നിർമല തന്ത്രങ്ങൾ
text_fields‘‘ഇരുട്ടിനെ പേടിയുള്ള ഒരു കുട്ടിയോട് ക്ഷമിക്കാവുന്നതേയുള്ളൂ; എന്നാ ൽ, വെളിച്ചത്തെ ഭയപ്പെടുന്നൊരുവനാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം’’ -അധികാര വ ർഗത്തെക്കുറിച്ചുള്ള പ്ലാറ്റോയുടെ ഇൗ പ്രവചനം എത്ര കൃത്യമാണെന്ന് നോക്കൂ. അൽപം ശാസ് ത്രത്തിെൻറ മേെമ്പാടി ചേർത്ത് പറഞ്ഞാൽ, നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ള ‘ഫോേ ട്ടാഫോബിക്കു’കളായ (അതിതീവ്രമായ വെളിച്ചത്തോടുള്ള അസ്വസ്ഥതയും ഭീതിയും) നേതാക്ക ളെയാണ് പ്ലാറ്റോ 2400 വർഷം മുമ്പ് തന്നെ ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ചത്. പകൽവെളിച്ചത്തിൽ ജനങ്ങൾക്ക് മുന്നിൽ വരാനോ ചോദ്യങ്ങളെ നേരിടാനോ തയാറാവാതെ അവരങ്ങനെ കറങ്ങിനടക്കും. ആ കറക്കത്തിനിടയിൽ നടത്തുന്ന ടെലിപ്രോംപ്റ്റർ പ്രഭാഷണങ്ങളും ‘മൻ കി ബാത്’ സാഹിത്യവുമൊക്കെയാണ് രാജ്യനിവാസികളുമായുള്ള ബന്ധം നിലനിർത്തുന്നത്. ദോഷം പറയരുതല്ലോ, ഇൗ ഫോേട്ടാഫോബിക്കുകൾ നല്ല ഫോേട്ടാജെനിക്കുകളുമാണ്. അതായത്, സലിംകുമാറിെൻറ ഭാഷയിൽ പറഞ്ഞാൽ ‘ഫോേട്ടാ എടുക്കാനായി മാത്രം ജനിച്ചവർ’.
പേക്ഷ, എല്ലാവരെയും അക്കൂട്ടത്തിൽപെടുത്തുന്നത് ശരിയല്ല. രാജ്യരക്ഷ മന്ത്രി നിർമല സീതാരാമനെപ്പോലെ വെളിച്ചത്തെ സ്നേഹിക്കുന്ന ഒരു ചെറുപക്ഷവും ഇൗ ഗണത്തിലുണ്ട്. തെൻറ പ്രിയനേതാവിനെപ്പോലെ, ചോദ്യശരങ്ങൾ വരുേമ്പാൾ അത് മുൻകൂട്ടി അറിഞ്ഞ് മാറിനിൽക്കുന്ന സ്വഭാവമില്ല. ചാനൽ ചർച്ചകളിൽ പ്രതിയോഗി വിമർശനങ്ങൾക്ക് മികച്ച പ്രതിരോധവും പ്രത്യാക്രമണവും തീർത്ത് കഴിവുതെളിയിച്ച ശേഷമാണ് പാർലമെൻറിലെത്തിയത്. അതിനുള്ള ഭാഷയും അറിവും വേണ്ടുവോളമുണ്ട്. ഇപ്പോൾ പാർലമെൻറിൽ പാർട്ടിക്കും പ്രധാനമന്ത്രിക്കും വേണ്ടി പ്രതിരോധം തീർക്കുകയാണ് പ്രധാന ജോലി. കഴിഞ്ഞമാസം ഒന്നര മണിക്കൂറാണ് റഫാലിൽ കാര്യം കൈവിട്ട മോദിക്കുവേണ്ടി ലോക്സഭയിൽ അലമുറയിട്ടത്. എന്നിട്ടും ജനങ്ങളുടെ സംശയം അതേപടി നിലനിൽക്കുന്നുവെന്നത് വേറെ കാര്യം. ഇതിനിടയിൽ സ്വാഭാവികമായും ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്: പ്രധാനമന്ത്രിക്ക് പ്രതിരോധം തീർക്കുന്ന മന്ത്രിയെയാണോ പ്രതിരോധമന്ത്രിയെന്ന് വിളിക്കുക? ഇൗ ചോദ്യത്തിന് നിർമല സീതാരാമന് അധികമൊന്നും ആലോചിക്കേണ്ടിവന്നിട്ടില്ല. രാജ്യത്തെ ഒരു പൗരൻ എന്നനിലയിൽ മോദിയുടെ ‘രക്ഷ’യും തെൻറ ദൗത്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട് അവർ. മോദിയുടെ കാലിൽ വീണ് വണങ്ങുന്നതിൽ അഭിമാനമേയുള്ളൂവെന്നു പറഞ്ഞത് പാർലമെൻറിലാണ്.
