എല്ലാം അടച്ചുപൂട്ടിയ നേരത്ത്
text_fieldsആേരാഗ്യ അടിയന്തരാവസ്ഥയെ ഭരണകർത്താക്കൾ ഒരു ദുഃസ്വപ്നമാക്കി മാറ്റിയാൽ എന്തുസംഭവിക്കും? അതേ, ജനം നിന്ദയു ടെ പരകോടിയിലാണ്. അന്തർസംസ്ഥാന തൊഴിലാളികളെ നടുറോഡിൽ നിരത്തിനിർത്തി മാരകമായ അണുനാശിനി തളിക്കുന്നു, നിരാല ംബരും ക്ഷീണിതരുമായ അവർ വിശന്നുവലഞ്ഞ് അന്തമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു- ഒറ്റദിനം കൊണ്ട് പുതിയ അധികാര ികളായി മാറിയ കോൺസ്റ്റബിൾമാർ അവരെ ലാത്തിയടിക്കുന്നു, അപമാനിക്കുന്നു. ജയ്പുരിലെ ഒരു കരകൗശല തൊഴിലാളി എന്നോ ടു പറഞ്ഞു: ഇന്ന് ഇന്ത്യയിൽ രണ്ടുതരം ആളുകൾക്കേ മനുഷ്യരായി ജീവിക്കാൻ കഴിയൂ- രാഷ്ട്രീയക്കാർക്കും പൊലീസിനും. പ ൊലീസ് സാധ്യമായ എല്ലാ റോളും ഏറ്റെടുക്കുകയാണ്. മാരകമായ അടിച്ചമർത്തൽശേഷി ഉപയോഗിച്ച് ജനജീവിതം നിയന്ത്രിക ്കുന്നു. രണ്ട് സമീപകാല ദൃശ്യങ്ങൾ എന്നെ ഏറെ ആശങ്കാകുലമാക്കി. അത് വിവരിക്കുക വിഷമകരമാണ്. ഒന്ന്, ഒരു പാവം യുവാ വിെൻറ നെറ്റിയിൽ പൊലീസുകാരൻ വലിയ പേനകൊണ്ട് ലോക്ഡൗണിെൻറ വ്യവസ്ഥകൾ േകാറിയിടുന്നു. അവെൻറ നെ റ്റി നിറയെ കറുത്ത അക്ഷരങ്ങൾ നിറയുന്നു. ഇരുണ്ട യുഗത്തിലേതിനേക്കാൾ ക്രൂരമായ ഒന്ന്. രണ്ട്: തൊട്ടടുത്ത പള്ളിയിൽ പ്രാർഥനക്കു പോകുന്ന മുസ്ലിം യുവാക്കളെ ഒരു സംഘം പൊലീസ് അടിച്ചോടിക്കുന്നു. വീടിനുപുറത്തിറങ്ങരുതെന്ന് പറയാതെ, അവരെ തടയാതെ കണ്ടയുടൻ ലാത്തിവീശുന്നു, ഭീഷണിപ്പെടുത്തുന്നു. പൊടുന്നനെയുള്ള ഈ ലോക്ഡൗൺ പ്രഖ്യാപനത്തിലൂടെ, ഗ്രാമീണരുടെ ജീവിതം അപകടത്തിലായിരിക്കുന്നു. കൊറോണ വൈറസ് ആഞ്ഞടിക്കുംമുേമ്പ, ഈ സംഹാരശക്തി ജനക്കൂട്ടത്തിനുനേരെ അക്രമം അഴിച്ചുവിടുന്നുണ്ട്, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ.
കശ്മീർ താഴ്വരയിൽനിന്ന് നേരത്തേ കേൾക്കുന്നത് ഇപ്പോൾ തലസ്ഥാന നഗരിക്കു ചുറ്റിൽനിന്നു കേൾക്കാൻ കഴിയുന്നു: ‘‘വിശാലമായ ഈ ഭൂമി അതിലെ ജനങ്ങൾക്കൊപ്പമോ ജനങ്ങളില്ലാതെയാണോ ഈ സർക്കാർ ആഗ്രഹിക്കുന്നത്?’’ വിശന്ന് അരക്ഷിതാവസ്ഥയിൽ കഴിയുന്ന ജനതക്ക് ഭൂമിയിൽ അവശേഷിക്കുന്നത് എന്തായിരിക്കും? ഇപ്പോൾതന്നെ പേടിപ്പെടുത്തുന്ന ഒരു മൂകത എല്ലായിടത്തുമുണ്ട്. ഫാക്ടറികളും മില്ലുകളും വെയർഹൗസുകളുമെല്ലാം പൂട്ടിയിരിക്കുന്നു, എല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. ഭാവി എങ്ങനെ അതിജീവിക്കും? നമ്മുടെ രാഷ്ട്രീയ ഭരണകർത്താക്കൾ മുെമ്പന്നത്തേക്കാളും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അടിസ്ഥാന തയാറെടുപ്പുപോലും സ്വീകരിക്കാതെ ലോക്ഡൗൺ പെട്ടെന്ന് പ്രഖ്യാപിച്ചതിെൻറ അർഥം ഇതാണ്: ഈ മണിക്കൂറു മുതൽ ഭക്ഷണമോ വെള്ളമോ പണമോ ഇല്ല. ഈ കൊറോണ കാലത്തെ നിങ്ങൾ അതിജീവിച്ചാലും. വിഭജന കാലത്തു പോലും ഭക്ഷണവും സുരക്ഷയും ഒരുക്കി ആശ്വാസ ക്യാമ്പുകളുണ്ടായിരുന്നു. 1946ൽ അത്തരം സംവിധാനം ഏർപ്പെടുത്താമെങ്കിൽ 2020ൽ എന്തുകൊണ്ടായിക്കൂടാ? ഇത്തരം ആശ്വാസ നടപടികളുടെ പേരിൽ സർക്കാർ പിരിക്കുന്ന ഫണ്ടിനെക്കുറിച്ചും പദ്ധതികളെക്കുറിച്ചും എന്തു പറയുന്നു? സ്വന്തം നാട്ടിലും രാജ്യത്തുതന്നെയും അഭയാർഥികളാക്കപ്പെടുന്ന മനുഷ്യരിലേക്ക് അത് എത്തുന്നുണ്ടോ? നമ്മൾ അവരെ തീർത്തും നിസ്സഹായരാക്കുകയാണ്.
