കോൺഗ്രസും ബി.ജെ.പിയും മുസ്ലിംകളും
text_fields1977ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി ജയിച്ചിരുന്നെങ്കിൽ അത് അടിയന്തരാവസ്ഥക്ക് ലഭിക്കുന്ന ജനങ്ങളുടെ അ ംഗീകാരമാകുമായിരുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ ഇതുമാ യി അതിനെ എങ്ങനെ തുലനപ്പെടുത്താൻ കഴിയും. മോദിയുടെ ബാക്കിപത്രം പരാജയങ്ങളുടെ പട്ടികയാണ്. സമ്പദ് മേഖലയുടെ തകർ ച്ച, കർഷക ദുരിതം, കടുത്ത തൊഴിലില്ലായ്മ, നോട്ടുനിരോധനം എന്ന പേടിസ്വപ്നം, ജി.എസ്.ടി, പൊതുസ്ഥാപനങ്ങളെ ഞെക് കിക്കൊല്ലൽ എന്നിങ്ങനെ ഇത് നീളുന്നു.
മോദിയുടെ ഭരണത്തിൽ സാമുദായിക ധ്രുവീകരണത്തിനായി കൊണ്ടുപിടിച്ച ശ് രമങ്ങൾ നടക്കുന്നത് ഇതിനെക്കാളെല്ലാം ഭീകരമാണ്. അവയാകെട്ട, കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുമില്ല. ഗോഹത്യയുടെ പ േരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ, ദലിത് കൂട്ടക്കൊല, ലവ് ജിഹാദിെൻറ പേരിൽ മുസ്ലിംകളും ദലിതുകളും നേരിടുന്ന പീഡനം, വിചാരണയില്ലാതെ മുസ്ലിംകളെ ജയിലിൽ പാർപ്പിക്കൽ തുടങ്ങി ഇൗ പട്ടികയും നീളുന്നു.
വെറുപ്പിെൻറയും പ്ര തികാരത്തിെൻറയും ചേരുവകളായിരുന്നില്ല രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച ഘടകങ്ങളുടെ പ്രചോദനം. കിഴക ്കിെൻറയും പടിഞ്ഞാറിെൻറയും ആശയങ്ങളുടെ പ്രവാഹം ഇന്ദിര ഗാന്ധിക്ക് ആഭ്യന്തരമായും വൈദേശികമായും ഏറ്റ കനത്ത പ്രഹരമായിരുന്നു.
എഴുപതുകൾ പടിഞ്ഞാറിന് നല്ല കാലമായിരുന്നില്ല എന്നോർക്കുക. ആഗോള സാഹചര്യങ്ങൾക്ക് വിരു ദ്ധമായി ഇന്ദിര കോൺഗ്രസിനെ പിളർക്കുകയും ബംഗ്ലാദേശിെൻറ വിമോചന പോരാട്ടത്തിൽ സോവിയറ്റ് യൂനിയനെ മുറുകെപ്പിടിക്കുകയും ചെയ്തു. സി.പി.െഎ നേതാവ് എസ്.എ. ഡാെങ്ക, കമ്യൂണിസ്റ്റ് അനുഭാവമുള്ള കേന്ദ്രമന്ത്രി മോഹൻ കുമാരമംഗലം, ഇടത് ചായ്വുള്ള സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പി.എൻ. ഹക്സർ തുടങ്ങിയവരായിരുന്നു ഇന്ദിരയുടെ ഉപദേശകർ. ജയപ്രകാശ് നാരായണിെൻറ 1974ലെ ബീഹാർ പ്രസ്ഥാനത്തോട് ആഗോള വലതുപക്ഷവും ഇന്ത്യയിൽ അവരെ പിന്തുണക്കുന്നവരും ചേർന്നുനിന്നു. മുതിർന്ന ആർ.എസ്.എസ് നേതാവായിരുന്ന നാനാജി ദേശ്മുഖ് ആയിരുന്നു പ്രസ്ഥാനത്തിെൻറ ബുദ്ധികേന്ദ്രം.
തനിക്കെതിരെ നിന്ന മാധ്യമങ്ങൾക്ക് ഇന്ദിര സെൻസർഷിപ് ഏർപ്പെടുത്തി. പാർലമെൻറിൽനിന്ന് അയോഗ്യയാക്കിയ അലഹബാദ് ഹൈകോടതി വിധി അവരെ ആകുലയാക്കിയില്ല. പകരം അടിയന്തരാവസ്ഥ കൊണ്ടുവരാനാണ് ഇന്ദിര നടപടിയെടുത്തത്.
