അവസരങ്ങൾ കണ്ടെത്തണം
text_fieldsതൊഴിൽ ലഭ്യത ലോകമെമ്പാടുമുള്ള മനുഷ്യരെ അലട്ടുന്ന വലിയൊരു സമ സ്യയാണ്. കോവിഡ്-19 എന്ന മഹാമാരി വലിയൊരു ചോദ്യചിഹ്നമാകുന്നത് അവി ടെയാണ്. മാസങ്ങൾ കഴിയുമ്പോൾ കോവിഡിനെ പിടിച്ചുകെട്ടാൻ ഇന്ത്യയട ക്കം ലോകരാഷ്ട്രങ്ങൾക്ക് കഴിഞ്ഞേക്കും. എന്നാൽ, ഈ മാഹാമാരി സമ്മാനി ച്ചു പോകുന്ന ‘തൊഴിലില്ലായ്മയുടെ മഹാമാരി’യെ ആർക്കാണ് തടയാൻ കഴി യുക? കോവിഡാന്തര ലോകം ഇനി അഭിമുഖീകരിക്കേണ്ടത് ഈയൊരു വലിയ പ്രശ്നത്തെയാണ്. അരക്ഷിതവും സ്ഥിരതയില്ലാത്തതുമായ (കരാർ തൊഴിൽപോലെ) തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ്മൂലം മാർച്ച് വരെ രണ്ടര കോടി തൊഴിൽനഷ്ടം സംഭവിച്ചെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്ക്. 40 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്ന 14 ലക്ഷം കോടി രൂപയുടെ (177 ബില്യൺ ഡോളർ) വരുമാനമുള്ള വ്യവസായമാണ് ഇന്ത്യയിൽ വിവര സാങ്കേതിക വിദ്യ(ഐ.ടി). കേരളത്തിൽ ഐ.ടി മേഖലയിൽ പ്രതിവർഷം 20,000-25,000 കോടിയുടെ ബിസിനസാണ് നടക്കുന്നത്. കേരളത്തിലെ ഐ.ടി വ്യവസായവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ മേഖലകളിലെ എല്ലാ രാജ്യങ്ങളെയും കോവിഡ് ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ രാജ്യങ്ങളിലുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ കേരളത്തിലെ ഐ.ടി കമ്പനികളെയും രണ്ടുലക്ഷത്തിലധികം വരുന്ന ജീവനക്കാരെയും ബാധിക്കും.
വൈറസ് വ്യാപനത്തിെൻറ ഭാഗമായി ജനുവരി പകുതിയോടെ ലോകത്തിെൻറ പകുതിയും ലോക്ഡൗണിലായി. ഫെബ്രുവരി അവസാനത്തോടെ അത് മുറുകി. ഇതോടെ, വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളുമായി ഒപ്പുവെച്ച കരാറുകൾ പൂർത്തിയാക്കുന്നതിലും പുതിയ കരാറുകൾ േനടുന്നതിലും മുന്നോട്ടുപോകാൻ കേരളത്തിലെ ഐ.ടി കമ്പനികൾക്ക് സാധിക്കാതെ വന്നു. ഇൗ സാഹചര്യമുള്ളപ്പോഴാണ് ഇന്ത്യയും ലോക്ഡൗണിലേക്ക് തള്ളപ്പെട്ടത്. ഇതോടെ, ഐ.ടി കമ്പനികൾ ‘വർക്ക് ഫ്രം ഹോം’ നടപ്പാക്കിയെങ്കിലും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ബാധ്യതമൂലം വിദേശ കമ്പനികളിൽ പലതും നാട്ടിലെ കമ്പനികൾക്ക് പണം നൽകാതായി. ഇത് വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 500-600 ജീവനക്കാരുള്ള കമ്പനിയെ സംബന്ധിച്ച് ഒന്നര രണ്ടുമാസത്തോളം വരുമാനമില്ലാതെ നിൽക്കുക എന്നത് ബുദ്ധിമുട്ടാണ്. ഇനി വരുമാനമില്ലാതെ തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ശ്രമിച്ചാൽപോലും ഇന്നത്തെ സാഹചര്യത്തിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽതന്നെ ആ കമ്പനികൾക്ക് താഴ്വീഴും. ഐ.ടി കമ്പനി ഒരുതവണ പൂട്ടിയാൽ പിന്നെയൊരു തിരിച്ചുവരവ് അസാധ്യമാണ്.
