പൂട്ടിയിട്ട് പേടിപ്പിച്ച് ഇനിയും കോവിഡിനെ ചെറുക്കാനാവില്ല
text_fieldsകോവിഡ് സമൂഹവ്യാപനം യാഥാർഥ്യമായിരിക്കെ നേരത്തേ തയാറാക്കിയ പ്രതിരോധനടപടികൾ തിരുത്തിയേ മതിയാവൂ. എല്ലാവരെയും പൂട്ടിയിട്ട്, പേടിപ്പിച്ച് ഇനിയും ഈ രോഗത്തെ ചെറുക്കാനാവില്ല എന്ന് അനുഭവത്തിൽ തെളിഞ്ഞുകഴിഞ്ഞു. ഇനി കോവിഡിനോടുള്ള സമീപനം മാറണം. കൂട്ടത്തോടെ കോവിഡ് പരിശോധന നടത്തുന്നത് അശാസ്ത്രീയമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. അത്ര പേടിക്കേണ്ട രോഗമല്ലാത്തതിനാൽ രോഗത്തെ നേരിടാൻ എല്ലാവരെയും മാനസികവും ശാരീരികവുമായി തയാറാക്കുകയല്ലാതെ മറ്റു വഴികൾ ഇല്ല.
ലക്ഷണങ്ങളില്ലാത്തവർക്ക് പരിശോധന വേണ്ട
ലക്ഷണങ്ങളില്ലാത്തവരെ രോഗിയായി കാണരുത് എന്നതാണ് ചികിത്സയുടെ അടിസ്ഥാനതത്ത്വം. അവരുടെ ആഹാര രീതിയിലും ജീവിത ശൈലിയിലുമുള്ള തെറ്റുകൾ കണ്ടുപിടിച്ചു തിരുത്തുകയും വേണം. ലക്ഷണങ്ങളില്ലാത്തവർക്ക് ടെസ്റ്റുകൾ ചെയ്താൽ പല പ്രശ്നങ്ങളും കാണും. ആ പ്രശ്നം 90-99 ശതമാനം വരെ രോഗമായിരിക്കില്ല. വായിൽനിന്ന് സ്രവമെടുത്താൽ വൈറസും ബാക്ടീരിയയും ഫംഗസും ഒക്കെ കിട്ടും. പക്ഷേ, ലക്ഷണമില്ലാതെ ഒരാൾക്ക് രോഗമുണ്ടെന്നു പറഞ്ഞാൽ അശാസ്ത്രീയമാണ്. ലക്ഷണമില്ലാത്തവർക്ക് രോഗമുണ്ടോ എന്ന് പരിശാധിച്ച് കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് സമൂഹവ്യാപനത്തിെൻറ ഈ സമയത്ത് വലിയ അശാസ്ത്രീയതയാണ്. ലക്ഷണമില്ലാത്തവർ രോഗവാഹകരായിരിക്കും എന്ന ഭയമാണ് ഈ തീരുമാനത്തിന് കാരണം; അങ്ങനെ നോക്കിയാൽ അതിനേ നേരമുണ്ടാവൂ. ആരോഗ്യം നോക്കാൻ പോലും നേരമുണ്ടാവില്ല. ഉള്ള പണം മുഴുവൻ ടെസ്റ്റിന് ചെലവഴിക്കും. ആളുകളെ പൂട്ടിയിട്ടുള്ള ബുദ്ധിമുട്ട് വേറെയും. പൂട്ടിയിടലുണ്ടാക്കുന്ന പട്ടിണിയും ആരോഗ്യപ്രശ്നങ്ങളും വളരെ ഭീകരമാണ്.
ആദ്യത്തെ കുറച്ചുകാലം നമ്മൾ പൂർണമായി പൂട്ടിക്കെട്ടി പ്രതിരോധിച്ചു. അന്ന് അതിനെ ന്യായീകരിക്കാമായിരുന്നു. അങ്ങനെ ചെയ്താൽ വൈറസ് വരില്ലെന്ന തെറ്റായ ധാരണ ചിലർക്കെങ്കിലും ഉണ്ടായി. പൂട്ടിക്കെട്ടിയതുകൊണ്ട് രോഗം വരാതിരുന്നില്ലെന്ന് മനസ്സിലാക്കണം.
