്ലിംകൾ കർമശാസ്ത്രസിദ്ധാന്തങ്ങളുടെ കഠോരതകളിൽ തലയിട്ടടിച്ച് ചാവുന്നത്?!
മുസ്ലിം തീവ്രവാദികളോട്
അവസാനമായി ബുദ്ധിയുണർത്താനുള്ളത് മുസ്ലിംകളിലെ തീവ്രവാദികളോടാണ്. മനുഷ്യെൻറയും മനുഷ്യജീവനത്തിെൻറയും സൃഷ്ടിപ്പ് തന്നെ എല്ലാ ’അതി’കളേയും വർജിച്ചുകാണ്ടാണല്ലോ. അതിതാപം വയ്യ, അതിശൈത്യം വയ്യ, അമിതാഹാരം പാടില്ല, പോഷണക്കുറവും അരുത്... ഈ പ്രാഥമിക നിയമങ്ങൾ മൊത്തം ജീവിതാവസ്ഥക്കും ബാധകമാക്കിയാണ് ഇസ്ലാം സമതുലിതമായിരിക്കുന്നത്. അതിനാൽ, അനൗചിത്യപൂർവം അക്ഷരവായന നടത്തി നിങ്ങൾ പോറ്റുന്ന തീവ്രവാദങ്ങളെല്ലാം ഇസ്ലാമിെൻറ ആത്്മത്തെ കളങ്കപ്പെടുത്തും. പ്രതികാരം, അഭിപ്രായധ്വംസനം, നിയമം ൈകയിലെടുക്കൽ, സാമൂഹികജീവിതത്തിൽനിന്ന് പലായനം, ചാവേർ ആക്രമണം തുടങ്ങി ഐ.എസിെൻറ കൊടുംക്രൂരതകൾ വരെ റസൂലിനോടും ഇസ്ലാമിനോടും ചെയ്യുന്ന പാതകങ്ങളാണ്. ആത്മശൂന്യരായ പദാർഥവാദികൾ അവലംബിക്കാറുള്ള ആയുധപ്രയോഗമാണ് അവരുടെ മുഖമുദ്ര എന്നതുതന്നെ ഐ.എസിെൻറ മതവിരുദ്ധത വ്യക്തമാക്കുന്നു.
ഇത്തരക്കാരുടെ സ്വർഗരാജ്യവാഗ്ദാനങ്ങളിൽ കുടുങ്ങി നരകത്തിലേക്ക് ചാവേറുകളെ റിക്രൂട്ട് ചെയ്യുന്ന നൂറുപേരെങ്കിലും ഇന്ന് നമ്മുടെ നാട്ടിലുമുണ്ട്. രാജ്യത്തെ കോടിക്കണക്കിന് മുസ്ലിംകളുടെ ജീവിതമിട്ടാണ് നിങ്ങൾ പന്താടുന്നത്. മതജീവിതത്തിന് സ്വന്തം രാജ്യം യോഗ്യമല്ലെന്ന് ആക്ഷേപിച്ച് ഇന്ത്യൻ മുസ്ലിംകളുടെ വേരറുത്ത് പലായനത്തിന് േപ്രരിപ്പിക്കുന്ന നിങ്ങൾക്ക് സൈനുദ്ദീൻ മഖ്ദൂം, വക്കം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ, വെളിയങ്കോട് ഉമർ ഖാദി തുടങ്ങിയ പുണ്യാത്്മാക്കളെപ്പറ്റി എന്തെങ്കിലും അറിയുമോ? സ്വന്തം രക്തവും ജീവനും നൽകി അവർ സാമ്രാജ്യത്വശക്തികളിൽനിന്ന് പിടിച്ചുവാങ്ങിയ നാടിനെയാണ് ഇന്ന് വലിച്ചെറിയാൻ നിങ്ങൾ മുസ്ലിംകളോട് ആഹ്വാനം ചെയ്യുന്നത്. ദൈവത്തോടോ ദൈവദൂതരോടോ കുഞ്ഞുകുട്ടികളോടോ പ്രകൃതിയോടോ ഒരിറ്റ് സ്നേഹം സൂക്ഷിക്കാത്തതാണ് മതത്തിെൻറ തീവ്രവാദവായന. അത് ചെയ്യുന്നവരും അതിന് വളംവെച്ച് കൊടുക്കുന്നവരും പ്രവാചകപ്രജ്ഞക്ക് മുന്നിൽ കടുത്ത അപരാധികളായിരിക്കും.
ഹിന്ദുക്കളോടും മുസ്ലിംകളോടും സംസാരിക്കുന്ന പ്രബന്ധം മറ്റ് മതസ്ഥരെ അഭിസംബോധന ചെയ്യാത്തതെന്തെന്ന് പലരും ചിന്തിച്ചിരിക്കും. മുസ്ലിംകളോട് പറഞ്ഞ കാര്യങ്ങൾ ഈഷൽഭേദങ്ങളോടെ മറ്റ് ന്യൂനപക്ഷങ്ങൾക്കും ബാധകമാണ്. പ്രാതിനിധ്യ സൗകര്യത്തിനായി ജനസംഖ്യയിൽ രണ്ടാമതുള്ള മതത്തെ തെരഞ്ഞെടുത്തെന്ന് മാത്രം. ഒരിക്കലും വാദിച്ച് ജയിക്കാനല്ല പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഇത്രത്തോളം സംസാരിച്ചത്. പറഞ്ഞതെല്ലാം തെറ്റാണെന്ന് സ്ഥാപിച്ച് നിങ്ങൾ എന്നെ തോൽപിച്ചു കൊള്ളൂ. ദയവുചെയ്ത് കൊല്ലരുത്. വേണം, നമുക്ക് ജീവിക്കണം. നമ്മുടെ രാജ്യത്തിനും ജീവിക്കണം.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.