ഈ സാഹചര്യത്തിൽ അവർക്ക് മുന്നിൽ മൂന്ന് വഴികളേ ഉണ്ടാകൂ. 1. എല്ലാ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറക്കുക. 2. കുറച്ച് ജീവനക്കാരെ പിരിച്ചുവിടുക. 3. കുറച്ചു പേരെ ശമ്പളമില്ലാത്ത അവധിയിൽ വിടുക. അങ്ങനെവരുമ്പോൾ 25,000 ഐ.ടി പ്രഫഷനലുകൾക്കെങ്കിലും തൊഴിൽ നഷ്ടമായേക്കും. 30- 40 ശതമാനംവരെ ശമ്പളം വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. ഏപ്രിൽ മാസത്തിൽ ലോക്ഡൗൺമൂലം ഐ.ടി കമ്പനികൾക്കുണ്ടാകുന്ന നഷ്ടം 3000-5000 കോടിക്ക് ഇടയിലാണ്. ഈ നഷ്ടം നികത്തണമെങ്കിൽ ഏകദേശം ഒരു വർഷം എടുക്കും. അതിനാൽ, കമ്പനികൾക്ക് ഇനിയുള്ള ആറു മുതൽ ഒമ്പതു മാസംവരെ നിലനിന്ന് പോകണമെങ്കിൽ ചെലവുകൾ വൻതോതിൽ വെട്ടിച്ചുരുക്കേണ്ടി വരും.
ഐ.ടി കമ്പനികൾക്ക് പാക്കേജ് വേണം
സർക്കാറിെൻറ അടിയന്തര ഇടപെടൽ ഈ മേഖലയിൽ ഉണ്ടായേ തീരൂ. കോവിഡ്മൂലം വലിയ നഷ്ടം നേരിടുന്ന ഐ.ടി കമ്പനികളെ സഹായിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുകയും കൂടുതൽ സഹായത്തിനായി കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുകയും വേണം. കമ്പനികളിലെ പ്രതിസന്ധി മനസ്സിലാക്കാനും മറികടക്കാനുമുള്ള പഠനത്തിനായി പ്രത്യേകം കമ്മിറ്റി രൂപവത്കരിക്കണം. സർക്കാർ ഉടമസ്ഥതയിലുള്ള ഐ.ടി പാർക്കുകളിൽ ആറുമാസത്തേക്കെങ്കിലും കമ്പനികൾക്കുള്ള വാടക ഒഴിവാക്കുക എന്നതാണ് ഉടനെ ചെയ്യേണ്ടത്. വൈദ്യുതി ഇനത്തിൽ നിശ്ചിത ചാർജ് ഒഴിവാക്കി ഉപയോഗത്തിെൻറ അടിസ്ഥാനത്തിൽ ചാർജ് ഈടാക്കുക എന്നിവയൊക്കെ ആലോചിക്കാവുന്നതാണ്.
അതേസമയം, ഓരോ പ്രതിസന്ധിയും ഓരോ അവസരങ്ങൾകൂടിയാണ് തുറക്കുന്നത്. 2001-02 കാലഘട്ടത്തിൽ ആഗോളീകരണംമൂലവും 2008-09 കാലയളവിൽ ആഗോള സാമ്പത്തികമാന്ദ്യം മൂലവും പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. പക്ഷേ, അന്ന് തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരും സ്റ്റാർട്ടപ്പുകൾ അടക്കം പുതിയ തൊഴിൽമേഖലകൾ കണ്ടെത്തി. തൊഴിലാളിയിൽ നിന്ന് പലരും തൊഴിൽദാതാക്കളായി. ഇതര സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങി കൃഷിയിലേക്ക് ശ്രദ്ധപതിപ്പിച്ചവരും അക്കൂട്ടത്തിലുണ്ട്. ആ രീതിയിൽ പുതിയ അവസരങ്ങൾ കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണ് നമ്മൾ ചെയ്യേണ്ടത്.
തയാറാക്കിയത്: അനിരു അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.