രാഹുൽ മോദിയെ ‘കള്ളൻ’ എന്നു വിളിച്ചത് സഹിക്കാനായില്ല. അപ്പോഴായിരുന്നു റഫാൽ ന്യായീകരണത്തിനിടെ ഇങ്ങനെയൊരു പ്രതിരോധം. ദരിദ്രകുടുംബത്തിൽനിന്ന് രാജ്യത്തിെൻറ പ്രധാനമന്ത്രിപദം വരെയെത്തിയ ഒരാളാണ് മോദി. അങ്ങനെയൊരാളെ ‘കള്ളനെന്ന്’ വിളിക്കുന്നത് മര്യാദകേടാണെന്ന് പാർലമെൻറിൽ ആണയിട്ടു. റഫാൽ വിമാനത്തിെൻറ വില 526 കോടി രൂപയിൽനിന്ന് 1600 കോടിയായി ഉയർത്തിയതും അനിൽ അംബാനിക്ക് സൗജന്യങ്ങൾ അനുവദിച്ചതുമൊക്കെ ആ വൈകാരിക പ്രസംഗത്തിൽ മന്ത്രി മറന്നുപോയി. നോക്കൂ, തെൻറ മുൻഗാമി പരീകർ വരെ കൈയൊഴിഞ്ഞ വിഷയമാണ്. റഫാൽ ഇടപാടു സംബന്ധിച്ച് ഫ്രഞ്ച് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം ചർച്ച നടത്തുന്നതിനിടെ മോദിയുടെ ഒാഫിസ് വഴി നടന്ന സമാന്തര കച്ചവടം പുറത്തുവന്നതുമാണ്. ഇതുവരെ ഒരു പ്ലാസ്റ്റിക് വിമാനംപോലും നിർമിച്ചിട്ടില്ലാത്ത അംബാനിയുടെ കമ്പനിയുടെ കാര്യവും മാധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. പരമോന്നത നീതിപീഠത്തിൽനിന്ന് വേണ്ടുവോളം ഇക്കാര്യത്തിൽ അടിയും കിട്ടിയിട്ടുണ്ട്. എന്നിട്ടും പ്രധാനമന്ത്രിയെ ഇവ്വിധം പ്രതിരോധിക്കണമെങ്കിൽ ആ ‘മോദി ഭക്തി’യെ സമ്മതിച്ചേ തീരൂ.
നോട്ടുനിരോധന കാലത്തും നിർമല ഇങ്ങനെ തന്നെയായിരുന്നു. അന്ന് വാണിജ്യത്തിൽ സഹമന്ത്രിയായിരുന്നു. ജെയ്റ്റ്ലി കഴിഞ്ഞാൽ, അന്ന് കള്ളപ്പണത്തെക്കുറിച്ചും അതുപയോഗിക്കുന്ന കശ്മീരി ഭീകരരെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചിട്ടുണ്ട്; ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെയുണ്ട് ഇൗ ‘ഭക്തി’. 2012ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കാലം ഒാർക്കുക. അന്ന് പാർട്ടിയുടെ ഒൗദ്യോഗിക വക്താവാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാലുമാസമാണ് അന്ന് അഹമ്മദാബാദിൽ ചെലവഴിച്ചത്. താൻ ആദ്യമായി മുഴുസമയ പാർട്ടി പ്രവർത്തകയായി മാറിയ സന്ദർഭമെന്നാണ് ആ കാലത്തെ പിന്നീടവർ വിശേഷിപ്പിച്ചത്.