മാർച്ച് ആദ്യവാരത്തിൽ വൂഹാനിൽ നിന്നുള്ള രണ്ടു പഠനറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 'ഒരു ലക്ഷണവുമില്ലാതെ ഒരുപാട് പേർക്ക് രോഗം വന്നു പോയി' എന്ന് അതിൽതന്നെ പറയുന്നു. കോവിഡിന് രണ്ടു ശതമാനം മരണനിരക്കുണ്ടെന്ന് പറഞ്ഞത് ആർ.ടി.പി.സി.ആർ വെച്ച് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് മാത്രം നോക്കിയാണ്. എല്ലാവരെയും കണക്കിലെടുത്തല്ല. ലക്ഷണമില്ലാത്ത ഒരുപാട് പേരുണ്ടാവും. ലക്ഷണമുണ്ടായിട്ടും വീട്ടിലിരുന്നു ടെസ്റ്റ് ചെയ്യാത്ത അനേകർ വേറെയും. അവരുടെ കണക്കു കൂടിയെടുത്താൽ കോവിഡ് മരണനിരക്ക് ചിലപ്പോൾ ദശാംശം ഒന്ന് ശതമാനത്തിൽ കുറവായിരിക്കും. ഫ്ലൂ ഉണ്ടാക്കുന്ന മരണനിരക്കും അത്രതന്നെയായിരുന്നു.
സമൂഹവ്യാപനം യാഥാർഥ്യമായി
സമൂഹവ്യാപനം യാഥാർഥ്യമായതിനാൽ ഇനി ലക്ഷണമില്ലാത്തവരെ പരിശോധിക്കാൻ തുടങ്ങിയാൽ ഒരിടത്തുമെത്തില്ല. രോഗം വരാതിരിക്കാൻ ആരെയെല്ലാം എത്ര കാലം പൂട്ടിയിടാനാവും? ഇനി നമ്മൾ സാധാരണ ഫ്ലൂവിനെ ചികിത്സിക്കുന്ന രീതിയിലേക്ക് പോവണം. രോഗികളെ ചികിത്സിച്ച് പരിചയമുള്ള ഡോക്ടർമാർക്ക് മാത്രമേ അതിനൊരു 'സ്ട്രാറ്റജി' ഉണ്ടാക്കാൻ പറ്റൂ. അതല്ലാതെ 'പബ്ലിക് ഹെൽത്ത് എക്സ്പർട്ട്' ആയി ഓഫിസിലിരിക്കുന്നവർക്കു കഴിയില്ല. ഏഴ് മാസമായി നമ്മൾ വൈറസിനെ തടഞ്ഞുവെക്കുന്നു. അന്നുതന്നെ രോഗം തടയുന്നതിന് നിയന്ത്രിതമായി അയവുവരുത്തിയിരുന്നെങ്കിൽ ഇപ്പോഴേക്കും വൈറസിൽ നിന്ന് മോചിതമാവുമായിരുന്നു.
നമ്മൾ ചെയ്യേണ്ടത് മൂന്ന് കാര്യങ്ങളാണ്
1. മാസ്ക് നിർബന്ധമാക്കുക. ശാരീരിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടാവുന്നതിനാൽ മാസ്ക് നിർബന്ധമാക്കുന്നത് തന്നെ പരിഹാരം.
2. കൈകഴുകലും സാനിറ്റൈസിങ്ങും കർശനമാക്കുക
3. ശാരീരിക അകലം കർശനമായി പാലിക്കുക.
ഇൗ മൂന്ന് കാര്യങ്ങൾക്കൊപ്പം സാധാരണപോലെ ആളുകളെ ജീവിക്കാൻ വിടുക. ഒപ്പം സമീകൃതാഹാരം, നല്ല ജീവിത ശൈലി എന്നീ ആരോഗ്യം സംരക്ഷിക്കാനുള്ള നിർദേശം കൊടുക്കുക. ലോക്ഡൗൺ കാരണം ആറ് മാസമായി ചികിത്സാ 'ഫോളാഅപ്' നഷ്ടപ്പെട്ടവരുണ്ട്. അതിൽ രണ്ടു മുതൽ 22 വരെ തുക്കം കൂടിയവരെ കാണാനായി. ഇതൊക്കെ പരിഗണിച്ച് വേണം 'സ്ട്രാറ്റജി' തീരുമാനിക്കാൻ.