1980ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ഹിന്ദുത്വത്തോട് ഇന്ദിര അൽപം രാജിയായതായി തോന്നുന്നു. സിഖ് തീവ്രവാദത്തോടുള്ള അവരുടെ വെറുപ്പ് ഇതോടൊപ്പം ചേർത്തുവായിക്കുക. 1982ലെ ജമ്മു തെരഞ്ഞെടുപ്പിൽ സാമുദായിക വികാരം തന്നെയാണ് ഇന്ദിര ഉപയോഗപ്പെടുത്തിയത്. ഇൗ അവസ്ഥയിലാണ് ഒാപറേഷൻ ബ്ലൂസ്റ്റാറിന് അവർ സന്നദ്ധയാവുന്നത്. ഒടുവിൽ ഇൗ സിഖ് വിരുദ്ധ നീക്കം അവരുടെ ജീവനെടുക്കുകയും ചെയ്തു. തുടർന്ന് 1984ലെ സിഖ് വിരുദ്ധ കലാപവും അരേങ്ങറി.
1984ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 543ൽ 414 സീറ്റുമായി രാജീവ് ഗാന്ധി അധികാരത്തിലെത്തിയതിനു പിന്നിൽ പ്രധാനമായും രണ്ടു ഘടകങ്ങളുണ്ടായിരുന്നു. ഇതിൽ ആദ്യത്തേത് ഇന്ദിര വധത്തിെൻറ സഹതാപ തരംഗംതന്നെ. രണ്ടാമത്തേത് ന്യൂനപക്ഷങ്ങൾക്കെതിരായ ഹിന്ദു ഏകീകരണമാണ്. കോൺഗ്രസ് സെക്രട്ടറിയും നല്ല സുഹൃത്തുമായിരുന്ന വി.എൻ. ഗാഡ്ഗിലിൽനിന്നാണ് ഇതേക്കുറിച്ച് ഞാൻ ആദ്യമായി അറിഞ്ഞത്. മുസ്ലിം പ്രീണനം എന്ന വികാരം ഹിന്ദുക്കളിൽ വർധിച്ചുവരുകയായിരുന്നു.
അതേസമയം, മുസ്ലിംകളെ രാജ്യത്ത് എത്രമാത്രം പ്രീണിപ്പിക്കുന്നുണ്ടെന്ന് 2009ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് വ്യക്തമാവും. എന്തൊക്കെയായാലും ഹിന്ദുവികാരം മാനിക്കപ്പെടണമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്. ക്ഷേത്രങ്ങൾ തുറന്നുകൊടുക്കൽ, ബാബരി മസ്ജിദിൽ ശിലാന്യാസത്തിന് അനുമതി, 1989ൽ നടന്ന തെരഞ്ഞെടുപ്പിലെ വാഗ്ദാനമായ രാമരാജ്യം തുടങ്ങിയവ ഇതിെൻറ തെളിവുകളാണ്. അതായത് രാഹുൽ ഗാന്ധിയുടെ ക്ഷേത്ര രാഷ്ട്രീയം പൂർവികർ കാണിച്ച പാത തന്നെയാണ്.
1984ൽ രണ്ടു സീറ്റുകളിലൊതുങ്ങിയതിെൻറ രുചി അറിയാവുന്ന ബി.ജെ.പി ഹിന്ദു പ്ലാറ്റ്ഫോം കൈപ്പിടിയിലാക്കാനുള്ള കോൺഗ്രസിെൻറ ശ്രമത്തിൽ ആശങ്കാകുലരായിരുന്നു. അതിെൻറ ഭാഗമായിരുന്നു കടുത്ത ഹിന്ദുത്വവാദിയായിരുന്ന എൽ.കെ. അദ്വാനിയെ 1986ൽ പാർട്ടി അധ്യക്ഷ പദവി ഏൽപിച്ചത്. 1989ലെ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി വി.പി. സിങ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കി. ഇത് ഹിന്ദുക്കളിലെ ജാതി വേർതിരിവ് രൂക്ഷമാക്കി. അയോധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര മണ്ഡൽ പ്രഭാവത്തെ കുറെയൊക്കെ നിർവീര്യമാക്കി. അയോധ്യ വിഷയം ഹിന്ദു-മുസ്ലിം വിഷയമാണെന്നതിനു തർക്കമില്ലെങ്കിലും അതിനെക്കാൾ സങ്കീർണമായ മാനവും അതിനുണ്ട്.
