ദാനിഷ്: ഒരു ഓർമച്ചിത്രം
text_fieldsഅമേരിക്കയിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.ഐ.ടി റിവ്യൂ ആർട്ടിഫിഷൽ ഇൻറലിജൻസ് വിഭാഗം സീനിയർ എഡിറ്ററും പ്രഭാഷകയും ചൈന സ്വദേശിയുമായ കാരൺ ഹാവോ എഴുതുന്നു
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ഞാൻ നടത്തിയ ടെഡ്എക്സ് ടോക്കിന് മുന്നോടിയായി റിഹേഴ്സൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം, എെൻറ സഹപ്രഭാഷകൻ അവിടെ അടുത്തുവന്നിരുന്ന് എെൻറ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിക്കുന്നത്. അയാൾ ആരാണെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. ചോദിച്ചപ്പോൾ ഞാനും ഒരു പത്രക്കാരനാണ് എന്നു മാത്രം പറഞ്ഞു. പിന്നീടാണ് ആ പരിചയപ്പെടുത്തലിലെ വിനയവും ലാളിത്യവുമെല്ലാം ബോധ്യപ്പെടുന്നത്.
പുലിറ്റ്സർ സമ്മാനം നേടിയ അതിപ്രശസ്തനായ ഒരു ഫോട്ടോ ജേണലിസ്റ്റാണ് ദാനിഷ് എന്ന് പിന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. ലോകത്തിെൻറ പലയിടങ്ങളിലുള്ള അതി ഭീകരവും അപകടം പിടിച്ചതുമായ പല സംഘർഷ മേഖലകളെയും പകർത്തിയ ആൾ. അദ്ദേഹത്തിെൻറ ചിത്രങ്ങൾ ഒരേസമയം അതി മനോഹരവും മനസ്സിനെ വേദനിപ്പിക്കുന്നവയുമായിരുന്നു. അദ്ദേഹവുമായി തട്ടിച്ചു നോക്കുേമ്പാൾ ഞാൻ ആരുമായിരുന്നില്ല. പക്ഷേ, ഒരിക്കൽ പോലും എന്നെ ചെറുതാക്കിയില്ല ദാനിഷ്.
ഒരാഴ്ചത്തെ പരിപാടിക്കിടയിൽ ഒരുപാട് നേരം ഞങ്ങൾ ഒരുമിച്ച് ചെലവിട്ടു. മണിക്കൂറുകളോളം വിശേഷം പറഞ്ഞു, ഗതാഗതക്കുരുക്ക് നിറഞ്ഞ വഴികളിലൂടെ മുംബൈ വിമാനത്താവളത്തിലേക്ക് ഒരേ ടാക്സിയിൽ സഞ്ചരിച്ചു. ഭാര്യയുമൊത്തുള്ള സുന്ദരമായ പ്രണയകഥയും അരുമകളായ കുഞ്ഞുങ്ങളെക്കുറിച്ചും പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യണമെന്ന നിഷ്ഠയെക്കുറിച്ച് പറഞ്ഞു.
അപ്പോഴദ്ദേഹം മറ്റൊരു യാത്രക്ക് തയാറെടുക്കുകയായിരുന്നു; പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു വിചിത്ര രോഗത്തിെൻറ വ്യാപനത്തെക്കുറിച്ച് ചിത്രങ്ങൾ പകർത്താൻ ചൈനയിലെ വുഹാനിലേക്ക് പോകാൻ. അസാമാന്യ ധൈര്യമാണ് നിങ്ങൾക്കെന്ന് ഞാൻ പറഞ്ഞു. ഏയ്, എനിക്കല്ല; ഓരോ തവണയും ജീവൻ പണയംവെച്ച് നടത്തുന്ന അസൈൻമെൻറുകൾക്ക് പുറപ്പെടുേമ്പാൾ ഗുഡ്ബൈ പറയുന്ന ഭാര്യയും മക്കളുമാണ് ശരിക്കും ധൈര്യശാലികളെന്ന് തിരിച്ചും പറഞ്ഞു.
വിമാനത്താവളത്തിൽ നിന്ന് യാത്രപറഞ്ഞ് തിരിയവെ എപ്പോൾവേണമെങ്കിലും തെൻറ നാട് കാണാൻ വരൂ എന്ന് അദ്ദേഹം ക്ഷണിച്ചു. നിങ്ങൾക്കിവിടെ ഒരു സുഹൃത്തുണ്ടെന്നും എല്ലായിടത്തും കൊണ്ടുപോകാമെന്നും വാക്കു പറഞ്ഞു.
ഏതാനും നേരത്തെ സംസാരം കൊണ്ട് ഒരാളെക്കുറിച്ച് അതിഗാഢമായ മതിപ്പ് മനസ്സിൽ പതിയുന്നത് ശരിക്കും അത്ഭുതമാണ്. അദ്ദേഹത്തിെൻറ വിനയവും ഊഷ്മളതയാർന്ന അടുപ്പവും എന്നെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ദാനിഷിനെ പിന്തുടരുകയും അദ്ദേഹത്തിെൻറ ചിത്രങ്ങൾ വിടാതെ ശ്രദ്ധിക്കുകയും ചെയ്യുേമ്പാൾ ഇന്ത്യയിലേക്ക് നടത്തുന്ന അടുത്ത യാത്രയെക്കുറിച്ചും അദ്ദേഹത്തെ കാണുന്നതിനെക്കുറിച്ചുമെല്ലാം ഇടക്കിടക്ക് ആലോചിക്കും
അദ്ദേഹം അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാർത്ത കേട്ട് തീർത്തും തകർന്നുപോയി. അത്രയേറെ അസാധ്യവ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കുറിച്ചിടുക തന്നെ വേണമെന്ന് തോന്നി. ഒരു പരിചയവുമില്ലാഞ്ഞിട്ടും എന്നോട് അത്രയധികം ഔചിത്യത്തോടെ വർത്തിച്ച അദ്ദേഹം മറ്റുള്ള അനേകരുടെ ജീവിതങ്ങളെ എത്രമാത്രം ഹൃദ്യമായി സ്പർശിച്ചിട്ടുണ്ടാവണം.അദ്ദേഹത്തിെൻറ ഭാര്യക്കും മക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം എെൻറ നെഞ്ചും പിടയുന്നു. നമുക്ക് നഷ്ടമായത് ഒരു അതികായനെത്തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.