ഇപ്പറഞ്ഞ മൂന്നു നിർദേശങ്ങളും വരുമാനവും സൗകര്യവുമുള്ളവർക്കേ പാലിക്കാനാവൂ. പാവപ്പെട്ടവരെ സംബന്ധിച്ച് വിശപ്പ് മാറ്റാൻ എന്തും കഴിക്കേണ്ട അവസ്ഥയാണ്. സമീകൃതാഹാരം സ്വപ്നം കാണാൻ കഴിയാത്ത അവസ്ഥ. ലോക് ഡൗൺ കാരണം ജോലിയും വരുമാനവുമില്ല ഭൂരിഭാഗത്തിനും. കഴിക്കുന്ന ഭക്ഷണം പോഷകപ്രദമല്ല. അതു കഴിച്ചുകൊണ്ടുതന്നെ തടി കൂടിയവരുമുണ്ട്. ഇവരെ ലോക്ഡൗണിലിരുത്തിയിട്ട് എന്തു ചെയ്യാൻ പറ്റും? രോഗികളോട് പ്രതിരോധത്തിനുള്ള ഭക്ഷണം കഴിക്കാൻ നിർദേശിക്കുേമ്പാൾ അവർ പറയുന്നത് എങ്ങനെ വരുമാനമില്ലാത്ത സാഹചര്യത്തിൽ ഇതൊക്കെ വാങ്ങിക്കഴിക്കാനാവും എന്നാണ്.
പൂട്ടിയിട്ടിട്ടല്ല കൊറോണയെ നേരിടേണ്ടത് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. അതിന് ഇത്തരം രോഗികളെ പരിശാധിക്കുന്ന ഡോക്ടർമാരെ 'സ്ട്രാറ്റജി' ഉണ്ടാക്കാൻ ഏർപ്പാടാക്കണം. സമൂഹവ്യാപനം യാഥാർഥ്യമായ സാഹചര്യത്തിൽ കോവിഡിനെ നേരിടാൻ ഇനി പുതിയ 'സ്ട്രാറ്റജി' വേണം. അത് ഒാരോ രോഗത്തിെൻറയും സ്വഭാവമറിയുന്നവർ ചേർന്ന് തയാറാക്കണം. ജനറൽ പ്രാക്ടീഷണർമാരും ഫാമിലി മെഡിസിൻ വിഭാഗവും പീഡിയാട്രിക്സും ചേർന്നു വേണം ഇനിയുള്ള രോഗപ്രതിരോധപദ്ധതി തയാറാക്കാൻ. ഇൗ മൂന്നു വിഭാഗം ഡോക്ടർമാർക്കേ ഇതുസംബന്ധിച്ച കാര്യങ്ങൾ മനസ്സിലാവൂ.
ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും കോവിഡ് വരും
ഇപ്പോഴത്തെ അവസ്ഥയിലാണ് വ്യാപനത്തിെൻറ പോക്കെങ്കിൽ ഒരാൾക്കും കോവിഡ് വരാതിരിക്കില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും വന്നിരിക്കും. അതിനുള്ള തയാറെടുപ്പ് വേണം. വന്നുപോവട്ടെ എന്നു വിചാരിക്കണം. വന്നാൽ ആരോഗ്യമുള്ള ആർക്കും ഒന്നും സംഭവിക്കില്ല എന്ന് തിരിച്ചറിവുണ്ടാവണം. മറ്റ് രോഗങ്ങളുള്ളവർക്ക് കർശനമായ സമ്പർക്കവിലക്കും മറ്റു കരുതലുകളും വീട്ടിൽ തന്നെയുണ്ടാക്കണം. കോവിഡ് വന്ന് മരിച്ചവരിലേറെയും മറ്റ് കടുത്ത രോഗികളാണ് എന്ന് അന്വേഷിച്ചാൽ കാണാം.
ശ്രദ്ധ കോവിഡിൽ പരിമിതപ്പെടുന്നത് അപകടകരം
മറ്റ് രോഗങ്ങളുള്ളവർക്ക് കോവിഡ് ബാധിക്കുേമ്പാൾ ശ്രദ്ധ കോവിഡിലേക്ക് പോകുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു. മറ്റു രോഗമുള്ളവരെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റുന്നതോടെ നേരത്തേയുള്ള രോഗത്തിന് ചികിത്സ നൽകുന്നുണ്ട് എന്നു പറയുേമ്പാഴും ഒരുപാടു പരിമിതികളുണ്ട്. കോവിഡിന് അമിത ശ്രദ്ധകൊടുക്കുേമ്പാൾ മറ്റ് കാര്യങ്ങൾ താളം തെറ്റുകയാണ്.
