അഴിമതി പാർട്ടികളുടെ പ്രാണവായു
text_fields2014ൽ കേന്ദ്രഭരണം ബി.ജെ.പിക്ക് ലഭിച്ചപ്പോൾ ഏറെ പേർക്കും അതൊരു അത്യദ്ഭുത സംഭവമായി തോന്നിയിരുന്നില്ല. എന്നാൽ, ആ വിജയം പാർട്ടിക്ക് നൽകിയ ആവേശവും തുടർന്ന് പാർട്ടി നടത്തിവരുന്ന മുന്നേറ്റങ്ങളും നമ്മെ അമ്പരപ്പിക്കുന്നു. 2002ൽ ഗുജറാത്തിൽനിന്ന് തുടങ്ങിയ ചടുലനീക്കങ്ങൾ അഭൂതപൂർവ പ്രതിഭാസമായി വികസിക്കുകയായിരുന്നു. നരേന്ദ്ര മോദിയിലൂടെ ഇന്ത്യൻ രാഷ്ട്രീയം പുതിയ ദിശയിലൂടെ പ്രയാണം തുടരുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തും സ്വാധീനവുമുള്ള നേതാവാണ് മോദി. പാർട്ടിയിലെ അതികായരെപ്പോലും പിന്നിലാക്കി അദ്ദേഹം എങ്ങനെ ഇൗ ഉന്നത ശ്രേണിയിലേക്കുയർന്നു? തെൻറ ജനകീയത കൊണ്ടാണോ ഇൗ നേട്ടം? അല്ലെങ്കിൽ തെൻറ പ്രസംഗപാടവം മൂലമോ? പാർട്ടി അണികൾ അദ്ദേഹത്തോട് അത്യധികം കൂറുപുലർത്തുന്നുണ്ടോ? പാർട്ടിയിലെ മറ്റു നേതാക്കൾ അറിയാത്ത വിവരങ്ങൾ മോദിക്ക് എങ്ങനെ ലഭിക്കുന്നു? ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന തന്ത്രങ്ങൾ പരിശോധിക്കുന്നപക്ഷം ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.
രാഷ്ട്രീയം എന്ന് കേൾക്കെ അഴിമതിയുടെ പര്യായമായാകും അതിനെ നാം തിരിച്ചറിയുക. അധികാരദാഹവും ധനാർത്തിയുമുള്ള അത്യാഗ്രഹികളുടെ സംഘമാണ് രാഷ്ട്രീയത്തിലേക്ക് സദാ ഇടിച്ചുകയറുന്നത് എന്നും ഇന്ത്യയിലെ സാധാരണ ജനങ്ങൾപോലും കരുതുന്നു. ഇതൊരു ലളിത യാഥാർഥ്യമല്ല. രാഷ്ട്രീയപാർട്ടികൾ തടിച്ചുകൊഴുക്കുന്ന അഴിമതി എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുന്നു? സ്വാർഥലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് എങ്ങനെ ഇത്രയേറെ ജനസ്വാധീനം ലഭിക്കുന്നു എന്ന ചോദ്യം ദീർഘസമയം എന്നെ അലട്ടിയിരുന്നു. പ്രത്യയശാസ്ത്രത്തിെൻറ നേരിയ ലേബലിൽ ഇത്രയേറെ പേർക്ക് ഒന്നിക്കാൻ സാധിക്കുന്നത് വിസ്മയകരമാണ്. ഏറ്റവും സമ്പത്തുള്ളവൻ ഏറ്റവും രാഷ്ട്രീയ അധികാരം അനുഭവിക്കാൻ യോഗ്യത നേടുന്ന അവസ്ഥയും അതിശയകരമാണ്.
സാമ്പത്തികശാസ്ത്രം
യഥാർഥത്തിൽ അഴിമതിയുടെ സാമ്പത്തിക ശാസ്ത്രമാണ് പാർട്ടികളുടെ അടിത്തറ. അഴിമതി, രാഷ്ട്രീയത്തിന് ഫണ്ട് നൽകുന്നു. രാഷ്ട്രീയക്കാർക്കല്ല, രാഷ്ട്രീയ പാർട്ടികൾക്കാണ് അഴിമതി തുണയാകുന്നത്. തെരഞ്ഞെടുപ്പുകൾക്ക് ഫണ്ട് ലഭ്യമാക്കുന്നതും അഴിമതിയുടെ ദൗത്യമാകുന്നു. പ്രത്യയശാസ്ത്രത്തെ ഫണ്ട് നൽകി പുഷ്ടിപ്പെടുത്തുന്നതും അഴിമതിപ്പണമാകുന്നു.