ഇനി എന്തുസംഭവിക്കും എന്നതിനെക്കുറിച്ച് ഒരുറപ്പുമില്ല. മരിക്കാതെ ശേഷിക്കുന്നവരിൽ ആരെല്ലാം പിഴുതെറിയപ്പെടും? ദയനീയമായ ഈ അവസ്ഥയിലും ചിലർ ചോദിക്കുന്നു: പലായനം ചെയ്യുന്നവർ ഏതു സംസ്ഥാനക്കാരാണ്?
യു.പിക്കാരോ മധ്യപ്രദേശുകാരോ ബിഹാറുകാരോ? അവർ നമ്മുടെ ജനതയാണ്. അവർ ഈ രാജ്യക്കാരാണ്. നമ്മുടെ ഫാക്ടറികളിലും മില്ലുകളിലും നിർമാണസ്ഥലങ്ങളിലും പണിയെടുക്കുന്നവരാണ്. വ്യാകുലതയോടെ, തങ്ങളുടെ മക്കളെക്കുറിച്ചോർത്ത് പേടിയോടെ ഈ നിരാലംബ ജനത നടക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ, വഴിയിൽ തങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാതെ, തങ്ങളെ ആക്രമിക്കാൻ നിയോഗിക്കപ്പെട്ട അധികാരദണ്ഡുകളെക്കുറിച്ചറിയാതെ. ഇല്ല, ഇൗ രാജ്യത്ത് ഒരു സമ്പൂർണ വിപ്ലവം ഒരിക്കലും ഉണ്ടാകില്ല. കാരണം, നാം ഏറെ ദുർബലരായി തളർന്നിരിക്കുന്നു, ശാരീരികമായും വൈകാരികമായും. എങ്കിലും ചില ശബ്ദങ്ങളുയരുന്നുണ്ട്, ചോദ്യങ്ങളായി: ഒരു ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ ഇതാണോ വഴി? ഇങ്ങനെയാണോ പൗരന്മാരോട് പെരുമാറേണ്ടത്? ദക്ഷിണ കൊറിയയും ജപ്പാനും ഇങ്ങനെയാണോ വൈറസിനെതിരെ പോരാടുന്നത്? കർഷകരെയും തൊഴിലാളികളെയും നിശ്ശബ്ദമാക്കാനുള്ള വഴിയാണോ ഇത്? ജനസംഖ്യയെ പകുതിയാക്കാനുള്ള വഴിയാണോ, കൊറോണയും ഫാഷിസവും അടക്കം എല്ലാത്തരം വൈറസുകളിൽനിന്നും ‘ആസാദി’ ആവശ്യപ്പെടുന്ന ജനങ്ങൾക്കുമേൽ ആധിപത്യം ചെലുത്താനുള്ള വഴിയാണോ ഇത്?
