മനുഷ്യൻ വൈറസും കോവിഡ് വാക്സിനും ആണെന്നു വരുമോ?
text_fieldsഭൂമിയുടെ അധിപൻ ഞാനാണെന്ന് കരുതുന്ന മനുഷ്യെൻറ അഹന്തക്ക് കനത്ത പ്രഹരം ഏൽപിച്ചാ ണ് കേവിഡ് വൈറസിെൻറ കടന്നുവരവ്. എല്ലാ വർഷവും പലതരം വൈറസുകൾ പല രൂപത്തിൽ എത്തുക യും മനുഷ്യൻ ബുദ്ധിയുപയോഗിച്ച് അവയെ നിർമാർജനം ചെയ്യുന്നതും കണ്ടിട്ടായിരിക്കും കേ ാവിഡ് കുറച്ചു ശക്തനായി തന്നെയാണ് വന്നത്. ഗൃഹപാഠം ചെയ്യാൻ മനുഷ്യർക്ക് സമയം കൊടുത് തതുമില്ല. വന്നപ്പോൾ മനുഷ്യർക്ക് പഠിക്കാൻ കുറച്ചു പാഠങ്ങൾ കൂടി എടുത്തിട്ടുമുണ്ടായ ിരുന്നു.
മണ്ണിെൻറ മക്കൾ വാദം
മനുഷ്യർക്ക് മറ്റു മനുഷ്യരോട് പലതരത്തിലുള് ള ശത്രുതയാണ്. ഇതരജാതിക്കാരൻ, ഇതരമതക്കാരൻ, ഇതരരാജ്യക്കാരൻ, അഭയാർഥി എന്നിങ്ങ നെ വേർതിരിച്ചു കാണാനാണ് അവർക്ക് ഇഷ്ടം. തെൻറ ഗണത്തിൽ പെടാത്തവർ എല്ലാവരും വല്ല ഡീറ്റെൻഷൻ സെൻററിൽ പോകേണ്ടവരാണെന്ന വാദമുയർത്തും. അതിനുവേണ്ടി വാശിപിടിക്കും. ഇന്നിപ്പോൾ വൈറസിെൻറ മുന്നിൽ ഓരോ വീടും ഒരു ഡീറ്റെൻഷൻ സെൻററായി മാറി. നമുക്ക് എത്ര മടുപ്പുതോന്നിയാലും അവിടെതന്നെ ഇരുന്നേ പറ്റൂ. ഒരു സാങ്കൽപികചങ്ങല നമ്മുടെയെല്ലാം കാലുകളിൽ ഉള്ളതുപോലെ. വൈറസ് ഒരു വംശീയവാദത്തെയും അംഗീകരിക്കുന്നില്ല. എവിടെനിന്ന് പൊട്ടിപ്പുറപ്പെട്ടാലും നിമിഷനേരം കൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കാൻ അതിനു സാധിക്കുന്നു. കൊട്ടാരം മുതൽ ചേരി വരെ ഒരുപോലെ കയറിയിറങ്ങുന്ന വൈറസ് എല്ലാവരെയും ഒരേ വരയിലാക്കി. കൊറോണയുടെ സമയത്തു നമുക്ക് ഈ വേർതിരിവുകൾ അർഥശൂന്യമാണ് എന്ന് മനസ്സിലാക്കാം .
‘സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്’ (കരുത്തർക്കാണ് അതിജീവനം) സിദ്ധാന്തം അനുസരിച്ച് നിലനിൽക്കാൻ ശേഷിയുള്ള ജീവിവർഗങ്ങൾ മാത്രമേ നിലനിൽക്കൂ. ഭൂമിയും അതിലുള്ള ജീവജാലങ്ങളുമെല്ലാം എനിക്ക് ആഹരിക്കാനുള്ളതാണെന്നു വിചാരിക്കുന്ന മനുഷ്യർ വന്യമൃഗങ്ങളെപോലും വെറുതെ വിട്ടില്ല. ഇഴഞ്ഞും വലിഞ്ഞും പോകുന്ന എല്ലാത്തിനെയും തല്ലിക്കൊന്ന് ഭക്ഷിക്കാൻ തുടങ്ങി. ഈനാംപേച്ചിയും വവ്വാലും എലിയും കുറുക്കനുമൊക്കെ പലതരം വൈറസുകളെ വഹിക്കുന്നവരാണ്. അവയെ കൊന്നു വിൽക്കാൻ കൊണ്ടുവെക്കുമ്പോൾ അവയുടെ രക്തത്തിൽനിന്നും സ്രവങ്ങളിൽനിന്നും പല തരം വൈറസുകൾ ആളുകളുടെ കൈകളിലും അവിടെ നിന്ന് ശരീരത്തിനുള്ളിലും എത്തും. കൈമറിഞ്ഞു കൈമറിഞ്ഞു ഒരു ചെയിൻ പോലെ ഈ വൈറസുകൾ വളരും. ഇതു മുന്നിൽ കണ്ടാണ് ആദിമ മനുഷ്യർ പല മൃഗങ്ങളെയും പക്ഷികളെയും ഇണക്കി വളർത്തി ആഹാരത്തിനായി കൊണ്ടുനടന്നിരുന്നത്. ഒരു കാരണവശാലും വന്യമൃഗങ്ങളെ വേട്ടയാടാൻ പാടില്ല എന്ന് ഈ വൈറസ് നമ്മെ പഠിപ്പിക്കുന്നു. ‘ജീവിവർഗങ്ങൾ തമ്മിലെ സൗഹൃദത്തിലാണ് മാനവതയുടെ അതിജീവനം’ എന്ന തിരിച്ചറിവിലേക്ക് നമുക്കു വരാം.