വാക്സിൻ വന്നാൽ
വാക്സിൻ വന്നാലും എല്ലാവർക്കും കൊടുക്കരുത്. വരാൻപോകുന്ന വാക്സിനെ കുറിച്ച് നമ്മൾക്കൊന്നുമറിയില്ല. എന്തൊക്കെ പറഞ്ഞാലും ഇഫക്ടിവ് ആണ് എന്ന് തെളിയിക്കപ്പെടുന്നതുവരെ വാക്സിൻ കൊടുക്കരുത്. പഠനം അങ്ങനെ തെളിയിച്ചാൽ തന്നെ അത് ആവശ്യമുണ്ടോ എന്ന ചോദ്യം വരും. ആവശ്യമുള്ളവരെ നോക്കി കൊടുത്താൽ മതി. (രോഗം നിസ്സാരമാണെങ്കിൽ വാക്സിെൻറ ആവശ്യം തന്നെയില്ല എന്നു പറയേണ്ടി വരും.) മറ്റൊന്ന് പാർശ്വഫലമില്ല എന്ന് ഉറപ്പാക്കണം.
പോസ്റ്റ് കോവിഡ് സിൻഡ്രോം ഇല്ല
കോവിഡ് വന്നുപോയവർക്ക് കോവിഡാനന്തര പ്രശ്നം (പോസ്റ്റ് കോവിഡ് സിൻഡ്രം) പ്രചരിപ്പിക്കുന്നത് വാക്സിൻവിൽക്കാൻ താൽപര്യമുള്ളവരാണെന്ന് തോന്നുന്നു. യഥാർഥത്തിൽ അങ്ങനെയൊരു പ്രശ്നവുമിെല്ലന്നാണ് എെൻറ നിഗമനം. ഇപ്പോൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. ഇതുപോലെ എന്തെങ്കിലുമൊക്കെ പേരിട്ട് ശാസ്ത്രത്തിെൻറ പിൻബലമൊക്കെ ഉണ്ടാക്കി ആരെങ്കിലുമൊക്കെ പ്രഭാഷണം നടത്തിയാൽ എല്ലാവരും അതേറ്റുപിടിക്കും. ഇത് പ്രചരിപ്പിക്കുന്നത് നിക്ഷിപ്തതാൽപര്യമുള്ളവരായിരിക്കും.
സ്വന്തമായി ഉൾക്കാഴ്ചയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവർ ഇതു വിശ്വസിക്കും. പ്രത്യേകിച്ച് പുതുതലമുറ ഡോക്ടർമാരിൽ പലരും 'എവിഡൻസ് ബേസ്ഡ് പ്രാക്ടീസു' കാരാണ്. അതായത് വിദേശത്തു നിന്നടക്കം വരുന്ന േഡറ്റയെ അടിസ്ഥാനമാക്കി മാത്രം കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. ഇത്തരം േഡറ്റകൾ നേരത്തേ പറഞ്ഞ നിക്ഷിപ്തതാൽപര്യക്കാർ കുത്തിക്കയറ്റുന്നതായിരിക്കും.
പേടിപ്പിക്കൽ അവസാനിപ്പിക്കണം
കോവിഡെന്നു പറഞ്ഞ് പേടിപ്പിക്കുകയാണിവിടെ. ചികിത്സയുടെ പ്രാഥമികതത്ത്വത്തിനെതിരാണത്. രോഗം വന്നാൽ ആദ്യം വേണ്ടത് രോഗിയെ പേടിക്കേണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിക്കലാണ്. അത് പോലുമറിയാത്തവരാണ് ഇവിടെ േപ്രാേട്ടാക്കോൾ ഉണ്ടാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കേണ്ടത് ജനങ്ങളെ പേടിപ്പിച്ചുകൊണ്ടല്ല. കുടുംബഡോക്ടർമാർ (ഫാമിലി ഡോക്ടർ) എന്ന ആശയം നടപ്പിലുണ്ടായിരുന്നു എങ്കിൽ ഇവിടെ സാഹചര്യങ്ങൾ ഇത്ര സങ്കീർണമാവുമായിരുന്നില്ല.
ഫാമിലിഡോക്ടർ എന്ന ആശയത്തെ ഇവിടെ പ്രോത്സാഹിപ്പിക്കാത്തതിന് പിന്നിൽ ബിസിനസ് താൽപര്യമാണ്. ഫാമിലി ഡോക്ടർക്ക് രോഗിയെ ചികിത്സിക്കാൻ അനാവശ്യടെസ്റ്റുകൾ വേണ്ട. രോഗിയുടെ പ്രകൃതവും മറ്റ് ശാരീരികാവസ്ഥകളും അറിയുന്നതിനാൽ ഒാരോ സാഹചര്യം വരുേമ്പാഴും എന്ത് ചികിത്സ വേണമെന്ന് ഡോക്ടർക്ക് പെെട്ടന്ന് മനസ്സിലാക്കാൻ കഴിയും.
(തയാറാക്കിയത്: പി. ഷംസുദ്ദീൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.