കോവിഡ് കൊന്നത് െഎ.ടി മേഖലയെ
text_fieldsകോവിഡ്19 പൊട്ടിപ്പുറപ്പെട്ടതോടെ കയറ്റുമതിയെ ആശ്രയിച്ച് നിൽക്കുന്ന കേരളത്തിലെ െഎ.ടി വ്യവസായത്തിന് യൂറോപ്പ്, അമേരിക്ക, ഗൾഫ് മേഖലകളിൽ നിന്ന് വൻ തിരിച്ചടിയാണുണ്ടായത്. ഭൂരിപക്ഷം കരാറുകളും മൂന്ന് മാസത്തേക്ക് നിർത്തിെവച്ചിരിക്കുകയാണ്. നിയമപരമായി കരാർ ചെയ്യപ്പെട്ട കാര്യം മുൻകൂട്ടി കാണാത്ത സാഹചര്യങ്ങളിൽ തടസ്സപ്പെടാമെന്ന വകുപ്പ് വ്യാപകമായി പ്രയോഗിക്കപ്പെട്ടുവെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡിെൻറ കണ്ടെത്തൽ. നിലവിൽ വിവിധ കരാറുകളിൽ ഏർപ്പെട്ട ചൈനീസ് കമ്പനികളിൽ നിന്ന് പ്രതികരണം പോലുമില്ല.
വ്യോമഗതാഗതം. ഹോട്ടലുകൾ, വിനോദ സഞ്ചാരം, വിനോദങ്ങൾ ഇവൻറ് മാനേജ്മെൻറ് മേഖലകളുമായി ബന്ധപ്പെട്ട െഎ.ടി. കമ്പനികളെയാണ് സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചത്. 1.25 ലക്ഷം പേരാണ് കേരളത്തിൽ െഎ.ടി മേഖലയിൽ േജാലി ചെയ്യുന്നത്. െഎ.ടി^ അനുബന്ധ മേഖലകളിലായി നടപ്പു സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ 16,872 പേർക്കും മൂന്നാം പാദത്തിൽ 26,236 പേർക്കും ജോലി നഷ്ടപ്പെടും. പുറമെ ഇൗ മേഖലയിലെ സേവനങ്ങൾ, ഗതാഗതം, ഹോട്ടലുകൾ, ക്ലീനിങ്, സുരക്ഷ എന്നീ രംഗങ്ങളിൽ 80,000 പേർക്ക് പരോക്ഷ തൊഴിൽ നഷ്ടവും പ്രതീക്ഷിക്കുന്നു.
2020-21 സാമ്പത്തിക വർഷത്തിെൻറ ആദ്യ മൂന്ന് പാദങ്ങളിൽ 4500 കോടി രൂപയുടെ വരുമാന നഷ്ടമാണ് െഎ.ടി കമ്പനികൾ പ്രതീക്ഷിക്കുന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ബിസിനസിൽ 60 ശതമാനം കുറവും ഉണ്ടായേക്കും. വലിയ സ്ഥാപനങ്ങളിൽ 35 ശതമാനത്തിെൻറ കുറവാണുണ്ടാവുക. ജീവനക്കാരെ പിരിച്ചുവിടില്ലെന്നും അടുത്തിടെ റിക്രൂട്ട് ചെയ്തവരെ ജോലിക്കെടുക്കുമെന്നും ടി.സി.എസും ക്യാപ്ജെമിനിയും പ്രഖ്യാപിച്ചിരുന്നു. മൊത്തം തൊഴിലാളികളിൽ 12 ശതമാനത്തിെൻറ ജോലി സുരക്ഷിതമാണെന്ന് ഇത് ഉറപ്പാക്കുന്നു. െഎ.ടി മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഇല്ലാതായേക്കുമെന്ന ആശങ്കയും ആസൂത്രണ ബോർഡിനുണ്ട്. െഎ.ടി മേഖലയിലെ പ്രത്യാഘാതം ഇതിലും ഗുരുതരമായേക്കാമെന്ന മുന്നറിയിപ്പും അവർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.