സോഷ്യൽ ഡിസ്റ്റൻസിങ്
മനുഷ്യെൻറ പ്രാഥമികാവശ്യങ്ങൾ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയാണ്. ബാക്കിയെല്ലാം അവെൻറ ആസ്വാദനത്തിനുവേണ്ടി ഉണ്ടാക്കിയതാണ്. ഷോപിങ് മാളുകൾ, സിനിമ തിയറ്ററുകൾ, ജിമ്മുകൾ, ബ്യൂട്ടി പാർലർ-ഇതൊക്കെ നമ്മൾ എത്ര പെട്ടെന്ന് വേണ്ടെന്നുവെച്ചു. ഇവിടെ നിന്നൊക്കെ നമുക്ക് വിട്ടുനിൽക്കാം. അമ്പലത്തിലോ, പള്ളിയിലോ പോയില്ലെങ്കിലോ, ഉത്സവത്തിനോ, പെരുന്നാളിനോ പങ്കെടുത്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല. പക്ഷേ, അത്യാവശ്യത്തിന് അടുത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആശുപത്രി ഇല്ലെങ്കിൽ നമ്മൾ കഷ്ടപ്പെടും എന്നു മനുഷ്യർക്ക് ബോധ്യമായി. സാമൂഹിക അകലം പാലിക്കേണ്ടത് ഒരു രോഗം പകരാതിരിക്കാനാണ്. അല്ലാതെ, മറ്റുള്ളവരെ അന്യരായി കാണാനല്ല. എല്ലാവരും തുല്യരാണ് എന്നു പറഞ്ഞുതരാൻ ഈ വൈറസിനേക്കാൾ വേറെയാർക്കും പറ്റിയിട്ടില്ല. മാനസിക ഐക്യം കൊണ്ടു മാത്രമേ മനുഷ്യർക്ക് മുന്നേറാനും കഴിയൂ എന്ന് വൈറസ് പറയാതെ പറയുന്നു.
ഐസൊലേഷൻ / ബ്രേക്ക് ദി ചെയിൻ
രോഗാതുരനായ ഒരു വ്യക്തിയെ മാറ്റിപ്പാർപ്പിക്കുന്നു, മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ. കഴിക്കാൻ ആഹാരവും അസുഖം മാറാൻ മരുന്നും അത് ശ്രദ്ധിക്കാൻ ആരോഗ്യപ്രവർത്തകരും ഒക്കെയുണ്ട്. എന്നാലും 14 ദിവസം അത്ര സന്തോഷത്തോടെ തള്ളിനീക്കാൻ ആർക്കും സാധിക്കില്ല. പക്ഷേ, അസുഖങ്ങൾ ഒന്നും തന്നെയില്ലെങ്കിലും ഇതേ അവസ്ഥയിൽ കഴിയുന്ന ചിലരുണ്ട്. നാം കാഴ്ചബംഗ്ലാവിൽ പിടിച്ച് അടച്ചിട്ട മൃഗങ്ങളും പക്ഷികളും. എത്രയോ കാലമായി ഐസൊലേഷനിൽ. സൂ, സർക്കസ്, അനിമൽ സഫാരി എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന ഓരോ കാര്യവും ഐസൊലേഷനിൽ കിടക്കുന്ന ഓരോ മൃഗവും അനുഭവിക്കുന്ന ദുരന്തങ്ങളാണ്. ഇനിയും നമ്മൾ അവരെ ഐസൊലേഷനിൽ നിർത്തണോ എന്ന് ഓരോരുത്തരും ചിന്തിക്കണം. സ്വാതന്ത്ര്യത്തിനുള്ള അവകാശം മനുഷ്യനുള്ളതുപോലെ അവർക്കുമുണ്ട്. അവരുടെ ലോകമായ കാട്ടിൽ അവരെ വെറുതേ വിട്ടേക്കുക. നമുക്ക് ബ്രേക്ക് ദി ചെയിൻ കൈ കഴുകലാണെങ്കിൽ അവർക്ക് അത് സ്വാതന്ത്ര്യമാണ്.