ഇനി ദേശീയ പാർട്ടികളുടെ സമ്പദ്ഘടനയെ നമുക്കൊന്ന് പരിേശാധിക്കാം. 700 ജില്ലകളുണ്ട് ഇന്ത്യയിൽ. ഏകദേശം ആറുലക്ഷം ഗ്രാമങ്ങളും. ഒരു പാർട്ടിക്ക് ദേശീയ പ്രതിച്ഛായ ആവശ്യമാണെങ്കിൽ കുറഞ്ഞപക്ഷം അതിന് 1,00,000 ഒാഫിസുകൾ വേണം. കൂടാതെ, ദേശീയതലത്തിലും സംസ്ഥാനതലത്തിലും പല ഒാഫിസുകളും വേണം. ഒരുവൻ കോർപറേറ്റ് കമ്പനിയുടെ മാതൃകയിൽ ചലിപ്പിക്കപ്പെടുന്ന പാർട്ടികൾക്ക് ഒാഫിസ് വാടക, ജീവനക്കാർ, ഒാഫിസ് സാമഗ്രികൾ തുടങ്ങിയ ഇനത്തിൽ പ്രതിമാസം കോടിക്കണക്കിന് രൂപ വരെ ചെലവഴിക്കേണ്ടതുണ്ട്. അഥവാ, പ്രതിവർഷം 300 മുതൽ 500 കോടി വരെ രൂപ ഇൗ ഇനത്തിൽ വകയിരുത്തേണ്ട ബാധ്യത പാർട്ടികളിൽ വന്നുചേരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി ഒരു സീറ്റിന് 25 കോടി എന്ന തോതിൽ 400 സീറ്റുകൾക്ക് 10,000 കോടിയും പൊടിക്കേണ്ടിവരുന്നു (ഒാരോ അഞ്ചുവർഷം കൂടുേമ്പാഴും). സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് വേറെയും ബഹുകോടികൾ. ചുരുക്കത്തിൽ, 2000 കോടിയിൽ കുറയാത്ത തുക പ്രതിവർഷം സമാഹരിക്കാനും ചെലവിടാനും ദേശീയ പാർട്ടികൾ നിഷ്കർഷ പുലർത്താതിരിക്കില്ല.
വിവിധ തട്ടുകളിലെ അഴിമതികൾ വഴി തുക സമാഹരിക്കാൻ പാർട്ടികൾ ജാഗരൂകമാകുന്നു. ഭരണതലത്തിൽ (സേവനങ്ങൾക്ക് കൈക്കൂലി ഇൗടാക്കിയും, ബിസിനസുകാർക്ക് ലൈസൻസ് നൽകുേമ്പാഴും, പൊലീസ് സേവന മേഖലയിലും ഇവ ഏറെ പ്രകടമായിരിക്കും), പ്രാദേശിക കച്ചവടസംഘങ്ങളുടെ തലത്തിൽ (ഷോപ്പുകളിലും മറ്റും നടത്തുന്ന പിരിവുകൾ, ഭീഷണി), സംസ്ഥാനതലത്തിൽ (മദ്യം, ഖനനം) തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ അഴിമതിയുടെ ഭിന്ന മാതൃകകൾ വർഷങ്ങളായി ഭദ്രമായ വരുമാനസ്രോതസ്സുകളായി വിരാജിക്കുന്നു.
ഒാരോ സർക്കാർ ഉദ്യോഗസ്ഥനും തെരുവിലെ പച്ചയായ മനുഷ്യരിൽനിന്ന് അഴിമതിപ്പണം പറ്റി മേലുദ്യോഗസ്ഥർക്ക് കൈമാറുന്നു. മേലുദ്യോഗസ്ഥർ വൻതോതിലുള്ള കൈക്കൂലികൾ തൊട്ടു മേലധികാരികളിലേക്ക് പകരുന്നു. സാധാരണ പൗരൻ മുതൽ വൻകിട കോർപറേറ്റുകൾ വരെ കണ്ണിചേരുന്ന അതിബൃഹത്തായ ഇൗ ശൃംഖലയാണ് പാർട്ടികളെ നിലനിർത്തുന്ന പ്രാണവായു.