ഇതിനൊന്നും മറുപടി പ്രതീക്ഷിക്കാനാവില്ല, പൊള്ളയായ രാഷ്ട്രീയ പ്രസംഗങ്ങളല്ലാതെ. ഇവ ഹിന്ദുത്വ ലാബുകളിലാണോ തയാറാക്കപ്പെടുന്നത് എന്നറിയില്ല. ഒരു കാര്യം ഉറപ്പാണ്, ഇത് കേട്ടു മടുത്ത് നിർത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്. കൗശലപ്രസംഗങ്ങളിലെ വാക്കുകൾ കേട്ടുനിൽക്കാൻ അവർക്ക് സമയമില്ല, അവർ ജീവനുവേണ്ടിയുള്ള പാച്ചിലിലാണ്. നമ്മുടെ ജനതയുടെ ഈ പാച്ചിൽ കാണുേമ്പാൾ, റോഹിങ്ക്യകളുടെ പലായനമാണ് ഓർമവരുന്നത്, അവരെ നാം ‘പരിപാലിച്ച’ രീതിയും അത്ര ക്രൂരവും പ്രാകൃതവുമായി. വിരോധാഭാസമായി തോന്നാം, ന്യൂഡൽഹിയിലെ ജനസംഖ്യയുടെ പകുതിയിലേറെയും ഒരുഘട്ടത്തിൽ അഭയാർഥികളായി മാറിയേനേ, അവരുടെ മാതാപിതാക്കളും മുത്തച്ഛന്മാരും വിഭജനകാലത്ത് അവിഭക്ത പഞ്ചാബിൽനിന്ന് പലായനം ചെയ്തിരുന്നുവെങ്കിൽ, എന്നിട്ടും, അഭയാർഥികളോടുള്ള അവരുടെ സമീപനം ലജ്ജാകരമായിരുന്നു. റോഹിങ്ക്യൻ അഭയാർഥികളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്, ഭ്രഷ്ടരാക്കപ്പെട്ടവരായി തന്നെ അവർ ന്യൂഡൽഹി അടക്കം ഉത്തരേന്ത്യയുടെ നിരവധി നഗരങ്ങളിൽ കഴിഞ്ഞുകൂടുന്നു. ഈയിടെ, കോമൺവെൽത്ത് ഹ്യുമൻ റൈറ്റ്സ് ഇനീഷ്യേറ്റീവിനുവേണ്ടി പ്രവർത്തിക്കുന്ന പ്രണവ് ഭാസ്കർ തിവാരിയുടെ ഒരു സന്ദേശം എനിക്ക് ലഭിച്ചു: കാളിന്ദികുഞ്ചിലെ ചേരിയിൽ കഴിയുന്ന 146 റോഹിങ്ക്യൻ അഭയാർഥികുടുംബങ്ങൾ പട്ടിണിയിലാണ്. അവർക്ക് ആവശ്യത്തിന് ഭക്ഷണമില്ല, കോവിഡ് മൂലം പണിയെടുക്കാനും ആകുന്നില്ല. പൊതുസമൂഹത്തിെൻറ ഒരുവിധ സഹായവും ലഭ്യമല്ല. നമ്മുടെ ശ്രദ്ധ കിട്ടിയാൽ അവർ ജീവിക്കും, അല്ലെങ്കിൽ മരിക്കും. അവരുടെ ജീവനുവേണ്ടി സംഭാവന ചെയ്യൂ. ഒരു മാസത്തേക്ക് ഭക്ഷണത്തിന് മൂന്നുലക്ഷം രൂപ സമാഹരിക്കുകയാണ് ഞങ്ങളുെട ലക്ഷ്യം. താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു( https://www.ketto.org/fundraiser/help-me-distribute-food-to-refugees?payment=form).
ജയശ്രീ മിശ്ര ത്രിപാഠിയുടെ കവിത
ന്യൂഡൽഹിയിൽ കഴിയുന്ന കവിയും എഴുത്തുകാരിയുമായ ജയശ്രീ മിശ്ര ത്രിപാഠി 2020 മാർച്ച് 28ന് പുലർച്ചെ എഴുതിയ വരികൾ, ഇന്നത്തെ കഠിന യാഥാർഥ്യങ്ങളുടെ പകർപ്പുകൂടിയാണ്.
‘ഏകാന്തതയിലെ വ്യാകുലതകൾ’ എന്ന കവിത ഇങ്ങനെ വായിക്കാം.
ഏറെനാളായി ഒറ്റക്കായതിനാൽ
ഭൂതകാല ചിന്തകളുടെ വർഷത്തിൽ,
ഒാർമകളിൽ മുങ്ങിത്താഴ്ന്ന്
പേടിച്ചിരിക്കുകയാണോ നിങ്ങൾ?
നിങ്ങൾക്ക് പൊന്തിവരണമെന്നില്ലേ?
ഏറെനാളായി ഒറ്റക്കായതിനാൽ
ശൂന്യമായ കോണുകളിൽനിന്ന്
അടക്കംപറച്ചിൽ കേട്ട്,
ഇളംതെന്നലിെൻറ ചിറകിലേറിവരുന്ന
ധൂളികളെപ്പോലെ
പറയാതെയെത്തുന്ന
കാഴ്ചകളിൽ മുങ്ങിത്താഴ്ന്ന്
പേടിച്ചിരിക്കുകയാണോ നിങ്ങൾ?
നിങ്ങൾക്ക് ഇതുവരെ രക്ഷപ്പെടാനായില്ലേ?
ഏറെനാളായി ഒറ്റക്കായതിനാൽ
നാളെ നൽകുന്ന സൂചനകളിൽ,
നിങ്ങളെ വലംവെക്കുന്ന
അപൂർവ നിഴലുകളുടെ
അനിശ്ചിതത്വത്തിൽ
അവയുടെ അഞ്ജേയതയിൽ
പേടിച്ചിരിക്കുകയാണോ നിങ്ങൾ?
അഗാധമാകെട്ട ശ്വാസം,
അകത്തേക്കും പുറത്തേക്കും
വ്യാകുലത മറ്റൊരു ലോകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.