ഇൗ പരീക്ഷ നമുക്ക് ജയിക്കണം
text_fieldsകോവിഡ് മരണത്തിെൻറ പേടിപ്പെടുത്തുന്ന വാർത്തകൾ കേട്ടിട്ടും സർക്കാറും ആരോഗ്യവി ദഗ്ധരും ഇത്രയൊക്കെ പറഞ്ഞിട്ടും വീട്ടിലിരിക്കാൻ ആരെങ്കിലും മടിക്കുന്നെങ്കിൽ അനു ഭവിച്ചേ അടങ്ങൂ എന്ന വാശിയാണ് എന്നേ പറയാനുള്ളൂ. എന്തുവന്നാലും അതൊന്നും തന്നെ ബാധി ക്കില്ലെന്ന ചിന്ത പലപ്പോഴും മലയാളിക്കുണ്ട്. അതിനെ അഹങ്കാരമെന്നോ സ്വഭാവവിശേഷമെ ന്നോ വിളിക്കാം. നമ്മൾ ഒരാളുടെ മരണത്തെക്കുറിച്ച് പറയുന്നത് അയാൾക്കുമാത്രം സംഭവിക്കുന്ന പ്രതിഭാസമായിട്ടാണ്. മറ്റൊരാൾക്ക് രോഗം വന്നാലും അങ്ങനെയാണ്. എന്നെത്തന്നെ പത്തോ പതിനഞ്ചോ പ്രാവശ്യം ‘കൊന്നി’ട്ടുണ്ട്. ഇങ്ങനെ കൊല്ലുന്നവർ വിചാരിക്കുന്നില്ല, ഇത് നാളെ തന്നെയും ബാധിക്കുന്ന സത്യമാണെന്ന്. നമ്മൾ ഇപ്പോഴും ഏതോ കാൽപനികലോകത്താണ്. ലോകത്തെ മൊത്തം ബാധിച്ചാലും തന്നെ ബാധിക്കില്ലെന്ന ചിന്ത. അതാണ് ഈ ചിരിയും കളിയുമൊക്കെ. എന്നാൽ, ദുരന്തം തന്നെയും തെൻറ കുടുംബത്തെയും ബാധിക്കുന്നതുവരേയുള്ളൂ ഈ കോമഡിയൊക്കെ എന്ന് എല്ലാവരും ഓർക്കണം.
കോവിഡ് ഒരു പാട് പാഠങ്ങൾ പകർന്നുനൽകുന്നുണ്ട്. പല കാര്യങ്ങളിലും കേരളം ഇനിയും സ്വയം പര്യാപ്തമല്ല. ഇതര സംസ്ഥാനങ്ങൾ അതിർത്തി അടച്ചാൽ ഒറ്റപ്പെട്ടു പോകുന്ന നാടായി കേരളം മാറി. ഇത് ചിന്തിക്കേണ്ട വിഷയമാണ്. നമ്മുടെ കാർഷികമേഖല ഉണരേണ്ടതുണ്ട്. സ്വന്തം വീട്ടുവളപ്പിൽ ഒരു നേരത്തേക്കുള്ള പച്ചക്കറിപോലും ഉണ്ടാക്കാൻ നമുക്ക് മടിയാണ്. ഞാൻ പുറത്തുനിന്ന് പച്ചക്കറി വാങ്ങിയിട്ട് വർഷങ്ങളായി. അഞ്ചു സെൻറ് സ്ഥലം മതി. അങ്ങനെയായാൽ മറ്റ് സംസ്ഥാനങ്ങളെ പേടിപ്പിച്ച് നിർത്താനെങ്കിലും നമുക്ക് പറ്റും. എന്തു പറഞ്ഞ് നമ്മൾ കർണാടകയെ എതിർക്കും. 15 ലക്ഷത്തിലധികം മലയാളികൾ ബംഗളൂരുവിലുണ്ട്. അതിർത്തിയടച്ചതുകൊണ്ട് കർണാടകക്ക് ഒന്നും നഷ്ടപ്പെടാനില്ല. നഷ്ടം മുഴുവൻ നമുക്കാണ്. ഒരു പ്രതികാരവും ചെയ്യാൻ നമുക്കാവില്ല. അവർക്ക് അവരുടെ ജനങ്ങളുടെ സുരക്ഷയുടെ ന്യായം പറയാനുണ്ടാകും. ഇത് നമ്മുടെ ഗതികേടാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കണം. നമ്മൾ എവിടെ നിൽക്കുന്നു എന്ന് സ്വയം മനസ്സിലാക്കണം. ആരോഗ്യരംഗത്ത് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതിർത്തി ജില്ലയിൽ നമുക്ക് നല്ല ആശുപത്രികളില്ല. മികച്ച ചികിത്സക്ക് മംഗലാപുരത്ത് പോകേണ്ട അവസ്ഥ ആരുണ്ടാക്കിയതാണ്? മാറിമാറി ഭരിച്ചവർ ഉത്തരം പറയണം. ഇത് കുറ്റപ്പെടുത്തലല്ല, ഏറ്റുപറച്ചിലാണ്.
കോവിഡിെൻറ ഭീതിയകന്നാലും നമ്മൾ മറന്നുകൂടാത്ത ഒരുപാട് സത്യങ്ങളുണ്ട്. ജാതിയും മതവുമല്ല വലുത് എന്ന് തിരിച്ചറിയണം. അതിെൻറ പേരിൽ മനുഷ്യനെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും ഉണ്ടാകരുത്. അതാകണം കോവിഡിന് ശേഷമുള്ള കേരളത്തിെൻറ ചിന്ത. പഠിച്ചിട്ടാണ് എല്ലാ പരീക്ഷകളും എഴുതുന്നത്. ഇവിടെ പരീക്ഷ കഴിഞ്ഞാണ് പഠിക്കുന്നത്. ജീവിതത്തിെൻറ വലിയൊരു പരീക്ഷയാണിത്. അത് നമുക്ക് ജയിക്കണം. വീട്ടിലിരിക്കാൻ എല്ലാവർക്കും മടിയാണ്. സ്വന്തം വീട് നോക്കാനും സ്വയം വിലയിരുത്താനും ആർക്കും ഇഷ്ടമല്ല. മറ്റ് വീടുകളിലേക്കും അന്യെൻറ കുറവുകളിലേക്കുമാണ് നമ്മൾ എന്നും നോക്കിയിട്ടുള്ളത്. ഇത് നമ്മളിലേക്ക് നോക്കാനുള്ള അവസരമായി കാണണം. ഒരു വിനോദയാത്രക്കായി ഭൂമിയിലേക്ക് വന്നവരാണ് നമ്മൾ. ആ യാത്രയിലെ അഡ്വഞ്ചർ സോണിലാണിപ്പോൾ. സ്വന്തം സുരക്ഷ നോക്കി സഞ്ചരിക്കേണ്ട ഘട്ടം. അടിച്ചുപൊളിക്കാനൊക്കെ ഇനിയും സമയമുണ്ട് എന്നോർക്കുക. ഈശ്വരൻ നിശ്ചയിച്ച ഇടം വരെ സഞ്ചരിക്കാൻ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചേ പറ്റൂ. മുന്നോട്ടുള്ള യാത്രക്ക് ഇത് മുൻകരുതലാകണം. അല്ലെങ്കിൽ നമ്മൾ പാതിവഴിയിൽ വീണുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.