അഴിമതിയുടെ ഇൗ ശൃംഖലയുടെ അറ്റം ബന്ധപ്പെട്ട മന്ത്രിയിലും തുടർന്ന് മുഖ്യമന്ത്രിയിലും എത്തിച്ചേരുന്നു. മുഖ്യൻ തെൻറ അവിഹിത സമ്പാദ്യം പാർട്ടി ട്രഷറിയിൽ നിക്ഷേപിക്കുന്നു. തെരഞ്ഞെടുപ്പുകൾ സമാഗതമാകുേമ്പാൾ പാർട്ടികൾക്ക് കൂടുതൽ ഫണ്ട് കൊടുക്കണം. കൂടുതൽ സാമ്പത്തിക സംഭാവനകൾ നൽകാൻ ശേഷിയുള്ള സ്ഥാനാർഥികൾക്ക് എപ്പോഴും നറുക്കുവീഴുന്നു. സ്ഥാനാർഥിയാകെട്ട തെരുവിലെ പച്ചമനുഷ്യരിൽനിന്ന് പണം ഉൗറ്റുന്നു. അഴിമതിമുക്ത ഭരണം എന്നത് സാക്ഷാത്കരിക്കാനാകാത്ത വിഭാവന മാത്രമാണെന്ന് പാർട്ടികളുടെ പ്രവർത്തന ഫണ്ടുകളുടെ പിന്നാമ്പുറങ്ങൾ വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു. ഒാരോ പാർട്ടിയുടെയും അഴിമതി സംവിധാനങ്ങൾ വ്യത്യസ്തമായിരിക്കും.
പാർട്ടികളും കോർപറേറ്റുകളും
‘അഴിമതിയുടെ മാതൃക’ക്ക് ഇന്ത്യയിൽ പ്രാഥമിക രൂപം നൽകിയ പാർട്ടി കോൺഗ്രസാണ്. കോൺഗ്രസിനെ അധികാരപീഠങ്ങളിലേക്ക് ഉയർത്തിയതിൽ മുഖ്യ പങ്ക് ഗാന്ധിജി, നെഹ്റു തുടങ്ങിയ മഹദ്വ്യക്തികളുടെ നേതൃപാടവത്തിനാണെന്ന് കാണാൻ പ്രയാസമില്ല. 1977 വരെ തുടർച്ചയായി കോൺഗ്രസ് അധികാരം വാണു. ചെറിയ ഇടവേളക്കുശേഷം വീണ്ടും അധികാരമേറിയ പാർട്ടി അരനൂറ്റാണ്ട് കാലം ഭരണചക്രം തിരിച്ചു. ഇൗ ദീർഘകാല കുത്തക പാർട്ടിയെ ഭീമമായി ശക്തിപ്പെടുത്തുകയുണ്ടായി. വൻകിട കോർപറേറ്റുകൾപോലും പാർട്ടിയുടെ നിയന്ത്രണത്തിൽ വന്നു. എന്നാൽ, 80കളിൽ സ്ഥിതിഗതികളിൽ പരിവർത്തനം സംഭവിച്ചു. ജനത പാർട്ടി, ബി.ജെ.പി തുടങ്ങിയ കക്ഷികൾ കോൺഗ്രസിെൻറ അധികാരക്കുത്തകക്ക് നൽകിയ പ്രഹരം കനത്തതായിരുന്നു. ഇൗ ഘട്ടത്തിൽ കോർപറേറ്റുകൾ കോൺഗ്രസ് ഇതര പാർട്ടികളിലേക്കും ഫണ്ടുകൾ ഒഴുക്കി. കോൺഗ്രസാകെട്ട സ്ഥാനാർഥി സീറ്റുകൾ വിൽപനക്ക് നിരത്തി. കൂടുതൽ ധനശേഷിയുള്ളവൻ കൂടുതൽ വിജയസാധ്യതയുള്ള നേതാവായി കണക്കാക്കപ്പെട്ടു.
അൽപം വ്യത്യസ്തമായിരുന്നു ബി.ജെ.പി നടപ്പാക്കിയ പ്രവർത്തനതന്ത്രം. അയോധ്യപ്രശ്നം ആവർത്തിച്ചുന്നയിച്ചുകൊണ്ട് നടത്തിയ ധ്രുവീകരണങ്ങളിലൂടെ അധികാരസിംഹാസനങ്ങൾ ഒാരോന്നായി കൈവശപ്പെടുത്തുകയായിരുന്നു പാർട്ടി. എ.ബി. വാജ്പേയി, എൽ.കെ. അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ അധികാരമേറിയ ബി.ജെ.പി കോൺഗ്രസ് വിേട്ടച്ചുപോയ അഴിമതിയുടെ പൈതൃകം സ്വാംശീകരിക്കുന്നതിന് ഭാരതം സാക്ഷിയായി. ഫണ്ടിങ് ആസക്തി ബി.ജെ.പിയിൽനിന്ന് സഖ്യകക്ഷികളിലേക്ക് പടർന്നു. ഫണ്ടുകൾ ഏതേത് മണ്ഡലങ്ങളിൽനിന്ന് സമാഹരിക്കാമെന്ന ചിന്തയെ പുഷ്ടിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു പ്രമോദ് മഹാജൻ.