പിന്നീട്, ഹിന്ദു ഏകീകരണത്തിന് പുതിയ സാമൂഹിക രൂപഘടനയുണ്ടാക്കുന്നതിന് ബി.ജെ.പി തന്ത്രങ്ങൾ ആവിഷ്കരിച്ചത് കാണാം. 90കളിൽ ആർ.എസ്.എസ് നേതാവ് കെ.എൻ. ഗോവിന്ദാചാര്യയാണ് ഇതിന് തുടക്കമിട്ടത്. പാർട്ടി നേതൃത്വത്തിലേക്ക് താഴ്ന്ന സമുദായക്കാരായ നരേന്ദ്ര മോദി, കല്യാൺ സിങ്, രാംനാഥ് കോവിന്ദ്, ബംഗാരു ലക്ഷ്മൺ, ഉമാഭാരതി തുടങ്ങിയവരെ കൊണ്ടുവന്നു. ഹിന്ദുമതത്തിലേക്ക് ആളുകളെ തിരികെ കൊണ്ടുവരുന്ന ‘ഘർ വാപസി’ പോലുള്ള പരിപാടികളും.
നേരുപറഞ്ഞാൽ ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും മുസ്ലിംനയം ഇൗ സമുദായത്തിന് ഹാനികരമാണ്. ബി.ജെ.പി മറയില്ലാതെ മുസ്ലിംവിരുദ്ധ വികാരം ഉയർത്തുന്നുവെങ്കിൽ കോൺഗ്രസാകെട്ട, ഹിന്ദുവോട്ട് നഷ്ടപ്പെടാതിരിക്കാനായി മുസ്ലിംകളെ െപാതു ചട്ടക്കൂടിൽനിന്ന് അകറ്റിനിർത്തുന്നു. ‘മുറിവേൽപിക്കാൻ സന്നദ്ധം പേക്ഷ, ആക്രമിക്കാൻ പേടിയുണ്ട്’ എന്നതാണ് അവരുടെ തത്ത്വശാസ്ത്രം.
ഒരിക്കൽ മുസ്ലിംകളുടെയും ദലിതുകളുടെയും പിന്തുണയുണ്ടായിരുന്ന കോൺഗ്രസ് ഉയർന്ന ജാതിക്കാരുടെ പാർട്ടിയായി മാറാമെന്നാണ് ഇപ്പോൾ കണക്കുകൂട്ടുന്നത്. ദലിതുകൾക്ക് തീർച്ചയായും അവരുടെ സ്വന്തം ജാതി പാർട്ടികളുണ്ട്. മുസ്ലിംകളെയാകെട്ട ജാതി പാർട്ടികളും ബി.ജെ.പി വിരുദ്ധ സ്ഥാനാർഥികളും തട്ടിക്കളിക്കുകയാണ്.
ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപിത ലോകക്രമത്തിൽനിന്നുള്ള വഴിതെറ്റലായിരുന്നുവെന്ന് കോൺഗ്രസ് മനസ്സിലാക്കണം. ഇന്ദിരയെ തന്നെ അത് അമ്പരപ്പിച്ചു.
അതുകൊണ്ടാണ് ഇന്ദിര തെരഞ്ഞെടുപ്പിന് തയാറായത്. അരയോളം ഫാഷിസം മുങ്ങിക്കിടക്കുന്ന ഒരു ലോകക്രമത്തിലേക്കാണ് നരേന്ദ്ര മോദിയുടെ നോട്ടം. എന്നാൽ, ഇന്ത്യയുടെ ബഹുസ്വരത അദ്ദേഹത്തിന് അനുകൂലമല്ല. രാജ്യത്ത് ഉയർന്ന ജാജാതിക്കാർക്ക് മേൽക്കൈയുള്ള രണ്ടു പാർട്ടികൾ മതിയെന്ന ഇന്ത്യയിലെ മധ്യവർഗത്തിെൻറ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നില്ല. ശക്തമായ ഫെഡറൽ ചട്ടക്കൂടിലൂടെയാണ് ഇന്ത്യ അതിജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുക.
(കടപ്പാട്: ദ സിറ്റിസൺ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.