പശുരാഷ്ട്രീയക്കാർ ഉന്നംവെക്കുന്നത്
text_fieldsവൈകാരിക പ്രശ്നങ്ങൾ ഉൗതിവീർപ്പിച്ച് സംഘർഷമുണ്ടാക്കുന്നത് രാജ്യത്ത് പതിവു കാഴ്ചയാണ്. ബാബരി മസ്ജിദി െൻറ തകർച്ച (1992), ഗോധ്ര ട്രെയിൻ തീവെപ്പ് (2002), കണ്ഡമാലിലെ ഒരു സന്യാസിയുടെ മരണം (2008), ലവ് ജിഹാദിെൻറ പേരിൽ മുസഫർ നഗറിലെ സംഭവവികാസങ്ങൾ (2013) തുടങ്ങിയവ ഉദാഹരണം. സമൂഹത്തിലെ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് സംഘർഷമുണ ്ടാക്കുകയാണ് ഇവിടെയെല്ലാം നടന്നത്. കുറച്ചു വർഷങ്ങളായി ഗോഹത്യയുടെ പേരിൽ കൊലപാതകങ്ങൾ നടക്കുന്നു. ബുലന്ദ് ശഹറിൽ ഒരു ഹിന്ദു പൊലീസ് ഒാഫിസർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതും ഇതിെൻറ തുടർച്ചതന്നെ.
ബുലന്ദ്ശഹ ർ സംഭവം ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരെ മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിലുള്ളവരെയും ബാധിച്ചുവെന്നു കാണാം. ഇത ്തരം സംഭവങ്ങളിൽ ഭൂരിപക്ഷ സമുദായത്തിലുള്ളവർക്ക് ചെറിയ തോതിലാണ് ജീവഹാനി സംഭവിക്കാറ്. ബുലന്ദ്ശഹറിൽ കാര്യ മായ ഇര ഹിന്ദു ആണെന്നു മാത്രമല്ല, പൊലീസ് ഒാഫിസർ കൂടിയാണ്. എഫ്.െഎ.ടി അന്വേഷണത്തിെൻറ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും മാധ്യമ വാർത്തകൾ ആശങ്കയുണർത്തുന്നതാണ്.
2018 ഡിസംബർ ആദ്യത്തിൽ ബുലന്ദ്ശഹറിൽ മുസ്ലിംകളുടെ വൻ സംഗമം നടന്നിരുന്നു. 50 ലക്ഷം പേരെങ്കിലും ഇതിൽ പങ്കാളികളായിട്ടുണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്കുകളിൽ പറയുന്നത്. ഇൗ വേദിയുടെ 70 കിലോമീറ്റർ ദൂരെ ബുലന്ദ്ശഹറിലെ സിയാന ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്. കശാപ്പ് ചെയ്ത പശുവിെൻറ അവശിഷ്ടം ആരോ വയലിലേക്കെറിഞ്ഞെന്നാണ് ആരോപണം. സംഭവം പൊലീസിനെ അറിയിക്കുകയും അവർ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. പശുവിെൻറ അവശിഷ്ടങ്ങൾ കൊണ്ടുപോവുകയായിരുന്ന ട്രാക്ടർ പുറത്തുനിന്നു വന്ന അമ്പതോളം യുവാക്കൾ പിടിച്ചുകൊണ്ടുപോയി. ചില റിപ്പോർട്ടുകളിൽ പറയുന്നത് മൃഗാവശിഷ്ടം വയലിൽ തള്ളിയത് ഭാരതീയ ജനത മോർച്ചയിലും ബജ്റംഗ്ദളിലും പെട്ടവരാണെന്നാണ്. എല്ലാ സംഭവങ്ങളും പുറത്തുനിന്നുള്ളവർ ആസൂത്രണം ചെയ്തതാണെന്ന് ചില മാധ്യമ പ്രവർത്തകരുടെ വിഡിയോയിലും വെളിപ്പെടുന്നുണ്ട്.