അൽപം വ്യത്യസ്തമായിരുന്നു ഗുജറാത്തിലെ സ്ഥിതിഗതികൾ. ഭാഗ്യങ്ങളുടെ പിൻബലത്തോടെ നേതൃനിരയിലേക്കുയർന്ന നരേന്ദ്ര മോദി ജനങ്ങൾക്കു പകരം വൻകിട കോർപറേറ്റുകളെയാണ് വരുമാനസ്രോതസ്സുകളായി കണ്ടെത്തിയത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ആസ്ഥാന കേന്ദ്രം ഗുജറാത്തായിരുന്നതിനാൽ ഇൗ കമ്പനികളുടെ ആനുകൂല്യം സ്വന്തമാക്കുന്നതിൽ മോദിയുടെ തന്ത്രം വിജയിച്ചു. പാർട്ടിക്ക് സർക്കാർ ഫണ്ട് നൽകേണ്ടതില്ലെന്ന് തീരുമാനിച്ച മോദി കോർപറേറ്റുകളുടെ സംഭാവനകൾ വഴി പാർട്ടി ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നി.
ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലിരിക്കെ ഉന്നത ഒാഫിസർമാരെയും മന്ത്രിമാരെയും നിർണയിക്കുന്ന സന്ദർഭങ്ങളിലും മോദി ഇതേ മാനദണ്ഡങ്ങൾതന്നെ അവലംബിച്ചു. കർത്തവ്യനിർവഹണം മികച്ചതാക്കാൻ അേദ്ദഹം മന്ത്രിമാരെ ഉപദേശിച്ചു. ഫണ്ടിെൻറ കാര്യത്തിൽ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. രണ്ടാമൂഴത്തിൽ കോർപറേറ്റുകളിൽനിന്ന് കൂടുതൽ ഫണ്ടുകൾ ശേഖരിച്ച മോദി തുറമുഖങ്ങളിലും കയറ്റുമതികാര്യങ്ങളിലും നികുതിയിലും അതിസമ്പന്നർക്ക് ഇളവുകൾ ധാരാളമായി വർഷിച്ചു. ഉദ്യോഗസ്ഥതല അഴിമതി താൻ തുടച്ചുനീക്കുന്നതായി ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതിലും ഇൗ കൗശലങ്ങൾ വിജയംകണ്ടു.
ഇപ്രകാരം അഴിമതിയെ ഭരണതലത്തിൽനിന്ന് തന്നിലേക്ക് കേന്ദ്രീകരിക്കുന്ന വിദ്യയാണ് പാർട്ടിയെ ഒന്നടങ്കം നിയന്ത്രിക്കുന്നതിൽ മോദിയെ പിന്തുണക്കുന്ന പ്രതിഭാസം. ഇതുവഴി തെരഞ്ഞെടുപ്പുകളെ അനായാസം നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിക്കും. ഉപഭോഗവസ്തുക്കൾക്കും കർഷകർക്കും സബ്സിഡി പ്രഖ്യാപിക്കുന്ന ദൗത്യവും ആകർഷകമായി നിർവഹിക്കപ്പെടും. ഭരണതലത്തിൽ കാര്യക്ഷമത വർധിപ്പിക്കുന്നു എന്ന പ്രതീതി ഇതുവഴി വളർത്താം. കോർപറേറ്റുകളെ ക്ഷണിച്ച് വികസന മേഖലയിൽ ത്വരിതപുരോഗതിക്ക് അവസരം ലഭ്യമാക്കാം. ഒരേ സമയം ജനസേവകനും കോർപറേറ്റ് സേവകനുമാകാം!
(സാേങ്കതിക വിദഗ്ധനും കോളമിസ്റ്റുമായ ലേഖകൻ മഹാരാഷ്ട്രയിലെ പുണെ സ്വദേശിയാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.