1959 ആഗസ്റ്റ് 18ന് മധുരയിൽ ജനനം. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന നാരായൺ സീതാരാമെൻറയും സാവിത്രിയുടെയും മകൾ. പിതാവിെൻറ ജോലിയാവശ്യാർഥം, ചെറുപ്പത്തിൽ തന്നെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജീവിക്കേണ്ടിവന്നിട്ടുണ്ട്. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. ജെ.എൻ.യുവിൽനിന്ന് മാസ്റ്റർ ഡിഗ്രി. ജെ.എൻ.യു പഠനകാലത്തെ സുഹൃത്തായിരുന്ന പരകല പ്രഭാകർ പിന്നീട് ജീവിതപങ്കാളിയായി. ഒരു കോൺഗ്രസ് കുടുംബമായിരുന്നു പ്രഭാകറിേൻറത്. ആന്ധ്ര നിയമസഭയിൽ മന്ത്രിയായിരുന്നു പ്രഭാകറിെൻറ പിതാവ് പരകല കാളിക്കമ്പ. നരസിംഹ റാവുവിെൻറ വിശ്വസ്തരിൽ ഒരാൾ. മാതാവും നിയമസഭ സാമാജികയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, നിർമല സീതാരാമൻ 1986ൽ വന്നുകയറിയത് ഹൈദരാബാദിലെ കോൺഗ്രസ് തട്ടകത്തിലേക്കാണ്. വിവാഹശേഷം, പ്രഭാകറും നിർമലയും ലണ്ടനിലേക്ക് പോയി. ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ ഗവേഷകനായിരുന്നു പ്രഭാകർ. ആ സമയത്ത് നിർമലയും ബി.ബി.സി ഉൾപ്പെടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇന്തോ-യൂറോപ്പ് തുണി വ്യാപാരത്തിൽ ഗവേഷണവും നടത്തി. 1991ൽ രാജ്യത്ത് തിരിച്ചെത്തി. പ്രഭാകർ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. ആ സമയത്ത് വീട്ടമ്മയുടെ റോളായിരുന്നു നിർമലക്ക്.
2000ത്തിനു ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത്. ദേശീയ വനിത കമീഷനിൽ അംഗമായിട്ടായിരുന്നു തുടക്കം. 2006ൽ ബി.െജ.പി അംഗം. രണ്ടുവർഷം കഴിഞ്ഞപ്പോൾ ദേശീയ വക്താവ്. 2014ൽ രാജ്യസഭ വഴി പാർലമെൻറിൽ; 2017 സെപ്റ്റംബർ വരെ സഹമന്ത്രി. സെപ്റ്റംബർ മൂന്നിന്, പ്രതിരോധ വകുപ്പ് മാത്രമായി കൈകാര്യം ചെയ്യുന്ന ആദ്യ വനിത മന്ത്രിയായി ചരിത്രം സൃഷ്ടിച്ചു. സുഖോയ് വിമാനത്തിലും മറ്റും സഞ്ചരിച്ച് ഉരുക്കുവനിതയെന്ന് തെളിയിക്കാനുള്ള തത്രപ്പാടുകളാണ് സത്യപ്രതിജ്ഞയുടെ ആദ്യനാളുകളിൽ കണ്ടത്. പിന്നപ്പിന്നെ, പാർട്ടിയെയും മോദിയെയും പ്രത്യേകമായി പ്രതിരോധിക്കേണ്ട ഗതികേടിലായി. ഒരുകാലത്ത് തെൻറ ഇഷ്ട കലാലയമായിരുന്ന ജെ.എൻ.യുവിനെ വരെ അതിനായി തള്ളിപ്പറഞ്ഞിട്ടുണ്ട്; അവിടെ മൊത്തം ദേശദ്രോഹികളാണെന്ന് പലകുറി ആവർത്തിച്ചു. അതുണ്ടാക്കിയ വിവാദങ്ങൾക്കൊന്നും ചെവികൊടുക്കാതെ, തെൻറ ‘പ്രതിരോധയജ്ഞ’വുമായി മുന്നോട്ടുതന്നെയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.