ആദ്യ ഒരുലക്ഷം രോഗികൾ 67 ദിവസത്തിനുള്ളിൽ, അവസാന ഒരു ലക്ഷം രോഗികൾ രണ്ടു ദിവസത്തിനകം
text_fieldsലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്19 അതിവേഗം വ്യാപിക്കുകയാണ്. ഏറക്കുറെ േലാകം മുഴുവൻ പടർന്നുകഴിഞ്ഞ രോഗത്തെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങളും സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുേമ്പാഴും വ്യാപനത്തിന് വേഗം കൂടുന്നത് ആ ശങ്ക സൃഷ്ടിക്കുന്നു. ചൈനയും യൂറോപ്പും കടന്ന് രോഗം അമേരിക്കയിലും പിടിമുറുക്കിയിരിക്കുകയാണ്. കോവിഡ്19 െൻറ അടുത്ത ഹോട്സ്പോട്ട് യു.എസ് ആണെന്ന് ചൂണ്ടിക്കാട്ടുന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഇന്ത്യയെ യും ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
രോഗവ്യാപനത്തിെൻറ ആക്കം കൂടിയതാണ് ആേരാഗ്യപ്രവർത്തകരെ കുഴക്കുന്നത്. ചൈനയിലെ വുഹാനിൽ കഴിഞ്ഞ ഡിസംബർ അവസാനമാണ് കൊറോണൈവറസ് ബാധ കണ്ടെത്തുന്നത്. രോഗികളുടെ എണ്ണത്തിൽ പതിയെ വ്യാപനമുണ്ടായെങ്കിലും കോവിഡ് 19 രോഗികളുടെ എണ്ണം ഒരുലക്ഷത്തിലെത്തുന്നത് 67 ദിവസങ്ങൾക്ക് ശേഷമായിരുന്നു. കൊറോണ വഴി ചൈനയിൽ ആദ്യമരണം സംഭവിക്കുന്നത് ജനുവരി 11നും രണ്ടാമത്തെ മരണം ജനുവരി 17നുമായിരുന്നു. ജനുവരി 31ന് ചൈനയിൽ രോഗികളുടെ എണ്ണം 9700ഉം മരണം 273ഉം. പതിയെ തുടങ്ങിയ വ്യാപനത്തിൽ മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം തികയുന്നത് മാർച്ച് ഏഴിന്. എന്നാൽ, എണ്ണം രണ്ടു ലക്ഷത്തിലെത്താൻ െവറും 12 ദിവസം കൂടിയേ വേണ്ടിവന്നുള്ളൂ. മാർച്ച് 19ന് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. ലോകത്തുടനീളമായി അടുത്ത ഒരു ലക്ഷം രോഗികളുണ്ടാകുന്നത് പിന്നീടുള്ള നാലു ദിവസങ്ങൾക്കുള്ളിലാണ്. മാർച്ച് 23ന് രോഗികൾ മൂന്നു ലക്ഷമാകുന്നു.
എന്നാൽ, കടുത്ത ആശങ്കേയറ്റിയാണ് അടുത്ത ഒരു ലക്ഷം രോഗികൾ വർധിച്ചത്. വെറും രണ്ടുദിവസംകൊണ്ട് അത് സംഭവിക്കുകയായിരുന്നു. മാർച്ച് 24, 25 തീയതികളിൽ മാത്രമായി ലോകത്ത് ഒരു ലക്ഷം കൊറോണൈവറസ് ബാധിതരുണ്ടായി. മാർച്ച് 25 വരെ 18440 പേർ വൈറസ് ബാധയിൽ മരിച്ചപ്പോൾ ഇതിൽ 2200 പേർ കഴിഞ്ഞ ഒരുദിവസംകൊണ്ട് മാത്രമായിരുന്നു.
ഇന്ത്യയിൽ ജനുവരി 30നാണ് ആദ്യ കോവിഡ്19 റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി മൂന്നിന് മൂന്നുകേസുകൾ മാത്രമാണുണ്ടായിരുന്നത്. മാർച്ച് 10ന് 50 രോഗികൾ. മാർച്ച് 15ന് ഇത് 100 കടന്നു. മാർച്ച് 20ന് 220 കേസുകളായി. മാർച്ച് രണ്ടിനും 15നുമിടക്കുള്ള 13 ദിവസത്തിനിടയിൽ പുതിയ 105 കേസുകൾ. അടുത്ത അഞ്ചു ദിവസം പുതിയ രോഗികളുടെ എണ്ണം 118 ആയി. അടുത്ത നാലു ദിവസത്തിനിടയിൽ മാർച്ച് 24ന് മൊത്തം രോഗികളുടെ എണ്ണം 500 കടന്നു. രണ്ടു ദിവസത്തിനുശേഷം ഇത് 649ലെത്തി. 13പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 42 പേരെ കോവിഡ്19 മുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിൽ ക്രമാനുഗതമായ വളർച്ചയാണ് ഇന്ത്യയിലുള്ളത്. എന്നാൽ, ചൈനയെ പോലെ വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ അതിദ്രുത വ്യാപനത്തിന് താരതമ്യേന വേഗം കുറവാണെന്നതു മാത്രമാണ് ആശ്വാസം. ലോക്ക്ഡൗൺ വഴി കമ്യൂണിറ്റി വ്യാപനം തടഞ്ഞുനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.