ലോക് ഡൗൺ
വൈറസിനെ തോൽപിക്കാൻ നമുക്ക് പറ്റുന്ന ഒരേയൊരു കാര്യം ലോക് ഡൗൺ ആണ്. വീട്ടിൽ അടച്ചു പൂട്ടിയിരുന്നു, വൈറസിനെ ക്ഷണിച്ചു അകത്തേക്ക് വരുത്താതെ അതിനെ തോൽപിക്കുക. പക്ഷേ, വീടില്ലാത്തവരോ? ഫ്ലൈ ഓവറുകളുടെ അടിയിലും ഫുട്പാത്തിലും റെയിൽവേ പുറമ്പോക്കിലും ഒക്കെ ഷെഡുകളിലും അല്ലാതെയും കഴിയുന്നവരോ? അവരെന്തു ചെയ്യും? അപ്പോൾ മനുഷ്യെൻറ പ്രാഥമികാവശ്യമാണ് വീട് എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. ഉപേക്ഷിച്ച കണ്ടെയ്നറുകൾ, പോർട്ടബിൾ കാബിനുകൾ എന്നിവകൊണ്ട് നിരനിരയായി റോ ഹൗസുകൾ ഉണ്ടാക്കി അവരെയും പാർപ്പിക്കണം. അവരുടെയും ജീവൻ വിലപ്പെട്ടതാണെന്ന സത്യം തിരിച്ചറിയണം. ലോകത്തെ സമ്പത്തും അഹങ്കാരവും തകർത്തു വൈറസ് മുന്നേറുമ്പോൾ ‘സമ്പത്തിെൻറ തുല്യവിതരണം’ എന്ന വലിയ പാഠം നമുക്ക് ഉൾക്കൊള്ളാം .
കോവിഡ് ബാധിച്ചാൽ ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് മനുഷ്യജീവനുകൾ തന്നെ. ബാക്കി പ്രകൃതി അതേപടി നിലനിൽക്കും. വൈറസ് ബാധ ഒഴിഞ്ഞു പോകുമ്പോൾ അത് പഠിപ്പിച്ച വൃത്തിയുടെ പാഠങ്ങൾ നമുക്ക് മറക്കാതിരിക്കാം. ഒപ്പം കുറച്ചു കൂടുതൽ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും പറ്റി ചിന്തിക്കാം. പ്രകൃതിയിലെ ഏതെങ്കിലും ഒന്നിനെ അടിച്ചമർത്തുമ്പോൾ - അത് പക്ഷിയാവാം, മൃഗമാവാം, നദിയാവാം, മലകളാവാം, മനുഷ്യനാവാം - പ്രകൃതി തിരിച്ചടിക്കും. അത് കാട്ടു തീയായോ പ്രളയമായോ വെട്ടുകിളികളായോ വൈറസ് ആയോ വരാം . ലോക രാജ്യങ്ങൾ കോവിഡ് പശ്ചാത്തലത്തിലെങ്കിലും വനം -വന്യജീവി സംരക്ഷണനിയമങ്ങൾക്കു പുതിയ കാഴ്ചപ്പാട് കൊടുക്കുമെന്ന് പ്രത്യാശിക്കാം. കുറെക്കാലമായി പ്രകൃതി രോഗാതുരയാണ്. പ്രകൃതി ഇപ്പോൾ ഒരു സുഖ ചികിത്സയിലാണെന്നു കരുതാം. എല്ലാതരം മലിനീകരണങ്ങളും മാറി പ്രകൃതി തെളിഞ്ഞുവരാൻ നമുക്ക് കാത്തിരിക്കാം. ചിലപ്പോൾ മനുഷ്യർ പ്രകൃതിയിലെ വൈറസും കോവിഡ് അതിെൻറ വാക്സിനുമാണെങ്കിലോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.