പ്രഥമവിവര റിപ്പോർട്ടിൽ പ്രധാന പ്രതിയായി പേരുചേർത്ത പ്രാദേശിക ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിനെ അറസ്റ്റുചെയ്തതോടെ കുഴപ്പവും ആരംഭിച്ചു. പൊലീസ് ഇൻസ്പെക്ടർ സുബോധ് സിങ്ങിെൻറ ദാരുണ മരണത്തിലാണ് ഇത് കലാശിച്ചത്. ആർ.എസ്.എസുമായി ബന്ധമുള്ള സുദർശൻ ടെലിവിഷനിലെ സുരേഷ് ചവേങ്ക സംഭവത്തെ മുസ്ലിം ഇജ്തിമാഉമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തു. എന്നാൽ, ഇത് വ്യക്തമായും ഖണ്ഡിച്ചുകൊണ്ടാണ് പൊലീസ് അധികൃതർ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
കശ്മീരിലെ രാഷ്ട്രീയ റൈഫിൾസിൽ പ്രവർത്തിക്കുന്ന ജിതേന്ദ്ര മലിക് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇതിനിടയിൽ വാർത്ത പരന്നു. എന്നാൽ, ഇൗ ആരോപണം അദ്ദേഹത്തിെൻറ സഹോദരൻ നിഷേധിക്കുകയുണ്ടായി. കശ്മീരിൽനിന്ന് മലികിനെ തിരിച്ചുവിളിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന് സംഭവത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമായി അറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആരാണ് സുബോധിെൻറ കൊലപാതകത്തിെൻറ പിന്നിലെന്ന ചോദ്യം ഉയരുന്നു. നിഷ്പക്ഷനായ ഇൗ പൊലീസ് ഒാഫിസറുടെ സഹോദരിയും ആസൂത്രിതമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന കാര്യം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ഗോരക്ഷക ഗുണ്ടകൾ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചത് സുബോധ് സിങ് ആയിരുന്നു. ഹിന്ദു-മുസ്ലിം വിഷയങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ശരിയായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഹിന്ദുത്വവാദികളുടെ കുത്സിത നീക്കങ്ങളെ സുബോധ് സിങ് എപ്പോഴും തടഞ്ഞു. അദ്ദേഹത്തെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ബി.ജെ.പി ഘടകം പൊലീസ് മേധാവികൾക്ക് കത്തെഴുതിയിരുന്നു. ഇജ്തിമാഇന് വന്നവരിൽ പലരും അഭയംതേടിയത് സമീപത്തെ ശിവക്ഷേത്രത്തിലാണ്. സുബോധ് സിങ്ങിെൻറ കൗമാരക്കാരനായ മകൻ അഭിഷേക്, പ്രദേശത്ത് സമാധാനം പുലർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഭിഷേകിനെ അഭിനന്ദിച്ച് ഡി.എസ്.പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യവും ഒാർക്കേണ്ടതുണ്ട്.
ബുലന്ദ്ശഹർ സംഭവത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി എങ്ങനെ കൈകാര്യം ചെയ്തുവെന്നത് കടുത്ത ആശങ്കക്ക് വകനൽകുന്നു. ഗോഹത്യയുമായി ബന്ധപ്പെട്ടാണ് അക്രമസംഭവങ്ങൾ ഉണ്ടായതെന്നും അവ നിയന്ത്രിക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഗോഹത്യയും പശു കള്ളക്കടത്തും തടയുന്നതിൽ സുബോധ് സിങ് പരാജയപ്പെട്ടുവെന്നാണ് ഒരു ബി.ജെ.പി എം.പി പ്രസ്താവനയിറക്കിയത്. അങ്ങനെ പൊലീസ് ഒാഫിസറുടെ കൊല രണ്ടാമത്തെ കാര്യമായി മാറി. വൈകാരിക വിഷയങ്ങൾ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്ന മോദി-യോഗി തന്ത്രമാണ് ഇവിടെ വിജയിച്ചത്.
സംഭവം നടന്ന ഗ്രാമത്തിൽ ഇതിനകം അരക്ഷിതബോധം ഉടലെടുത്തിരുന്നു. സാമുദായിക കലാപങ്ങളിൽനിന്ന് വിട്ടുനിൽക്കാറുള്ള ഗ്രാമീണർക്ക് പുതിയ സംഭവം കനത്ത ആഘാതംതന്നെയായി. സത്യത്തിൽ ബുലന്ദ്ശഹർ സംഭവം ആസൂത്രിതമായ അക്രമംതന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം. അതിലെ പ്രധാന ഇരയാകെട്ട ഭൂരിപക്ഷ സമുദായത്തിൽപെട്ടയാളും. അതെ, പശുരാഷ്ട്രീയത്തിെൻറ മറ്റൊരു ഇര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.